Author: webadmin

ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്ക് ഒരു പേര് തീർത്ത വിവാദങ്ങളുടെയും നിയമയുദ്ധങ്ങളുടെയും പരിണിത ഫലമായി എത്തിച്ചേർന്നിരിക്കുന്ന ചിത്രമാണ് എസ് ദുർഗയായി ലോപിച്ച് എത്തിയ സെക്സി ദുർഗ. അങ്ങനെ ഉച്ചരിക്കുന്നതിലും സെൻസറിങ് പ്രശ്‌നം ഉണ്ടോയെന്നറിയില്ല. എന്തായാലും അത് എസ് ദുർഗ തന്നെയായി നിലകൊള്ളട്ടെ. നിരൂപകപ്രശംസ നേടിയ ഒരാൾപൊക്കം, 2015ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ഒഴിവു ദിവസത്തെ കളി എന്നീ ചിത്രങ്ങൾക്ക് ശേഷം സനൽകുമാർ ശശിധരൻ ഒരുക്കുന്ന ചിത്രമാണ് എസ് ദുർഗ. ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തിരക്കഥ കത്തിച്ചു കളയുന്ന കാലത്ത് തിരക്കഥയോ കഥയോ പോലുമില്ലാതെ ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. സ്ത്രീയുടെ മൂർത്തിമദ്ഭാവമായ ദേവിക്കായി സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കുകയും ഭക്തിയുടെ പേരിൽ ദേവിക്കായി എന്തും ചെയ്യുന്ന മനുഷ്യന്റെ ദേവിയുടെ അതേ രൂപവും ഭാവവും, ഇവിടെ പേരും അത് തന്നെയാണ്, ഉള്ള സ്ത്രീയെ വെറും ഉപഭോഗവസ്തുവായി കരുതുന്ന, ക്രൂരമായി പ്രവർത്തിക്കുന്ന മനോവൈകല്യത്തെ എസ് ദുർഗ ചോദ്യം ചെയ്യുന്നു. അസ്വസ്ഥതപ്പെടുത്തുന്ന ആ ചോദ്യം…

Read More

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്തു. പൃഥ്വിരാജ് തന്നെ നായകനാകുന്ന ചിത്രത്തിന്റെ ‘9’ എന്നാണ് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം സോണി പിക്ചേഴ്സും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. സോണി പിക്ചേഴ്‌സ് മലയാളത്തിൽ ആദ്യമായി ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഒരു ഹൊറർ ത്രില്ലർ ഫീൽ പകരുന്ന ചിത്രത്തിന്റെ പോസ്റ്റർ ഏറെ പ്രതീക്ഷകൾ പകരുന്നതാണ്. ജെനൂസ് മുഹമ്മദാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. അഭിനന്ദൻ രാമാനുജം ക്യാമറയും ഷാൻ റഹ്മാൻ സംഗീതവും കൈകാര്യം ചെയ്യുന്നു. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. മലയാളത്തിൽ ഇന്നേ വരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു വിഷയവും അവതരണവുമായിരിക്കും ചിത്രത്തിന്റേതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. എന്തായാലും കാത്തിരിക്കാം ഒരു നല്ല ചിത്രത്തിനായി. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Read More

കവിത പോലെ മനോഹരമായ പൂമരത്തിലെ ഓരോ ഗാനവും പ്രേക്ഷകർക്ക് നൽകുന്ന ഒരു പ്രത്യേക ഫീലിങ്ങ് ഉണ്ട്. അതു തന്നെയാണ് പൂമരത്തിന്റെ വിജയകാരണങ്ങളിൽ ഒന്നും. ഇതിനകം ഇറങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റാവുകയും ചെയ്തു. ചിത്രം റിലീസായ അന്ന് മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ഗാനമായിരുന്നു ചിത്രേച്ചി ആലപിച്ച മൃദു മന്ദഹാസം എന്ന ഗാനം. ഇന്നലെ പുറത്തിറങ്ങിയ ഗാനം പ്രേക്ഷകമനസ്സുകളിൽ പ്രത്യേക ഇടം നേടി മുന്നേറുകയാണ്. പുതുമുഖമായിട്ടും ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്ന പെൺകുട്ടി ലിപ് സിംഗിങ് കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

Read More

കൃത്യമായ പരിശീലനവും ബോഡി പരിപാലിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത ടോവിനോ തോമസ് താൻ ചെയ്യുന്ന കഥാപാത്രങ്ങൾ കൊണ്ട് എന്നും പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ ഒരു പുതിയ ഐറ്റം. മധുപാലിന്റെ സംവിധാനത്തിൽ ടോവിനോ നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യൻ ലൊക്കേഷനിലാണ് അത്‌ഭുതപ്പെടുത്തുന്ന പ്രകടനം ടോവിനോ കാഴ്ച വെച്ചിരിക്കുന്നത്. ഷൂട്ടിങ് സഹായത്തിന് ഉപയോഗിക്കുന്ന ക്രെയിനിന്റെ വമ്പൻ രണ്ടു കൊളുത്തുകളിൽ കിടന്നാണ് ടോവിനോയുടെ അഭ്യാസം മുഴുവൻ.

