Author: webadmin

അഞ്ചുവര്‍ഷം നീണ്ട ജനപ്രിയ പരമ്പര, പരസ്പരം 1524 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി അവസാനിച്ചു. സീരിയല്‍ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി നായിക ദീപ്തി ഐപിഎസിന്റെയും ഭര്‍ത്താവ് സൂരജിന്റെയും മരണത്തോടെയാണ് സീരിയലിന് അവസാനമായത്. ദീപ്തി ഐപിഎസിന്റെ വിയോഗത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ദീപ്തി ഐപിഎസിനും ഭര്‍ത്താവ് സൂരജിനും ആദരാഞ്ജലികള്‍ നിറയുകയാണ്.ക്ഷണനേരം കൊണ്ടാണ് ഈ വിഷയം വൈറലായി മാറിയത്. നിരവധി ട്രോളുകളായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയത്. നേരത്തെ പരമ്പരയുടെ വിദേശ ലൊക്കേഷനായി ഫ്‌ളക്‌സ് ഉപയോഗിച്ചപ്പോഴും ട്രോളര്‍മാര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ദീപ്തിയും സൂരജും ധീരരായി മരണത്തെ വരിച്ചപ്പോഴും ട്രോളര്‍മാര്‍ എത്തിയിരുന്നു. പരമ്ബരയുടെ അണിയറപ്രവര്‍ത്തകരും താരങ്ങളുമൊക്കെ ട്രോളുകളെക്കുറിച്ച്‌ അറിഞ്ഞിരുന്നു. ഇപ്പോഴിതാ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി നായിക ഗായത്രി അരുണ്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് നടി മറുപടി നല്‍കിയിരിക്കുന്നത്. പത്ത് മണിക്ക് വീട്ടില്‍ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നതെന്ന് നടി പറഞ്ഞു. ഇത്തരം നെഗറ്റീവ് കമന്റുകളെ എല്ലാം അപ്രസക്തമാക്കുന്ന വിജയമാണ്…

Read More

പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറിലൂടെ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും മലയാളത്തിൽ തന്റെ ആദ്യചിത്രം ചെയ്യുകയാണ്. മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വിവേക് ഒബ്‌റോയിയുടെ വാക്കുകളിലൂടെ.. “ആ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല. പക്ഷേ ഒരു അഭിനേതാവ് എന്ന നിലയിൽ ഒരേ സമയം വെല്ലുവിളി നിറഞ്ഞതും ആവേശം നിറക്കുന്നതുമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് എനിക്കായി നൽകിയിരിക്കുന്നത്. എന്റെ കരിയറിൽ ഞാൻ ഇതുപോലത്തെ ഒരു വേഷം ഇതുവരെ കൈകാര്യം ചെയ്‌തിട്ടില്ല. ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് ആ കഥാപാത്രം.”

Read More

ഒമർ ലുലു ഒരുക്കുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കൽ കൊണ്ട് ഇന്ത്യക്കകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച പ്രിയവാര്യർ തന്നെ വളർത്തിയവർ തന്നെ തളർത്തുകയാണെന്ന് അഭിപ്രായപ്പെട്ടു. മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലെ പ്രകടനം കൊണ്ടാണ് പ്രിയ വാര്യർ ശ്രദ്ധ നേടിയത്. കൂടാതെ ടീസർ കൂടിയായപ്പോൾ കൂടുതൽ ആരാധകരായി. അഭിനേത്രി എന്ന നിലയിൽ തനിക്ക് കഴിവ് തെളിയിക്കാനുള്ള അവസരം പോലും തന്നിട്ടില്ല എന്ന് പ്രിയ പറഞ്ഞു. “എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് ‘കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായത് കൊണ്ട് ട്രോളന്മാരും അത് ആഘോഷമാക്കുകയായിരുന്നു. അതിനവര്‍ എന്നെ ഇരയാക്കുന്നത് എന്തിനാണെന്നാണ് മനസിലാകാത്തത്. ‘നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്, ആരൊക്കെ പുരികം പൊന്തിച്ചാലും ഈ കണ്ണുകളുടെ…

