Author: webadmin

Movie: Njan Marykutty Movie Director: Ranjith Sankar Starring: Jayasurya, Jewel Mary, Inncoent, Suraj Venjaramood, Aju Varghese, Joju George Music: Anand Madhusoodanan DOP: Vishnu Narayanan Namboothiri DI: Liju Prabhakar Editing: Sajan V Lyrics: Santhosh Varma Producer: Ranjith Sankar, Jayasurya Banner: Dreams N Beyond Art Direction: Arun Venjaramood Costumes: Arun Manohar, Saritha Jayasurya Make Up: Ronex Xavier Pro. Controller: Manoj Poomkunnam Associate Director: Alvin Henry Pro. Executive: Shinto Irinjalakkuda, Sajeev Chandiroor Finance Controller: Vijeesh Ravi VFX: DTM PRO: A.S. Dinesh Stills: Mahadevan Thampy Publicity Designs: Antony Stephens Chrome Distribution : Punyalan Cinemas Release

Read More

ചടുലതാളങ്ങളുമായി കാൽപ്പന്തു കളിയുടെ എല്ലാ വശ്യതയുമായി ഫിഫ ഫുട്‍ബോൾ വേൾഡ് കപ്പ് 2018 ജൂൺ 14ന് തുടങ്ങുകയാണ്. ഇക്കൊല്ലം മലയാളികൾക്ക് സന്തോഷിക്കാൻ ഒരു കാരണവും കൂടിയുണ്ട്. ചരിത്രത്തിലാദ്യമായി ഫുട്‍ബോൾ വേൾഡ് കപ്പിന് തത്സമയ മലയാളം കമന്ററി. സോണി ESPN ചാനലിലാണ് മലയാളം കമന്ററിയോട് കൂടി കളി കാണാൻ സാധിക്കുന്നത്. അതിലേറെ ആവേശം നിറക്കുന്നത് ആ കമന്ററി പറയുന്ന ആളെക്കുറിച്ചറിയുമ്പോഴാണ്. ISLനെ മലയാളികൾ നെഞ്ചിലേറ്റുവാൻ പ്രധാന കാരണങ്ങളിൽ ഒന്നായ ഷൈജു ദാമോദരന്റെ ആവേശം നിറക്കുന്ന ആ കമന്ററി തന്നെയാണ് ESPNലും നമ്മൾ കേൾക്കുവാൻ പോകുന്നത്. അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ വാർത്ത പുറത്തുവിട്ടത്.

Read More

ഞെട്ടിയല്ലേ?.. ഞെട്ടും ഞെട്ടാതിരിക്കാൻ സാധ്യതയില്ല. പക്ഷേ ഇത് യുവതാരനിരയിൽ ശ്രദ്ധേയനായ, പ്രേക്ഷകരുടെ പ്രിയങ്കരനായ ടോവിനോ തോമസിന് ലഭിച്ചിരിക്കുന്നത് ആ ഓസ്‌കാർ അല്ല. ആദാമിന്റെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ദേശീയ പുരസ്‌ക്കാര ജേതാവ് സലിം അഹമ്മദിന്റെ ‘ആൻഡ് ദി ഓസ്‌കാർ ഗോസ് ടു’ എന്ന പുതിയ ചിത്രത്തിലാണ് നായകനായി ടോവിനോയെത്തുന്നത്. വ്യത്യസ്ഥമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലെ വൈദഗ്ദ്യം കൊണ്ട് ഏറെ ആരാധകരെ സൃഷ്ടിച്ച നടനാണ് ടോവിനോ. ആമി, മായാനദി തുടങ്ങിയ ചിത്രങ്ങൾ കൊണ്ട് 2018 മനോഹരമാക്കിയ ടോവിനോയുടെതായി തീവണ്ടി, മറഡോണ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്. അതോടൊപ്പം തന്നെ ധനുഷ് നായകനാകുന്ന തമിഴ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിൽ വില്ലനുമാണ് ടോവിനോ.

