Author: Webdesk

നായകനായി എത്തിയ രണ്ടാമത്തെ തെലുങ്കു ചിത്രവും വിജയിച്ച സന്തോഷത്തിലാണ് നടൻ ദുൽഖർ സൽമാൻ. തന്നെയും ‘സിതാരാമം’ സിനിമയെയും ഇരുകൈയും നീട്ടി സ്വീകരിച്ച തെലുങ്കിലെ ആരാധകർക്ക് നന്ദിയും സ്നേഹവും അറിയിക്കുകയാണ് ദുൽഖർ തന്റെ സോഷ്യൽമീഡിയ കുറിപ്പിലൂടെ. ‘കൃതജ്ഞതയും വികാരങ്ങളും കൊണ്ട് മനസു നിറഞ്ഞിരിക്കുന്നു’ എന്ന് കുറിച്ചാണ് ആരാധകർക്കുള്ള കത്ത് ദുൽഖർ ട്വീറ്റ് ചെയ്തത്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷകപ്രതികരണമാണ് സ്വന്തമാക്കിയത്. ലഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറഞ്ഞ ചിത്രം കണ്ട് പല പ്രേക്ഷകരും തിയറ്റർ വിട്ടിറങ്ങിയത് നിറകണ്ണുകളോടെയാണ്. ആരാധകരോടുള്ള സന്തോഷവും നന്ദിയും വാക്കുകളിലൂടെ പറയാൻ കഴിയില്ലെന്നും ദുൽഖർ കത്തിൽ പറഞ്ഞു. ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കത്തിന്റെ പൂർണരൂപം, ‘വിസ്മയകരമായ തെലുങ്ക് പ്രേക്ഷകർക്ക്, ഞാൻ ആദ്യമായി തെലുങ്കിൽ ഡബ്ബ് ചെയ്ത് റിലീസ് ആയ ചിത്രം ‘ഒകെ ബംഗാരം (ഓകെ കൺമണി) ആണ്. ആ ചിത്രത്തിൽ അവസരം നൽകിയതിന് മണിസാറിന് നന്ദി. ആ…

Read More

കേരളത്തെ ഞെട്ടിച്ച ബാങ്ക് കവര്‍ച്ച സിനിമയാകുന്നു. പതിനഞ്ച് വര്‍ഷം മുന്‍പ് മലപ്പുറം ചേലേമ്പ്ര ബാങ്കില്‍ നടന്ന കവര്‍ച്ചയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രതികളെ തേടി കേരള പൊലീസ് 56 ദിവസം നടത്തിയ സാഹസിക അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ പി വിജയനായി മോഹന്‍ലാലും കവര്‍ച്ച തലവന്‍ ബാബുവായി ഫഹദ് ഫാസിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന് പുറമേ തമിഴ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലാകും ചിത്രം ഒരുങ്ങുക. ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. അനിര്‍ബന്‍ ഭട്ടാചാര്യ ചരിച്ച ‘ഇന്ത്യാസ് മണി ഹൈസ്റ്റ്: ദ് ചേലേമ്പ്ര ബാങ്ക് റോബറി’യെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 2007 പുതുവത്സര തലേന്നാണ് ചേലേമ്പ്ര ബാങ്കില്‍ കവര്‍ച്ച നടന്നത്. 80 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയുമാണ് നാലംഗ സംഘം കവര്‍ന്നത്. ആ സമയത്ത് 20 ലക്ഷത്തോളം ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം സ്വന്തമായി സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിരുന്നു.

Read More

ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി സന്‍ഫീര്‍.കെ സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന സംഭവങ്ങളുമാണ് ചിത്രം. ജോജു ജോര്‍ജാണ് കാര്‍ലോസ് ആയി എത്തുന്നത്. https://www.youtube.com/watch?v=vG8GRR0YSPY സിദ്ദിഖ്, രമ്യ നമ്പീശന്‍, ആശാ ശരത്, അനില്‍ നെടുമങ്ങാട്, അതിഥി രവി, ഷാലു റഹീം, അര്‍ജുന്‍ സിംഗ്, മാമുക്കോയ, വിജിലേഷ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനില്‍ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രമാണ് പീസ്. സഫര്‍ സനല്‍, രമേഷ് ഗരിജ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദയാപരന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അന്‍വര്‍ അലി, സന്‍ഫീര്‍.കെ, വിനായക് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം ഷമീര്‍ ജിബ്രാന്‍ നിര്‍വഹിച്ചിരിക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്.

