Author: webadmin

ആരാധകരോട് എന്നും തന്റെ സ്നേഹം പ്രകടിപ്പിക്കുന്ന താരമാണ് തമിഴിന്റെ നടിപ്പിൻ നായകൻ സൂര്യ.ആരാധരോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ പുതിയ ഒരു ഉദാഹരണം കൂടി ഇപ്പോൾ അദ്ദേഹം സിനിമ ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കുകയാണ്. ഈ മാസം അമ്മ ഷോയുടെ മുഖ്യ അതിഥിയായി സൂര്യ കേരളത്തിൽ എത്തിയിരുന്നു.ആ സമയം അദ്ദേഹത്തിന്റെ ആരാധകരിൽ ഒരാൾ അദ്ദേഹത്തിന് ഒരു ഷർട്ട് സമ്മാനമായി നൽകിയിരുന്നു. ഇപ്പോൾ അതേ ഷർട്ട് ധരിച്ച സൂര്യയുടെ ചിത്രം ഇപ്പോൾ വൈറലാവുകയാണ്.ആരാധകനോടുള്ള സ്നേഹം എന്നും തുറന്ന് കാട്ടിയ സൂര്യയുടെ ഏറ്റവും മഹത്തായ ഉദാഹരണമായി മാറുകയാണ് ഈ സംഭവം

Read More

രണ്ട് എപ്പിസോഡുകള്‍ കൂടി കഴിഞ്ഞാല്‍ ഏറെ ജനപ്രീതി നേടിയ ബഡായി ബംഗ്ലാവ് സംപ്രേഷണം അവസാനിപ്പിക്കുമെന്ന് രമേഷ് പിഷാരടി ഫേസ്ബുക്കിലൂടെ അറിയിച്ചു. അഞ്ചു വര്‍ഷത്തോളം തുടര്‍ച്ചയായി സംപ്രേഷണം ചെയ്തുവന്നിരുന്ന പരിപാടി മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് വരുന്നതിന്റെ ഭാഗമായാണ് അവസാനിപ്പിക്കുന്നതെന്നാണ് സൂചന. പരിപാടിയുടെ സജീവ സാന്നിധ്യമായിരുന്ന പലരും തിരക്കുകള്‍ മൂലം വിട്ടുനില്‍ക്കുന്നത് ബഡായി ബംഗ്ലാവിന്റെ ജനപ്രീതിക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ. “പ്രിയമുള്ളവരെ..???? സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുകയാണ് ..കഴിഞ്ഞ 5 വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ അഭിമാനവും സന്തോഷവും തരുന്നു ??.. ഡയാന സില്‍വേര്‍സ്റ്റര്‍ , മുകേഷേട്ടന്‍,എം.ആര്‍.രാജന്‍ സാര്‍ ,പ്രവീണ്‍ സാര്‍, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു . സിനിമാല, കോമഡി ഷോ, കോമഡി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, തട്ടുകട, കോമഡി കസിന്‍സ്, മിന്നും താരം, ബ്ലഫ്…

Read More

തെന്നിന്ത്യയുടെ പ്രിയ താരം നിവിൻ പോളിയുടെ കൊച്ചു മാലാഖക്ക് ഒരു വയസ്സ്. നിവിൻ പോളി ഷെയർ ചെയ്‌ത റെസ്സയുടെ ക്യൂട്ട് ഫോട്ടോ ഇപ്പോൾ വൈറലായിരിക്കുകയാണ്. അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ കൂടെ പഠിച്ച റിന്നയെയാണ് ദീർഘനാളത്തെ പ്രണയത്തിന് ശേഷം നിവിൻ മിന്ന് കെട്ടിയത്. ദാദ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ദാവീദ് പോളി മൂത്ത മകനാണ്. റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി, ഗീതു മോഹൻദാസിന്റെ മൂത്തോൻ തുടങ്ങിയ ചിത്രങ്ങളാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Read More

