Author: webadmin

ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഞാൻ മേരിക്കുട്ടി. ജയസൂര്യ ട്രാൻസ് ജെണ്ടർ ആയി വേഷമിടുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.ചിത്രത്തിന് വേണ്ടി സാരി ഉടുക്കാൻ വേണ്ടി താൻ കഷ്ടപെട്ടതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് നായകൻ ജയസൂര്യ. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ആദ്യ നാലു ദിവസം കൺഫ്യൂഷനായിരുന്നു. ഇതാണോ മേരിക്കുട്ടിയെന്നു സംവിധായകനും എനിക്കും സംശയം. നാലാം ദിവസം ഉച്ചകഴിഞ്ഞ് ഒരു സീനിൽ ഞങ്ങൾ ആഗ്രഹിച്ച പിച്ച് കിട്ടി. പിന്നെ നാലു ദിവസം ഷൂട്ട് ചെയ്തതു മാറി സ്ക്രിപ്റ്റ് മാറ്റിയെഴുതി. ചുരിദാറും നൈറ്റിയും അണിഞ്ഞ മേരിക്കുട്ടി പിന്നെ മുഴുനീള സാരിയിലായി. മേരിക്കുട്ടി സാരിയിലേക്കു മാറിയതോടെ രഞ്ജിത് പറഞ്ഞതനുസരിച്ചു സരിതയെ വിളിപ്പിച്ചു. പിന്നെ സരിത ഒപ്പം നിന്നു. സിനിമയിൽ 32 സാരി മേരിക്കുട്ടി ധരിക്കുന്നുണ്ട്. ഒടുവിലായപ്പോഴേക്കും ഞാൻ നാലു മിനിറ്റിൽ സാരി ഉടുക്കാൻ പഠിച്ചു. പെണ്ണാകുന്നത് അത്ര എളുപ്പമല്ല എന്നു ഞാൻ മനസ്സിലാക്കി. എനിക്കു താടിയും മുടിയും പെട്ടെന്നു വളരും.…

Read More

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വമ്പൻ ചിത്രം മരക്കാർ – അറബിക്കടലിന്റെ സിംഹം ഓരോ ദിവസം ചെല്ലുന്തോറും ആകാംക്ഷകളേയും പ്രതീക്ഷകളേയും പുതിയ തലങ്ങളിലേക്കുയർത്തുകയാണ്. 100 കോടിക്കടുത്ത് ഏകദേശം നിർമാണചിലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിൽ മരക്കാർ നാലാമന്റെ വേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്യുന്നത്. മരക്കാർ ഒന്നാമൻ കുട്ട്യാലി മരക്കാറായി മലയാളത്തിന്റെ സ്വന്തം മധുസാർ എത്തുന്നുവെന്ന വാർത്തയും മികച്ചൊരു ഹൈപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. മരക്കാർ തലമുറകളിലെ രണ്ടാമനും മൂന്നാമനുമാകാൻ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ചിരഞ്ജീവി എന്നിങ്ങനെയുള്ള സൂപ്പർസ്റ്റാറുകളുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു എന്നതും ചിത്രത്തിനോടുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രമാണിത്. ഇന്ത്യൻ സിനിമ ലോകം കണ്ട മികച്ച നടന്മാരുടെ ഈ ഒരു കൂട്ടുക്കെട്ട് യാഥാർഥ്യമായാൽ അത് പ്രേക്ഷകർക്ക് ഒരു മാസ്സ് ചിത്രം തന്നെയായിരിക്കും സമ്മാനിക്കുക. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിന്നുമുള്ള അഭിനേതാക്കൾക്കൊപ്പം ബ്രിട്ടീഷ്, ചൈനീസ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഈ വർഷം നവംബർ മാസത്തോട് കൂടി ചിത്രീകരണം…

