പണ്ടേക്കു പണ്ടേ വിവാഹപ്രായം കഴിഞ്ഞു പോയിട്ടും പല കാരണങ്ങളാൽ വിവാഹം കഴിക്കാൻ സാധിക്കാതെ പോയ ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ‘വയസ്സെത്രയായി മുപ്പത്തി’ എന്ന ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ചിത്രത്തിൽ സുലു എന്ന കഥാപാത്രമായാണ് നടി മഞ്ജു പത്രോസ് എത്തുന്നത്. ഇതിന്റെ കാരക്ടർ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്. ചിത്രത്തിൽ സർക്കാർ ജോലിക്കാരനായ വരനെ കാത്തു നിന്ന് പുര നിറഞ്ഞു പോയ സുലു ആയാണ് മഞ്ജു പത്രോസ് എത്തുന്നത്. ഷിജു യു സി – ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രം പപ്പൻ ടി നമ്പ്യാർ ആണ് സംവിധാനം ചെയ്യുന്നത്. കിങ് ഓഫ് കൊത്ത, ജാൻ എ മൻ, അജഗജാന്തരം, ജല്ലിക്കെട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ പ്രശാന്ത് മുരളിയാണ് ചിത്രത്തിൽ നായകനാകുന്നത്. മറീന മൈക്കിൾ, ഷിജു യു സി, മഞ്ജു പത്രോസ്, രമ്യ സുരേഷ്, നിർമൽ പാലാഴി, അരിസ്റ്റോ സുരേഷ്,…
Author: Webdesk
ജനപ്രിയനായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പവി കെയർ ടേക്കർ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സരീഗമ മലയാളം യുട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ഗംഭീര വരവേൽപ്പാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ടീസറിലുടനീളം ഒരു പഴയ ദിലീപ് വൈബ് കാണുന്നുണ്ടെന്നും സിനിമ ഗംഭീരമാകട്ടെ എന്നുമാണ് ആരാധകർ കമന്റ് ബോക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ദിലീപിനെ കൂടാതെ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റെതാണ്. ഛായാഗ്രാഹകൻ – സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ – ദീപു ജോസഫ്, സംഗീതം – മിഥുൻ മുകുന്ദൻ, ഗാനരചന – ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ് ഹെഡ് – റോഷൻ ചിറ്റൂർ. പ്രൊഡക്ഷൻ ഡിസൈൻ…
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’യിലെ ആദ്യഗാനം പുറത്തിറങ്ങി. ‘മറുപടി നീ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മദൻ കർക്കിയുടെ വരികൾക്ക് യുവാൻ ശങ്കർ രാജ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയും സിദ്ധാർത്ഥും ചേർന്നാണ്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടന്ന പ്രീമിയർ ഷോക്ക് ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിന്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിന്റെയും മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ. പ്രണയം വ്യത്യസ്തമായ ഒരു രീതിയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്ന ചിത്രമാണിത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ഈ…
നടൻ ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ‘തങ്കമണി’ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജിയിൽ അന്തിമ തീരുമാനം കൈക്കൊള്ളാൻ ഹൈക്കോടതി സെൻസർ ബോർഡിനെ ചുമതലപ്പെടുത്തി. സെൻസർ നടപടികൾക്ക് സ്റ്റേയില്ലെന്നും ചിത്രം കണ്ട ശേഷം സെൻസർ ബോർഡിന് ഉചിതമായ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകനായ രതീഷ് രഘുനന്ദൻ ആണ്. ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ തന്നെ തിയറ്ററുകളിലേക്ക് എത്തും. സെൻസർ നടപടികൾ പൂർത്തീകരിച്ച ശേഷമായിരിക്കും റിലീസ് തീയതി പ്രഖ്യാപിക്കുക. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിർമ്മാതാക്കൾക്ക് വേണ്ടി ഹൈക്കോടതിയിൽ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ഹാജരായി. നീത പിളളയും പ്രണിത സുഭാഷും നായികമാരായ് എത്തുന്ന ‘തങ്കമണി’ ദിലീപിന്റെ 148-ാമത് സിനിമയാണ്. അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ്…
സിനിമകൾ അതിർത്തികൾക്ക് മാത്രമല്ല കാലങ്ങൾക്കും അതീതമാണ്. അത്തരത്തിൽ പിറന്നു വീണ ഒരു മലയാള ചലച്ചിത്രമാണ് പ്രേമം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം എട്ടു വർഷങ്ങൾക്ക് ശേഷവും റിലീസ് ദിനത്തെ അതേ ആവേശത്തോടെയും ആഘോഷങ്ങളോടെയുമാണ് സ്വീകരിക്കപ്പെടുന്നത്. വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ് ചിത്രം. എട്ടു വർഷങ്ങൾക്ക് മുൻപ് ആദ്യമായി തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകമനം കവർന്നത് എങ്ങനെയാണോ അതേ അനുഭവം തന്നെയാണ് റി-റിലീസിങ് സമയത്തും പ്രേക്ഷകർക്ക് ലഭിക്കുന്നത്. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് തുടർച്ചയായ എട്ട് വർഷങ്ങളിലേത് പോലെ തന്നെ ചിത്രം ഈ വർഷവും ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും റി – റിലീസിന് എത്തിയ ചിത്രം ഹൗസ്ഫുൾ ഷോകളുമായിട്ടാണ് പ്രദർശനം തുടരുന്നത്. ഏകദേശം അൻപതോളം സ്ക്രീനുകളിലാണ് ചിത്രം റി-റിലീസ് ചെയ്തിരിക്കുന്നത്. 2015ൽ തിയറ്ററുകളിൽ എത്തിയ പ്രേമം മലയാള സിനിമാചരിത്രത്തിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ഒരു ചിത്രമായിരുന്നു. ബോക് ഓഫീസിൽ കോടികൾ വാരിക്കൂട്ടിയ ചിത്രം യുവാക്കൾക്കിടയിൽ ഒരു പുതിയ തരംഗം…