Read More

ആരെയും മയക്കുന്ന ആ കണ്ണുകൾ തന്നെയാണ് ആമി ജാക്‌സൺ എന്ന ബ്രിട്ടീഷ്ക്കാരി പെൺകുട്ടിയെ പ്രേക്ഷകരുടെ പ്രിയ നടിയാക്കി മാറ്റിയത്. എ എൽ വിജയ് സംവിധാനം നിർവഹിച്ച മദ്രാസപ്പട്ടണം എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് വന്നു ചേർന്ന ആമിക്ക് ആരാധകർ ഏറെയാണ്. തമിഴ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ വ്യത്യസ്ഥ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച നടി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്‌ത ഒരു ഫോട്ടോയിൽ കൂടിയാണ്. വൈഫ്ലൈഫ് എന്ന ക്യാപ്ഷനോട് കൂടെ പ്രശസ്‌ത മോഡൽ നീലം ഗില്ലിനോട് ഇഴുകിച്ചേർന്ന് നിൽക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. ഫോട്ടോ കണ്ട പ്രേക്ഷകരിൽ ഉടലെടുത്ത സംശയം ഇരുവരും സ്വവർഗാനുരാഗികളാണോ എന്നതാണ്. ഇന്ത്യൻ വംശജയായ ലണ്ടൻ മോഡലാണ് നീലം ഗിൽ. വോഗ് മാഗസിന് വേണ്ടിയെല്ലാം ആ സുന്ദരി മോഡൽ ആയിട്ടുണ്ട്. ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ തനിക്ക് ഇത്തരം കാര്യങ്ങളോട് തുറന്ന ചിന്താഗതിയാണ് ഉള്ളതെന്നും തന്റെ സുഹൃത്തുക്കളിൽ ഒരാൾ ലെസ്ബിയൻ ആണെന്നും തുറന്നു പറഞ്ഞിരുന്നു.…

Read More

ഒരിക്കൽ കൂടി ക്ലാസ്സിക്കൽ ഡാൻസിന് ചുവടു വെക്കാൻ തയ്യാറെടുക്കുകയാണ് ലാലേട്ടൻ`. ഓസ്‌ട്രേലിയയിൽ നടക്കാൻ ഇരിക്കുന്ന ഷോക്ക് വേണ്ടി മോഹൻലാലും പ്രയാഗയും നൃത്തം പരിശീലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞിരിക്കുന്നു. നടനായും ,ഗായകനും ഒരുപാട് തവണ കഴിവ് തെളിച്ച താരമാണ് മോഹൻലാൽ എന്നാൽ നൃത്ത ചുവുടുകളിലും താൻ അഗ്രഗണ്യനാണ് എന്ന് തെളിയിക്കുന്നതാണ് ഇത്‌. ഓസ്‌ട്രേലിയയിൽ എത്തിയ ലാലേട്ടൻ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നടി പ്രയാഗ മാർട്ടിനോടൊപ്പം ചുവട് വെക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. ഈ വീഡിയോ കണ്ട ട്രോളന്മാരും വെറുതെ ഇരിക്കുന്നില്ല. ഒരു അവാർഡ് നിശയിൽ എക്സ്പ്രെഷൻസ് വാരി വിതറി പ്രയാഗ ചെയ്‌ത ഒരു ഡാൻസിന്റെ ഓർമയിലാണ് അവർ. അതേപോലെ ഒരു ലോഡ് എക്സ്പ്രെഷൻസ് ഇട്ട് ഈ നൃത്തവും നശിപ്പിക്കരുതെന്നാണ് ട്രോളന്മാരുടെ ആവശ്യം

Read More

ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്‌ജ്‌ എന്നീ ചിത്രങ്ങൾക്ക് ശേഷം അനൂപ് മേനോൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ. സൂരജ് തോമസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മിയയാണ് നായിക. പ്രണയത്തിന്റെ സൗന്ദര്യവുമായെത്തിയ ചിത്രത്തിലെ നീല നീല മിഴികളോ എന്ന ആദ്യഗാനം സൂപ്പർഹിറ്റായിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. മറയത്തൊളി കണ്ണാൽ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് ഈണമിട്ടിരിക്കുന്നത്. അനൂപ് മേനോന്റെ ഏറ്റവും അടുത്ത സുഹൃത്തായ ജയസൂര്യ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ചിത്രം ജൂൺ 27ന് തീയറ്ററുകളിൽ എത്തും.