Read More

വിവാദങ്ങൾക്കും നിയമയുദ്ധങ്ങൾക്കും വിരാമമിട്ട് ‘എസ് ദുർഗ’ നാളെ മുതൽ തീയറ്ററുകളിൽ എത്തുകയാണ്. സനൽകുമാർ ശശിധരൻ സംവിധാനം നിർവഹിക്കുന്ന ചിത്രം നാളെ 42 തിയറ്റുകളില്‍ റിലീസ് ചെയ്യും. 19 അന്താരാഷ്ട്ര അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്. 51 ചലച്ചിത്രോത്സവങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. സിനിമ കണ്‍സപ്റ്റിനെ തകിടം മറിക്കുന്ന ചിത്രമായിരിക്കും എസ് ദുര്‍ഗ. സെൻസർ ബോർഡിന്റെ കടുംപിടിത്തത്തെ തുടർന്നാണ് സെക്സി ദുർഗ എന്ന് പേര് മാറ്റി എസ് ദുർഗ എന്നാക്കിയത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം ഈ തീരുമാനത്തിൽ അസന്തുഷ്ടരാണ്. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിൽ നായകതുല്യമായ വേഷം ചെയ്ത കണ്ണൻ നായർ അത് വ്യക്തമാക്കുകയും ചെയ്തു. “തീര്‍ച്ചയായും, അതൃപ്തനാണ്. നമ്മുടെ കലാസൃഷ്ടിയെ നമ്മുടെ അനുവാദം ഇല്ലാതെ കീറിമുറിക്കുന്നതില്‍ അതൃപ്തി മാത്രമാണ്. അത് ഒരിക്കലും അംഗീകരിക്കാനാകില്ല. എന്‍റെ മനസില്‍ എന്‍റെ സിനിമ ‘സെക്സി ദുര്‍ഗ’ എന്ന് തന്നെയായിരിക്കും.” സിനിമ സങ്കൽപ്പങ്ങളെ ആകമാനം മാറ്റിമറിക്കുന്ന ചിത്രം നാളെ തീയറ്ററുകളിൽ എത്തുമ്പോൾ അണിയറക്കാരെ പോലെ തന്നെ…

Read More

മിനിസ്ക്രീനിലും സിനിമയിലും തന്റെ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ആരാധകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന താരമാണ് പിഷാരടി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണതത്ത. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജയറാമിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പഞ്ചവർണതത്തയിലേത്. അനുശ്രീയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.സലിം കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.ഇവരെ കൂടാതെ മുപ്പതോളം പുതുമുഖങ്ങളും കുറച്ചനേകം തത്തകളും ഈ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മനോഹരമായ ഫ്രെമിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഔസേപ്പച്ചൻ ആണ്. https://www.facebook.com/RameshPisharodyofficial/videos/2017504965171344/ അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം ആരാധകരിൽ അദ്ദേഹത്തിന്റെ ഇഷ്ടപാട്ടുകൾ കമന്റ് ചെയ്യാനും അവർക്കായി ഒരു സർപ്രൈസ് ഒളിഞ്ഞുകിടക്കുന്നുണ്ടെന്നുമുള്ള പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞദിവസങ്ങളിൽ വയറലായിരുന്നു. ഇതിനെത്തുടർന്ന് ധാരാളം ആരാധകർ തങ്ങളുടെ ഇഷ്ട ഗാനങ്ങൾ പങ്കുവയ്ക്കുകയുണ്ടായി.എന്തൊക്കെ ആയാലും താൻ പറഞ്ഞ വാക്കുപാലിച്ചുകൊണ്ട്‌ ഉണ്ണികളേ ഒരു കഥപറയാം എന്ന ചിത്രത്തിലെ…

Read More

മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായതും മലയാള സിനിമയെ പുതിയ ട്രെൻഡിങ്ങിലേക്കു കൊണ്ടുവന്നതുമായ സിനിമ ആയിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. മലയാള സിനിമക്ക് നമ്മുടെ പ്രീയപ്പെട്ട ലാലേട്ടനെ സമ്മാനിച്ചതും ഈ സിനിമയിലൂടെ ആണ്. എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയിട്ട് 37 വർഷത്തിലേക്ക് കടക്കുമ്പോൾ നരേന്ദ്രനെ അവതരിപ്പിക്കാനായി തിരഞ്ഞെടുത്തത് ആദ്യം തിരഞ്ഞെടുത്തത് മോഹൻലാലിനെ ആയിരുന്നില്ല എന്നുള്ള സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രീയ നടൻ സിദ്ദിഖ്. “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ച നരേന്ദ്രൻ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം തീരുമാനിച്ചത് അക്കാലത്തെ മറ്റൊരു ജനപ്രിയതാരത്തെ ആയിരുന്നു.സംവിധായകൻ ഉൾപ്പെടെ എല്ലാവരും ഈ ചിത്രത്തിലേക്ക് പുതുമുഖങ്ങൾ തന്നെ വേണമെന്ന നിർബന്ധത്തിലായിരുന്നു നിർമ്മാതാവായ നവോദയ അപ്പച്ചൻ. ആ സമയത്താണ് ശങ്കറും, രവീന്ദ്രനും ഒരുമിച്ച് അഭിനയിച്ച “ഒരു തലൈ രാഗം” (1980) എന്ന തമിഴ് ചിത്രം തീയറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുന്നത്. അപ്പോഴേക്കും ശങ്കർ – രവീന്ദ്രൻ കോമ്പിനേഷൻ ഒരു തരംഗമായി മാറിയതിനാൽ ചിത്രത്തിൽ നായകനായി…

