Author: Webdesk

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രമാണ് പങ്കെടുത്തത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിന്‍ ദേവ്. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവും പാര്‍ട്ടി ചാല ഏരിയാ കമ്മിറ്റി അംഗവുമാണ് ആര്യ. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാദിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച സച്ചിന്‍ ദേവ്, ബാലുശ്ശേരിയില്‍ നിന്ന് മികച്ച വിജയം നേടി നിയമസഭയിലെത്തി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് തെരഞ്ഞെടുപ്പില്‍…

Read More

സിനിമയിൽ നിന്നും കിളവൻമാരായ മമ്മൂട്ടിയും മോഹൻലാലും സ്വയം രാജിവെച്ച് പോകണമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു ഓൺലൈൻ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ഇങ്ങനെ പറഞ്ഞത്. മമ്മൂട്ടിയും മോഹൻലാലും ഒന്നുകിൽ അഭിനയം നിർത്തണമെന്നും അല്ലെങ്കിൽ ഹിന്ദിയിൽ അമിതാഭ് ബച്ചൻ ചെയ്യുന്നതു പോലെ സ്വന്തം പ്രായത്തിന് അനുസരിച്ചുള്ള വേഷങ്ങളോ അച്ഛൻ വേഷങ്ങളോ ചെയ്യണമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. ഏതായാലും മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ശാന്തിവിള ദിനേശ് പറഞ്ഞതിനെ അനുകൂലിച്ചും എതിർത്തും അഭിപ്രായം ഉയർന്നു. മോഹൻലാൽ, മമ്മൂട്ടി എന്നീ നടൻമാർ മര്യാദയ്ക്ക് ഒരു കഥാപാത്രം ചെയ്തു കണ്ടിട്ട് നാൾ കുറേ ആയെന്നും വാനപ്രസ്ഥവും അമരവും ഒക്കെ ചെയ്ത മോഹൻലാലിനെയും മമ്മൂട്ടിയെയും എത്രനാളായി കണ്ടിട്ടെന്നും അദ്ദേഹം ചോദിക്കുന്നു. ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും എതിരെയും ശാന്തിവിള ദിനേശ് രംഗത്തെത്തി. ഇവർ രണ്ടു പേരും മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വിറ്റ് എടുക്കുകയാണെന്നും ശാന്തിവിള ദിനേശ്…

Read More

ടാറ്റൂ ചെയ്യാനെത്തുന്ന യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കൊച്ചി ചേരാനെല്ലൂരിലെ ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി.എസ് സുജീഷാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണം വ്യാപിപ്പിച്ചതോടെ ഇയാള്‍ കീഴടങ്ങിയതായാണ് വിവരം. ഇയാളെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സുജീഷ് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ആറോളം യുവതികളാണ് പരാതിയുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് യുവതികള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സുജീഷിനെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ചേരാനെല്ലൂരിലെ സുജീഷിന്റെ സ്റ്റുഡിയോയില്‍ പൊലീസ് ശനിയാഴ്ച പരിശോധന നടത്തി. സിസിടിയുടെ ഡിവിആര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. പരാതി ശക്തമായതോടെ ടാറ്റൂ പാര്‍ലര്‍ പൂട്ടി. ഇവിടെയുണ്ടായിരുന്ന ജീവനക്കാരേയും ആര്‍ട്ടിസ്റ്റുകളേയും ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ നടപടികളുണ്ടാകും. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരു യുവതി…

