റിമി ടോമിയോട് മലയാളികൾക്ക് എന്നും ഒരു പ്രത്യേക ഇഷ്ട്ടമാണ് ഉള്ളത്. ഗാനമേളകളിൽ പാട്ടിനൊപ്പം നൃത്തം ചെയ്ത് കാണികളെ കയ്യിലെടുക്കാൻ ഒരു പ്രത്യേക കഴിവാണ് റിമിക്കുള്ളത്. ഗായിക, അവതാരിക, നടി എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചു താരം സിനിമ മേഖലയിൽ തന്റെ ജൈത്ര യാത്ര തുടരുകയാണ്. തന്റെ വ്യക്തിജീവിതവുമായി പ്രൊഫഷനെ കൂട്ടികുഴക്കൻ താല്പര്യമില്ലാത്ത താരം പല വിവാദങ്ങളിലും തളരാതെ ചിരിയോട് കൂടി തന്നെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് തനിക്ക് ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ മറ്റുള്ളവർക്ക് മറ്റുള്ളവരുടെ മുഖത്ത് നോക്കി പറയുന്ന സ്വഭാവമാണ് റിമിയുടേത്. അത് കൊണ്ട് തന്നെ സിനിമയിൽ റിമിക്ക് ശത്രുക്കള്ള് ഏറെയാണ്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുമ്പോഴും അതൊന്നും വകവെക്കാതെ കൂളായി തന്നെ റിമി മുമ്പോട്ട് പോകുകയാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്കൊക്കെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോയും ഇതിനോടകം തന്നെ തരംഗമായി മാറിയിരുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് റിമി…
Author: webadmin1
ലോഹിതദാസ് മലയാളികളോട് വിട പറഞ്ഞിട്ട് 10 വർഷക്കാലം ആയെങ്കിലും അദ്ദേഹം ഇന്നും മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു. ഇപ്പോഴിതാ തന്റെ അച്ഛന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ മക്കൾ ചേർന്ന് ലോഹിതദാസ് പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുമായി എത്തിയിരിക്കുകയാണ്. ലോഹിതദാസിന്റെ മക്കളായ ഹരികൃഷ്ണന്‍, വിജയ ശങ്കര്‍ എന്നിവരാണ് ലോഹിതദാസ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മാണ കമ്ബനി ആരംഭിച്ചിരിക്കുന്നത്. ഇവരുടെ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യ ഹൃസ്വചിത്രം പുറത്തിറക്കിയിരിക്കുകയാണ്. സുശീലന്‍ ഫ്രം പേര്‍ഷ്യ എന്ന 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രം തമാശയിലൂടെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്.അച്ഛന്റെ പേരിൽ സിനിമയിൽ തിളങ്ങാൻ നിൽക്കാതെ സ്വന്തം കഴിവിൽ മുന്നേറാനാണ് ഈ സഹോദരങ്ങൾ ആഗ്രഹിക്കുന്നത്. കടപ്പാട്: Lohithadas Productions
പ്രിത്വിയുടെയും സുപ്രിയുടെയും കണ്മണിയായ അലംകൃത എന്ന അല്ലിയെ അറിയാത്തവർ ചുരുക്കമാണ്. ഇരുവരും അങ്ങനെ സോഷ്യൽ മീഡിയയിൽ അല്ലിയുടെ ചിത്രങ്ങൾ പങ്കുവെക്കാറില്ലെങ്കിലും അല്ലിയും ഒരു കുഞ്ഞു താരം തന്നെയാണ്. അത് കൊണ്ട് തന്നെ അല്ലിയെ കാണാനുള്ള മോഹം മലയാളികൾക്ക് ഉണ്ട്. ഇപ്പോഴിതാ മകളുടെ വിശേഷങ്ങളെ കുറിച്ച് പറയുകയാണ് പ്രിത്വി. ലൂസിഫറിന്റെ വിജയത്തോടനുബന്ധിച്ചു അടുത്തിടെ പ്രിത്വി നൽകിയ ഒരു അഭിമുഖത്തിലാണ് മകളെപ്പറ്റി പൃഥ്വി മനസുതുറന്നത്. മകൾ അല്ലി ലൂസിഫർ കണ്ടോ എന്ന അവതാരികയുടെ ചോത്യത്തിനു ഇല്ല എന്നാണ് പ്രിത്വി മറുപടി നൽകിയത്. അവൾ വളരെ കുസൃതി ആണെന്നും മൂന്നു മണിക്കൂർ തിയേറ്ററിൽ അടങ്ങിയിരിക്കില്ലയെന്നും അതിനാലാണ് സിനിമ കാണാൻ അല്ലിയെ ഒപ്പം കൂട്ടാതിരുന്നതെന്നുമായിരുന്നു പൃഥ്വിയുടെ മറുപടി.
