Author: webadmin

“സ്വാതന്ത്ര്യം തന്നെയമൃതം… സ്വാതന്ത്ര്യം തന്നെ ജീവിതം… പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം….” കവി അന്ന് പാടിനിർത്തിയിടത്ത് തന്നെയാണ് ടിനു പാപ്പച്ചൻ എന്ന ഏറെ പ്രതീക്ഷകൾ ആദ്യചിത്രം കൊണ്ട് സമ്മാനിച്ച സംവിധായകനും കൂട്ടരും തുടക്കമിടുന്നത്. ഒരു വർഷത്തിന് ശേഷം ആന്റണി വർഗീസ് നായകനാകുന്നു..ഗിരീഷ് ഗംഗാധരന്റെ ക്യാമറ…വിനായകൻ, ചെമ്പൻ എന്നിങ്ങനെ കഴിവുറ്റ താരനിര… സൂപ്പർഹിറ്റായി മാറിയ മോഷൻ പോസ്റ്ററും ട്രെയ്ലറുമൊക്കെയായി പ്രേക്ഷകർ ഏറെ പ്രതീക്ഷകളാണ് ചിത്രത്തിന് വച്ചു പുലർത്തിയിരുന്നത്. ആ പ്രതീക്ഷകൾക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നു മാത്രമല്ല, ആ പ്രതീക്ഷകൾക്ക് ഒരു പടി മുന്നിൽ തന്നെയാണ് ചിത്രത്തിന്റെ അവതരണം. എൺപത് ശതമാനത്തോളം ജയിലിൽ തന്നെ ചിത്രീകരിച്ചിരിക്കുന്ന ചിത്രം തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർക്ക് സ്ക്രീനിൽ നിന്നും ഒരു നിമിഷം പോലും കണ്ണെടുക്കാനുള്ള സമയം നൽകാത്ത വിധം അത്ര മികച്ചൊരു എൻഗേജിങ്ങ് ത്രില്ലറാണ്. നവാഗത സംവിധായകനാണ് എന്ന യാതൊരു സൂചനയും നൽകാതെ ചിത്രമെടുത്ത ടിനു പാപ്പച്ചന് തന്നെയാണ് തീയറ്ററുകളിൽ അവസാനം മുഴങ്ങിയ ആ…

Read More

മോഹന്‍ലാല്‍ സിനിമയുടെ കഥ തന്‍റെ ചെറുകഥയുടെ മോഷണം ആണെന്ന് പറഞ്ഞ  സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാറിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍  സാജിദ് യാഹിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്…. സാജിദ് യാഹിയയുടെ ഫെയ്സ്ബുക്ക് കുറിപ്പ്,… ബഹുമാന്യനായ കലവൂർ രവികുമാർ ചേട്ടൻ വായിക്കാൻ ചേട്ടൻ മാധ്യമങ്ങളിൽ ‘കള്ളനെന്നും’ ,’ചതിയനെന്നും ‘വിളിച്ച പുതുമുഖ സംവിധായകൻ സാജിദ് യഹിയ എന്ന അനുജൻ എഴുതുന്നത്…… കഴിഞ്ഞ രണ്ടു കൊല്ലങ്ങൾക്ക് മുകളിലായി മോഹൻലാൽ എന്ന സിനിമയുടെ പുറകെയുള്ള ഓട്ടത്തിലാണ് ഞാൻ. ഏതാണ്ട് അത്രയും നാളുകളായി കലവൂർ രവിചേട്ടനും എന്റെ പുറകെയുണ്ട്. ഞാൻ ഒരിക്കലും വായിച്ചിട്ടില്ലാത്ത(പിന്നീട് ഈ ആരോപണം വന്നപ്പോൾ വായിച്ചു )മൂന്ന് പേജിൽ താഴെയുള്ള അദ്ദേഹത്തിന്റെ കഥ മോഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ഒരിക്കലും കണ്ടിട്ടിലാത്ത, ഈ സിനിമയുടെ സ്ക്രിപ്റ്റ് വായിച്ചിട്ടില്ലാത്ത(ഒരുപാട് തവണ ഞങ്ങളുടെ സ്ക്രിപ്റ്റ് വായിക്കാൻ കൊടുക്കാമെന്ന് പറഞ്ഞിട്ടും ചേട്ടൻ സമ്മതിച്ചില്ല) ‘മോഹൻലാൽ ‘ എന്ന എന്റെ സിനിമ ഞാൻ ഉണ്ടാക്കിയിരിക്കുന്നതത്രെ! ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഫെഫ്കയിൽ ഈ പ്രശ്നം അവതരിപ്പിക്കപ്പെട്ടപ്പോൾ…

