Author: Webdesk

സിനിമകളിലും സീരിയലുകളിലുമായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് സ്വാസിക. സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിരിക്കുന്നത് സ്വാസികയാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നടന്‍ റോഷന്‍ മാത്യുവും സ്വാസികയുമാണ് മോഷന്‍ പോസ്റ്ററില്‍. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ പോസ്റ്റര്‍ ശ്രദ്ധനേടിയിരുന്നു. നടി സ്വാസിക പങ്കുവച്ച മോഷന്‍ പോസ്റ്ററിന് താഴെ നിരവധി സദാചാര കമന്റുകളാണ് വരുന്നത്. അതില്‍ ഒന്നിന് സ്വാസിക നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ‘ആണുങ്ങളെ മാത്രമാണോ സിനിമ കാണാന്‍ ഉദ്ദേശിക്കുന്നതെന്നും നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു കമന്റ്. ഇതിന് സ്വാസിക കൃത്യമായ മറുപടി നല്‍കി. ‘അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍ സഹതാപം മാത്രം. അഡല്‍സ് ഓണ്‍ലി എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായവര്‍ എന്നാണ് അര്‍ത്ഥം. അല്ലാതെ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ മാത്രം എന്നല്ല. സ്ത്രീ…

Read More

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രമാണ് സീതാരാമം. മൃണാല്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. ചിത്രത്തില്‍ ശബ്ദസാന്നിധ്യമായി മലയാളി താരം രമേഷ് പിഷാരടിയുമാണ്. രമേഷ് പിഷാരടിയുടെ സാന്നിധ്യം ഇതിനോടകം കൈയടി നേടി. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ റാമിന്റെ സുഹൃത്തായ ദുര്‍ജോയിയുടെ കഥാപാത്രത്തിനാണ് മലയാളത്തില്‍ പിഷാരടി ശബ്ദം നല്‍കിയിരിക്കുന്നത്. തീയറ്റര്‍ ആര്‍ട്ടിസ്റ്റായ ദുര്‍ജോയിയുടെ ചില ഡയലോഗുകള്‍ക്ക് നാടകീയത നല്‍കാനും പിഷാരടി ശ്രദ്ധിച്ചിട്ടുണ്ട്. വെണ്ണല കിഷോറാണ് ചിത്രത്തില്‍ ദുര്‍ജോയിയായി വേഷമിട്ടത്. അതേസമയം കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടവുമായാണ് സീതാരാമം മുന്നേറുന്നത്. ചിത്രം യു.എസില്‍ നിന്ന് മാത്രം ആദ്യ ദിനം 1.67 കോടിയിലേറെ രൂപയാണ് കളക്ഷനായി സ്വന്തമാക്കിയത്. ഒരു മലയാള താരം യു.എസില്‍ നിന്നും നേടുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണിത്. ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രീമിയര്‍ ഷോകള്‍ യു.എസില്‍ ആരംഭിച്ചിരുന്നു. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.…

Read More

സീതാരാമത്തിലൂടെ റെക്കോര്‍ഡ് കുറിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. യു.എസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. യു.എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്. ഇന്നലെയാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷകപ്രശംസയാണ് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ…

Read More

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇടയ്ക്ക് നിര്‍ത്തിവച്ച മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണം പുനഃരാരംഭിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രീകരണം പുനഃരാരംഭിച്ചത്. സംവിധായകന്‍ ജീത്തു ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിലും വിദേശത്തുമായാണ് റാമിന്റെ ചിത്രീകരണം നടക്കുന്നത്. എറണാകുളം, ധനുഷ്‌കോടി, ഡല്‍ഹി, ഉസ്‌ബെക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. തൃഷയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് ഇതുവരെ ചെയ്തിട്ടുള്ളതില്‍വച്ച് ഏറ്റവും ചിലവേറിയ ചിത്രമാണ് റാം. 2020 തുടക്കത്തിലാണ് റാമിന്റെ ചിത്രീകരണം തുടങ്ങിയത്. കൊവിഡ് വ്യാപിച്ചതോടെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തി. ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ, ആദില്‍ ഹുസൈന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. വി.എസ് വിനായക് എഡിറ്റിംഗും വിഷ്ണു ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

Read More

വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഗര്‍. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും നടി ചാര്‍മി കൗറും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആഫത് എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. റൊമാന്റിക് ട്രാക്കിലെത്തിയ ഗാനം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ’ അകടി പകടി ‘ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ് ആയി ഒരുങ്ങുന്ന ചിത്രത്തില്‍ കിക്ക് ബോക്‌സറായാണ് വിജയ് ദേവരക്കൊണ്ട എത്തുന്നത്. ചിത്രത്തില്‍ ഏഴു ഫൈറ്റ് രംഗങ്ങളും ആറു പാട്ടുകളുമുണ്ട്. നടി രമ്യ കൃഷ്ണയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിലുണ്ട്. വിഷ്ണു ശര്‍മയാണ് ചായാഗ്രാഹകന്‍, കീചയാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 25ന് ചിത്രം തീയറ്ററുകളിലെത്തും.

