Author: Webdesk

വി.സി അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ്. ചിത്രം ഒറ്റവാക്കില്‍ മികച്ചതെന്ന് പറയാമെന്ന് ജിബു ജേക്കബ് പറഞ്ഞു. അതിനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. തെക്കന്‍ ഭാഷ ഒരിക്കലും വഴങ്ങില്ലെന്നു ചിലപ്പോഴെങ്കിലും തോന്നിയേക്കാവുന്ന വിഷ്ണു ഉണ്ണികൃഷ്ണനും, ജോണി ആന്റണിയും, ഇര്‍ഷാതും, മരണവീട്ടിലെ വൃദ്ധന്‍ വരെ നെടുമങ്ങാട്ട് ഗ്രാമത്തിലെ അന്തേവാസികളായി മാറിയെന്ന് ജിബു ജേക്കബ് പറഞ്ഞു. സംഗീതം സിനിമക്ക് മുകളിലോ സിനിമ അതിലെ സംഗീതത്തിന് മുകളിലോ മുഴച്ചു നില്‍ക്കാത്തതാണ് ഒരു സിനിമാസംഗീതത്തിന്റെ മികവ്. മുന്‍പ് അത് തെളിയിച്ചിട്ടുള്ള സംഗീതസംവിധായകനാണ് ശ്രീനാഥ് ശിവശങ്കരന്‍. ചില സീനുകളില്‍ കാണുന്ന നിശബ്ദത പോലും സംഗീതമായി അനുഭവപ്പെട്ടു. ഇത്തരത്തിലുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുമ്പോള്‍ പുലര്‍ത്തേണ്ട ദൃശ്യനീതിയും, വെല്ലുവിളിയും സജിത് പുരുഷന്‍ ഭദ്രമായ് കൈകാര്യം ചെയ്തിട്ടുണ്ട്. 1986 ലെ നെടുമങ്ങാട് സൃഷ്ടിച്ച സാബു റാം എന്ന കലാ സംവിധായനും മികച്ചു നിന്നുവെന്നും ജിബു ജേക്കബ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ…

Read More

മുംബൈ നഗരത്തിലൂടെ സ്റ്റൈലൻ ലുക്കിൽ നടൻ ദിലീപ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മുംബൈ നഗരത്തിൽ ദിലീപ് എത്തിയത്. പത്തു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് ചിത്രമായ വോയിസ് ഓഫ് സത്യനാഥന്റെ ചിത്രീകരണം പുനരാരംഭിച്ചത്. മുംബൈയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിന് തുടക്കമായത്. ഏതായാലും സിനിമയുടെ ചിത്രീകരണത്തിനായി മുംബൈയിൽ എത്തിയ ദിലീപിന്റെ സ്റ്റൈലൻ വീഡിയോ ഇപ്പോൾ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മുംബൈ നഗരമധ്യത്തിലൂടെ കട്ട താടിയും കൂളിംഗ് ഗ്ലാസും വെച്ചു നടക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് താൽക്കാലികമായി നിർത്തി വെച്ചിരുന്നു. ദിലീപ് – റാഫി കൂട്ടുകെട്ടിലാണ് വോയിസ് ഓഫ് സത്യനാഥൻ ഒരുങ്ങുന്നത്. സിനിമ നിർമിക്കുന്നത് ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രജിൻ ജെ പി എന്നിവർ ചേർന്നാണ്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്,…

Read More

ഇൻസ്റ്റഗ്രാം റീൽസ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ വിനീത് എന്ന യുവാവ് പീഡനക്കേസിൽ അറസ്റ്റിലായത് കഴിഞ്ഞദിവസം ആയിരുന്നു. ഇയാൾ പ്രധാനമായും റീൽസ് ചെയ്തിരുന്നത് നടൻ ഉണ്ണി മുകുന്ദന്റെ സിനിമയിലെ കഥാപാത്രങ്ങളെ ആയിരുന്നു. കഴിഞ്ഞദിവസം യുവാവ് അറസ്റ്റിലായതോടെ ഇയാളുടെ മുൻകാലത്തെ റീൽസ് വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഇതെല്ലാം കണ്ട ചില വിരുതൻമാർ ഉണ്ണി മുകുന്ദന്റെ സോഷ്യൽ മീഡിയ പേജിലെ പോസ്റ്റുകൾക്ക് താഴെ കമന്റുമായി എത്തി. ‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ? പോസ്റ്റ് കണ്ടു’ എന്നായിരുന്നു ഒരാൾ ഉണ്ണി മുകുന്ദന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ കുറിച്ചത്. കമന്റിന് ഉടൻ തന്നെ ഉണ്ണി മുകുന്ദൻ നല്ല തഗ് മറുപടിയും നൽകി. ‘ഞാൻ ഇപ്പോൾ ജയിലിലാണ്. ഇവിടെ ഇപ്പോ ഫ്രീ വൈഫൈ ആണ്. നീയും വായോ’ എന്നായിരുന്നു കമന്റ്. ഉണ്ണി മുകുന്ദന്റെ ഈ തഗ് മറുപടി ഏതായാലും ആരാധകർ ഏറ്റെടുത്തു. ‘ഉണ്ണിയേട്ടൻ റോക്ക്സ്’, ‘ഉണ്ണിയേട്ടൻ കില്ലാടി’ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് ഉണ്ണി മുകന്ദന്റെ തഗ് റിപ്ലൈക്ക്…