Read More

മണവാളനെയും രമണനെയും എല്ലാം ഒരു പടി പിന്നിലാക്കി ട്രോള് ലോകത്തിലെ ഇപ്പോഴത്തെ രാജാവായി വിലസുന്ന ദശമൂലം ദാമുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ചെയ്യുമെന്ന് സംവിധായകൻ ഷാഫി അറിയിച്ചിരുന്നു. ചട്ടമ്പിനാടിലെ ദശമൂലം ദാമുവിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം താമസിക്കാതെ തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന്‍ പറയുന്നത്. ദാമുവിനെ നായകനാക്കി ചെയ്യാന്‍ പറ്റിയ ഒരു കഥ തന്റെ പക്കലുണ്ടെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ദാമുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന് സുരാജ് വെഞ്ഞാറമൂടും റെഡി ആയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ തീർച്ചയായും ഒരു പക്കാ എന്റർടൈനർ ഉടൻ തന്നെ പ്രതീക്ഷിക്കാം. ഷാഫിയുടേതായി തീയറ്ററുകളിൽ എത്തിയ ഒരു പഴയ ബോംബ് കഥ വിജയകരമായി പ്രദർശനം തുടരുകയാണ്.

Read More

പ്രശസ്‌ത നടനും എം എൽ എയുമായ മുകേഷുമായുള്ള വിവാഹജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് ഭാര്യ മേതിൽ ദേവിക. നർത്തകിയും നൃത്ത അധ്യാപികയുമെല്ലാമായ മേതിൽ ദേവികയും മുകേഷും തമ്മിലുള്ള വിവാഹം 2013 ഒക്ടോബർ 24നാണ് നടന്നത്. ഒരു ഇന്റർവ്യൂവിലാണ് ദേവിക മനസ്സ് തുറന്നത്. “വിവാഹ സമയത്ത് അച്ഛന്റെയും അമ്മയുടെയും കാര്യത്തിൽ വിഷമം ഉണ്ടായിരുന്നു. അതുവരെ എന്റെ ഇൻഡസ്ട്രിയിൽ ഞാൻ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി. ഇന്ന് മേതിൽ ദേവിക എന്നടിച്ചു കഴിഞ്ഞാൽ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് വരുന്നത്. ഒന്നും സ്ഥിരമല്ല, എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. അതെല്ലാം തന്നെ കൂടുതൽ അനുഭവസ്ഥയാക്കുകയാണ്.” “ഭക്ഷണത്തിൽ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ് മുകേഷേട്ടൻ. മീൻ വിഭവങ്ങളാണ് ഏറെ പ്രിയപ്പെട്ടത്. രാത്രി പതിനൊന്നരക്ക് ഷൂട്ട് കഴിഞ്ഞാലും വീട്ടിൽ വന്നേ കഴിക്കൂ. ചില സമയത്ത് നമുക്ക് അത് പാരയാകും. പിന്നെ ഞാനൊരു പരക്കം പായലാണ്. രാത്രി ഭക്ഷണം കഴിക്കുന്നതിനാൽ വയർ കുറച്ച് ചാടിയിട്ടുണ്ട്. അതിൽ മുകേഷേട്ടനു ചെറിയൊരു വിഷമവുമുണ്ട്. ചിലപ്പോഴൊക്കെ കണ്ണാടിക്ക് മുന്നിൽ നിന്ന്…