Read More

കൗശലവും സാമർഥ്യവും കുരുട്ടുബുദ്ധിയും കൂട്ടിച്ചേർത്ത് തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുന്ന ആളുകളെ വിശേഷിപ്പിക്കുന്ന പേരാണ് വികടകുമാരൻ. ബുദ്ധികൂർമത കൊണ്ട് സുപ്രീം കോടതിയിൽ വാദിക്കണം എന്ന തന്റെ ലക്ഷ്യം മുൻനിർത്തി ഏറെ കുറുക്കുവഴികൾ തേടുന്നതിനോടൊപ്പം തന്റെ കേസിലുള്ള വാദങ്ങളിലൂടെ നാവിലെ വികടസരസ്വതി വിളയാടുമ്പോൾ അത് ചിലപ്പോഴൊക്കെ തനിക്കുതന്നെ പാരയാകുന്ന ഒരു സാധാരണക്കാരനായ വക്കീലിന്റെ കഥയാണ് വികടകുമാരൻ എന്ന സിനിമ. ഒരു മജിസ്‌ട്രേറ്റ് കോടതി പരിസരത്തിൽ ഒതുങ്ങിക്കൂടാതെ ഉയരങ്ങൾ സ്വപ്നം കാണുന്ന നായകന്റെ പരിശ്രമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കൗശലവും സാമർഥ്യവും ഒട്ടും കുറയാതെ കാണിച്ചിരിക്കുന്ന സിനിമക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെയാണ് വികടകുമാരൻ. കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സംവിധായകൻ ബോബൻ സാമുവേൽ ഒരുക്കുന്ന ചിത്രമാണ് വികടകുമാരൻ. വി​ഷ്ണു ഉണ്ണികൃഷ്ണൻ ആ​ദ്യ​മാ​യി വ​ക്കീ​ൽ​ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ കാറ്റ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ മാ​ന​സ രാ​ധാ​കൃ​ഷ്ണ​നാ​ണു നാ​യി​ക. വി​ഷ്ണു ഉണ്ണികൃഷ്ണൻ – ധ​ർ​മ​ജ​ൻ കോം​ബി​നേ​ഷ​നാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഹൈ​ലൈ​റ്റ്. നാല് വർഷം…

