Author: webadmin

മലയാളികളെ ഒന്നാകെ ഞെട്ടിച്ച വാർത്തയാണ് ‘മൗനം സൊല്ലും വാർത്തൈകൾ’ എന്ന തമിഴ് ആൽബത്തിൽ അഭിനയിച്ച അഭിമന്യുവിന്റെ മരണവാർത്ത. തിരുവനന്തപുരത്ത് നിന്ന് ചലച്ചിത്രോത്സവം കഴിഞ്ഞു മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം. ഇടിച്ചു തെറിപ്പിച്ച ബെൻസ് കാർ നിർത്താതെ പോവുകയും ചെയ്‌തു. സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ എന്നാണ് അറിയുന്നത്. പോലീസ് പിന്നീട് വണ്ടി ഓടിച്ച ആറ്റിങ്ങൽ സ്വദേശിയായ അഫ്സലിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു . ഇപ്പോൾ ഏറെ വേദനാജനകമായ, നെഞ്ചിൽ തട്ടുന്ന അഭിമന്യുവിന്റെ ഒരു സുഹൃത്തിന്റെ കത്താണ് സോഷ്യൽ മീഡിയയിൽ എങ്ങും. നിർത്താതെ പോയ ബെൻസ് കാറിന്റെ ഉടമക്കുള്ള കത്താണ് അത്. “എത്രയും പ്രിയപ്പെട്ട ആ ബെൻസ് കാർ ഉടമയ്ക്ക്, ഒരു അപകടം അത് ആർക്കും എപ്പോഴും വരാം, ദിനംപ്രതി എത്ര അപകടങ്ങൾ അണ് നമ്മുടെ നിരത്തുകളിൽ സംഭവിക്കുന്നത്, അതുപോലെ എന്റെ സഹോദരനും കഴിഞ്ഞദിവസം ഒരു അപകടം പറ്റി, അവൻ നമ്മളെ വിട്ടു പോയി. ഒരു കുടുംബത്തിന്റെ, മൂന്നരവയസുള്ള രണ്ടു പെൺമക്കളെയും അവന്റെ ജീവന്റെ…

Read More

ഇന്ന് അറുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്തിന് ജന്മദിനാശംസകളുമായി മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. ട്വിറ്ററിലൂടെയാണ് ലാലേട്ടൻ തലൈവർക്ക് ജന്മദിനാശംസകൾ നേർന്നത്. ആശംസക്ക് നന്ദി അറിയിച്ച് തലൈവർ റീട്വീറ്റും ചെയ്തിട്ടുണ്ട്. ഒപ്പം എല്ലാ വിധ ദൈവാനുഗ്രഹങ്ങളും നേരുകയും ചെയ്‌തു. മോഹൻലാൽ നായകനായ ഒടിയൻ ഈ വെള്ളിയാഴ്‌ച തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആയ ഒടിയൻ ലോകമെമ്പാടും 37 രാജ്യങ്ങളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. Happy Birthday Dear @rajinikanth#HBDSuperStarRajinikanth pic.twitter.com/wrTQkZjVdA — Mohanlal (@Mohanlal) December 12, 2018 രജനികാന്ത് നായകനായ പെട്ടയും റിലീസിന് ഒരുങ്ങുകയാണ്. കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിൽ മാസ്സ് ലുക്കിലാണ് രജനികാന്ത് എത്തുന്നത്. അതെ സമയം രജനികാന്ത് – ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡചിത്രം 2.0 600 കോടിയിലേറെ കളക്ഷനുമായി വിജയകരമായ പ്രദർശനം തുടരുകയാണ്. Thanks Mohan. God bless. https://t.co/M4eI71oaHB — Rajinikanth (@rajinikanth) December 12, 2018

Read More

ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന തലൈവർ രജനികാന്തിനുള്ള ജന്മദിനസമ്മാനമായി ‘പെട്ട’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പക്കാ മാസ്സ് ലുക്കിൽ രജനികാന്ത് എത്തുന്ന ചിത്രത്തിന്റെ സംവിധാനം കാർത്തിക് സുബ്ബരാജാണ്. വിജയ് സേതുപതി, തൃഷ, സിമ്രാൻ, നവാസുദ്ധീൻ സിദ്ധിഖി, ശശി കുമാർ, ബോബി സിംഹ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൺ ടിവി നെറ്റ്‌വർക്ക് നിർമിക്കുന്ന ചിത്രത്തിന്റെ DOP എസ് തിരുവും മ്യൂസിക് അനിരുദ്ധുമാണ്. പീറ്റർ ഹെയ്‌നാണ് ആക്ഷൻ ഒരുക്കിയിരിക്കുന്നത്. ട്രെയ്‌ലർ ഉടൻ തന്നെ വരുമെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