Read More

വിഷ്ണു ഉണ്ണികൃഷ്ണന്‍ കേന്ദ്രകഥാപാത്രമായി എത്തിയ സബാഷ് ചന്ദ്രബോസ് കണ്ട് വൈകാരിക കുറിപ്പുമായി നടനും വിഷ്ണുവിന്റെ അടുത്ത സുഹൃത്തുമായ ബിബിന്‍ ജോര്‍ജ്. തീയറ്ററില്‍ ആളുകള്‍ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണെന്നും തീയറ്ററിലെ കൂട്ടച്ചിരിയും ഒടുവില്‍ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോള്‍ താന്‍ തങ്ങളുടെ പഴയ കാലം  ഓര്‍ത്തുപോയെന്നും ബിബിന്‍ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ സൈക്കിള്‍ ഓടിച്ചു നടന്ന ഒരു പൂര്‍വ്വ കാലം ഉണ്ടായിരുന്നു. അവിടെ നിന്ന് ഒരുപാട് ഉയരങ്ങളേലക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാന്‍ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിയ്ക്കുമ്പോള്‍ കണ്ണ് നിറയാതിരിയ്ക്കുന്നതെങ്ങനെ? ആ സൈക്കിളില്‍ ഇനിയും തങ്ങള്‍ക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള പ്രചോദനം പ്രേക്ഷകരുടെ ഈ പിന്തുണയാണെന്നും ബിബിന്‍ ജോര്‍ജ് കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇത് എഴുതാന്‍ തുടങ്ങുമ്പോള്‍ അല്പം കണ്ണ് നനയുന്നുണ്ട് എനിയ്ക്ക്. ഇന്നലെ സബാഷ് ചന്ദ്രബോസ് ഒരിയ്ക്കല്‍…

Read More

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പീസ്’. ചിത്രം ഓഗസ്റ്റ് 19ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ ഡോ ഏഞ്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഒരു ഇടവേളയ്ക്ക് ശേഷം രമ്യ നമ്പീശൻ മലയാളത്തിലേക്ക് എത്തുകയാണ്. രമ്യ കഥാപാത്രത്തിന്റെ പ്രമോ പോസ്റ്ററും വീഡിയോയും ഇതിനകം വൈറലായിരിക്കുകയാണ്. സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ്, ആശ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്നാണ്. തൊടുപുഴയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗവും ഷൂട്ടിംഗ് നടന്നത്. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ക്യാമറ – ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍ – നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് – ശ്രീജിത്ത് ഓടക്കാലി, സംഗീതം – ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ – ബാദുഷ, പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്…

Read More

ഒരു കാലത്ത് മലയാളസിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു രഞ്ജിത്തും ഷാജി കൈലാസും. രഞ്ജിത്ത് തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ട ചിത്രങ്ങളാണ്. നരസിംഹം, ആറാം തമ്പുരാൻ, വല്യേട്ടൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ട് മലയാളികൾക്ക് സമ്മാനിച്ചത്. എന്നാൽ, ഒരു ഘട്ടത്തിനു ശേഷം ഈ കൂട്ടുകെട്ടിൽ സിനിമകളൊന്നും സംഭവിച്ചില്ല. രഞ്ജിത്തുമായുള്ള സൗഹൃദത്തെക്കുറിച്ചും അതിന്റെ വഴികളെക്കുറിച്ചും മനസു തുറന്ന് സംസാരിക്കുകയാണ് ഷാജി കൈലാസ്. രഞ്ജിത്തുമായുള്ള സൗഹൃദം പെട്ടെന്ന് ബ്രേക്കായതല്ലെന്നും രഞ്ജിത്ത് സംവിധായകനായെന്നും ഷാജി കൈലാസ് കുറിച്ചു. പിന്നെ ഹെവിവെയ്റ്റായി എഴുതാന്‍ പറ്റിയ എഴുത്തുകാരെ താന്‍ തേടി നടക്കുകയായിരുന്നു. എന്നാൽ, അവിടെയൊക്കെ കുറേ പരാജയങ്ങൾ കിട്ടിയെന്നും ഷാജി കൈലാസ് വ്യക്തമാക്കി. പിന്നീട് താൻ സ്വയം ഇതിൽ നിന്ന് മാറിയെന്നും വെറുതെ എന്തിനാണ് പ്രൊഡ്യൂസർമാരെ ഇതിലേക്ക് കൊണ്ടിടുന്നതെന്നും ഷാജി കൈലാസ് ചോദിച്ചു. ശരിയായിട്ട് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. നിർമാതാക്കൾ ഓരോ സിനിമയുമായി വന്ന് നിൽപ്പുണ്ടായിരുന്നു എല്ലാം വേണ്ടെന്നാണ് പറഞ്ഞത്. കുറച്ചു സമയത്തേക്ക് മാറി…