സിനിമയില്‍ തന്റേതായ ഇടം നേടിയ നടിയാണ് പ്രവീണ തന്റെ അഭിനയ ജീവിതത്തില്‍ ഇരുപത് വര്‍ഷം പിന്നിടുകയാണ് പ്രവീണ. തുടക്കത്തില്‍ നായകന്മാരുടെ അനിയത്തിയായും പിന്നീട് നായികയായും സിനിമകളില്‍ തിളങ്ങാന്‍ പ്രവീണ ഇപ്പോള്‍ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കുകയാണ് . തുടക്കകാലത്ത് നല്ല സിനിമകള്‍ തെരഞ്ഞെടുക്കാന്‍ സഹായിച്ചത് മമ്മൂട്ടിയാണെന്നും അദ്ദേഹത്തിന്റെ ഉപദേശം എന്റെ കരിയര്‍ മികച്ചതാക്കിയെന്നും പ്രവീണ തുറന്നുപറഞ്ഞിരിക്കുകയാണ്. പ്രവീണയുടെ വാക്കുകള്‍ ഇങ്ങനെ ‘തുടക്കത്തില്‍ നല്ല നല്ല സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. സെലക്ടീവ് ആയിരുന്നു.അത് അങ്ങനെ വന്നതാണ്. ആദ്യം നമ്മള്‍ നാല് ചിത്രങ്ങള്‍ നല്ലത് തിരഞ്ഞെടുത്ത് ചെയ്താല്‍ പിന്നെ വരുന്നതെല്ലാം നല്ല ചിത്രങ്ങള്‍ തന്നെയാകും. അതെല്ലാവര്‍ക്കും അങ്ങനെ തന്നെയാണ്. ആദ്യത്തെ നമ്മുടെ തിരഞ്ഞെടുപ്പ് അത് എന്ത് തന്നെയായാലും തെറ്റാണെകില്‍ പിന്നെ ജീവിതത്തില്‍ മുഴുവന്‍ തെറ്റ് തന്നെയായിരിക്കും സംഭവിക്കുക. അതെനിക്ക് മമ്മൂട്ടി സാര്‍ പറഞ്ഞ് തന്ന കാര്യമാണ്. ഞാന്‍ എന്റെ രണ്ടാമത്തെ ചിത്രമായ എഴുപുന്ന തരകന്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ് . മമ്മൂട്ടി സാറിന്റെ അനിയത്തി…

Read More

കെ കെ രാജീവ് ഒരുക്കിയ പരമ്പര ‘അയലത്തെ സുന്ദരി’ ഇന്നത്തെ എപ്പിസോഡോട് കൂടി അവസാനിക്കുകയാണ്. സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രശസ്‌ത നടി കവിത നായർ അതിനാൽ തന്നെ സങ്കടത്തിലുമാണ്. വികാരാധീനയായി നടി കുറിച്ച വാക്കുകൾ “2017 മാർച്ച് മാസം പന്ത്രണ്ടാം തീയതിയാണ് കെ കെ രാജീവ് എന്ന പ്രിയപ്പെട്ട സംവിധായകൻ “അയലത്തെ സുന്ദരി ” യുടെ കഥ പറഞ്ഞുതന്നത് . സമയമെടുത്ത് ഒരു ഫോൺ കോളിൽ കാവ്യലക്ഷ്മിയുടെ ജീവിതത്തിന്റെ പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ 60 ശതമാനത്തോളം അദ്ദേഹം വിവരിച്ചു . തുടക്കം മുതൽ കഥ കേൾക്കുന്നതിനോടൊപ്പം സമാന്തരമായി മറ്റുചില കാര്യങ്ങൾ മനസിലൂടെ പോവുന്നുണ്ടായിരുന്നു . ‘വാടകയ്ക്ക് ഒരു ഹൃദയം’ എന്ന പദ്മരാജൻ സർ എഴുതിയ നോവലിന്റെ ടെലിവിഷൻ ദൃശ്യാവിഷ്‌കാരം അമൃത ചാനലിന് വേണ്ടി ചെയ്തപ്പോൾ..സംവിധാനം രാജീവ് സർ ആയിരുന്നു. പക്ഷെ തിരക്കഥ സംഭാഷണമൊക്കെ പദ്മരാജൻ സർന്റെ മകൻ അനന്തപദ്മനാഭൻ ചേട്ടനും . അശ്വതി എന്ന കഥാപാത്രം ഇന്നും എനിക്ക് പ്രിയപ്പെട്ടതാണ് .…