Read More

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി ശ്രീ റെഢി വീണ്ടും രംഗത്ത്. തെലുഗ് യുവതാരം നാനിക്കെതിരെയാണ് നടി ശ്രീ റെഢിയുടെ വെളിപ്പെടുത്തല്‍. നാനിയും താനും ഒരുമിച്ചുള്ള ഡേര്‍ട്ടി പിക്ച്ചര്‍ താമസിക്കാതെ തന്നെ എത്തുമെന്നു ഫെയ്‌സ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. എന്നാല്‍ നാനി അവതാരകനായെത്തുന്ന തെലുങ്ക് ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ഈ മാസം പത്താം തീയതി സംപ്രേഷണം ചെയ്തുതുടങ്ങും. ഈ ഷോയെക്കുറിച്ചാണ് ശ്രീ റെഢി പരമര്‍ശിക്കുന്നതെന്നാണ് ചില വിശദീകരണങ്ങള്‍.നാനി നിരവധി പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്നും ആ പെണ്‍കുട്ടികള്‍ ഇപ്പോഴും കരയുകയാണെന്നും കുറച്ചുനാളുകള്‍ക്ക് മുമ്പ് ശ്രീ റെഡ്ഢി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആരോപണം.

Read More

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദെനിയാണ്. ചിത്രത്തിൽ മമ്മൂട്ടി ഒരു പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.അസിസ്റ്റന്റ് സുപ്പീരിയന്റണ്ട് ആയ ഡെറിക്ക് അബ്രഹാം ആയിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുക. കഥയും തിരക്കഥയും മാത്രം ശ്രദ്ധിച്ചാല്‍ മാത്രമല്ല കഥാപാത്രങ്ങളുടെ ലുക്കിലും കാര്യമുണ്ടെന്നാണ് സംവിധായകന്‍ ഷാജി പാടൂര്‍ പറയുന്നത്. തലമുടിയിലെ മാറ്റം , താടിയിലെ പ്രത്യേകതകള്‍, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നിവയൊക്കെ പോസ്റ്ററിലെ ചിത്രങ്ങളില്‍ കാണാം. സിനിമയുടെ ഫസ്റ്റ് ലുക് വരെ ചര്‍ച്ച ചെയ്യുന്നവരാണ് പ്രേക്ഷകര്‍. ഡെറിക് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വ്യത്യസ്തമായ മുഖങ്ങളാണ് ഈ ചിത്രങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഷാജി പാടൂര്‍ പറയുന്നു.