മലയാളത്തിലെ താരരാജവിനോപ്പം തെലുഗ് സൂപ്പർ സ്റ്റാർ അല്ലു അർജുൻ അഭിനയിക്കാൻ ഒരുങ്ങുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിദാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കാൻ പോകുന്നത്. അല്ലു അർജുൻ ആദ്യമായാണ് മലയാളികളുടെ ലാലേട്ടനുമായി ഒരു സിനിമ ചെയ്യാൻ പോകുന്നത്. അല്ലു മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ തന്നെ പുറത്തുവിടുന്നതായിരിക്കും.
വിവാഹത്തിന് ശേഷം ഇടവേളയെടുത്ത് സിനിമ ലോകത്തിൽ നിന്നും മാറി നിന്ന താരങ്ങളിൽ ഒരാളായിരുന്നു പൂർണിമ ഇന്ദ്രജിത്. 17 വർഷങ്ങൾ കൊണ്ടുള്ള ഇടവേളയ്ക്കു വിരാമം കുറിച്ച് ആഷിക് അബുവിന്റെ സംവിദാനത്തിൽ ഒരുങ്ങുന്ന വയറസിലൂടെ വീണ്ടും തിരിച്ചു വരുകയാണ് താരം. വിവാഹ ശേഷവും നിരവധി അവസരങ്ങൾ തന്നെ തേടി വന്നിട്ടുണ്ടെന്നും എന്നാൽ താൻ അതോനോടൊക്കെ No പറയുകയായിരുന്നുവെന്നും പൂർണിമ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറഞ്ഞത്. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചു വരില്ല എന്നുള്ള വാശി ഒന്നും തനിക്കില്ലായിരുന്നുവെന്നും നല്ല കഥാപാത്രങ്ങൾ കിട്ടുവാണെങ്കിൽ തിരികെ വരാനും തൻ തീരുമാനിച്ചിട്ടുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. ഒരു പക്ഷെ പതിവ് പോലെ വയറസിന്റെ ഓഫർ വന്നപ്പോഴും ഞാൻ No തന്നെ പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും താൻ അതിൽ പശ്ചാതപിച്ചേനെ എന്നും താരം കൂട്ടിച്ചേർത്തു. കേരളം ഒന്നടങ്കം മുൾമുനയിൽ നിന്നതും ഒരു മനസോടെ പ്രാർത്ഥിച്ചതുമായ സമയം ആയിരുന്നു നിപ്പ വയറസ് എന്ന രോഗം ഉണ്ടായ സമയം. അത് കൊണ്ട് തന്നെ…
വ്യാസൻ കെ പി സംവിദാനം ചെയ്യുന്ന വരാനിരിക്കുന്ന ദിലീപ് ചിത്രങ്ങളിൽ ഒന്നാണ് ശുഭരാത്രി. അനു സിത്താരയും ദിലീപും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇത്തവണയും പ്രേക്ഷകരെ രസിപ്പിക്കാനായി വേറിട്ടൊരു കഥയുമായി എത്തുകയാണ് ദിലീപ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. 100 ശതമാനം ഇതൊരു കുടുംബ ചിത്രവും 200 ശതമാനം ഇതൊരു ഫീൽ ഗുഡ് ചിത്രവുമായിരിക്കുമെന്നു ഉറപ്പ് നൽകി കൊണ്ടാണ് ദിലീപ് ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് കണ്ടതോടെ മികച്ച പ്രതീക്ഷയിലാണ് ആരാധകർ. അരോമ മോഹന്‍ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വ്യാസന്‍ എടവനക്കാടാണ്. സായി കുമാര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, നാദിര്‍ഷ, ഹരീഷ് പേരാടി, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.