Read More

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന സിനിമ കാളിദാസിന്റെ മലയാള സിനിമ അരങ്ങേറ്റ ചിത്രം എന്ന ലേബലിലാണ് പ്രശസ്തമായത്.എന്നാൽ കാളിദാസിനൊപ്പം അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ മികച്ചു നിന്ന മറ്റൊരു താരം കൂടിയുണ്ട് പൂമരത്തിൽ…നായിക നീത പിള്ള. സിനിമയിലേക്കുള്ള വരവിനെ കുറിച്ച് നീത മനസ്സ് തുറക്കുന്നു. സിനിമ ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു. സ്കൂൾ കാലം മുതലേ ധാരാളം സിനിമ കാണാനുള്ള അവസരവും ഉണ്ടായിരുന്നു. നല്ല നായികാ കഥാപാത്രങ്ങളെ കാണുമ്പോൾ മറ്റു പലരെയും പോലെ എന്റെ ഉള്ളിലും ആ മോഹം ഉണർന്നു. ഒരിക്കൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ. ഞാനിക്കാര്യം അമ്മയോടും അമ്മയുടെ ചേച്ചി കുക്കുമ്മയോടും പറഞ്ഞു എന്നു മാത്രം. എങ്കിലും മനസ്സിന്റെ കോണിൽ അതങ്ങനെ കിടന്നു. പഠനത്തിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോൾ പിന്നെ, നന്നായി പഠിച്ച് ജോലി നേടണമെന്ന് മാത്രമായി ലക്ഷ്യം. വീട്ടിൽ എല്ലാവർക്കും സിനിമ ഇഷ്ടമാണ്. അതല്ലാതെ അഭിനയ പാരമ്പര്യമൊന്നും ഇല്ല. അപ്പോഴാണ് പൂമരത്തിന്റെ ഒഡീഷന് വിളിച്ചത് കണ്ടത്. ഞാൻ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല.…

Read More

എന്നെയും മോനേയും വെറുതെ വിടൂ എന്ന് ഞാനവരോട് അപേക്ഷിച്ചു; പക്ഷേ അവര്‍ കേള്‍ക്കാന്‍ പോലും കൂട്ടാക്കിയില്ലെന്ന് രോഹിണി മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്ന താരമാണ് രോഹിണി. മുന്‍ നിരതാരങ്ങളുടെയെല്ലാമൊപ്പം സ്‌ക്രീനില്‍ നിറഞ്ഞു നിന്നിരുന്നു രോഹിണി. യശോദ കൃഷ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായാണ് രോഹിണി സിനിമയിലെത്തുന്നത്. 1976ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബാലതാരമായാണ് ഈ അഭിനേത്രി തുടക്കം കുറിച്ചത്. ഭാഷാഭേദമില്ലാതെ അഭിനയിച്ച താരത്തിന് ദേശീയ അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. നടിയെന്ന നിലയില്‍ നേട്ടങ്ങളൊരുപാട് സ്വന്തമാക്കിയെങ്കിലും സ്വകാര്യ ജീവിതത്തില്‍ ഒരുപാട് തിരിച്ചടികളേല്‍ക്കേണ്ടി വന്നു രോഹിണിക്ക്. നടന്‍ രഘുവരവുമായുള്ള വിവാഹവും വിവാഹ മോചനവുമൊക്കെയായിരുന്നു അത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രോഹിണി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. 1996ലായിരുന്നു ഇരുവരും വിവാഹിതരായത്. 1998 ല്‍ ഇവര്‍ക്കൊരു മകന്‍ പിറന്നു. 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു.…