Read More

GNPC – ഗ്ലാസിലെ നുരയും പ്ളേറ്റിലെ കറിയും ഇന്ന് ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പാണ്. ഇത് മദ്യപാനികളുടെ കൂട്ടായ്മയല്ലേ എന്ന് പുച്ഛിച്ച് തള്ളരുത്. 11 ലക്ഷത്തിലേറെ അംഗങ്ങളുമായി ഇത്രയധികം ആക്റ്റീവ് ആയിരിക്കുന്ന മറ്റൊരു ഗ്രൂപ്പ് ഫേസ്ബുക്കിൽ കാണില്ല. കേരളത്തിലെ ഭൂരിഭാഗം ആളുകളും മദ്യപിക്കുന്നവരാണ്. അവർക്കൊരു കൂട്ടായ്മ ഉണ്ടായാൽ അത് വെറും പ്രഹസനമായി പോകും എന്ന് കരുതിയവരുടെ ചിന്തകൾക്ക് മാറ്റം വരുത്തുന്നതാണ് ഈ ഗ്രൂപ്പ്. ഇതിൽ ജാതി മത ഭേദമില്ല. ആണെന്നോ പെണ്ണെന്നോ ഇല്ല. എല്ലാവരും ഒന്നാണ്. ആരോഗ്യകരമായ മദ്യപാനം, യാത്രകൾ, നല്ല ഭക്ഷണങ്ങൾ എന്നിങ്ങനെ വൈവിധ്യമായതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ കാര്യങ്ങളാണ് ഗ്രൂപ്പിൽ ചർച്ച ചെയ്യപ്പെടുന്നത്. ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് ലോകത്തിന്റെ പല സ്ഥലങ്ങളിലും മലയാളികൾ നടത്തുന്നത്. ഈ കൂട്ടായ്മക്കുള്ളിലെ ആ ഒരു നന്മ തന്നെയായിരിക്കും ചെമ്പൻ വിനോദ്, അജു വർഗീസ്, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയ മലയാള സിനിമ താരങ്ങളേയും ഈ ഗ്രൂപ്പിലേക്ക് അടുപ്പിച്ചത്. 148K റിയാക്ഷൻസാണ്…

Read More

കേരളത്തിന്റെ ചരിത്രത്താളുകളിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു അധ്യായമാണ് സൂര്യയുടെയും ഇഷാന്റെയും വിവാഹം. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ വിവാഹമാണ് അത്. അവൻ അവളായും അവൾ അവനായും മാറുകയും അവർ ഒന്നാകുകയും ചെയ്‌ത അസുലഭ ചരിത്ര നിമിഷം. ചരിത്രം സൃഷ്ട്ടിച്ച ആ ദമ്പതികളെ കാണാൻ വെള്ളിത്തിരയിൽ ട്രാൻസ്‌ജെൻഡർ കഥയുമായിയെത്തുന്ന ഞാൻ മേരിക്കുട്ടിയിലെ നായകൻ (നായിക..!) ജയസൂര്യ എത്തി. ജയസൂര്യ – രഞ്ജിത്ത് ശങ്കർ ടീമിന്റെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ് .എം നടത്തിയ പരിപാടിയിൽ ആണ് ജയസൂര്യയും രഞ്ജിത്ത് ശങ്കറും, ട്രാൻസ്ജെൻഡർ ദമ്പതികളായ സൂര്യയെയേം ഇഷാനിനെയും കാണാൻ എത്തിയത്. ജൂൺ പതിനഞ്ചിന് തീയറ്ററുകളിൽ എത്തുന്ന ചിത്രം ട്രാൻസ്ജെൻഡറായ മേരിക്കുട്ടിയുടെ കഥയാണ് പറയുന്നത്. ജുവൽ മേരി, ജോജു ജോർജ്, അജു വർഗീസ്, ഇന്നസെന്റ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

