Author: webadmin

ലോകമെങ്ങും ഇപ്പോൾ ഫുട്‌ബോൾ തരംഗത്തിൽ നിറഞ്ഞ് നിൽക്കുകയാണ്.രണ്ട് ദിനങ്ങൾക്ക് അപ്പുറം റഷ്യയിൽ പന്തുരുളുമ്പോൾ കായികലോകം റഷ്യയിലേക്ക് ചുരുങ്ങും.ഫുട്‌ബോൾ ആവേശത്തിന് ചുവട് പിടിച്ചു നിക്കി ജാം തയ്യാറാക്കിയ ഔദ്യോഗിക ഗാനം ഇതിനോടകം വൈറലായി കഴിഞ്ഞു. എന്നാൽ അതിനെ വെല്ലുന്ന മറ്റൊരു ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.അത് തയ്യാറാക്കിയതോ മലയാളികളും .സയനോരയാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഒർഫിയോ എന്ന ബാൻഡ് ഒരുക്കിയിരിക്കുന്ന ‘കമോൺ കമോൺ’ എന്ന ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത് പൂർണമായും റഷ്യയിലാണ്. പാട്ടിന് സംഗീതം കൊടുത്തിരിക്കുന്നത് റോബിൻ തോമസാണ്. ശ്യാം മുരളീധരനും ഡോൺ തോമസും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്. സയനോരയ്ക്കൊപ്പം ഡോൺ തോമസും അഭിമന്യുവും പാടിയിരിക്കുന്നു. റഷ്യൻ സ്വദേശിയായ മരിയ ഗ്രിഗറോവയും ഇൗ മനോഹര ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇത്രയും മികച്ച ഒരു സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പാട്ടിന്റെ വിഷ്വലുകൾ കണ്ട് താൻ അത്ഭുതപ്പെട്ടു പോയെന്നുമാണ് ഗാനം ആലപിച്ച സയനോര പറയുന്നത്. ആദ്യം മടിച്ചെങ്കിലും വിഡിയോയുടെ തികവും മികവും കണ്ട് പാടാൻ തീരുമാനിക്കുകയായിരുന്നെന്ന്…

Read More

ബാംഗ്ലൂർ ഡേയ്സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം നിർവഹിക്കുന്ന ‘കൂടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തു വിട്ടിരുന്നു. എം രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള രജപുത്ര വിഷ്വൽ മീഡിയ നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, പാർവതി, നസ്രിയ ഫഹദ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവാഹത്തിന് ശേഷം നസ്രിയ മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷമാണ് നസ്രിയക്ക്. എന്ന് നിന്റെ മൊയ്തീൻ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഏറെ പ്രശംസ നേടിയ ഒരു മറാത്തി ചിത്രത്തിന്റെ ഒഫീഷ്യൽ റീമേക്കാണ് ചിത്രമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2014ൽ പുറത്തിറങ്ങിയ ഹാപ്പി ജേർണി എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം അഞ്ജലി മേനോൻ നേരത്തെ വാങ്ങിയിരുന്നു. സഹോദരീ – സഹോദരബന്ധത്തിന്റെ കഥ ഒരു ഫാന്റസി രീതിയിൽ പറയുന്ന ചിത്രത്തിന്റെ പോസ്റ്ററും കൂടെയുടെ പോസ്റ്ററും തമ്മിൽ സാമ്യവുമുണ്ട്. ജൂലൈ 6ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Read More

