Author: webadmin

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധായകനാകുന്ന ലാലേട്ടൻ ചിത്രം ലൂസിഫർ. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ലാലേട്ടൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഇട്ടിരിക്കുന്ന വീഡിയോയിലൂടെ പ്രേക്ഷകരുടെ പ്രതീക്ഷകൾ കൂടുതലായിരിക്കുകയാണ്. ചിത്രത്തിന്റെ ഫൈനൽ ഡ്രാഫ്റ്റ് ലാലേട്ടനും ആന്റണി പെരുമ്പാവൂരിനും നൽകാനാണ് പൃഥ്വിരാജും മുരളി ഗോപിയും ഒടിയന്റെ ലൊക്കേഷനിൽ എത്തിയത് . ലൂസിഫറിന്റെ ഫൈനൽ ഡ്രാഫ്റ്റ് ലഭിച്ച ശേഷം ലാലേട്ടന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. “ലൂസിഫർ എന്ന സിനിമ അതിന്റെ മേക്കിങ്ങിലും കഥ പറയുന്ന രീതിയിലും കഥയിലും വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒരു ചിത്രമായിരിക്കും. സാധാരണക്കാരന് ഇഷ്ടപ്പെടുന്ന എല്ലാം ഉൾപ്പെടുന്ന ഒരു നല്ല എന്റർടൈനർ ആയിരിക്കും ഇത്.” പൃഥ്വിരാജിൽ നിന്നും മലയാളികൾക്ക് ഓർമയിൽ സൂക്ഷിക്കുവാൻ ലഭിക്കുന്ന ഒരു ചിത്രമായിരിക്കും ലൂസിഫർ എന്നായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം. കാത്തിരിക്കാം ലൂസിഫർ യാഥാർഥ്യമാകുന്ന ആ സുന്ദരദിനത്തിനായി.

Read More

വെള്ളിത്തിരയിൽ തന്റെ അഭിനയത്തിലൂടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയ നായികയാണ് ഗൗതമി നായർ. ചുരുക്കം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ തങ്ങിനിൽക്കാൻ ഗൗതമിക്കായി. ശ്രീനാഥ്‌ രാജേന്ദ്രന്റെ സംവിധാനത്തിൽ ദുല്ഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയിൽ നായികയായിയാണ് ഗൗതമിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതിനുശേഷം ഫഹദിന്റെ കരിയർ ബ്രേക്ക് ചിത്രമായ ഡയമണ്ട് നെക്ലേസിലും നായികയായി എത്തിയതോടെ മലയാളികളുടെ ഇഷ്ട താരമായി മാറുകയായിരുന്നു. പിന്നീട് കൂതറ, ചാപ്‌റ്റേഴ്‌സ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പിന്നീട് തന്റെ കന്നിചിത്രത്തിന്റെ തന്നെ സംവിധായകനായ ശ്രീനാഥ്‌ രാജേന്ദ്രനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് മുൻപുതന്നെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത താരം ബിരുദാനന്തര ബിരുദമാണ് ചെയ്യുകയുണ്ടായത്. താരം പഠനത്തിന് കൊടുത്ത പ്രാധാന്യം തികച്ചും അഭിനന്ദനാർഹമാണെന്ന് വിളിച്ചോതുന്ന വിധമാണ് താരത്തിന്റെ പ്രകടനം. അഭിനയത്തിൽ മാത്രമല്ല പഠനമികവിലും താൻ ഏറെ മുന്നിലാണ് എന്ന് തന്റെ റിസൾട്ടിലൂടെ ഗൗതമി തെളിയിച്ചിരിക്കുന്നു. M S C സൈക്കോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ വിവരം…

Read More

കൊച്ചു കൊച്ചു തമാശകളും കുസൃതികളും നിറഞ്ഞ അപ്പന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പാപ്പീ അപ്പച്ചായിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന മമാസ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. സംവിധായകൻ തന്നെയാണ് പുതിയ ചിത്രം തുടങ്ങിയ സന്തോഷം തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിന്റെ മ്യൂസിക് റെക്കോർഡിങ്ങാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ആനന്ദ് മധുസൂദനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. രഞ്‌ജിനി ജോസ്, നിതിൻ, രേണുക എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. പാപ്പീ അപ്പച്ചാക്ക് ശേഷം പുതുമുഖങ്ങളെ അണിനിരത്തി സിനിമ കമ്പനി, സൂപ്പർഹിറ്റ് ചിത്രം രാംജി റാവു സ്‌പീക്കിങ്ങിന്റെ മൂന്നാം ഭാഗം മാന്നാർ മത്തായി സ്‌പീക്കിങ്ങ് 2 എന്നീ ചിത്രങ്ങളുടെയും സംവിധാനം നിർവഹിച്ചിരുന്നു.