ബാബു ആന്റണി എന്ന നടനെ കണ്ടാൽ ആരായാലും ഒന്നു പേടിക്കും. ആജാനുബാഹുവായ ഒരു മനുഷ്യൻ. എൺപതുകളിൽ ആക്ഷൻ ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത ബാബു ആന്റണി വില്ലൻ വേഷങ്ങളിലേക്ക് മാറ്റം നടത്തിയ ചിത്രമാണ് പൂവിന് ഒരു പൂന്തെന്നൽ. മമ്മൂട്ടി നായകനായ ഈ ഫാസിൽ ചിത്രം സൂപ്പർഹിറ്റായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുകയും എല്ലാ ഭാഷയിലും ബാബു ആന്റണി തന്നെ വില്ലൻ ആവുകയും ചെയ്‌തു. ചിത്രത്തിന്റെ പ്രിവ്യു ഷോ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന് ഫാസില്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞിരുന്നതായി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ബാബു ആന്റണി പറയുന്നു, അതിനു ഒരു കാരണവും ഉണ്ടെന്നു വ്യക്തമാക്കുകയാണ് താരം. “സിനിമയുടെ പ്രിവ്യൂ കാണാന്‍ അന്ന് ഫാസിലിന്റെ മടിയില്‍ ഏഴു വയസ്സുകാരന്‍ ഫഹദും ഉണ്ടായിരുന്നു, സിനിമയ്ക്ക് ശേഷം ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നപ്പോള്‍ എന്നെ കണ്ട പാടെ അവന്‍ ഉച്ചത്തില്‍ കരഞ്ഞു. ഫഹദിന്റെ കരച്ചില്‍…

Read More

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത് കുഞ്ഞാലി മരക്കാർ നാലാമന്റെ വേഷമാണ്. ചിത്രത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു കാസ്റ്റിങ്ങിനെ കുറിച്ചുള്ള വിവരം പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മലയാളസിനിമയിൽ തലമുറകളുടെ മാറ്റം നേരിട്ട് ദർശിക്കുകയും അവയിലെല്ലാം ഭാഗമാവുകയും ചെയ്ത പദ്മശ്രീ മധു സാറാണ് മരക്കാറുടെ തലമുറയിലെ ഒന്നാമനായ കുട്ട്യാലി മരക്കാറെ അവതരിപ്പിക്കുന്നത്. രണ്ടാമനും മൂന്നാമനുമാകാൻ ചിരഞ്ജീവി, കമൽ ഹാസൻ, അമിതാഭ് ബച്ചൻ എന്നിങ്ങനെ പലരുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. അന്യഭാഷകളിൽ നിന്നും ഇന്ത്യക്ക് പുറത്ത് നിന്നുമെല്ലാമായി ഒരു വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തിരക്കഥ പൂർത്തിയായ ചിത്രം നവംബർ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

മലയാള സിനിമ നടന്മാരുടെ സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് മോഹൻലാൽ. 17 വർഷമായി അമ്മയുടെ പ്രസിഡന്റായി തുടരുന്ന ഇന്നസെന്റ് ആ സ്ഥാനം ഒഴിയുകയാണ്. ഇന്നസെന്റിന്റെ നിർദ്ദേശപ്രകാരം മോഹൻലാൽ നോമിനേഷൻ കൊടുക്കുന്നതെന്നാണ് സൂചന. ഈ മാസം 24ന് നടക്കുന്ന അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ ഇതിനെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും. മറ്റൊരാൾ നോമിനേഷൻ നൽകുകയും മത്സരമുണ്ടാകുകയോ ചെയ്യുകയാണെങ്കിൽ താൻ പിന്മാറുമെന്ന് മോഹൻലാൽ അറിയിച്ചിട്ടുണ്ട്. മോഹൻലാൽ ഇപ്പോൾ ഓസ്‌ട്രേലിയയിലാണ്. ജനറൽ ബോഡി മീറ്റിങ്ങിന് മുൻപ് അദ്ദേഹം തിരിച്ചെത്തും.