Read More

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളായ ടൊവിനോ തോമസും കല്യാണി പ്രിയദർശനും നായകരായി എത്തുന്ന ചിത്രമാണ് ‘തല്ലുമാല’. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹൈപ്പിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് താരങ്ങളെല്ലാം. സിനിമാജീവിതത്തെക്കുറിച്ചും സെലിബ്രിറ്റി ലൈഫിനെക്കുറിച്ചും മനസു തുറന്നു പറയുകയാണ് ടൊവിനോ തോമസ്. സിനിമയോടുള്ള പാഷനാണ് അഭിനയിക്കാൻ കാരണമെന്നും സെലിബ്രിറ്റി സ്റ്റാറ്റസും പണവും സെക്കണ്ടറിയാണെന്നും പറഞ്ഞിരിക്കുകയാണ് ടൊവിനോ തോമസ്. തല്ലുമാലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ടൊവിനോ ഇങ്ങനെ പറഞ്ഞത്. എപ്പോഴെങ്കിലും സെലിബ്രിറ്റി സ്റ്റാറ്റസ് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. നല്ല രീതിയിൽ താനിപ്പോൾ ജീവിക്കുന്നത് കൊണ്ട് നിങ്ങൾക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്നും ടൊവിനോ ചോദിച്ചു. എന്നും എല്ലാത്തിനും ഒരു ബാലൻസ് ഉണ്ട്. ഒന്ന് കിട്ടുമ്പോൾ ഒന്ന് പോകുന്നത് സ്വാഭാവികമാണ്. അത്യാവശ്യം വരുമാനവും സിനിമകളുമൊക്കെ ഉള്ളതുകൊണ്ട് തനിക്ക് ഫാൻസും സ്റ്റബിലിറ്റിയുമൊക്കെ ഉണ്ട്. അക്കാരണത്താൽ പ്രൈവസി പോകുകയാണെങ്കിൽ പോട്ടെ എന്നും ടൊവിനോ പറഞ്ഞു. ഓഗസ്റ്റ് 12നാണ്…

Read More

പൂർണമായും റൊമാന്റിക് ചിത്രങ്ങൾ ഒഴിവാക്കിയിട്ടില്ലെന്ന് നടൻ ദുൽഖർ സൽമാൻ. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ ഇങ്ങനെ പറഞ്ഞത്. തന്റെ പേരിൽ എന്തെങ്കിലും ടൈറ്റിലുകൾ വന്നാൽ അത് ബ്രേക്ക് ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും ദുൽഖർ പറഞ്ഞു. അത്തരത്തിൽ റൊമാന്റിക് ഹീറോ ടൈറ്റിലുകൾ വന്നതിനാലാണ് റൊമാന്റിക് ചിത്രങ്ങളിൽ നിന്നും കുറച്ചു നാളത്തേക്ക് ബ്രേക്ക് എടുത്തതെന്നും ദുൽഖർ പറഞ്ഞു. നേരത്തെ, തനിക്ക് ഉണ്ടായിരുന്ന വിശേഷണം എൻ ആർ ഐ, അർബൻ റോളുകൾ ചെയ്യുന്ന നടൻ എന്നതായിരുന്നെന്നും ദുൽഖർ പറഞ്ഞു. അതേസമയം, പൂർണമായും താൻ റൊമാന്റിക് ചിത്രങ്ങൾ ഒഴിവാക്കിയിട്ടില്ലെന്നും ദുൽഖർ പറഞ്ഞു. കുറച്ചു കാലത്തേക്ക് ഇത്തരത്തിലുള്ള വേഷങ്ങൾ ചെയ്യേണ്ടന്നാണ് തീരുമാനമെന്നും ദുൽഖർ പറഞ്ഞു. ഏതൊക്കെ വേഷം ചെയ്താലും ആളുകൾ റൊമാന്റിക് ഹീറോ എന്നാണ് വിളിക്കുക. കറുപ്പു സല്യൂട്ടും ഇറങ്ങിയത് കുറച്ചു മുമ്പാണ്. അതിൽ അങ്ങനെയുള്ള കാരക്ടറുകൾ ഒന്നുമില്ലെങ്കിലും ആളുകൾക്ക് റൊമാന്റിക് ഹീറോ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം. റൊമാന്റിക് സിനിമകൾ പ്ലാൻ ചെയ്ത് ചെയ്യുന്നതല്ലെന്നും അത് സംഭവിച്ചു…