Read More

ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഓരോ പോസ്റ്ററും കൊണ്ട് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച ജനപ്രിയനായകൻ ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തെ തകർക്കാൻ ഗൂഢ നീക്കം. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ നടൻ സിദ്ധാർഥ്, മുരളി ഗോപി, നമിത പ്രമോദ് എന്നിവരും അഭിനയിക്കുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്ന ഹൈപ്പ് ഗംഭീരമാണ്. ഏതൊരു ദിലീപ് ചിത്രം ഇറങ്ങുമ്പോഴും അവയെ തകർക്കാൻ മുന്നിട്ടിറങ്ങുന്ന ഗൂഢശക്തികൾ കമ്മാരസംഭവത്തേയും തകർക്കാൻ ലക്ഷ്യമിട്ട് കച്ച കെട്ടിയിറങ്ങിയിട്ടുണ്ട്. വ്യാജ ഫേസ്ബുക്, വാട്സാപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കി, അത് വഴി ദിലീപ് ഫാൻസ്‌ എന്ന വ്യാജേന മറ്റു ചിത്രങ്ങളെ ഡീഗ്രേഡ് ചെയ്യാനെന്ന മട്ടിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. അതായതു മറ്റു താരങ്ങളുടെ ആരാധകരെ പ്രകോപിപ്പിച്ചു കൊണ്ട് അവരെ കമ്മാര സംഭവത്തിനെതിരെയും ദിലീപിനെതിരെയും തിരിച്ചു വിടുകയാണ് ഗൂഢാലോചകരുടെ ലക്‌ഷ്യം. എന്നാൽ ഇതിലൊന്നും തന്നെ തങ്ങൾക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തി ദിലീപ് ഓൺലൈൻ…

Read More

ഇന്ത്യയിലെ തന്നെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായ ബാഹുബലി 2 ചൈനയിൽ പ്രദർശനത്തിന് ഒരുങ്ങുന്നു.2015 ഏപ്രിൽ 10ന് തീയറ്ററുകളിലെത്തിയ Arka Media Worksന്റെ ബാനറിൽ s.s രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ബിഗിനിംഗ് ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.പ്രഭാസ്,അനുഷ്ക ഷെട്ടി ,റാണാ ദഗുപതി തമന്ന,സത്യരാജ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ റെക്കോർഡുകൾ എല്ലാംമറികടന്നാണ്‌ ചിത്രം റിലീസ് ചെയ്തത്. തെലുങ്ക് ഭാഷയിൽ ചിത്രികരിച്ച ചിത്രം തമിഴ്,മലയാളം ,ഹിന്ദി ,തുടങ്ങിയ ഭാഷകളിൽ മൊഴിമാറ്റി പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ആയിരം കോടിയിലെത്തിയ ചിത്രം ബാഹുബലി രണ്ടാംഭാഗം ആയിരുന്നു. കളക്ഷൻ കാര്യത്തിൽ മുന്നിലുണ്ടായിരുന്ന ബോളിവുഡ് ചിത്രങ്ങളെ എല്ലാം മറികടന്നുകൊണ്ടായിരുന്നു ബാഹുബലി 2 കുതിച്ചത്. എല്ലാ സ്ഥലങ്ങളിൽ നിന്നുമായി ഏകദേശം 2000 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിച്ചിരുന്ന ബാഹുബലി 2 ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം അവസാനം ജപ്പാനിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം…

Read More

ചാക്കോച്ചൻ നായകനാകുന്ന കുട്ടനാടൻ മാർപാപ്പയിലെ സ രി ഗ മ എന്ന അടിപൊളി ഗാനം പുറത്തിറങ്ങി. കുട്ടനാടിന്റെ മനോഹാരിതയെ ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്ന ഗാനത്തിൽ ചാക്കോച്ചന്റെ കിടിലൻ ഡാൻസ് തന്നെയാണ് ഹൈ ലൈറ്റ്. കൂടെ മലയാളികളുടെ പ്രിയ നായിക അഥിതി രവി മനോഹരമായ ചുവടുകളുമായി ചാക്കോച്ചന്റെ കൂടെയുണ്ട്. രാഹുൽ രാജ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷാണ്

Read More