Read More

സ്വപ്രയത്‌നം കൊണ്ട് ബോളിവുഡിൽ തന്റെ സ്ഥാനം നേടിയെടുത്ത വിവേക് ഒബ്‌റോയ് ലാലേട്ടൻ – പൃഥ്വിരാജ് കോമ്പൊയിൽ ഒരുങ്ങുന്ന ലൂസിഫറിലൂടെ മലയാളത്തിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം കുറിക്കുകയാണ്. മോഹൻലാൽ ഒരു പ്രധാന കഥാപാത്രം ചെയ്‌ത റാം ഗോപാൽ ചിത്രം കമ്പനിയിലൂടെയാണ് വിവേക് ഒബ്‌റോയ് തന്റെ കരിയറിന് തുടക്കമിട്ടത്. മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടറിൽ വിവേക് ഒബ്‌റോയിയുടെ ജീവിതകഥ അതിലെ നായകൻറെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുവാൻ സഹായിക്കുന്നുണ്ട്. “കഴിഞ്ഞ 18 വർഷമായി ശബരിമലയിൽ ദർശനത്തിന് വരുന്നൊരു വ്യക്തിയാണ് ഞാൻ. മലയാളത്തിൽ നിന്നും നിരവധി ഓഫറുകളും എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ അപ്പോഴെല്ലാം ഞാൻ അവരോടു എന്റെ ആദ്യചിത്രം ലാലേട്ടനൊപ്പം ആയിരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. മോഹൻലാൽ, മഞ്ജു വാര്യർ, ടോവിനോ തുടങ്ങിയവർ അഭിനയിക്കുന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരഭം ലൂസിഫറിലേക്ക് എനിക്ക് ഒരു റോൾ ഓഫർ ചെയ്‍തത് പൃഥ്വിരാജ് തന്നെയാണ്. മോഹൻലാലിന് എതിർ നിൽക്കുന്ന ആ കഥാപാത്രത്തെ ഞാൻ തന്നെ ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞു. അപ്പോൾ ഞാൻ മുംബൈയിലും പൃഥ്വിരാജ്…

Read More

ട്രോളന്മാർക്ക് എന്നും ചാകര പ്രദാനം ചെയ്‌ത സീരിയലായിരുന്നു പരസ്പരം. ഫ്ലെക്സിൽ തീർത്ത വിദേശ രാജ്യങ്ങളും സൂരജേട്ടന്റെ കടയിലെ ലഡുവുമെല്ലാം ട്രോളന്മാരുടെ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ ഇതേവരെ നടത്തിയ ട്രോളുകൾക്ക് എല്ലാം മുകളിലാണ് അവസാന എപ്പിസോഡിന് ട്രോളന്മാർ നടത്തിയിരിക്കുന്ന ട്രോൾവധം. ദീപ്തി IPSന്റെ മരണത്തിൽ ദുഃഖത്തിലാണ്ട അമ്മക്കും മുത്തശ്ശിക്കുമാണ് ട്രോളുകൾ കൂടുതലും ഏറ്റുവാങ്ങേണ്ടി വന്നത്. അച്ഛനെയും വെറുതെ വിട്ടിട്ടില്ല. Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls Parasparam Trolls

Read More

നയൻതാര നായികയായി എത്തിയ പുതിയ ചിത്രമാണ് ഇമൈക്ക നൊടികൾ പ്രേക്ഷകരെ പൂർണമായും പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ തന്നെയാണ് ഇമൈക്ക നൊടികൾ. തമിഴിൽ ഈ അടുത്ത് ഇറങ്ങിയ ത്രില്ലർ ചിത്രങ്ങളിൽ ഒന്നെന്ന് പറഞ്ഞ് മാറ്റിനിർത്തേണ്ട ഒരു ചിത്രമല്ലിത്. ത്രില്ലും സസ്‌പെൻസും ആക്ഷനും ഇമോഷനുമെല്ലാം ഒത്തുചേർന്ന ഒരു പൂർണമായ ത്രില്ലർ തന്നെയാണിത്. ഡീമോന്റെ കോളനി എന്ന ആദ്യചിത്രം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അജയ് ജ്ഞാനമുത്തു തന്റെ രണ്ടാമത്തെ ചിത്രത്തിലും ആ മികവ് കൂടുതൽ അഴകാർന്നതാക്കിയിട്ടുണ്ട്. ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുന്നുമ്പോൾ ഏറ്റവും കൂടുതൽ കൈയടി കിട്ടുന്നത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നയൻതാരയ്ക്ക് തന്നെയാണ്. ഓരോ സിനിമകൾ കഴിയുമ്പോളും താൻ എന്തുകൊണ്ടാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിന് അർഹയായത് എന്ന് അടിവരയിടുകയാണ് നയൻതാര. ചിത്രത്തിലെ അഞ്ജലി എന്ന cbi ഓഫീസർ കഥാപാത്രം ഏതൊരു പ്രേക്ഷകനെയും ആവേഷഭരിതമാക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ്.രുദ്ര എന്ന പ്രതിനായകനെ പ്രതിരോധത്തിലാക്കാൻ പലപ്പോഴും അഞ്ജലിക്ക് സാധിക്കുന്നുണ്ട്. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ നയൻതാര…