Read More

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാരാമത്തിന് തമിഴ്നാട്ടിലും മികച്ച പ്രതികരണം. ടോളിവുഡില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കെ വീക്കെന്‍ഡ് റിലീസില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്റെ സീതാരാമം. തമിഴിലെ മുന്‍നിര താരങ്ങളായ വിക്രം, പ്രഭുദേവ, കാര്‍ത്തി, വിശാല്‍, എസ്. ജെ സൂര്യ എന്നിവരുടെ ചിത്രങ്ങള്‍ ഈ വാരം റിലീസിനൊരുങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് മലയാളത്തിന്റെ പ്രിയ താരത്തിന്റെ ചിത്രം തമിഴ്‌നാട്ടില്‍ വിജയക്കൊടി പാറിക്കുന്നത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാരാമം തീയറ്ററുകളില്‍ എത്തിയത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടി. തമിഴ്നാട്ടില്‍ ആദ്യ ദിനം 200 തീയറ്ററുകളിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചതെങ്കില്‍ അത് പിന്നീട് 250 ആക്കിയിരുന്നു. ഒ. കെ കണ്‍മണി, കണ്ണും കണ്ണും കൊള്ളയടിത്താല്‍, ഹേയ് സിനാമിക തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ദുല്‍ഖര്‍. താരത്തിന്റെ സീതാരാമത്തിനും പ്രേക്ഷകര്‍ മികച്ച സ്വീകരണം നല്‍കിയിരിക്കുകയാണ്. വിക്രം നായകനാകുന്ന കോബ്ര, പ്രഭുദേവയുടെ ഭഗീര എന്നിവയാണ് തമിഴ്നാട്ടില്‍…

Read More

വി.സി അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ്. ചിത്രം ഒറ്റവാക്കില്‍ മികച്ചതെന്ന് പറയാമെന്ന് ജിബു ജേക്കബ് പറഞ്ഞു. അതിനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. തെക്കന്‍ ഭാഷ ഒരിക്കലും വഴങ്ങില്ലെന്നു ചിലപ്പോഴെങ്കിലും തോന്നിയേക്കാവുന്ന വിഷ്ണു ഉണ്ണികൃഷ്ണനും, ജോണി ആന്റണിയും, ഇര്‍ഷാതും, മരണവീട്ടിലെ വൃദ്ധന്‍ വരെ നെടുമങ്ങാട്ട് ഗ്രാമത്തിലെ അന്തേവാസികളായി മാറിയെന്ന് ജിബു ജേക്കബ് പറഞ്ഞു. സംഗീതം സിനിമക്ക് മുകളിലോ സിനിമ അതിലെ സംഗീതത്തിന് മുകളിലോ മുഴച്ചു നില്‍ക്കാത്തതാണ് ഒരു സിനിമാസംഗീതത്തിന്റെ മികവ്. മുന്‍പ് അത് തെളിയിച്ചിട്ടുള്ള സംഗീതസംവിധായകനാണ് ശ്രീനാഥ് ശിവശങ്കരന്‍. ചില സീനുകളില്‍ കാണുന്ന നിശബ്ദത പോലും സംഗീതമായി അനുഭവപ്പെട്ടു. ഇത്തരത്തിലുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുമ്പോള്‍ പുലര്‍ത്തേണ്ട ദൃശ്യനീതിയും, വെല്ലുവിളിയും സജിത് പുരുഷന്‍ ഭദ്രമായ് കൈകാര്യം ചെയ്തിട്ടുണ്ട്. 1986 ലെ നെടുമങ്ങാട് സൃഷ്ടിച്ച സാബു റാം എന്ന കലാ സംവിധായനും മികച്ചു നിന്നുവെന്നും ജിബു ജേക്കബ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ…

Read More