Read More

കുട്ടനാടും മാർപാപ്പയും തമ്മിൽ എന്ത് ബന്ധമെന്ന് ആലോചിച്ച് തന്നെയാണ് കുട്ടനാടൻ മാർപാപ്പയ്ക്ക് കയറിയത്. പെസഹായും ഈസ്റ്ററുമൊക്കെയല്ലേ മാർപാപ്പ എന്തെങ്കിലുമൊക്കെ തരാതിരിക്കില്ല എന്നുറപ്പുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല. നല്ലൊരു ചിരിവിരുന്ന്. സിനിമാല പോലെയുള്ള സൂപ്പർഹിറ്റ് കോമഡി പ്രോഗ്രാമുകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള ശ്രീജിത് വിജയൻ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ആ ഒരു എക്സ്പീരിയൻസിന്റെ അഴക് ആവോളമുണ്ട് താനും. കുട്ടനാട്ടിൽ ഒരു സാധാരണ സ്റ്റുഡിയോ നടത്തി ജീവിക്കുന്ന ജോൺ പോൾ എന്ന ഫോട്ടോഗ്രാഫറാണ് കഥയിലെ നായകൻ. ആ പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലേക്ക് ഓടി വരുന്ന മുഖമാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടേത്. ആ ഒരു റിലേഷൻ തന്നെയാണ് കുട്ടനാടിനും അവിടെയുള്ള നമ്മുടെ മാർപാപ്പക്കും. എങ്ങനെയെങ്കിലും ഒരു പെണ്ണിനെ പ്രേമിച്ച് കെട്ടികൊണ്ടുവരുവാൻ മകന് എല്ലാവിധ പ്രേരണയും നൽകുന്ന ന്യൂ ജെൻ അമ്മയായ മേരിച്ചേച്ചി മാത്രമാണ് നമ്മുടെ മാർപാപ്പയ്ക്ക് സ്വന്തമായിട്ടുള്ളത്. പിന്നെ എന്തിനും കൂട്ടായി നടക്കുന്ന ഒരു ചങ്കും. ചെറിയൊരു തേപ്പ് ഒക്കെ കിട്ടി ഒരു…

Read More

ധ്രുവങ്ങൾ പതിനാറ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെ മികവ് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്ത യുവസംവിധായകനാണ് കാർത്തിക് നരേൻ. തന്റെ രണ്ടാമത്തെ ചിത്രമായ നരകാസുരന്റെ പണിപ്പുരയിലാണ് അദ്ദേഹം. അരവിന്ദ് സ്വാമിയും ഇന്ദ്രജിത്ത് സുകുമാരനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സഹനിർമാതാവും പ്രമുഖ സംവിധായകനുമായ ഗൗതം മേനോൻ തന്നെ വഞ്ചിച്ചെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കാർത്തിക് നരേൻ. തന്റെ പുതിയ ചിത്രമായ നരകാസുരൻ റിലീസ് പ്രതിസന്ധിയിലായെന്നും നിർമാതാവായ ഗൗതം മേനോൻ വഞ്ചിച്ചെന്നുമാണ് കാർത്തിക് പറയുന്നത്. ഗൗതം മേനോന്റെ നിര്‍മാണ കമ്പനി ഒന്‍ട്രാഡ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിർമാണം. ഗൗതം മേനോന്‍ ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും ഇത് കാര്‍ത്തികിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാർത്തിക്കിന്റെ ട്വീറ്റ് ആണ് വിവാദങ്ങൾക്ക് തുടക്കമായത്. ആരോപണങ്ങൾക്ക് മറുപടിയുമായി ഗൗതം മേനോനും ട്വീറ്റ് ചെയ്തിരുന്നു. എല്ലാ സംഭവങ്ങളും വിശദമായി തന്നെ കാർത്തിക് നരേൻ വെളിപ്പെടുത്തുകയും ചെയ്തു. ‘എല്ലാവരും എതിര്‍ത്തിട്ടും ഞാന്‍ താങ്കളെ വിശ്വസിക്കുകയായിരുന്നു. എന്നാല്‍ എന്നെ താങ്കള്‍ വിലക്കെട്ട വസ്തുവിനെപ്പോലെ…

Read More

ജനപ്രിയനായകൻ ദിലീപ് നായകനാകുന്ന കമ്മാരസംഭവം ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ടും ദിലീപിന്റെ ലുക്ക് കൊണ്ടെല്ലാം പ്രേക്ഷകർക്ക് നൽകിയിരിക്കുന്ന പ്രതീക്ഷകളെ കൂടുതൽ ബലപ്പെടുത്തി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ദിലീപിന്റെ മാസ്സ് എൻട്രിയുമായി എത്തിയിരിക്കുന്ന ടീസർ ആരാധകരുടെ ആവേഷങ്ങളെ വാനോളമുയർത്തിയിട്ടുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം ഗോകുലം ഗോപാലനും തിരക്കഥ മുരളി ഗോപിയുമാണ്. ദിലീപിനെ കൂടാതെ സിദ്ധാർഥ്, മുരളി ഗോപി,ബോബി സിംഹ, നമിത പ്രമോദ്, ശ്വേത മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