Read More

മഴ എന്നും ഒരു അത്ഭുതമാണ്. മനുഷ്യന്റെ ഓരോ അവസ്ഥയിലും അതിന്റെതായ ഒരു ഭാവം മഴ ആർജിക്കുന്നത് കണ്ട് അത്ഭുതപ്പെടുന്നവരാണ് ഓരോരുത്തരും. ആഘോഷവും ആരവവുമായി പെയ്‌തിറങ്ങുന്ന മഴ തന്നെ കണ്ണീരിന്റെ നിലക്കാത്ത പ്രവാഹവുമായി പെയ്‌തിറങ്ങുന്നു. ശാന്തമായ മഴക്ക് ഭീകരത പൂണ്ട മറ്റൊരു മുഖവുമുണ്ടെന്നത് മറ്റൊരു സത്യം. എങ്കിലും മഴയത്ത് നനയുക ഓരോരുത്തർക്കും ഏറെ ഇഷ്ടമുള്ള ഒരു കാര്യമാണ്. അങ്ങനെ ആർക്കും നനയാവുന്ന ഒരു ‘മഴയത്തേ’ക്കാണ് ദേശീയ അവാർഡ് ജേതാവ് സുവീരൻ പ്രേക്ഷകരെ ക്ഷണിച്ചു കൊണ്ടുപോകുന്നത്. ബന്ധങ്ങളുടെ മഴയത്ത്, കുടുംബമാകുന്ന മഴയത്ത്, സന്തോഷത്തിന്റെ മഴയത്ത്, സങ്കടങ്ങളുടെ മഴയത്ത്, ആവലാതികളുടെ മഴയത്ത്, ആശങ്കകളുടെ മഴയത്ത്, അത്ഭുതങ്ങളുടെ മഴയത്ത്, ആശ്വാസത്തിന്റെ മഴയത്ത്, യാഥാർഥ്യങ്ങളുടെ മഴയത്ത്… അങ്ങനെ സംവിധായകൻ പ്രേക്ഷകനെ ക്ഷണിക്കുന്നത് മഴയുടെ പല ഭാവങ്ങളിൽ ഒന്നിച്ച് നനയാനാണ്. വേണുഗോപാൽ എന്ന ഒരു മിഡിൽ ക്ലാസ് ഗൃഹനാഥനും അദ്ദേഹത്തിന്റെ ഭാര്യ അനിതയും ഉമ്മി എന്ന് വിളിക്കുന്ന മകൾ ശ്രീലക്ഷ്മിയുമടങ്ങിയ കുടുംബത്തെ കേന്ദ്രീകരിച്ചാണ് മഴയത്ത് എന്ന ചിത്രം പുരോഗമിക്കുന്നത്. സാധാരണ…