മലയാളത്തിന്റെ പ്രിയതാരങ്ങളായ ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ‘തലവൻ’ ഡബ്ബിംഗ് പൂർത്തിയായി. അണിയറപ്രവർത്തകരാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുള്ള ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ജിസ് ജോയ് ചിത്രത്തിന്റെ പ്രത്യേകത. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന്ന ചിത്രം ജിസ് ജോയ് ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണ്. ചിത്രം ഉടന്‍തന്നെ തിയറ്ററുകളിലെത്തും. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി…
നവാഗതനായ സജിൽ മമ്പാട് നടൻ ഹക്കിം ഷാജഹാനെ നായകനാക്കി ഒരുക്കുന്ന ‘കടകൻ’ സിനിമയിലെ ‘അജ്ജപ്പാമട’ ഗാനം റിലീസ് ചെയ്തു. ഷംസുദ് എടരിക്കോടിന്റെ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹനാൻ ഷാ, ബാദുഷ ബി എം, സൽമാൻ എസ് വി, ഡാന റാസിക് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫെബ്രുവരി 23നാണ് ചിത്രത്തിന്റെ റിലീസ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് കടകൻ വിതരണത്തിന് എത്തിക്കുക. ബോധിയും എസ് കെ മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം ഫാമിലി എന്റർടൈനറാണ്. ഖലീലാണ് നിർമാതാവ്. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ:…
ജനപ്രിയനായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പവി കെയർ ടേക്കർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പവി എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. നീല നിറത്തിലുള്ള ഒരു യൂണിഫോം ധരിച്ച് തലയിൽ തൊപ്പി വെച്ച് ചിരിക്കുന്ന ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിനീത് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജേഷ് രാഘവൻ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നതും ദിലീപ് തന്നെയാണ്. നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പവി കെയർ ടേക്കർ. അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ദിലീപിന്റെ 149-ാമത്തെ ചിത്രമാണ് ഇത്. രാജേഷ് രാഘവൻ തിരക്കഥയെഴുതുന്നു. സനു താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം മിഥുൻ മുകുന്ദനാണ്. ദീപു ജോസഫാണ് എഡിറ്റർ, റോഷൻ ചിറ്റൂർ പ്രൊജക്ട് ഹെഡ്. ഷിബു…
നടൻ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ചിത്രമായാണ് ഭ്രമയുഗം എത്തുന്നത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തുന്ന ചിത്രത്തിന്റെ ബജറ്റ് ആണ് ഇപ്പോൾ ചർച്ചാവിഷയം. പരീക്ഷണ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റിൽ ആയിരുന്നു എത്തിയിരുന്നത്. കഴിഞ്ഞദിവസങ്ങളിൽ ചിത്രത്തിന്റെ മുതൽ മുടക്കിനെക്കുറിച്ച് പല വിധത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നത്. ചിത്രം ബ്ലാക്ക് ആൻഡ് വെറ്റിൽ എത്തുന്നതു കൊണ്ട് വലിയ ചിലവ് വന്നിട്ടില്ലെന്നും 12 വെള്ളമുണ്ടുകളുടെ ചെലവ മാത്രമേ ഉള്ളൂവെന്ന് ആയിരുന്നു ചിലർ തമാശരൂപേണ പറഞ്ഞത്. എന്നാൽ, 20 കോടി മുതൽ 35 കോടി രൂപ വരെ ആയെന്ന് മറ്റ് ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ഇത്തരമൊരു പോസ്റ്റിനു താഴെ സിനിമയ്ക്ക് എത്ര തുകയായി എന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നിർമാതാക്കളിൽ ഒരാളായ ചക്രവർത്തി രാമചന്ദ്ര. 27.73 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പബ്ലിസിറ്റിക്ക്…
തുണിപൊക്കിയ കേസ് മുതൽ പട്ടിയെ വിട്ട് കടിപ്പിച്ച കേസ് വരെ, ഹെൽമറ്റില്ലാതെ വണ്ടി ഓടിച്ചതു മുതൽ ജീവനക്കാരിയായ യുവതിക്ക് ശമ്പളം നൽകാത്ത കേസ് വരെ… ആക്ഷൻ ഹിറോ ബിജു തീർത്തത് എത്രയെത്ര കേസുകൾ. ജനമൈത്രി പൊലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ആക്ഷൻ ഹീറോ ബിജു. തിയറ്ററുകളിൽ ആക്ഷൻ ഹിറോ ആയി എത്തിയ ബിജു പൌലോസ് പ്രേക്ഷകരെ രസിപ്പിച്ചത് ചില്ലറയല്ല. ചിത്രം റിലീസ് ചെയ്ത് എട്ടു വർഷം പൂർത്തിയാകുമ്പോൾ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിവിൻ പോളി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ ഈ സന്തോഷ വാർത്ത അറിയിച്ചത്. ‘ആക്ഷൻ ഹിറോ ബിജു സ്ക്രീനുകളിൽ എത്തിയിട്ട് എട്ടു വർഷമായി. അന്നുമുതൽ ഇന്നുവരെ ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും അഭിനന്ദനവും ഹൃദ്യവും സ്വാഗതാർഹവുമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നതിൽ വളരെ ആവേശഭരിതരാണ് ഞങ്ങൾ.’ – ആക്ഷൻ ഹിറോ ബിജു 2 പോസ്റ്ററിനൊപ്പം നിവിൻ പോളി…