Read More

രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു കാല.രജനിയുടെ മാസ്സ് പരിവേഷവും നടനവൈഭവവും ഒരേപോലെ ഉപയോഗപ്പെടുത്തുന്ന ചിത്രമാണ് കാല.ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഇതിനിടെ ചിത്രം തന്റെ പിതാവിന്റെ ജീവിതകഥയാണ് പറയുന്നതെന്ന വെളിപ്പെടുത്തലുമായി ധാരാവി ‘ഗോഡ്ഫാദറി’ന്റെ മകള്‍ വിജയലക്ഷ്മി നാടാര്‍. ഒരു വര്‍ഷം മുമ്ബ് മുതല്‍ തന്നെ ഞങ്ങള്‍ പറയുന്നതാണ് കാല എന്റെ പിതാവ് തിരവിയം നാടാറുടെ ജീവിതകഥയാണ് അതില്‍ പറയുന്നതെന്ന്. ഇപ്പോള്‍ ഞാന്‍ സിനിമ കണ്ടു. ഇതോടെ ഞങ്ങളുടെ ആരോപണങ്ങളെല്ലാം പൂര്‍ണ്ണസത്യമായിരുന്നുവെന്ന് ബോദ്ധ്യമായിരിക്കുകയാണ്. ദ വീക്കുമായുള്ള അഭിമുഖത്തില്‍ വിജയലക്ഷ്മി വെളിപ്പെടുത്തി. കാലയുടെ ഇതിവൃത്തത്തെക്കുറിച്ച്‌ ആദ്യ സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ എനിക്കുറപ്പായിരുന്നു അത് ഹാജി മസ്തനെക്കുറിച്ചോ വരദരാജ മുതലിയാരെക്കുറിച്ചോ അല്ലെന്ന് . കാരണം അവര്‍ രണ്ടു പേരും തിരുനെല്‍വേലിയില്‍ നിന്ന് ധാരാവിയിലെത്തിയവരായിരുന്നില്ല. രണ്ടാമത്തെ സൂചന എനിക്ക് ലഭിച്ചത് ചിത്രത്തിന്റെ പോസ്റ്ററിലൂടെയാണ് അതില്‍ രജനികാന്തിന്റെ കഥാപാത്രത്തിന്റെ കുടുംബത്തെ നോക്കൂ. ഭാര്യ, മകള്‍, മൂന്നു ആണ്‍മക്കള്‍ പിന്നെ അഞ്ച് പേരക്കുട്ടികളും അതെന്റെ കുടുംബത്തിന് സമാനമാണ്…

Read More

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ ഇടം നേടിയ ചിത്രമാണ് മോഹൻലാൽ നായകനായി ലോഹിതദാസ് രചന നിർവഹിച്ച സിബി മലയിൽ ചിത്രം കിരീടം. മോഹൻരാജ് അവതരിപ്പിച്ച വില്ലൻ ആയ കീരിക്കാടൻ ജോസ് ഉൾപ്പെടെ ഉള്ള എല്ലാ കഥാപാത്രത്തിനും ഈ ചിത്രത്തിൽ പ്രത്യേക സ്ഥാനം ഉണ്ട്. “കിരീടത്തിലെ കീരിക്കാടൻ ജോസ് ആകാൻ ആദ്യം ഉദ്ദേശിച്ചിരുന്ന നടൻ അഡ്വാൻസും വാങ്ങി ഷൂട്ട് തുടങ്ങുന്ന ദിവസം പിന്മാറിയപ്പോഴാണ് ആ വേഷം ചെയ്യാൻ മോഹൻരാജെത്തുന്നത്”. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ കിരീടത്തെ കുറിച്ചും ക്ലൈമാക്സ് രംഗങ്ങളെ കുറിച്ചും അവതാരക ചോദിക്കുന്നതിനിടയിലാണ് ദിനേശ് പണിക്കർ ഇതു വെളിപ്പെടുത്തിയത്. ദിനേശ് പണിക്കരുടെ വാക്കുകൾ ഇങ്ങിനെ.., ” ലോഹിതദാസ് ഈ ചിത്രത്തിന്റെ തിരക്കഥ തയാറാക്കി കൊണ്ടുവന്നപ്പോൾ ചിത്രത്തിന്റെ പേര് “മുൾക്കിരീടം” എന്നായിരുന്നു. അതൊരു നെഗറ്റീവ് ഫീലായി തോന്നിയത് കൊണ്ട് മാറ്റി കിരീടം എന്നാക്കി. ലോഹിതദാസിന്റെ തിരക്കഥയുമായി ഞാനും സിബി മലയിലും എല്ലാം കൂടി മോഹൻലാലിനെ കാണുവാൻ പോയി. സ്ക്രിപ്റ്റ് മുഴുവൻ…

Read More