Read More

സീതാരാമത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ ചരിത്രം കുറിച്ച് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് സീതാരാമത്തിന്റെ ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍ മുപ്പത് കോടിയാണ്. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം ചലനം സൃഷ്ടിക്കുന്നത് ഇത് ആദ്യമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാള്‍ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷന്‍. സീതാരാമത്തിലൂടെ തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍. ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം എത്തിനില്‍ക്കുമ്പോള്‍ അത് അഞ്ഞൂറിലധികം ആയി. തമിഴ്‌നാട്ടില്‍ 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തീയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സീതാരാമത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം…

Read More

മലയാളസിനിമ ഇതുവരെ കാണാത്ത രീതിയിൽ വളരെ വ്യത്യസ്തമായ ശൈലിയിൽ സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് ‘മഹാവീര്യർ’. നിവിൻ പോളി. ആസിഫ് അലി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. പല കാലങ്ങളെ സംയോജിപ്പിച്ച് കഥ പറഞ്ഞ ചിത്രം മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയിരിക്കുന്നത്. എഴുത്തുകാരൻ എം മുകുന്ദന്റെ സിനിമയാണ് എബ്രിഡ് ഷൈൻ സിനിമയാക്കിയിരിക്കുന്നത്. ഇപ്പോൾ സിനിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മാരി സെൽവരാജ്. കർണൻ സിനിമയുടെ സംവിധായകനാണ് മാരി സെൽവരാജ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മാരി സെൽവരാജ് മഹാവീര്യർ ടീമിന് അഭിനന്ദനം അറിയിച്ചത്. വളരെ മനോഹരവും കൗതുകകരവുമായ ഒരു സറ്റയർ ആണ് ഈ ചിത്രമെന്നും സമൂഹത്തെക്കുറിച്ചും നീതിയെക്കുറിച്ചും അത് അധികാരത്തോട് ഇഴയുന്ന രീതിയെക്കുറിച്ചും അടിച്ചമർത്തപ്പെട്ടവരോട് പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കുന്ന അനീതികളെക്കുറിച്ചും സൂക്ഷ്മമായ പ്രസ്താവനകൾ നടത്തുന്ന ആകർഷകമായ ആക്ഷേപഹാസ്യമാണ് മഹാവീര്യർ എന്ന് മാരി സെൽവരാജ് കുറിച്ചു. പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ്…

Read More

ബിഗ് ബോസ് സീസണ്‍ ഫോറില്‍ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമായ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലിം. ജെന്‍ഡര്‍ ഈക്വാലിറ്റി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളില്‍ അടക്കം റിയാസ് സ്വീകരിച്ച നിലപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് പരിപാടിയില്‍ റിയാസ് അതിഥിയായി എത്തിയപ്പോള്‍ അവതാരക മീര ചോദിച്ച ചോദ്യങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. റിയാസിന്റെ ജെന്‍ഡര്‍ ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്ന രീതിയില്‍ തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് മീര ചോദിച്ചത്. ഇതിന് കൃത്യമായ മറുപടിയും റിയാസ് നല്‍കുന്നുണ്ട്. റിയാസ് തന്റെ ഓറിയന്റേഷന്‍ സ്‌പെഷ്യലാണെന്ന് പറഞ്ഞു എന്നാണ് മീര ചൂണ്ടിക്കാട്ടുന്നത്. ഇതിന് മറുപടിയായി തന്റെ ഓറിയന്റേഷന്‍ സ്‌പെഷ്യലാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും താനാണ് സ്‌പെഷ്യല്‍ എന്നാണ് പറഞ്ഞതെന്നുമായിരുന്നു റിയാസ് പറഞ്ഞത്. താന്‍ പറയാത്ത കാര്യങ്ങള്‍ മീര പറഞ്ഞതായും റിയാസ് പറഞ്ഞു. അവതാരക പറഞ്ഞ മറ്റൊരു കാര്യം റിയാസ് പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് താഴെ ഇത് ആണാണോ പെണ്ണാണോ എന്നാണ് പലരും ചോദിക്കുന്നതെന്നായിരുന്നു. ഇപ്പോഴും അത്തരത്തിലുള്ള കമന്റുകള്‍ വരുന്നുണ്ടെങ്കില്‍ അത് തന്റെ പ്രശ്‌നമല്ലെന്നും അത് അവരുടെ…

