Author: webadmin

അവധിക്കാലം ആഘോഷമാക്കാനുള്ള വകയൊരുക്കി കുട്ടി കുറുമ്പന്മാർക്കായി കുട്ടനാടൻ മാർപാപ്പ ടീം. തീയറ്ററീൽ എത്തുന്ന കുട്ടികൾക്കായി എല്ല റിലീസിംഗ് സെന്ററിൽ നിന്നും സൗജന്യമായി താര മുഖംമൂടി സമ്മാനിച്ചുകൊണ്ടു റിലീസിലും വ്യത്യസ്ഥത കൈവരിക്കുകയാണ്. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജിത്ത് വിജയൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കുട്ടനാടൻ മാർപാപ്പ. അദിതി രവിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ  കുത്ത് ഡാൻസ് ശ്രദ്ധേയമായിരുന്നു. അജു വർഗീസ് ,രമേശ് പിഷാരടി ,ഇന്നസെന്റ് ,ധർമജൻ ബോൾഗാട്ടി ,ശാന്തി കൃഷ്ണ,സലിംകുമാർ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രാഹുൽ രാജാണ്. ശാന്തി കൃഷ്ണ ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നു.അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സുനിൽ എസ് പിള്ളയാണ്.മലയാളം മൂവി മേക്കേഴ്സിന്റെയും ഗ്രാൻഡ് ഫിലിം കോർപറേഷന്റെയും ബാനറിൽ ഹസീബ് ഹനീഫ് ,അജി മേടയിൽ ,നൗഷാദ് ആലത്തൂർ എന്നിവരാണ് ചിത്രം…

Read More

1946ൽ ആരംഭിച്ച കാൻ ചലച്ചിത്രോത്സവം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. സാധാരണയായി എല്ലാ വർഷങ്ങളിലും മെയ്‌ മാസത്തിൽ ഫ്രാൻസിലെ കാൻ പട്ടണത്തിൽ വെച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ കാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മേയ് എട്ടിന് തുടങ്ങും. 71ാമത് കാന്‍ ചലച്ചിത്ര മേളയാണ് ഇത്തവണത്തേത്. മേയ് എട്ട് മുതല്‍ 19 വരെയാണ് ഫെസ്റ്റിവല്‍. പലർക്കും സന്തോഷം പകരുന്ന ഒരു തീരുമാനമാണ് കാൻ ചലച്ചിത്രോത്സവത്തിന്റെ ഡയറക്ടർ തിയറി ഫ്രിമാക്സ് എടുത്തിരിക്കുന്നത്. കാൻ ചലച്ചിത്രോത്സവത്തിലെ റെഡ് കാർപ്പെറ്റിൽ ഇക്കൊല്ലം സന്ദർശകർക്ക് സെൽഫി എടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഇത് ബാധകമാണോ എന്നറിയില്ല. ഇത്ര ‘പരിഹാസ്യവും വിചിത്രവുമായ’ ആചാരത്തെ തിയറി കഴിഞ്ഞ കൊല്ലവും തടഞ്ഞിരുന്നു.

Read More

ഏറെ നീണ്ടുനിന്ന തമിഴ്‌നാട്ടിലെ തീയറ്റർ സമരത്തിന് അവസാനം അറുതി വന്നിരിക്കുകയാണ്. നിർമാതാക്കളുടെ സംഘടന നിർമ്മാണച്ചിലവുകളെയും ശമ്പളക്കണക്കുകളെയും സംബന്ധിച്ച അവരുടെ പ്രശ്‌നങ്ങളെ തുറന്നുകാട്ടുകയായിരുന്നു സമരത്തിലൂടെ ചെയ്‍തത്. പുതിയ ചിത്രങ്ങൾ ഒന്നും തന്നെ ഈ ദിവസങ്ങളിൽ റിലീസ് ഉണ്ടായിരുന്നില്ല. അവിടെ സിനിമ ഇൻഡസ്‌ട്രി തന്നെ ഈ സമരത്തെ തുടർന്ന് ഒരു മരവിച്ച അവസ്ഥയിലായിരുന്നു. ഇത്തരമൊരു അവസ്ഥയിൽ ഏവരും ഞെട്ടിക്കുന്ന ഒരു തീരുമാനമാണ് തമിഴ് സൂപ്പർസ്റ്റാർ സൂര്യ ഇപ്പോൾ എടുത്തിരിക്കുന്നത്. തന്റെ അസിസ്റ്റന്റ്‌സിന് താൻ തന്നെ ശമ്പളം കൊടുക്കുമെന്നാണ് താരം ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. താരങ്ങളുടെ അസ്സിസ്റ്റന്റ്‌സിന് പ്രൊഡ്യൂസർമാരാണ് തമിഴ്‌നാട്ടിൽ ശമ്പളം കൊടുക്കുന്നത്. അപ്പോഴാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന ഒരു തീരുമാനം സൂര്യ എടുത്തിരിക്കുന്നത്. ഷൂട്ടിങ്ങ് ദിനങ്ങളുടെ ദൈർഘ്യം അനുസരിച്ച് ഇത് ഏകദേശം 30 – 40 ലക്ഷത്തോളം രൂപ വരും. ” തമിഴ് സിനിമ ലോകത്തിന്റെ പുനരുദ്ധീകരണത്തിന്റെ ഭാഗമായിട്ടാണിത്. ഇൻഡസ്ട്രിയിലെ ഒരു മുതിർന്ന അംഗം എന്ന നിലയിൽ തന്റെ അസ്സിസ്റ്റന്റ്‌സിന്റെ എല്ലാ ചിലവുകളും അദ്ദേഹം തന്നെ…