Read More

പ്രണയത്തിന്റെ ഇന്നേവരെ കണ്ടിട്ടുള്ള കാഴ്ചകളിൽ വ്യത്യസ്ഥതയും യാഥാർഥ്യവും ചേർത്തുവെച്ച് ഒരു മനോഹരചിത്രം. അതാണ് ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ ഛായാ​ഗ്രാ​ഹ​ക​യും ക​ന്ന​ട ച​ല​ച്ചി​ത്ര​പ്ര​തി​ഭ ബി. ​ആ​ർ.​പ​ന്ത​ലു​വി​ന്‍റെ മ​ക​ളു​മാ​യ ബി.​ആ​ർ.​വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്ത ര​ണ്ടാ​മ​തു ചി​ത്രം ‘അ​ഭി​യു​ടെ ക​ഥ, അ​നു​വി​ന്‍റെ​യും’. സമാനതകളില്ലാത്തതും അസാധാരണവുമായ ഒരു കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മികച്ച അഭിനേതാക്കൾക്ക് മാത്രം അഭിനയിച്ച് ഫലിപ്പിക്കാവുന്ന ഒരു പ്രമേയമാണ് ചിത്രത്തിലേത്. അ​ഭി ഒ​രു സോ​ഫ്റ്റ്‌വെ​യ​ർ എ​ൻ​ജി​നി​യ​റാ​ണ്. ചെ​ന്നൈ​യി​ൽ വ​ർ​ക്ക് ചെ​യ്യു​ന്നു. അ​ച്ഛ​നും അ​മ്മ​യും വി​ദേ​ശ​ത്താ​ണ്. ചെ​ന്നൈ​യി​ൽ ഒ​റ്റ​യ്ക്കാ​ണു താ​മ​സം. സു​ഹൃ​ത്തു​ക്ക​ളും കു​റ​വാ​ണ്. ഫേ​സ്ബു​ക്കി​ലാ​ണ് അ​ഭി അ​നു​വി​നെ ആ​ദ്യം കാ​ണു​ന്ന​ത്. ഊട്ടിയിൽ ഓർഗാനിക് ഫാർമറാണ് അനു. വാ​ട്സാ​പ്പി​ലും അ​വ​ർ സൗ​ഹൃ​ദം പ​ങ്കി​ടു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് അ​വ​ർ പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് അ​വ​ർ വി​വാ​ഹി​ത​രാ​കു​ന്നു. ഇ​രു​വ​രു​ടെ​യും പ്ര​ണ​യ​ത്തി​ൽ യാ​തൊ​രു​വി​ധ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കു​ന്നി​ല്ല. അ​വ​ർ പ്ര​ണ​യ​ത്തി​ലാ​വു​ക​യും മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ വി​വാ​ഹി​ത​രാ​വു​ക​യും ചെ​യ്യു​ന്നു. വി​വാ​ഹ​ത്തി​നു​ശേ​ഷ​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. അ​വ​രു​ടെ വി​വാ​ഹം നി​യ​മ​വി​രു​ദ്ധ​മാ​ണ് എ​ന്നു സ​മൂ​ഹം പ​റ​യു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ച്ചേ​രു​ന്നു. ഇ​രു​വ​രും ആ…

Read More

കൊ ളമാവ് കോകിലയിലെ ‘കല്യാണ വയസ്സ്’എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായിരിക്കുകാണ് യോഗി ബാബു. നെല്‍സണ്‍ ദിലീപ് ഒരുക്കുന്ന ഈ ചിത്രത്തില്‍ നയന്‍താരയുടെ നായകനായാണ് യോഗി എത്തുന്നത്. യോഗിയുടെ കഥാപാത്രം നയന്‍താരയുടെ കഥാപാത്രമായ കോകിലയുടെ ഹൃദയത്തിലിടം നേടാന്‍ ശ്രമിക്കുന്നതാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതിനായി പൂവാലന്‍മാരെപ്പോലെ കോകില കോളേജില്‍ പോകുന്ന വഴിയില്‍ അയാള്‍ സ്ഥിരസാന്നിധ്യമാകുന്നു. എന്നാല്‍ ഉള്‍വലിഞ്ഞ സ്വഭാവമുള്ള കോകില അയാളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മുഖത്തേക്ക് നോക്കുന്നില്ല. പക്ഷേ കാര്യമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല. കല്യാണ വയസ്സ് തരംഗമാകുമ്ബോള്‍ സിനിമയിലൂടെയുള്ള തന്റെ യാത്ര എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് യോഗി. കടുത്ത മാനസിക വിഷമം ഉണ്ടാക്കിയ പല അനുഭവങ്ങളിലൂടെയും താന്‍ കടന്നുപോയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് യോഗി. അതിലൊന്ന് തമിഴിലെ ഒരു മുന്‍നിര നായികയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴാണെന്നും യോഗി പറഞ്ഞു. എന്റെ മുന്‍ സിനിമകളിലൊന്നില്‍ നായിക എന്നെ കെട്ടിപ്പിടിക്കുന്ന രംഗമുണ്ടായിരുന്നു. പക്ഷേ ആ നടി വിസമ്മതിച്ചു. എന്നെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തു പറഞ്ഞു. ആ സിനിമയിലെ ഒരു തമാശ രംഗത്തില്‍ അത് അനിവാര്യമായിരുന്നു. സംവിധായകന്‍…

Read More