Read More

ഹൃദയം സിനിമ കണ്ടതിനെക്കുറിച്ചും പ്രണവ് മോഹൻലാലിനെക്കുറിച്ചും വാചാലനായി നടൻ സായി കുമാർ. കാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സായി കുമാർ മനസ് തുറന്നത്. ഹൃദയം സിനിമയിലെ ചില രംഗങ്ങൾ കണ്ടപ്പോൾ പ്രണവിനെ കെട്ടിപ്പിടിക്കാൻ തോന്നിയെന്നും പ്രണവിനെ മാത്രമല്ല വിനീതിനെയും ഹഗ് ചെയ്യണമെന്ന് തോന്നിയെന്നും സായി കുമാർ പറഞ്ഞു. സായി കുമാർ പറഞ്ഞത് ഇങ്ങനെ, ‘വിനീത് ശ്രീനിവാസന്റെ ഹൃദയത്തിൽ 15 പാട്ട് ഉണ്ടായിരുന്നു. പക്ഷേ, ഒരു സെക്കൻഡ് പോലും നമുക്ക് ലാഗ് ഇല്ലാതെ, അറിയാതെ ചിരിച്ചു പോകുന്ന അറിയാതെ കണ്ണു നിറഞ്ഞു പോകുന്ന ഒരു സംഭവമുണ്ട്. ഹൃദയം സിനിമ കണ്ടിട്ട് അറിയാതെ കണ്ണിനകത്ത് നിന്ന് പടാപടാന്ന് ചാടി പോയി. അത് എന്താണ് അവൻ തന്ന ഫീൽ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്കവനെ ഒന്ന് ഹഗ് ചെയ്യാൻ തോന്നി. സത്യം. ഒന്ന് കെട്ടിപ്പിടിക്കണം എന്ന് തോന്നിപ്പോയി. ആ ഇന്റർവെൽ പോർഷൻ, അത് വല്ലാത്തൊരു മൊമന്റ് ആയിരുന്നു, രണ്ടെണ്ണത്തിനെയും ഹഗ് ചെയ്യണം. ഈ വിനീതിനെയും ഹഗ്…

Read More

മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ഭീഷ്മപര്‍വ്വം തീയറ്ററുകളില്‍ പ്രദര്‍ശന വിജയം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരവധി പേര്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇപ്പോഴിതാ നടനും സംവിധായകനുമായ ബേസില്‍ ജോസഫും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘ഭീഷ്മ ഇസ് ഫയര്‍’ എന്നാണ് ബേസില്‍ ജോസഫ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. മമ്മൂട്ടിയുടെ മികച്ച ആക്ഷന്‍ ചിത്രം കാണാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും ബേസില്‍ ജോസഫ് പറഞ്ഞു. ഭീഷ്മപര്‍വ്വം പോലൊരു സിനിമ ഒരുക്കിയതിന് അമല്‍ നീരദിനും ബേസില്‍ നന്ദി പറഞ്ഞു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം തീയറ്ററുകളിലെത്തിയത്. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തിയ ചിത്രം ഏറെ പ്രതീക്ഷയോടെയായിരുന്നു പ്രേക്ഷകര്‍ നോക്കിക്കണ്ടത്. പ്രേക്ഷകരോടും മമ്മൂട്ടി ആരാധകരോടും നൂറ് ശതമാനം നീതി പുലര്‍ത്താന്‍ ചിത്രത്തിനായെന്നാണ് പലരും അഭിപ്രായപ്പെട്ടത്. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അമല്‍ നീരദ്…

Read More

നടന്‍ സിദ്ദീഖിന്റെ മകന്‍ ഷഹീന്‍ സിദ്ദീഖ് വിവാഹിതനാകുന്നു. ഡോക്ടര്‍ അമൃത ദാസാണ് വധു. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ഫെബ്രുവരി 22നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവച്ച് ഷഹീന്‍ തന്നെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം അറിയിച്ചത്. പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്ളോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഷഹീര്‍ അഭിനയിച്ചു. അമ്പലമുക്കിലെ വിശേഷങ്ങള്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ, എല്ലാം ശരിയാകും തുടങ്ങിയ ചിത്രങ്ങളാണ് സിദ്ദീഖിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ആര്‍.ജെ മാത്തുകുട്ടിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു കുഞ്ഞെല്‍ദോ. മാത്തുകുട്ടിയുടെ കോളജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read More