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ശ്വേത മേനോനെ തെരഞ്ഞെടുത്തതിനു തൊട്ടുപിന്നാലെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് നടി. തന്നെ ഫോണില്‍ വിളിച്ച്‌ ചിലര്‍ ഭീഷണിപ്പെടുത്തിയതായി ശ്വേത മേനോന്‍ മുംബൈയിലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ‘ഇതേ ഇന്‍ഡസ്ട്രി തന്നെ നിങ്ങളെ വഞ്ചിക്കും’ എന്നായിരുന്നു തന്നെ വിളിച്ച ഒരാള്‍ പറഞ്ഞതെന്നും ശ്വേത വ്യക്തമാക്കി. രാവിലെ മുതല്‍ അറിയാത്ത നമ്ബറുകളില്‍ നിന്ന് ഭീഷണികള്‍ ലഭിക്കുന്നുണ്ട്. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ഇത്തരം ഫോണ്‍ വിളികള്‍ ഉണ്ടായത്. ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്വേത പറഞ്ഞു. നിലവില്‍ മുംബൈയിലാണ് ശ്വേത മേനോന്‍. അമ്മയില്‍ എക്‌സിക്യൂട്ടീവ് മെമ്ബറായി തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും തനിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി.

Read More

പൃഥ്വിരാജിനെ നായകനായി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിന് കൂടെ എന്നുപേരിട്ടു. ചിത്രത്തിന്‍െ പേര് പ്രഖ്യാപിച്ചതിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ചിത്രത്തിലെ നായിക പാര്‍വതിയാണ്. നസ്രിയയും പ്രധാന വേഷത്തിലെത്തുന്നു. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ലുക്കിലാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത് എം. ജയചന്ദ്രനാണ്. ജൂലായ് 6നു ചിത്രം പ്രദര്‍ശനത്തിനെത്തും. നേരത്തെ മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്തിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ അഞ്ജലി മേനോന്റേതായിരുന്നു. ചിത്രത്തിന് ആശംസകളുമായി ഫഹദ് ഫാസിൽ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.മുൻപ് ഒരിക്കലും ഞാൻ ഒരു പോസ്റ്റർ ഇത്രയും ആവേശത്തോടെ ഷെയർ ചെയ്തിട്ടില്ല.എന്റെ പ്രിയതമ സിനിമയിലേക്ക് തിരിച്ചു വരുന്ന ഈ ചിത്രം എന്നെ ഏറെ ആവേശം കൊള്ളിക്കുന്നു,എല്ലാവർക്കും ആശംസകൾ ,ഫഹദ് ഫേസ്‍ബുക്കിൽ കുറിച്ചു.

Read More

banner : Goodwill Entertainments Film : Abhrahaminte Santhathikal Director : Shaji Padoor Producer : T.L George Executive Producer : Joby George Written By : Haneef Adeni Cinematography : Alby Editor : Mahesh Narayanan Music And Bgm : Gopi Sunder Lyrics : Rafeeq Ahammed Chief Associate Director : Sajimon Art : Santhosh Raman Makeup : Ronex Xavier Costumes : Veena Syamanathak Production Controller : A D Sreekumar Designs : Collins Leophil Distribution : Goodwill Entertainments Cast : Mammootty,Anson Paul,Kaniha,Kalabhavan Shajon, Maria Yohannan,Renji Panicker,Siddique ,Yog Japee, Sijoy Varghese, Tarushi

Read More

Here is The Official Tamil Trailer of “Vishwaroopam 2”. Casts : Kamal Haasan, Rahul Bose, Pooja Kumar, Andrea Jeremiah, Shekhar Kapur, Waheeda Rehman Directed by : Kamal Haasan Produced by : Kamal Hassan, S Chandrahasan Written by : Kamal Haasan, Atul Tiwari Music by : Mohamaad Ghibran Cinematography : Sanu Varghese, Shamdat Sainudeen Edited by : Mahesh Narayanan, Vijay Shankar Production Company : Aascar Films PVT Limited Distributed by : Raaj Kamal Films International, Rohit Shetty Pictures(Hindi), Reliance Entertainment(Hindi)

