Author: webadmin

രഞ്ജിത്ത് – മോഹൻലാൽ കൂട്ടുക്കെട്ട് വീണ്ടുമൊരുമിക്കുന്ന ഡ്രാമായുടെ ഷൂട്ടിംഗ് UKയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. UKയിൽ തന്റെ പ്രിയപ്പെട്ടവരെ കാണാൻ എത്തുന്ന ഒരു സ്ത്രീ അവിടെ വെച്ച് മരണമടയുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങൾ സ്വാഭാവിക നർമത്തിൽ ചേർത്തവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ സാരം എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ലാലേട്ടനും ആശാ ശരത്തും ചേർന്ന് ഒരു കാറിൽ യാത്ര ചെയ്യുന്ന വീഡിയോ ലാലേട്ടന്റെ പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഷൂട്ടിങ്ങിനിടയിൽ നിന്നുമെടുത്ത ഒരു വീഡിയോയാണത്. രഞ്ജിത്ത് – മോഹൻലാൽ കൂട്ടുകെട്ടിൽ നിന്നും എന്തായാലും ഒരു മികച്ച ചിത്രം തന്നെ പ്രതീക്ഷിക്കാം.

Read More

കൊല്ലം തുളസി എന്ന നടനെ മലയാളികൾ അറിയുന്നത് കൂടുതലും വില്ലൻ വേഷങ്ങളിൽ കൂടിയാണ്. പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിലും വില്ലനായി കടന്നു വന്ന ഒരാളുണ്ട്. കാൻസർ…! അതിന്റെ വേദനകളിൽ വലയുമ്പോൾ സിനിമ ലോകത്ത് നിന്നും സഹായം ലഭിച്ചിട്ടുള്ളത് ദിലീപിൽ നിന്നും മാത്രമാണെന്ന് കൊല്ലം തുളസി വെളിപ്പെടുത്തി. ഒരു പ്രമുഖ ഓൺലൈൻ പേജിന് നൽകിയ ഇന്റർവ്യൂവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ” ആറു വർഷം മുൻപായിരുന്നു ക്യാൻസർ എന്ന രോഗം ബാധിച്ചത്. രോഗം തന്റെ കാഴ്ചപ്പാടുകൾ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു. പതിവായുള്ള പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ചെവിയുടെ പിന്നിലുള്ള തടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. വേദനയോ അസ്വസ്ഥതയോ ഇല്ലായിരുന്നു. എന്നാൽ ബയോപ്സി ഫലം വന്നപ്പോൾ ലിംഫോമയായിരുന്നു . എന്നാൽ തന്റെ രോഗ വിവരം കേട്ട് ഭയന്നില്ല. അസുഖം ക്യാൻസറാണെന്ന് വിശ്വസിക്കാൻ മടിച്ചു. ഭൂരിഭാഗം സിനിമയിലും വില്ലൻ വേഷങ്ങളായിരുന്നല്ലോ. പ്രേക്ഷകരുടെ പ്രാകിയതാകുമെന്ന് കരുതി ചിരിച്ച് തള്ളുകയായിരുന്നു. എങ്കിലും തന്നെ നശിപ്പിക്കാൻ വന്ന രോഗത്തിനെ താൻ നശിപ്പിക്കുമെന്ന് തീർച്ചപ്പെടുത്തി മുന്നോട്ട്…

Read More

മലയാളികൾ എന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നവ്യ നായർ ജിയോ ഫിലിംഫെയർ അവാർഡ് (സൗത്ത്) നിശയിൽ താരമായത് മോഡേൺ ലുക്കിൽ. ബീന കണ്ണൻ ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റിൽ സുന്ദരിയായിട്ടാണ് നവ്യ എത്തിയത്. സൗത്ത് ഇന്ത്യൻ സിനിമാലോകം ഒന്നടങ്കമാണ് ചടങ്ങിനെത്തിയത്. കൂടുതൽ ചിത്രങ്ങൾ കാണാം

Read More

മലയാളികളുടെ സ്വന്തം ലാലേട്ടനൊപ്പം ഒരു സെൽഫി. അത് എല്ലാവരും കൊതിക്കുന്ന ഒന്നാണ്. കൂടെ നിന്ന് സെൽഫി എടുക്കാൻ ലാലേട്ടൻ ഒട്ടും മടി കാണിക്കുകയുമില്ല. അത്തരത്തിൽ ഒരു ലാലേട്ടന്റെ ഒപ്പം ഒരു സെൽഫി എടുക്കാൻ എത്തിയതാണ് ഒരു ആരാധിക. ഓസ്‌ട്രേലിയൻ വിമാനത്താവളത്തിലായിരുന്നു സംഭവം. മെഗാ ഷോ കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാനായി എയർപോർട്ടിൽ എത്തിയതായിരുന്നു ലാലേട്ടനും സംഘവും. അപ്പോഴാണ് ഒരു ആരാധിക ഫോട്ടോ സെൽഫി എടുക്കാൻ ഓടി വന്നത്. പക്ഷേ ലാലേട്ടന്റെ അടുത്ത് എത്തുവാൻ അവർക്ക് ആയില്ല. ഇത് കണ്ട ലാലേട്ടൻ തന്നെ ആ സ്ത്രീയെ വിളിച്ചു അടുത്ത് നിർത്തി ഒരു ഫോട്ടോ എടുത്തു. ആ ആരാധികയെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട നിമിഷം തന്നെയായിരിക്കുമതെന്ന് തീർച്ച.