Read More

Presenting the Official Trailer of Abrahaminte Santhathikal !! Banner : Goodwill Entertainments Film : Abhrahaminte Santhathikal Director : Shaji Padoor Producer : T.L George Executive Producer : Joby George Written By : Haneef Adeni Cinematography : Alby Editor : Mahesh Narayanan Music And Bgm : Gopi Sunder Lyrics : Rafeeq Ahammed Chief Associate Director : Sajimon Art : Santhosh Raman Makeup : Ronex Xavier Costumes : Veena Syamanathak Production Controller : A D Sreekumar Designs : Collins Leophil Distribution : Goodwill Entertainments Cast : Mammootty,Anson Paul,Kaniha,Kalabhavan Shajon, Maria Yohannan,Renji Panicker,Siddique ,Yog Japee, Sijoy Varghese, Tarushi

Read More

മോഹൻലാൽ – പ്രിയദർശൻ കൂട്ടുക്കെട്ടിലെ എക്കാലത്തെയും വമ്പൻ ചിത്രം മരക്കാർ – അറബിക്കടലിന്റെ സിംഹം തിരക്കഥ പൂർത്തിയായി. ആശിർവാദ് സിനിമാസും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടൈൻമെന്റും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്റെ ബജറ്റ് തന്നെ നൂറ് കോടിയോളം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ഞാലി നാലാമന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ചരിത്രപുസ്തകങ്ങളിൽ മരക്കാറെ കുറിച്ച് അധികമൊന്നും എഴുതിച്ചേർക്കപ്പെട്ടിട്ടില്ല. അതിനാൽ തന്നെ നല്ലൊരു ഗവേഷണം നടത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐ വി ശശി സാറിന്റെ മകൻ അനി ചിത്രത്തിന്റെ ചിത്രത്തിന്റെ സഹ തിരക്കഥാകൃത്താണ്. നവംബർ മാസം ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ നിന്നും മാത്രമല്ലാതെ ഹിന്ദി, തെലുങ്ക്, ബ്രിട്ടീഷ് താരങ്ങളും ചിത്രത്തിൽ അണിനിരക്കും. ഒരു ചൈനീസ് താരവും ചിത്രത്തിന്റെ ഭാഗമാകുമെന്ന് അറിയുന്നു. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം പ്രിയദർശന്റെ കരിയറിലെ തൊണ്ണൂറ്റിയഞ്ചാമത്തെ ചിത്രം കൂടിയാണ്.

Read More

ഒമർ ലുലു ആക്ഷൻ ചിത്രം ഒരുക്കാൻ പോകുന്നുവെന്ന വാർത്തകൾ കേട്ടപ്പോൾ മുതലേ ആരായിരിക്കും നായകൻ എന്നൊരു ചർച്ച സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മമ്മുക്കയുടെ പേരാണ് കൂടുതലും പറഞ്ഞു കേട്ടത്. പക്ഷേ മമ്മുക്ക അല്ല നായകൻ എന്ന് പിന്നീട് വെളിപ്പെടുത്തിയിരുന്നു. അപ്പോൾ പിന്നെ ആരായിരിക്കും നായകൻ? ആ ചോദ്യത്തിന് ഇതാ ഉത്തരം… ബാബു ആന്റണി..! സംവിധായകൻ ഒമർ ലുലു തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് “പവർ സ്റ്റാർ” AN OMAR MASS എൺപതുകളുടെ അവസാനത്തിൽ വില്ലനായ് വന്ന് മലയാളികളെ ഞെട്ടിച്ച നടനാണ് ബാബു ആന്റണി. പിന്നീട് തൊണ്ണൂറുകളിൽ നായകനായ് മാറി, മലയാളികൾ അതുവരെ കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ ഏവരെയും പുളകം കൊള്ളിച്ച് അദ്ദേഹം താരപദവി നേടി. ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ ആക്ഷൻ സിനിമകളുടെ വലിയ ആരാധകനായിരുന്നു ഞാൻ .ഇപ്പോൾ സംവിധായകൻ ആയപ്പോൾ ബാബു ആന്റണിയെ വച്ച് ഒരു മാസ്സ് ആക്ഷൻ പടം ചെയ്യുക എന്ന ആഗ്രഹം…

Read More