Read More

തന്റെ വേറിട്ട ജീവിത രീതികൊണ്ടും ഇടപെടൽകൊണ്ടും എന്നും എല്ലാവർക്കും പ്രിയങ്കരിയാണ് അനുശ്രീ. താര ജാഡകളൊന്നുമില്ലാതെ അനുശ്രീ എപ്പോഴും എല്ലാവർക്കും സ്വീകാര്യയാണ്. അടുത്തയിടക്ക് അനുശ്രീയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹനും സംവിധായകനുമായ സുജിത് വാസുദേവിന്റെ ഒട്ടർഷയുടെ ചിത്രികരണം ആരംഭിച്ചിരുന്നു. ഓട്ടോ ഡ്രൈവറായി അനുശ്രീ അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ വേറിട്ട ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ തന്നെ സംവിധായകനായ സുജിത്ത്‌ വാസുദേവ്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ…”നമുക്ക് ഒപ്പമുള്ളവരെ സഹായിക്കാനാകുന്നത് മികച്ച വ്യക്തിത്വം ഉള്ളവർക്കേ സാധിക്കൂ. ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. ഈ പെൺകുട്ടി തന്റെ സഹതാരത്തിനെ സഹായിക്കുന്നത് കാണുമ്പോൾ ഒരുപാട് ബഹുമാനം തോന്നുന്നു. എല്ലാവരും ഇതുപോലെ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു . അനുശ്രീയെ ഓർത്തു എനിക്ക് അഭിമാനം തോന്നുന്നു.” അൽപ്പം ഉയരങ്ങളിൽ എത്തുമ്പോൾ കൂടെയുള്ളവരെ മറന്നുപോകുന്ന ഒരു കാലഘട്ടത്തിൽ ജീവിക്കുമ്പോൾ തന്റെ ഓരോരോ പ്രവൃത്തിയിലും വ്യത്യസ്തതയും സന്തോഷവും കണ്ടെത്തുന്ന അനുശ്രീയെ പോലെ എല്ലാവരും വളരട്ടെ. സാധാരണക്കാരിയായ ഒരു ഓട്ടോ ഡ്രൈവറായ യുവതിയുടെയും യാത്രക്കാരായ…

Read More

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു സംഭവമായിരുന്നു കുട്ടികൾ കിണറിന് സമീപമിരുന്ന് സെൽഫി എടുക്കുമ്പോൾ ഒരു അമ്മുമ്മ കിണറ്റിലേക്ക് വീഴുന്ന വീഡിയോ ദൃശ്യം. സംഭവത്തെ തുടർന്ന് ഒരുപാട് ആളുകൾ പുതിയ കാലഘട്ടത്തിൽ ഉരുത്തിരിയുന്ന വീഡിയോ, സെൽഫി ഭ്രമത്തെകുറിച്ചു പ്രതികരിക്കുകയുണ്ടായി. എന്നാൽ ഒരു സിനിമക്ക് വേണ്ടി ചിത്രികരിച്ച ഒരു രംഗമാണിതെന്ന് അറിയിച്ചുകൊണ്ട് സംവിധായകൻ രംഗത്തെത്തുകയുണ്ടായി. വിവിയൻ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ വീമ്പിന് വേണ്ടിയാണ് ഇങ്ങനെയൊരു വീഡിയോ ചിത്രികരിച്ചതെന്നാണ് സംവിധായകൻ പ്രതികരിച്ചത്. ഇപ്പോൾ ഈ രംഗം ചിത്രികരിക്കുന്നതിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഈ ചിത്രം കൈകാര്യം ചെയ്യുന്നത് വാർത്തകൾ മാറിമറിയുന്നതിനെക്കുറിച്ചാണ്. സിനിമക്കു മുൻപ് അതിൽ പറയുന്ന വിഷയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുവാനും ഇത്തരം പ്രവണതയ്ക്കെതിരെയുള്ള സമരമെന്ന നിലയ്ക്കുമാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും സംവിധായകൻ വിവിയൻ രാധാകൃഷ്ണൻ പറഞ്ഞു. ദൃശ്യങ്ങളിൽ കിണറ്റിൽ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച ഷൊർണൂർ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മയുമായി എത്തിയാണ് ഇദേഹം മാധ്യമങ്ങളെ കണ്ടത്. ആലപ്പുഴ സ്വദേശിനിയായ…