Read More

വൺ ബൈ ടുവിലെ മുരളി ഗോപിക്കൊപ്പമുള്ള ഹണി റോസിന്റെ ലിപ്‌ലോക്ക് രംഗങ്ങൾ ചില്ലറ വിവാദങ്ങൾ ഒന്നുമല്ല ഉണ്ടാക്കിയത്. കൈരളി ടിവിയിലെ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ ആ ലിപ്‌ലോക്ക് രംഗത്തെ കുറിച്ച് കൂടുതലായി വെളിപ്പെടുത്തി. സിനിമ ആവശ്യപ്പെടുന്നത് തന്നെയാണ് ആ ചുംബനരംഗമെന്ന് ഹണി റോസ് വ്യക്തമാക്കി. ഇന്റൻസ് ആയിട്ടുള്ള രംഗമല്ല അത്. പക്ഷേ വളരെ ഇമോഷണൽ ആയിട്ടുള്ള സീനാണ്. ലിപ്‌ലോക്ക് രംഗത്തിൽ അഭിനയിച്ചതിൽ തെറ്റൊന്നും തോന്നുന്നില്ലെങ്കിലും ആ രംഗം പ്രൊമോഷന്റെ ഭാഗമായി ഉപയോഗിച്ചതിൽ ഇഷ്ടക്കുറവുണ്ടെന്ന് നടി പറഞ്ഞു. ഇനിയും ഇത്തരം രംഗങ്ങൾ ചെയ്യുമോ എന്ന ചോദ്യത്തിന് പത്തു പ്രാവശ്യം ആലോചിച്ചിട്ടേ ഇനി ഇത്തരം ചുംബന രംഗങ്ങൾ ചെയ്യൂവെന്നും ഹണി റോസ് തുറന്നു പറഞ്ഞു.

Read More

ട്രാൻസ് സെക്ഷ്വലായ മേരിക്കുട്ടിയുടെ കഥ പറയുന്ന ജയസൂര്യ ചിത്രം ഞാൻ മേരിക്കുട്ടി വിജയകരമായ പ്രദർശനം തുടരുകയാണ്. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പങ്കുവെക്കാനുള്ളത് ജയസൂര്യയുടെ പ്രകടനമാണ്. അടിമുടി മാറ്റവുമായി എത്തിയ ജയസൂര്യ ചെറുതായിട്ടൊന്നുമല്ല പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. സ്‌ത്രൈണഭാവങ്ങളും രൂപവുമായി ജയസൂര്യ എന്ന നടന്റെ എക്കാലത്തേയും മികച്ചൊരു പ്രകടനം തന്നെയാണ് രഞ്ജിത്ത് ശങ്കർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ കാണാൻ കഴിയുന്നത്. സിനിമാലോകവും പ്രേക്ഷകരും നിരൂപകരും ഒരേപോലെയാണ് ചിത്രത്തെ അഭിനന്ദിക്കുന്നത്. ഒരുപാട് വ്യത്യസ്ഥ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച ജയസൂര്യയുടെ പ്രിയ സുഹൃത്ത് അനൂപ് മേനോന്റെ വാക്കുകളിലൂടെ … “ഇന്നലെ “ഞാൻ മേരിക്കുട്ടി” കണ്ടു. രഞ്ജിത്തിന്റെയും ജയസൂര്യയുടെയും സിനിമ കാണാനാണ് പോയത്. രഞ്ജിത്തിനെ കണ്ടു….. ജയസൂര്യയെ കണ്ടില്ല….. ഒരു ഭൂത കണ്ണാടിയിലും ആ സിനിമയിൽ ജയസൂര്യ എന്ന വ്യക്തി, നടൻ തെളിയില്ല…. മുന്നിൽ ഇതൾ വിരിയുന്ന കഥയിൽ ‘മേരിക്കുട്ടി” മാത്രം….. ജയസൂര്യ ഇല്ലേയില്ല….. സിനിമയ്ക്കും മുകളിൽ ‘നടൻ’ ജ്വലിച്ചു നിൽക്കുന്ന അപൂർവ്വ കാഴ്ചകളിൽ ഒന്നാണ് മേരിക്കുട്ടി, ജയസൂര്യയുടെ…