Read More

വിപ്ലവകരമായ ഒരു മാറ്റമാണ് സൗദിയിൽ ഒരു തീയ്യറ്റർ തുടങ്ങി അവിടുത്തെ ഭരണാധികാരികൾ നടപ്പിലാക്കിയത്. മലയാളികൾ ഏറെയുള്ള സൗദിയിൽ ഈ വെള്ളിയാഴ്ച്ച റിലീസിന് എത്തുന്ന ഒടിയനും അവിസ്മരണീയമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പുകൾക്കൊടുവിൽ ലോകമെമ്പാടും റിലീസിന് എത്തുന്ന ഡിസംബർ 14ന് തന്നെ ഒടിയൻ സൗദിയിലും റിലീസിന് എത്തും. റിലീസ് ദിനം തന്നെ സൗദിയിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന ബഹുമതിയാണ് ഇതുവഴി ഒടിയൻ സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ശങ്കർ – രജനി ചിത്രം 2.0 പോലും റിലീസ് ചെയ്‌ത് ഒരാഴ്‌ച കഴിഞ്ഞാണ് സൗദിയിൽ എത്തിയത്. വേൾഡ് വൈഡ് ഫിലിംസാണ് ഈ ബഹുമതി സ്വന്തമാക്കാൻ ഒടിയനെ സഹായിച്ചിരിക്കുന്നത്. 37 രാജ്യങ്ങളിലായി ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുന്ന ഒടിയൻ മലയാളസിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുവാനുള്ള ഒരു ശ്രമമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം ശ്രീകുമാർ മേനോനാണ്. മഞ്ജു വാര്യർ, പ്രകാശ്…

Read More

പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറിന്റെ ആദ്യ ടീസർ വ്യാഴാഴ്ച രാവിലെ 9 മണിക് പുറത്തുവിടുന്നു എന്ന വാർത്ത ഉച്ചയോടെയാണ് പുറത്തുവന്നത്.പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരഭം എന്ന നിലയിലും മോഹൻലാലിന്റെ മാസ്സ് ലുക്ക് നിറഞ്ഞ കഥാപാത്രം എന്ന നിലയിലും ലൂസിഫറിൽ പ്രേക്ഷകർക്കുള്ള പ്രതീക്ഷ ഏറെയാണ്.അതിനാൽ തന്നെ വ്യാഴാഴ്ച പുറത്തിറങ്ങുന്ന ടീസറിനായി അക്ഷമയോട് കാത്തിരിക്കുകയാണ് സിനിമാലോകം. ഇതോടൊപ്പം പ്രേക്ഷകർക്ക് ആഹ്ലാദിക്കാൻ മറ്റൊരു വാർത്ത കൂടി പുറത്തുവന്നിരിക്കുകയാണ്.പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസറും അന്നേ ദിവസം തന്നെ വൈകിട്ട് പുറത്ത് വിടുന്നു.അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രവും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അരുണിന്റെയും പ്രണവിന്റെയും രണ്ടാം ചിത്രമെന്ന നിലയിൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് ഇതും.ചുരുക്കത്തിൽ വ്യഴാഴ്ച അച്ഛന്റെയും മകന്റെയും സിനിമകളുടെ രണ്ട് കിടിലൻ ടീസറുകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് ഒരു ഗംഭീര വിരുന്ന് തന്നെ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.

Read More

പ്രണവ് മോഹൻലാലിന്റെ രണ്ടാം ചിത്രമെന്ന ലേബലിൽ വാർത്തകളിൽ സ്ഥാനം പിടിച്ച ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.കഴിഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിരുന്നു.അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ആദ്യ ടീസറും പുറത്തുവിടാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ഡിസംബർ 13ന് വൈകിട്ട് അഞ്ച് മണിക്കാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിടുന്നത്.ഇതിനോടകം ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ നോക്കിക്കാണുന്ന ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന ടീസറാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.ടോമിച്ചൻ മുളകുപ്പാടം ആണ് ചിത്രം നിർമ്മിക്കുന്നത്.കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, ഷാജു ശ്രീധര്‍, അഭിഷേക്, കൃഷ്ണ പ്രസാദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read More

ഡിസംബർ 14ന് ലോകമൊട്ടാകെ റിലീസിനെത്തുന്ന ഒടിയനെ കാത്തിരിക്കുന്നത് ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ് മാത്രമല്ല. മറ്റൊരു റെക്കോർഡ് കൂടി ഒടിയനായി കാത്തിരിക്കുന്നുണ്ട്. കേരളത്തിൽ ആദ്യദിനം സിനിമ കാണാൻ തീയറ്ററിൽ എത്തുന്ന പ്രേക്ഷകരുടെ എണ്ണത്തിലാണ് പുതിയൊരു ചരിത്രം ഒടിയന് വേണ്ടി കാത്തിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ വെച്ച് ആ റെക്കോർഡ് ഇപ്പോൾ വിജയ് ചിത്രമായ സർക്കാരിനാണ് സ്വന്തം. 1.10 ലക്ഷം ആളുകളാണ് ആദ്യദിനം സർക്കാർ കാണാൻ തീയറ്ററുകളിൽ എത്തിയത്. 95,000 പേരുമായി കായംകുളം കൊച്ചുണ്ണി രണ്ടാം സ്ഥാനത്തും 65,500 പേരുമായി 2.0യും രണ്ടാം സ്ഥാനത്തുമെന്നാണ് ട്രാക്ക് ചെയ്‌ത കണക്കുകൾ പറയുന്നത്. ഒടിയൻ ഓൺലൈൻ ബുക്കിങ്ങിന്റെ ഇപ്പോഴത്തെ ഒരു വേഗംവെച്ച് നോക്കുകയാണെങ്കിൽ അഡ്വാൻസ് ബുക്കിങ്ങിൽ തന്നെ ഈ റെക്കോർഡും ഒടിയൻ തന്നെ നിഷ്‌പ്രയാസം കരസ്ഥമാക്കുമെന്ന് തന്നെ വേണം വിചാരിക്കാൻ. എന്തായാലും കാത്തിരിക്കാം മലയാളത്തിലെ ഏറ്റവും വലിയ വിസ്‌മയത്തിനായി ഈ വെള്ളിയാഴ്‌ച വരെ.