Read More

പെരുന്നാൾ റിലീസായി തീയറ്ററുകളിൽ എത്താനിരുന്ന മോഹൻലാൽ ചിത്രം നീരാളി ചില പ്രത്യേക കാരണങ്ങളാൽ പ്രേക്ഷകരുടേയും അഭ്യുദയകാംക്ഷികളുടെയും അഭ്യർത്ഥന പ്രകാരം നീട്ടിവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുതിയ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ്. ജൂലൈ 12ാണ് പുതുക്കിയ റിലീസ് തീയതി. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ മലയാളത്തിൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമായ നീരാളിയുടെ നിർമാണം മൂൺഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ്. സ്റ്റീഫൻ ദേവസ്സി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ലാലേട്ടനും ശ്രേയ ഘോഷാലും ചേർന്നാലപിച്ച ഗാനം ഇതിനകം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. ഏറെ പ്രതീക്ഷകളാണ് ചിത്രത്തിന്റെ ട്രെയ്ലറും പകർന്നിരിക്കുന്നത്. വലിയൊരു ഇടവേളക്ക് ശേഷം നാദിയ മൊയ്ദു ലാലേട്ടന്റെ നായികയാകുന്നുവെന്ന പ്രത്യേകതയും നീരാളിക്കുണ്ട്. പാർവതി നായർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

മഞ്ജു വാര്യരുടെ പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് മഞ്ജുവിന്റെ വീട് സന്ദര്‍ശിച്ച്‌ ദിലീപും മകള്‍ മീനാക്ഷിയും. വൈകീട്ടോടെയാണ് ഇരുവരും എത്തിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യരുടെ അന്ത്യം. 70 വയസായിരുന്നു അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്റായിരുന്നു. ഗിരിജാ വാര്യരാണ് ഭാര്യ. ഉള്ളിലെ വീട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

Read More

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയുണ്ടായി. കൊച്ചി ക്രൗൻ പ്ലാസയിൽ വെച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.മരക്കാർ .. അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര് …ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണ് മരക്കാർ. ഡോക്ടർ റോയ് സി ജെയും സന്തോഷ് കുരുവിളയും ചിത്രത്തിന്റെ സഹാനിര്മാതാക്കൾ ആകും.100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്‌നീഷ്യന്മാർ ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിന്റെ കാസ്റ്റിംഗ് പൂർത്തിയായി വരികയാണ്.ചിത്രത്തിലെ ആദ്യ ഒഫീഷ്യൽ കാസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാർ ഒന്നാമനായി മലയാളത്തിന്റെ പ്രഗൽഭനായ നടൻ മധു അഭിനയിക്കും എന്ന വാർത്തയാണ് ചിത്രത്തെ കുറിച്ച് ഏറ്റവും പുതിയതായി പുറത്ത് വിട്ട വാർത്ത.ഫേസ്ബുക്കിൽ കൂടിയാണ് വാർത്ത പുറത്ത് വിട്ടത്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ കലാ സംവിധായകൻ സാബു സിറിൽ ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.പ്രിയദർശനോടൊപ്പം നിരവധി ചിത്രങ്ങളിൽ നേരത്തെ തന്നെ ഭാഗമായിട്ടുള്ള…

Read More

ഇന്ത്യൻ ഫുട്‌ബോളിന്റെ അഭിമാനമായ ഐ എം.വിജയന്റെ ജീവിതം സിനിമയാക്കുന്നു.ദിലീപ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ യുവതാരം ഐ.എം. വിജയന്റ ജേർസി അണിയും. പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് അരുൺ ഗോപി ഇപ്പോൾ. ഈ സിനിമയ്ക്ക് ശേഷം ഐ.എം. വിജയന്റെ ചിത്രം ആരംഭിക്കും. സിനിമയുടെ തിരക്കഥയും അരുൺ ഗോപി തന്നെയാണ്. ആദ്യ സിനിമയിൽ തന്നെ വലിയ വിജയം സ്വന്തമാക്കിയ സംവിധായകനാണ് അരുൺ ഗോപി.അതിനാൽ തന്നെ ഐ എം വിജയന്റെ ആരാധകരും ആവേശത്തിലാണ്.

Read More