Read More

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ എത്തുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ചിത്രത്തിന്റെ ആധ്യ പ്രിവ്യൂ ഷോ ഇന്നലെ നടന്നു.ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്നലെ മുംബൈയില്‍ നടന്ന ഇന്‍ഡസ്ട്രി/കാസ്റ്റ് ആന്‍ഡ്‌ ക്രൂ സ്ക്രീനിങ്ങില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ പങ്കുവച്ചതാണീ വിവരം. ചിത്രത്തിന് കിട്ടുന്ന ഹൈപ്പ്, കഥയുടെ വലിയ കാന്‍വാസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവയെ തരണം ചെയ്യാന്‍ എളുപ്പമല്ല, പക്ഷേ റോഷന്‍ ആന്‍ഡ്രൂസ് ഒട്ടും നിരാശപ്പെടുത്തുന്നില്ല എന്നും അതിഥി വേഷത്തില്‍ ഇത്തിക്കരപ്പക്കിയായി എത്തുന്ന മോഹന്‍ലാല്‍ ഗംഭീര സാന്നിദ്ധ്യമായി എന്നും സിനിമ കണ്ടവര്‍ പറയുന്നു. നായക വേഷം നിവിന്‍ പോളി ഗംഭീരമാക്കി എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരുടെ പ്രകടനവും എടുത്തു പറയത്തക്കതാണ് എന്നും ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.

Read More

തട്ടുപൊളിപ്പൻ ഡയലോഗുകൾക്കും ആക്ഷൻ രംഗങ്ങൾക്കും പിന്നാലെ പോയിരുന്ന തമിഴ് സിനിമ മാറിചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അതുകൊണ്ടു തന്നെ ഇപ്പോൾ തമിഴ് ഇൻഡസ്ട്രിയിൽ നിന്നും പുറത്തിറങ്ങുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുന്നു. ആ ഒരു നിരയിലേക്ക് അവർക്ക് ഉറച്ച വിശ്വാസത്തോടെ ചേർത്ത് വെക്കാവുന്ന ഒരു ചിത്രമാണ് നയൻ‌താര കേന്ദ്രകഥാപാത്രമായ ഇമൈക്ക നൊടികൾ. പേര് അന്വർത്ഥമാക്കുന്ന പോലെ തന്നെ ഒന്ന് കണ്ണ് ചിമ്മാൻ പോലും മറന്നു പോകുന്ന, പ്രേക്ഷകരെ പൂർണമായും പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ തന്നെയാണ് ഇമൈക്ക നൊടികൾ. തമിഴിൽ ഈ അടുത്ത് ഇറങ്ങിയ ത്രില്ലർ ചിത്രങ്ങളിൽ ഒന്നെന്ന് പറഞ്ഞ് മാറ്റിനിർത്തേണ്ട ഒരു ചിത്രമല്ലിത്. ത്രില്ലും സസ്‌പെൻസും ആക്ഷനും ഇമോഷനുമെല്ലാം ഒത്തുചേർന്ന ഒരു പൂർണമായ ത്രില്ലർ തന്നെയാണിത്. ഡീമോന്റെ കോളനി എന്ന ആദ്യചിത്രം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അജയ് ജ്ഞാനമുത്തു തന്റെ രണ്ടാമത്തെ ചിത്രത്തിലും ആ മികവ് കൂടുതൽ അഴകാർന്നതാക്കിയിട്ടുണ്ട്. Imaikka Nodigal Review മൂന്ന് മണിക്കൂറിന് അടുത്ത് ദൈർഘ്യം ഉണ്ടായിട്ട് പോലും…

Read More