Read More

ടോവിനോ തോമസിന്റെ ക്രിസ്തുമസ് റിലീസായി എത്താൻ ഒരുങ്ങുന്ന ജോസ് സെബാസ്റ്റ്യൻ ചിത്രം എന്റെ ഉമ്മാന്റെ പേരിന് വിജയാശംസകളുമായി മമ്മൂക്ക. ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസർ ഷെയർ ചെയ്താണ് മമ്മൂക്ക വിജയാശംസകൾ നേർന്നത്. വിജയം നേർന്ന മമ്മൂക്കക്ക് ടോവിനോ നന്ദിയും അറിയിച്ചിട്ടുണ്ട്. തന്റെ ഉമ്മയെ തേടിയെത്തുന്ന ഹമീദ് എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. ഉമ്മ ആയിഷയായി ഉർവശിയും എത്തുന്നു. 1 മില്യൺ ഡിജിറ്റൽ വ്യൂസ് പിന്നിട്ട ചിത്രത്തിന്റെ ടീസർ പ്രേക്ഷകർക്ക് മനോഹരമായ ഒരു ചിത്രം തന്നെയാണ് ഉറപ്പ് തന്നിരിക്കുന്നത്. ദുൽഖറാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. പുതുമുഖം സായിപ്രിയ നായികയാകുന്ന ചിത്രത്തിൽ ഹരീഷ് കണാരന്‍, മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. സംവിധായകൻ ജോസ് സെബാസ്റ്റ്യൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ്, സി.ആര്‍. സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയ്ക്ക് സംഗീതം പകരുന്നത് ഗോപിസുന്ദറാണ്, എഡിറ്റിങ് മഹേഷ് നാരായണന്‍, ആര്‍ട് സന്തോഷ്…

Read More

പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയ്‌കൃഷ്‌ണയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയുടെ അവസാന ഷെഡ്യൂൾ ഡിസംബർ 20ന് ആരംഭിക്കുവാനുള്ള തിരക്കിലാണ് അണിയറപ്രവർത്തകർ. വമ്പൻ ഹിറ്റായി തീർന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗമായ ഈ ചിത്രത്തിൽ മാസും കോമഡിയും നിറഞ്ഞ രാജ എന്ന കഥാപാത്രത്തെ തന്നെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് ഒരു കിടിലൻ ക്ലൈമാക്‌സാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വൈശാഖ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ക്ലൈമാക്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കു വെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ഉദയ്‌കൃഷ്‌ണ. “ക്ലൈമാക്സ് രംഗത്തിനായി ഞങ്ങൾ വിഷ്വൽ എഫക്ട്സ് ഉപയോഗിക്കുന്നുണ്ട്. അത് തീർച്ചയായും ഒരു ദൃശ്യവിസ്മയമായിരിക്കും. പ്രേക്ഷകർ അത്ഭുതപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, പ്രത്യേകിച്ച് ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങൾ കണ്ട്.” ഉദയ്‌കൃഷ്‌ണ പറഞ്ഞു. അടുത്ത വര്ഷം വിഷു റിലീസായി മധുരരാജ തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

വമ്പൻ ഹിറ്റായി തീർന്ന രാക്ഷസന് ശേഷം വിഷ്ണു വിശാൽ നായകനാകുന്ന കോമഡി ത്രില്ലർ സിൽക്കവാരുപ്പെട്ടി സിങ്കത്തിലെ ഡിയോ റിയോ ദിയ എന്ന ഐറ്റം സോങ്ങിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഗ്ലാമറസ് ലുക്കിൽ ഒവിയയാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചെല്ല അയ്യാവു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ലിയോൺ ജെയിംസാണ്. റെജീന, യോഗി ബാബു, അനന്ദ്‌രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങാറ് അവതരിപ്പിക്കുന്നു. സത്യമൂർത്തി എന്ന പോലീസ് ഓഫീസറായാണ് വിഷ്‌ണു വിശാൽ ചിത്രത്തിൽ എത്തുന്നത്. ഡിസംബർ 21ന് ചിത്രം തീയറ്ററുകളിൽ എത്തും.

Read More