Read More

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രമാണ് സീതാരാമം. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീതയുടെയും റാമിന്റെയും പ്രണയം പറഞ്ഞ ചിത്രം ബോക്സ് ഓഫിസിലും റെക്കോഡ് കളക്ഷനാണ് വാരുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്‌സ് ഓഫിസ് കളക്ഷന്‍ 30 കോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെലുങ്കിന് പുറമേ, മലയാളം, തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ്. മലയാളിത്തം കടന്നുവരാത്ത രീതിയില്‍ പ്രാദേശിക രീതിയില്‍ തന്നെ തമിഴും തെലുങ്കും ദുല്‍ഖര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സാധാരണ താരങ്ങള്‍ മാത്യഭാഷയൊഴികെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്യുമ്പോള്‍ ഉച്ഛാരണരീതികൊണ്ട് അരോചകമാവാറുണ്ട്. എന്നാല്‍ മൂന്ന് ഭാഷകളിലും ദുല്‍ഖര്‍ മനോഹരമായി തന്നെ ഡബ്ബ് ചെയ്തു. മൂന്ന് ഭാഷകളിലും ഡബ്ബ് ചെയ്ത ചിത്രത്തിലെ ഏകതാരവും ദുല്‍ഖര്‍ തന്നെയാണ്. ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍,…

Read More

‘എടാ ദാസാ’ എന്നുള്ള വിളിയും ‘എന്താടാ വിജയാ’ എന്ന മറുവിളിയും ജീവനുള്ള കാലത്തോളം മലയാളി സിനിമാപ്രേമികൾ മറക്കില്ല. കാരണം, കാലമെത്ര മുന്നോട്ട് കുതിച്ചാലും ദാസനും വിജയനും മലയാളികളുടെ മനസിൽ ചെറുപ്പക്കാരായി തന്നെ തുടരും. ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘നാടോടിക്കാറ്റ്’ എന്ന സിനിമയിലെ കഥാപാത്രങ്ങൾ ആയിരുന്നു ദാസനും വിജയനും. ശ്രീനിവാസനും മോഹൻലാലും ആയിരുന്നു ചിത്രത്തിൽ ദാസനും വിജയനുമായി എത്തിയത്. ഈ കൂട്ടുകെട്ടിന്റെ തമാശ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാളി ഏറ്റെടുത്തു. വർഷങ്ങൾക്ക് ശേഷം മലയാളിയുടെ പ്രിയപ്പെട്ട ദാസനും വിജയനും ഒരേ വേദിയിൽ എത്തിയിരിക്കുകയാണ്. ദാസന് വിജയൻ ഉമ്മയും നൽകി. പതിയെ ദാസന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. വിനോദ ചാനലായ മഴവിൽ മനോരമയുടെ 2022ലെ എന്റർടയിൻമെന്റ് അവാർഡ് വേദിയിലേക്കാണ് ദാസനും വിജയനും ഒരുമിച്ച് എത്തിയത്. ഇവർക്കൊപ്പം വേദിയിൽ സംവിധായകൻ സത്യൻ അന്തിക്കാടും ഉണ്ടായിരുന്നു. സുഖമില്ലാതെ കുറച്ചു കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു ശ്രീനിവാസൻ. മഴവിൽ മനോരമയുടെ വേദിയിൽ എത്തിയ ശ്രീനിവാസനെ ഉമ്മ…

Read More

ആസിഫ് അലി, നിവിന്‍ പോളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യറിലെ ‘അനുരാഗമനം’ എന്ന ഗാനമെത്തി. ചിത്രത്തിലെ പ്രണയ ഗാനമാണിത്. ആസിഫ് അലിയും ഷാന്‍വി ശ്രീവാസ്തവയുമാണ് ഗാനരംഗത്തുള്ളത്. ബി ആര്‍ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഇഷാന്‍ ചാബ്രയാണ്. അന്വേഷണയും കാര്‍ത്തിക്കും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജൂലൈ 21നായിരുന്നു മഹാവീര്യര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന രീതിയിലുള്ള രാഷ്ട്രീയവും പറഞ്ഞ ചിത്രത്തിന് തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രശസ്ത സാഹിത്യകാരന്‍…

Read More

നടൻ സിജു വിൽസനെ നായകനാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓണത്തിന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. പാൻ ഇന്ത്യൻ ചിത്രമായാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസ് ചെയ്യുന്നത്. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. ‘പത്തൊമ്പതാം നൂറ്റാണ്ട് ഈ ഓണാഘോഷത്തിന് തീയറ്ററിലെത്തുകയാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും, തെലുങ്കിലും, കന്നടയിലും, ഹിന്ദിയിലും ഉൾപ്പെടെ പാൻ ഇന്ത്യൻ സിനിമയായി നമ്മുടടെ ചിത്രം എത്തുന്നു. കഴിഞ്ഞ രണ്ടു വർഷക്കാലത്തിലേറെയായി ബൃഹത്തായ ഈ ചരിത്ര സിനിമക്കുവേണ്ടി തോളോടു തോൾ ചേർന്നു പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകർക്കും വിശിഷ്യ നിർമ്മാതാവ് ശ്രീഗോകുലം ഗോപാലേട്ടനും ഹൃദയത്തിൽ തൊട്ട് നന്ദി രേഖപ്പെടുത്തുന്നു’ – പത്തൊമ്പതാം നൂറ്റാണ്ടിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിനയൻ കുറിച്ചു. ​ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ​ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.…

Read More