Read More

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കടുത്ത മോഹൻലാൽ ഫാനിന്റെ കഥ പറയുന്ന സാജിദ് യഹിയ ചിത്രം ‘മോഹൻലാൽ’. മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ നായകരാകുന്ന ചിത്രത്തിന്റെ ആദ്യ ടീസർ വമ്പൻ ഹിറ്റായിരുന്നു. അതിലെ പാട്ടും പ്രേക്ഷകശ്രദ്ധ നേടി. വിഷുവിന് തീയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പുതുപുത്തൻ ടീസറാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കളർഫുള്ളായ ഈ ടീസറും പ്രേക്ഷകരുടെ ആവേശം പതിന്മടങ്ങാക്കിയിട്ടുണ്ട്.

Read More

എന്നും വ്യത്യസ്ത കഥാപാത്രങ്ങൾ ഉൾകൊണ്ടും തന്റെ അസാമാന്യ മെയ്‌വഴക്കത്തിലൂടെയും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ കഴിഞ്ഞിട്ടുള്ള നടനാണ് മോഹൻലാൽ. തന്റെ 57 വയസിലും അതിശയിക്കുന്ന മെയ്‌വഴക്കത്തിലൂടെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്ത് എന്നും വിസ്മയിപ്പിച്ചിട്ടുള്ള നടന്റെ ഈ വിസ്മയ വഹമായ അഭിനയ ശൈലി തന്നെയാണ് പുലിമുരുകൻ എന്ന ചിത്രത്തിനെ ഏറ്റവും ജനകീയമാക്കിയതും കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിച്ചതും. ഈ കാരണങ്ങൾകൊണ്ട് തന്നെ എല്ലാവരും ഉറ്റുനോക്കിയിരിക്കൊണ്ടിരിക്കുന്നത് ഒടിയനിലേക്കാണ്. ശ്രീകുമാരൻ മേനോന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാന്റസിത്രില്ലറാണ് ഒടിയൻ. വേറിട്ട രൂപമാറ്റംകൊണ്ടും അഭിനയ ശൈലികൊണ്ടും പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ വാർത്ത മോഹൻലാൽ എന്ന വ്യക്തിയുടെ ഡെഡിക്കേഷൻനെ കുറിച്ചാണ്. പുലിമുരുകന്റെ ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയിനും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ കഴിഞ്ഞ ദിവസം ചിത്രീകരിച്ച രംഗം സെറ്റിലെ ഏവരെയും അതിശയത്തിലാഴ്ത്തി. ഒടിയൻ മാണിക്യന്റെ ഒളിസങ്കേതമാണ് തേൻ കുറിശ്ശി പുഴ ഏത് വേനലിലും വറ്റി വരളാത്ത ആഴവും പരപ്പുമുള്ള തേൻ…

Read More

സുഡു… അവന്റെ ആ ചിരിയാണ് എല്ലാവരേയും കീഴടക്കിയത്. പക്ഷേ ആ ചിരിക്ക് പിന്നിൽ യഥാർത്ഥ ജീവിതത്തിലും ഒട്ടേറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഏതോ ഒരു മഹാനായ എഴുത്തുകാരൻ കോറിയിട്ട ആ വരികൾ “ദൈവത്തിന്റെ അനുഗ്രഹമില്ലാത്ത കലാകാരൻ ഒന്നുമല്ല. കലയില്ലാതെ ആ അനുഗ്രഹവും നിർജീവമാണ്.” അത്തരത്തിൽ ദൈവത്തിന്റെ അനുഗ്രഹം ലഭിച്ച ഒരു കലാകാരൻ തന്നെയാണ് സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്‌ചവെച്ചിരിക്കുന്ന സുഡുവെന്ന സാമുവൽ അബിയോള റോബിൻസൺ. സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ശരി വെക്കുന്ന ഒരു യാഥാർഥ്യമാണത്. സുഡുവിന്റെ ജീവിതത്തിലൂടെ.. 1998 ജൂൺ 30ന് നൈജീരിയയിലെ ലാഗോസിലാണ് ജനനം. ഗ്രേയ്റ്റ് സെക്കൻഡറി സ്‌കൂളിലെ പഠനത്തിന് ശേഷം യൂണിവേഴ്‌സിറ്റിയിൽ ചേർന്നെങ്കിലും അഭിനയമോഹം മൂലം അതുപേക്ഷിച്ചു. പിന്നീട് ഓഡിഷൻ വേദികളിൽ നിന്നും ഓഡിഷൻ വേദികളിലേക്കായിരുന്നു ആ കൊച്ചു കലാകാരന്റെ യാത്ര. ആദ്യത്തെ ഓഡിഷനിൽ നടന്ന ഒരു സംഭവത്തെ അദ്ദേഹം ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഓഡിഷൻ കഴിഞ്ഞപ്പോൾ തന്നെ സംവിധായകൻ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയും…