Read More

നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായെത്തിയ ഹേയ് ജൂഡ് വിജയകരമായ 50 ദിവസങ്ങൾ പിന്നിട്ട് മുന്നേറുകയാണ്. സ്ഥിരം ശൈലിയിൽ നിന്നും മാറി ശ്യാമപ്രസാദ് ഒരുക്കിയ ചിത്രത്തിൽ മാനസിക നിലയിൽ സാരമായ മാറ്റമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സുന്ദരി തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് ഹേയ് ജൂഡ്. മികച്ച പ്രേക്ഷകഭിപ്രായം നേടിയത് തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാനകാരണം. രസാവഹമായ രീതിയിലുള്ള അവതരണം ചിത്രത്തിന്റെ ഹൈലൈറ്റായി നിലകൊള്ളുന്നു. കേരളത്തിൽ എന്ന പോലെ തന്നെ തമിഴ്‌നാട്ടിലും ചിത്രത്തിന് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ചെന്നൈയിലും ചിത്രം 50 ദിവസം പിന്നിട്ടതോടൊപ്പം 2018ൽ ചെന്നൈയിൽ ആ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളചിത്രമായിരിക്കുകയാണ് ഹേയ് ജൂഡ്. കളക്ഷനിലും ഈ ശ്യാമപ്രസാദ് ചിത്രം മികച്ചൊരു നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി 50 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 23 കോടി രൂപയാണ് ഹേയ് ജൂഡ് കളക്റ്റ് ചെയ്തിരിക്കുന്നത്. ശ്യാമ പ്രസാദിന്റെ സംവിധാന കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷനാണ്…

Read More

സിനിമയെന്നത് വിജയ പരാജയങ്ങളുടെ ഒരു ശൃംഖലയാണ്. ജേതാക്കൾ എന്നത് വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നവരല്ല കാര്യങ്ങളെ വ്യത്യസ്തങ്ങൾ ആയി ചെയ്യുന്നവരാണ്. സംവിധായകൻ വിജീഷ് മണിയും നിർമാതാവ് എ വി അനൂപും ഗിന്നസ് റെക്കോർഡിലേക്ക് നടന്നു കയറിയത് ഈ തത്വത്തെ പൂർണമായും ശരിവെച്ചുകൊണ്ടാണ്. ജാതി മത ചിന്തകൾക്ക് അതീതമായി ഏക ലോക ദര്ശനം ചമച്ച ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത വിശ്വഗുരു എന്ന സിനിമയിലൂടെ ഗിന്നസ് റെക്കോർഡ് ജേതാക്കളായിരിക്കുകയാണ് ഇവർ. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് നിർമിച്ച ചിത്രമെന്ന ബഹുമതിക്കാണ് വിശ്വഗുരു അർഹമായത്. എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് നിർമിച്ച ഈ സിനിമയുടെ സർഗ്ഗാല്മക നിർദ്ദേശം സച്ചിദാനന്ദ സാമിയുടെയും തിരക്കഥ-തിരക്കഥ-സംഭാഷണം പ്രമോദ് പയ്യന്നൂരും ക്യാമറ ലോകനാഥനുമാണ്. സ്ക്രിപ്ട് മുതൽ റിലീസ് വരെയുള്ള എല്ലാ കാര്യങ്ങളും ചുരുങ്ങിയ സമയത്തിൽ ചെയ്തു തീർത്തു എന്ന വസ്തുതയാണ് അവാർഡിന് അർഹമാക്കിയ പ്രധാന കാരണം. നിലവിൽ ശ്രീലങ്കൻ സിനിമയുടെ റെക്കോർഡ് ആയ 71…