Read More

ഷാജി പാടൂർ സംവിധാനം നിർവഹിച്ച ‘അബ്രഹാമിന്റെ സന്തതികൾ’ ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ഈ അടുത്ത കാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും മികച്ച ഒരു സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സസ്‌പെൻസും സ്റ്റൈലും നിറഞ്ഞ പക്കാ പോലീസ് ആക്ഷൻ ത്രില്ലറായ ചിത്രത്തിന് കിട്ടിയ വിജയത്തിന് മമ്മുക്ക അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ലൈവായി നന്ദി പറഞ്ഞു. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒത്തുചേർന്ന് കേക്ക് മുറിച്ചാണ് വിജയമധുരം പങ്കിട്ടത്. ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്, അതിനാൽ തന്നെ ചിത്രത്തെ ഒരു വമ്പൻ വിജയമാക്കി തീർക്കണമെന്ന് മമ്മുക്ക പ്രിയപ്പെട്ട പ്രേക്ഷകരോടായിട്ട് പറഞ്ഞു. പ്രതീക്ഷിച്ചതിലും വലിയൊരു വിജയമാണ് ചിത്രത്തിന് ലഭിച്ചതെന്ന് നിർമാതാവ് ജോബി ജോർജും പറഞ്ഞു. സംവിധായകൻ ഷാജി പാടൂരിനും നിർമാതാവ് ജോബി ജോർജിനും ഒരേസമയം മധുരം കൊടുത്താണ് മമ്മുക്ക വിജയം ആഘോഷിച്ചത്.

Read More

Song Name : Mulla Poovithalo Music : Serin Francis Lyrics : Rafeeq Ahammed Singer : Haricharan Song Arranged and Programmed by : Serin Francis Additional Programming & Keyboard : Prakash alex Guitars : Sumesh Parameswar Flute & Venova : Josy Alappuzha Song Recorded @ : Krishna DigiDesign Chennai , HAT3 Studios Thammanam Engineerd by : C A Antony , Syamjith Vellora Mixed & Mastered by : Midhun Anand @ Mid’s Mix Solutions Banner : Goodwill Entertainments Film : Abhrahaminte Santhathikal Director : Shaji Padoor Producer : T.L George Executive Producer : Joby George Written By : Haneef Adeni Cinematography :…

Read More

Film- Cuban Colony Directed by Manoj Varghese Parecattil Produced by Manoj Varghese Parecattil Written by Manoj Varghese Parecattil Cinematography- Sinoj P Ayyappan Music by Aloshya Kavumpurathu Edited by Jovin John singer- shilpa mathew paul Sound design and mixing – Bibin Dev DI Colorist Remesh C P Production Company- HalyAnnGroup Production house

Read More

ജനപ്രിയ നടനുള്ള ടെലിവിഷന്‍ അവാര്‍ഡ് വാങ്ങാന്‍ എത്തിയ ബിജുമേനോനോട് അപ്രതീക്ഷിതമായാണ് അവതാരിക പ്രണയത്തെക്കുറിച്ചുള്ള ചോദ്യമെറിഞ്ഞത്. വേദിയില്‍ സംയുക്താ വര്‍മയും ഉണ്ടായിരുന്നു. സ്വതസിദ്ധമായ ചിരിയോടെ ബിജു മേനോന്റെ മറുപടി. ‘ഇതിനപ്പുറം ഒരു ദുരന്തം എന്താണ് വരാനുള്ളത്. ആദ്യം ഇത്തരത്തിലൊരു തമാശരൂപേണ ആയാണ് അദ്ദേഹം മറുപടി നല്‍കിയത്. പിന്നീട് പറഞ്ഞതിങ്ങനെ. ‘ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്’ പ്രണയാര്‍ദ്രമായ വാക്കുകള്‍ക്ക് കാണികളുടെ നിറഞ്ഞ കയ്യടി ജനപ്രിയ നടനുള്ള അവാര്‍ഡ് വാങ്ങാനായിരുന്നു ബിജു മോനോനും ഭാര്യ സംയുക്താ വര്‍മ്മയും യുകെയിലെത്തിയത്. വളരെ കുറച്ചു മാത്രമേ പൊതു വേദികളില്‍ സംയുക്താവര്‍മ്മ ഇപ്പോള്‍ എത്താറുള്ളൂ. മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന നടിയാണ് സംയുക്താ വര്‍മ്മ. ബിജു മേനോനുമായുള്ള വിവാഹം കഴിച്ച ശേഷം തികഞ്ഞ വീട്ടമ്മയായി കഴിഞ്ഞു കൂടുകയാണ് അവര്‍. സിനിമയിലെ കെമിസ്ട്രി പ്രണയമായി മാറിയപ്പോഴാണ് ബിജുവുമായുള്ള സംയുക്തയുടെ വിവാഹം നടക്കുന്നത്. മഴ, മേഘമല്‍ഹാര്‍ , മധുരനൊമ്ബരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിക്കുമ്ബോള്‍ ക്യാമറയ്ക്ക് മുന്നില്‍…

Read More