Read More

ഇത് നെട്രു നാളൈ സംവിധാനം നിർവഹിച്ച രവികുമാർ ഒരുക്കുന്ന ശിവ കാർത്തികേയൻ ചിത്രത്തിൽ നായികയായി രാകുൽ പ്രീത് എത്തുന്നു. സയൻസ് ഫിക്ഷൻ രീതിയിൽ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്‌മാനാണ്. രവികുമാർ ചിത്രത്തെ സംബന്ധമായി എ ആർ റഹ്‌മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റെമോ, വേലൈകാരൻ എന്നീ മനോഹര ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച 24 എ എം സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമാണം. ട്വിറ്ററിലൂടെയാണ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഈ വിവരം ഇവർ അറിയിച്ചത്. ഒരുപാട് ഹിറ്റ് സിനിമയിലെ ക്യാമറ ചലിപ്പിച്ച നീരവ് ഷാ ആയിരിക്കും സിനിമാട്ടോഗ്രാഫി. സൂര്യയുടെയും കാർത്തിയുടെയും രണ്ട് ബിഗ് പ്രോജക്ടിന് ശേഷമാണ് രാകുൽ പ്രീത് ശിവകർത്തികേയനോടൊപ്പം അഭിനയിക്കാനെത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വേലൈകാരൻ എന്ന ചിത്രത്തിലെ ചേരി നിർമാണത്തിലൂടെ ഏറെ പ്രശംസ നേടിയ മുത്തുരാജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. 24 എ എം സ്റ്റുഡിയോസ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ…

Read More

മുദ്ദുഗൗവിലൂടെ അരങ്ങേറ്റം കുറിച്ച് മാസ്റ്റർപീസ്, ഇപ്പോൾ വിജയകരമായി പ്രദർശനം തുടരുന്ന ഇര എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങൾ കവർന്ന ഗോകുൽ സുരേഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നു. മനോരമ ഓൺലൈനിന് നൽകിയ ഇന്റർവ്യൂവിലാണ് തന്നെ പലരും ഒതുക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ ഗോകുൽ സുരേഷ് നടത്തിയിരിക്കുന്നത്. “ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോൾ എന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നിരുന്നു. അത്തരത്തിൽ വാർത്തകളും വന്നു. പിന്നെ പ്രൊഡ്യൂസർമാർക്കൊക്കെ എന്നെത്തേടി വരാൻ മടിയായി. പക്ഷേ, എനിക്കതിലൊന്നും കുഴപ്പമില്ല. ആരൊക്കെ മോശമാക്കാൻ ശ്രമിച്ചാലും കഴിവുള്ളയാൾക്ക് ഉയർന്നുവരാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാൻ വിശ്വസിക്കുന്നു.” ഗോകുൽ സുരേഷ് പറഞ്ഞു. പ്രേക്ഷകരെ വഞ്ചിക്കാതെ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ഗോകുൽ പാതിവഴിയിൽ വെച്ച് ഉപേക്ഷിക്കേണ്ടി വന്ന ഒരു ചിത്രത്തെക്കുറിച്ചുമുള്ള കാര്യങ്ങൾ ഇന്റർവ്യൂവിൽ പങ്കുവെച്ചു. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആ സിനിമയുടെ ചിത്രീകരണം ഏകദേശം തീരാറായപ്പോഴാണ് അത് വേറൊരു തരത്തിലുള്ള ചിത്രമാണെന്നു ഗോകുലിന് മനസ്സിലായത്. അപ്പോൾത്തന്നെ ആ പടം ചെയ്യുന്നതു ഗോകുൽ നിർത്തി. അച്ഛൻ സുരേഷ് ഗോപി മുദ്ദുഗൗ…