Read More

ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് സനൽകുമാർ ശശിധരൻ സംവിധാനം നിർവഹിച്ച എസ് ദുർഗ ഇന്ന് തീയറ്ററുകളിൽ എത്തിയത്. സാധാരണ റിലീസിനൊപ്പം തന്നെ ചില പ്രാദേശിക കൂട്ടായ്‌മകൾക്കൊപ്പം സമാന്തരമായും ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്‌തിരുന്നു. റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ പ്രേക്ഷകർക്കായി വേറിട്ടൊരു സിനിമാനുഭവം സമ്മാനിച്ചിരിക്കുകയാണ് എസ് ദുർഗ. അൻപതോളം തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് എന്നും ആവലാതികളുള്ള ഈ നാട്ടിൽ സ്ത്രീകൾ എത്രത്തോളം അരക്ഷിതാവസ്ഥയിലാണ് എന്ന് ഓരോ നിമിഷവും ഓർമിപ്പിക്കുന്ന ചിത്രം കൂടിയാണ് എസ് ദുർഗ. സെക്സി ദുർഗയിൽ നിന്നും എസ് ദുർഗ്ഗ വരെ എത്തി നിൽക്കുന്ന ചിത്രം ഓരോ പ്രേക്ഷകനും അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു യാഥാർഥ്യത്തിന്റെ പച്ചയായ ആവിഷ്കരണം കൂടിയാണ്. ഇന്ന് കൂടെ റിലീസിങ്ങിനെത്തിയ സൗബിൻ ഷാഹിർ ചിത്രം സുഡാനി ഫ്രം നൈജീരിയക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Read More

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ പ്രേക്ഷകമനസ്സുകളിൽ കാത്തിരിപ്പിന്റെ ആവേശം നിറച്ച് ചിത്രീകരണം തുടരുകയാണ്. ചിത്രത്തിനായി ലാലേട്ടൻ ശരീരഭാരം കുറച്ചതെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം ലോകപ്രശസ്‌ത വിയറ്റ്നാമീസ് – അമേരിക്കൻ ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് ചിത്രത്തിന്റെ ലൊക്കേഷനിൽ സന്ദർശനം നടത്തിയിരുന്നു. ടെറർ ഓഫ് വാർ എന്ന പുലിറ്റ്സർ പുരസ്ക്കാരം സ്വന്തമാക്കിയ ഫോട്ടോയിലൂടെ വിയറ്റ്‌നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിന് കാണിച്ചുകൊടുത്ത ഫോട്ടോഗ്രാഫറാണ് നിക്ക് ഉട്ട്. ഇപ്പോഴിതാ മലയാളികൾക്കായി ഒരു മനോഹരസമ്മാനം നൽകിയിരിക്കുകയാണ് നിക്ക് ഉട്ട്. ഒടിയനിലെ ലാലേട്ടന്റെയും പ്രകാശ് രാജിന്റെയും ലുക്കുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ പ്രഭ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു വാര്യരുടെ ലുക്ക് നിക്ക് ഉട്ടിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നിരിക്കുകയാണ്.

Read More

കാൽപന്തുകളിയുടെ ആവേശം സിരകളിലും പാദങ്ങളിലും നിറച്ച് മൈതാനത്തിൽ നിറഞ്ഞു നിൽക്കുമ്പോഴും ഓരോ മലപ്പുറത്തുക്കാരന്റെയും ഉള്ളിൽ കെടാതെ നിൽക്കുന്ന ജീവിതത്തിന്റെ പല മുഖങ്ങളുണ്ട്. അതേ വികാരം തന്നെയാണ് സെവൻസ് ഫുട്‍ബോൾ എന്ന അവരുടെ ആഘോഷങ്ങളുടെ പൂർണതക്കും. അവിടെയാണ് സുഡാനി എന്ന പേരിനും ഒരു ആമുഖം, മലപ്പുറത്തുക്കാരന് അങ്ങനെയൊന്ന് വേണ്ടായെന്നാകിലും, ആവശ്യമായി വരുന്നത്. സുഡാനി എന്ന പേര് നമ്മുടെ നാട്ടിൽ ഏറെ സുപരിചിതമായ ഒന്നല്ലെങ്കിലും മലബാർ പ്രദേശങ്ങളിൽ ഏറെ ആളുകൾ നെഞ്ചിലേറ്റിയ ഒന്നാണ് ഫുട്ബോൾ ഒരു മത്സരത്തിനുമപ്പുറം ഒരുപാട് ആളുകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ചേർന്ന ഒന്നാണെന്നും അവിടെ മാനസികമായ അടുപ്പത്തിനും ദേശീയതക്കും അപ്പുറം വലിയ ഒരു ലോകമുണ്ടെന്ന് ദൃശ്യവത്കരിക്കുന്ന മനോഹരമായൊരു ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മലബാറിലെ ഫുട്ബോൾ പ്രമേയമാക്കി നവാഗതനായ സക്കറിയ സൗബിൻ ഷഹീറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രെം നൈജീരിയ. മലപ്പുറത്തിന്റെ ജീവനായ കാൽപ്പന്തുകളിയുടെ ദൃശ്യവിസ്മയം ചാർത്തിയാണ് കഥയുടെ ആരംഭം. ചരിത്രത്തിൽ തന്നെ…

Read More