Read More

മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി നടി സമാന്ത. നടൻ ദുൽഖർ സൽമാന് ഒപ്പമാണ് സമാന്തയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ദുൽഖർ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത എന്ന ഗാങ്സ്റ്റർ ചിത്രത്തിലൂടെ സമാന്ത മലയാളത്തിലേക്ക് എത്തും. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി നിരവധി ചിത്രങ്ങൾ എത്തിയിട്ടുണ്ട്. ഏതായാലും അടുത്ത തലമുറയും സിനിമയ്‌ക്കായി കൈ കോർക്കുകയാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഇതിലേതെന്നാണ് സൂചന. തെലുങ്കിലെ സൂപ്പർ നായികയായ സമാന്ത തമിഴിലും സജീവമാണ്. ദ ഫാമിലി മാൻ സീസൺ ടുവിലൂടെ താരം പാൻ ഇന്ത്യൻ ശ്രദ്ധേ നേടിയിരുന്നു. അതേസമയം, ബോളിവുഡിൽ അരങ്ങേറാൻ സമാന്ത തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് താരം മലയാളത്തിലേക്കും എത്തുന്നത്. നേരത്തെ, മഹാനടി എന്ന ചിത്രത്തിലും ദുൽഖറിനൊപ്പം സമാന്ത എത്തിയിരുന്നു. എന്നാൽ…

Read More

ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സംയുക്ത മേനോൻ. പൃഥ്വിരാജ് നായകനായി എത്തിയ കടുവയിലാണ് സംയുക്ത മേനോൻ അവസാനമായി എത്തിയത്. അഭിനയം തനിക്ക് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് സംയുക്ത തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫിറ്റ്നസിനും വളരെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് സംയുക്ത. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള വീഡിയോകൾ താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞദിവസം സംയുക്തമേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫ്ലൈയിംഗ് യോഗയാണ് ചെയ്യുന്നത്. വീഡിയോയ്ക്ക് ഒപ്പം ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. നന്ദമൂരി കല്യാൺ റാമിനെ കേന്ദ്രകഥാപാത്രമാക്കി വസിഷ്ഠ് സംവിധാനം ചെയ്ത ചിത്രമാണ് സംയുക്തയുടെ അവസാനമായി റിലീസ് ആയ ചിത്രം. ബിംബിസാര എന്ന് പേരിട്ട ചിത്രം ഓഗസ്റ്റ് അഞ്ചിനാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വൈജയന്തി എന്ന കഥാപാത്രത്തെയാണ് സംയുക്ത മേനോൻ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സംയുക്ത മേനോന്റെ കാരക്ടർ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കാതറിൻ തെരേസയാണ് ചിത്രത്തിലെ മറ്റൊരു നായിക. തീവണ്ടി…

Read More

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം എന്ന സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. സ്വാസിക, റോഷന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രം ഈ മാസം തീയറ്ററുകളില്‍ എത്തും. റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. 2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. അതേസമയം, ജിന്ന് എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥിന്റേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് അടുത്തിടെ ആണ് മാറ്റിവച്ചത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ശാന്തി ബാലചന്ദ്രനാണ് നായികയായി എത്തുന്നത്. https://www.youtube.com/watch?v=LQ_NnK5PAU4

Read More

യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രം ‘സിതാരാമം’ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ആദ്യഷോ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആരാധകർക്കൊപ്പം സിനിമ കാണാൻ ദുൽഖറും തിയറ്ററിൽ എത്തിയിരുന്നു. ഹൈദരാബാദിലെ പ്രസാദ്സ് മൾട്ടിപ്ലക്സിലാണ് താരങ്ങൾ സിനിമ കാണാൻ എത്തിയത്. സിനിമ കണ്ടതിന് ശേഷം വികാരഭരിതരായി മൃണാളും ദുൽഖറും സംവിധായകനെ കെട്ടിപ്പിടിച്ച വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. സിനിമ കണ്ടിറങ്ങിയ ദുൽഖറിനെ ആരാധകർ വളഞ്ഞു. ആരാധകരുടെ നടുവിൽ പെട്ടുപോയ ദുൽഖറിനെയും സഹതാരങ്ങളെയും വളരെ പണിപ്പെട്ടാണ് വാഹനത്തിലേക്ക് എത്തിച്ചത്. ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സിതാരാമം. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തിയത്. മികച്ച തിരക്കഥ ഗംഭീരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹനു രാഘവപുടി. ദുൽഖറും മൃണാളും ഒപ്പം രശ്മിക മന്ദാനയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി. റിലീസിന് മുമ്പേ തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക്…

Read More

‘പുഴു’വിന് ശേഷം മമ്മൂട്ടിയും രത്തീനയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന് ശേഷം മമ്മൂട്ടി രത്തീന ചിത്രത്തില്‍ ജോയില്‍ ചെയ്യുമെന്ന് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രത്തീന ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പുഴു’. മമ്മൂട്ടിയുടെ അഭിനയ മികവിനും സിനിമ പങ്കുവച്ച പ്രമേയവും പ്രേക്ഷക പ്രശംസ നേടിയിരുന്നു. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു പുഴു. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ആദ്യമായി ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം കൂടിയാണ് ‘പുഴു’. അതേസമയം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം കോതമംഗലത്ത് പുരോഗമിക്കുകയാണ്. ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമയില്‍ സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവരും ലീഡ് റോളുകള്‍ കൈകാര്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിക്രത്തില്‍ ഏജന്റ് ടീനയായി എത്തിയ വാസന്തിയും…

Read More