Read More

സൗബിൻ ഷാഹിർ, സാമുവൽ റോബിൻസൻ എന്നിവരെ നായകരാക്കി സക്കറിയ ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ അഭൂതപൂർവമായ പ്രതികരണം നേടി തീയറ്ററുകളെ വീണ്ടും ജനസമുദ്രമാക്കിയിരിക്കുകയാണ്. തിരക്കഥ തന്നെയാണ് രാജാവ് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്ന ചിത്രം ചെറുതും വലുതുമായ ഓരോ അഭിനേതാക്കളുടേയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കൊണ്ട് കൂടിയുമാണ് പ്രേക്ഷകമനസ്സുകളെ കീഴടക്കിയിരിക്കുന്നത്. മലപ്പുറത്തിന്റെ ജീവനായ കൽപന്തുകളിയെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെവൻസ് ഫുട്‌ബോൾ കളിക്കുവാൻ നൈജീരിയയിൽ നിന്നുമെത്തുന്ന സുഡുവും മാനേജർ മജീദുമാണ് കേന്ദ്രകഥാപാത്രങ്ങൾ. നിരൂപകരും പ്രേക്ഷകരും ഒരേപോലെ അഭിനന്ദിക്കുന്ന ചിത്രത്തിന് ഇപ്പോഴിതാ അഭിനന്ദങ്ങളുമായി മലയാളികളുടെ സ്വന്തം ദുൽഖറും എത്തിയിരിക്കുന്നു. തന്റെ ട്വിറ്ററിലൂടെയാണ് താരം അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കേരളത്തിൽ അല്ലാത്തതിനാൽ സിനിമ കാണാൻ ദുൽഖറിന് സാധിച്ചിട്ടില്ല. ട്വീറ്റിന് മറുപടിയുമായി സുഡുവുമായി മനസ്സുകൾ കീഴടക്കിയ സാമുവൽ റോബിൻസനുമെത്തിയിട്ടുണ്ട്. നന്ദി പറഞ്ഞതിനൊപ്പം ഇവിടെ ഇങ്ങ് കേരളത്തിൽ ഒട്ടനേകം യുവാക്കൾക്ക് ഒരു പ്രചോദനമായി വർത്തിക്കുന്ന ദുൽഖർ തനിക്കും ഒരു പ്രചോദനമാണെന്ന് സാമുവൽ തന്റെ ട്വീറ്റിലൂടെ വെളിപ്പെടുത്തി. Thank you so much…

Read More

കഴിഞ്ഞ കുറേ വർഷങ്ങളായി മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന നരേൻ ഹല്ലേലുയ്യ, ആദം ജൊവാൻ എന്നീ ചിത്രങ്ങളിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു. ലാലേട്ടൻ നായകനായ ഒടിയനിൽ സ്വപ്നതുല്യമായ ഒരു റോളാണ് നരേനെ തേടിയെത്തിയിരിക്കുന്നത്. ചിത്രത്തിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതനുസരിച്ച് മഞ്ജു വാര്യർ ചെയ്യുന്ന പ്രഭയെന്ന കഥാപാത്രത്തിന്റെ ഭർത്താവായിട്ടാണ് നരേനെത്തുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവർക്കൊപ്പമാണ് നരേന്റെ ഭൂരിഭാഗം രംഗങ്ങളുമെന്നാണ് അറിയുന്നത്‌. ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന സാമന്ത നായികയായ ചിത്രത്തിലും നരേൻ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒത്തയ്ക്ക് ഒത്തൈ എന്ന തമിഴ് ചിത്രമാണ് നരേന്റെ റിലീസ് ചെയ്യാനുള്ള അടുത്ത ചിത്രം. വി എ ശ്രീകുമാർ മേനോൻ സംവിധാനം നിർവഹിക്കുന്ന ഒടിയന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മന്ത്രങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും ഇരുളിനെ കൂട്ടുപിടിച്ച് ഭയത്തിന്റെ കണികയുമായെത്തുന്ന ഒടിയനെ കുറിച്ചുള്ള ചിത്രം ചെറുതായിട്ടൊന്നുമല്ല പ്രേക്ഷകരെ ആവേശത്തിൽ നിറച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓരോ സ്റ്റിൽസും സോഷ്യൽ…

Read More