Read More

കാളിദാസ് ജയറാം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈൻ ചിത്രം പൂമരം വിജയകരമായി പ്രദർശനം തുടരുകയാണ്. ആ വിജയാഘോഷങ്ങൾക്കിടയിൽ തന്റെ അപ്പയെ (ജയറാം) കുറിച്ചുള്ള രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് കാളിദാസ്. അപ്പയ്ക്കു മേളത്തോട് വലിയ ക്രേസാണ്. കാളിദാസിന് അതേ പോലെയുള്ള ക്രേസ് കാറുകളുടെ കാര്യത്തിലാണ്. വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം പറഞ്ഞത്. “ഒരിക്കല്‍ വീട്ടില്‍ എന്റെ സ്വപ്‌ന വാഹനമായ ലംബോര്‍ഗിനിയെ കുറിച്ച് ഞാന്‍ മാതാപിതാക്കള്‍ക്ക് ക്ലാസ് എടുത്തു. ടെക്‌നിക്കലായ വിവരങ്ങള്‍ എല്ലാം പറഞ്ഞ ശേഷം കാറിനെ പരിചയപ്പെടുത്തിനായി വീഡിയോയകളും കാണിച്ചു. അപ്പോഴാണ് അപ്പയുടെ ചോദ്യം വന്നത്. കണ്ണാ ഈ വണ്ടിക്ക് എന്തു മൈലേജ് കിട്ടുമെന്നായിരുന്നു ചോദ്യം. ലംബോര്‍ഗിനിയുടെ മൈലേജ് ചോദിച്ച ലോകത്തെ ആദ്യത്തെ വ്യക്തി അപ്പയായിരിക്കും.” കാളിദാസ് ജയറാം പറഞ്ഞു. കേരളത്തിലെ കാമ്പസുകളില്‍ പഠിക്കാന്‍ സാധിക്കാത്തതിന്റെയും ഇവിടെ നടക്കുന്ന സമരങ്ങളോ യൂത്ത് ഫെസ്റ്റിവിലോ ഒന്നും പങ്കുചേരുവാൻ സാധിക്കുകയോ ചെയ്തിട്ടില്ലാത്തതിന്റെ വിഷമം തനിക്കുണ്ടായിരുന്നെന്ന് കാളിദാസ് വെളിപ്പെടുത്തി. പക്ഷേ ആ…

Read More

ലാലേട്ടന്റെ 2018ലെ ആദ്യ റിലീസായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രമാണ് നീരാളി. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് റോഡ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നീരാളി.സാജു തോമസ് ഒരുക്കുന്ന തിരക്കഥയിൽ സംവിധായകൻ തന്നെയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ലാലേട്ടന്റെ പുതിയ ലുക്കുമെല്ലാമായി ചർച്ചയായി തീർന്ന ഈ ചിത്രത്തിലൂടെ മോഹൻലാൽ വീണ്ടും ഒരു ഗായകനായി മാറുകയാണ്. ഒരു മെലഡി ഗാനത്തിനായിട്ടായിരിക്കും മോഹൻലാൽ തന്റെ ശബ്ദം ഉപയോഗിക്കുക എന്നാണ് റിപ്പോർട്ട്. ഗായിക ശ്രേയ ഘോഷാലിനൊപ്പം ആണ് മോഹൻലാൽ ചിത്രത്തിൽ പാടുന്നത്. ജോഷി ഒരുക്കിയ റൺ ബേബി റൺ എന്ന ചിത്രത്തിലെ ആറ്റു മണൽ എന്ന ഗാനമാണ് മോഹൻലാൽ അവസാനമായി പാടിയത്.സ്റ്റീഫൻ ദേവസിയാണ് നീരാളിക്ക് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്. മോഹൻലാലിനൊപ്പം നാദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു

Read More

സ്റ്റാൻഡ് അപ് കൊമേഡിയന്മാരിലെ മൂടിചൂടാമന്നൻ എന്ന് നിസംശയം വിളിക്കാവുന്ന രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്ത ഈ വിഷുവിന് റിലീസിനൊരുങ്ങുകയാണ്. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ അഭിയിക്കാനെത്തിയ ഒരു സ്‌പെഷ്യൽ അതിഥിതാരത്തെ പിഷാരടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തുകയുണ്ടായി. ഒരു ഷോട്ടിൽ മാത്രമെത്തിയ താരത്തിന് സംവിധായകൻ നൽകിയ പ്രതിഫലമാകട്ടെ ഒരു കഷ്ണം തേങ്ങയും. ടൈറ്റിലിൽ ഉള്ള സുന്ദരിയായ പഞ്ചവർണതത്തക്കൊപ്പം മറ്റ് മൃഗങ്ങളും ചിത്രത്തിൽ താരങ്ങളാണ് അതിൽ ഒറ്റഷോട്ടിൽ മാത്രം അഭിനയിച്ചത് ഒരു എലിയെയാണ് പിഷാരടി ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്. ‘ഒരു ഷോട്ടിൽ അഭിനയിക്കാൻ വന്നു സംവിധായകന്റെ തലയിൽ കയറിയ വിരുതൻ …..പ്രതിഫലം വാങ്ങിയത് ഒരു കഷ്ണം തേങ്ങാ !!’–എലിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്ത് പിഷാരടി പറഞ്ഞു. അതിലും മികച്ച രസകരമായ കമന്റുകളാണ് പോസ്റ്റ് െചയ്ത ചിത്രത്തിന് താഴെ വരുന്നത്. അതിൽ ഒരു കമന്റ് ഇങ്ങനെ–‘തലയിൽ നിന്ന് തന്നെ ആണ് പ്രതിഫലം വാങ്ങിയതെങ്കിൽ തേങ്ങ ആയിരിക്കില്ല പിണ്ണാക്ക് ആയിരിക്കും.അതിനുള്ള കിടിലൻ മറുപടിയുമായി…

Read More

ഏറെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കണ്ട സന്തോഷത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്്‌സ് താരം ഇയാന്‍ ഹ്യൂം എന്ന ഹ്യൂമേട്ടൻ. ‘ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കാണാന്‍ സാധിച്ചു.ഞാന്‍ അതീവ സന്തോഷവനാണ് ‘ ഇയാന്‍ ഹ്യൂം ഫേസ്ബുക്കില്‍ കുറിച്ചു. ഹോളണ്ട് സ്വദേശിയായ ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരമാണ്. മികച്ച കളി പുറത്തെടുക്കുന്നതിലൂടെ ഒരു വൻ ആരാധക വൃന്ദത്തെയാണ് ഹ്യൂമേട്ടൻ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. മലയാളികളുടെ രണ്ടു പ്രിയതാരങ്ങൾ ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകർക്ക് ചില്ലറ സന്തോഷമൊന്നുമല്ല ഉണ്ടായിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം അത് വൈറലാവുകയും ചെയ്തു. വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ലൊക്കേഷനിലാണ് ഇയാൻ ഹ്യൂം ലാലേട്ടനെ കാണാനെത്തിയത്. പാലക്കാടാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഫാന്റസി ഗണത്തിൽ പെടുന്ന ചിത്രത്തിലെ ഒരു ഗാനം കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ വെച്ച് ഷൂട്ട് ചെയ്തിരുന്നു. മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. https://www.facebook.com/IainHumeOfficial/photos/a.152188172042986.1073741828.151815838746886/203868086874994/?type=3&permPage=1

Read More