“വിജയത്തിനൊരു ലഹരിയുണ്ട്. ആ ലഹരി നല്ലതാണ്. എന്നാൽ ലഹരി അധികമായാലും ആപത്താണ്.” തൃപ്പൂണിത്തുറ ജെടിപാക്കില്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍ കേരളയുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണിത്. ജീവിത സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്നത്തെ കുട്ടികൾ ഭാഗ്യവാന്മാരാണ്. അത് കൊണ്ട് തന്നെ വിജയിക്കണമെന്ന ലക്‌ഷ്യം മാത്രമേ അവർക്കുള്ളു. ഈ വാശി നല്ലതാണു. പക്ഷെ ഇടക്കുണ്ടാകുന്ന പരാജയത്തെ കൂടി ഉൾകൊള്ളാൻ പഠിക്കണം. വിജയം ഒരുതരം ലഹരിയാണ്. ആ ലഹരി അധികമായാൽ അത് ബോധത്തെ കൂടി ഇല്ലാതാക്കുമെന്നും താരം പറഞ്ഞു. നമ്മുടെ ആരോഗ്യം പോലെയാണ് നമ്മുടെ വിജയവും. എപ്പോൾ വേണമെങ്കിലും ഇല്ലാതാകാം. ആ പരാജയത്തെ ഉൾകൊള്ളാൻ കൂടി ഓരോരുത്തരും പ്രാപ്തരാകണം, ഇന്നത്തെ തലമുറയുടെ മനസ്സിൽ പരാജയം ഇല്ല, പകരം വിജയം മാത്രമേ ഉള്ളു. അത് കൊണ്ട് തന്നെ ഒരു പരാജയം ഉണ്ടായാൽ അത് അവരെ മാനസികമായി പിരിമുറുക്കത്തിൽ ആക്കുന്നു. എന്റെ കാര്യത്തിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ട്ടപെട്ടു ഒരു പാട് സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ കുറച്ചൊക്കെ പരാജയപ്പെട്ടിട്ടുമുണ്ട്. അതിൽ …
മലയാള സിനിമയിൽ രൂപം കൊണ്ട ആദ്യ താര അമ്മയ്ക്ക് ഇന്ന് 25 വയസ്സ് തികയുന്നു. രജത ജൂബിലി ആഘോഷിക്കുന്ന താര സംഘടനയിൽ ഇന്ന് 486 അംഗങ്ങളാണ് ഉള്ളത്. 1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് തിക്കുറിശ്ശി സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്(അമ്മ) എന്ന താരകൂട്ടായ്മ തുടങ്ങിയത്. ഒരിക്കൽ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് വെള്ളം ചോദിച്ചപ്പോൾ സുരേഷ് ഗോപിയോട് നിർമാതാവ് മോശമായി പെരുമാറുകയുണ്ടായി. താരം ഈ സംഭവം സുഹൃത്തുക്കളായ മണിയൻപിള്ള രാജുവിനോടും ഗണേഷ് കുമാറിനോടും പറയുകയും ഇനിയും തങ്ങളെ പോലുള്ളവർക്ക് ഇത് പോലുള്ള മോശം അനുഭവം ഉണ്ടാകാതിരിക്കാൻ നമുക്ക് വേണ്ടി ഒരു സംഘടന വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. അങ്ങനെ ആയിരുന്നു അമ്മയുടെ പിറവി. സങ്കടനയിൽ ആദ്യ പ്രസിഡന്റ് ആയി സോമനും സെക്രട്ടറിയായി ടി പി മാധവനും തിരഞ്ഞെടുക്കപ്പെട്ടു. 18 വർഷക്കാലം ഇന്നസെന്റ് ആയിരുന്നു അമ്മയുടെ പ്രസിഡന്റ് പദവിയിൽ തുടർന്നതെങ്കിലും ആരോഗ്യപ്രശ്നങ്ങളും തിരക്കുകളും കാരണം കഴിഞ്ഞ വര്ഷം ആ സ്ഥാനം ഒഴിയുകയും പകരം…
വിനയ് ഫോർട്ട് ചിത്രം തമാശ തീയേറ്ററുകളിലേക്കെത്തുന്നു. സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന അഷറഫ് ഹംസ തിരക്കഥയും സംവിദാനവും ഒരുപോലെ നിർവഹിക്കുന്ന ചിത്രം ജൂൺ 7 നു പ്രദർശനം ആരംഭിക്കുന്നു. പ്രേമത്തിന് ശേഷം വിനയ് ഫോർട്ട് കോളേജ് അദ്ധ്യാപകനായി എത്തുന്ന ചിത്രം കൂടിയാണിത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്‌സ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണിത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് വിശ്വനാഥ് സംവിദാനം ചെയ്യുന്ന സിനിമ ഉടൻ വരുന്നു. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിന് ‘വൺ’ എന്നാണ് പേരുനൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ തന്നെ പുറത്തുവിടുന്നതാണ്. രാജ്മോഹൻ ഉണ്ണിത്താൻ ഒരു അഭിമുഖത്തിലാണ് ചിത്രത്തിനെ പറ്റിയുള്ള സൂചനകൾ പുറത്തുവിട്ടത്. ചിത്രത്തിൽ ഒരു രാഷ്ട്രീയ പ്രവർത്തകനായി താനും എത്തുന്നുവെന്നാണ് രാജ്‌മോഹൻ പറഞ്ഞത്. ജീവിതത്തിലും രാഷ്ട്രീയക്കാരനായ രാജ്‌മോഹൻ ഇതിനോടകം ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബല്‍റാം വെര്‍സസ് താരാദാസ് എന്ന ചിത്രത്തിലും രാജ്‌മോഹൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.