ആരാധകരുടെ കാത്തിരിപ്പിന് അവസാനം ആയി. ബിഗ് ബോസ് 4 ൽ നടൻ മോഹൻലാൽ തന്നെ അവതാരകനായി എത്തും. ഷോയുടെ ലോഗോ പുറത്തു വിട്ടതു മുതൽ ബിഗ് ബോസ് സീസൺ 4ൽ ആരാകും അവതാരകൻ എന്നുള്ളതായിരുന്നു ചർച്ച. കഴിഞ്ഞ സീസണുകളിലെല്ലാം മോഹൻലാൽ ആയിരുന്നു അവതാരകൻ. പക്ഷേ, ഇത്തവണ സുരേഷ് ഗോപി അവതാരകനായി എത്തുമെന്ന് ആയിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ, ഈ ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കും ആണ് അവസാനം ആയിരിക്കുന്നത്. മോഹൻലാൽ തന്നെ ബിഗ് ബോസ് നാലിൽ അവതാരകനായി എത്തും. ഇ ടൈംസ് ആണ് ബിഗ് ബോസിന്റെ അവതാരകൻ മോഹൻലാൽ തന്നെ ആയിരിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഷോയുടെ പ്രമോയും ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 27ന് ആയിരുന്നു ഷോയുടെ ലോഗോ പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് മോഹൻലാലിന് പകരം ഇത്തവണ സുരേഷ് ഗോപി ആയിരിക്കും അവതാരകൻ എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഏതായാലും ഇതെല്ലാം മാറി മോഹൻലാൽ തന്നെ അവതാരകനായി എത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ എത്തുന്നത്.…

Read More

മഴവിൽ മനോരമ ചാനലിലെ നായിക – നായകൻ പരിപാടിയിലെ വിജയികളെ കഥാപാത്രങ്ങളാക്കി സംവിധായകൻ ലാൽ ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘സോളമന്റ് തേനീച്ചകൾ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കണ്ണിലെ കൃഷ്ണമണിയിൽ തേനീച്ച കുത്തുന്നതാണ് ടൈറ്റിൽ പോസ്റ്റർ. തന്റെ ഏറ്റവും വലിയ ചിത്രവുമായാണ് സംവിധായകൻ എത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിൽ സോളമൻ എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്നത് ജോജു ജോർജ് ആണ്. ജോജുവിന് ഒപ്പം ജോണി ആന്റണിയും ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ മഴവിൽ മനോരമയിലെ നായിക – നായകൻ ഷോയിലെ വിജയികളും കഥാപാത്രങ്ങളായി എത്തുന്നു. എൽ ജെ ഫിലിംസിന്റെ ബാനറിൽ ലാൽജോസ് തന്നെ നിർമിക്കുന്ന ചിത്രം വിതരണം ചെയ്യുന്നതും എൽ ജെ ഫിലിംസ് ആണ്. പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ രചന. മൂന്നു വർഷം മുൻപ് ലാൽ ജോസ് ഒരുക്കിയ ബിജു മേനോൻ ചിത്രമായ നാല്പത്തിയൊന്നിന് തിരക്കഥ രചിച്ചത് പി ജി പ്രഗീഷ് ആയിരുന്നു.…

Read More

സിനിമ റിലീസ് ആകുന്നതിനു മുമ്പേ തന്നെ യുവഹൃദയങ്ങൾ നെഞ്ചിലേറ്റിയ പാട്ടായിരുന്നു ഭീഷ്മ പർവം സിനിമയിലെ ‘രതിപുഷ്പം’ എന്ന ഗാനം. നടനും നർത്തകനുമായ റംസാനും ഷൈൻ ടോം ചാക്കോയും ആണ് ഈ പാട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ, സ്ക്രീനിന് പുറത്ത് ഈ ഗാനത്തിന് ചുവടുവെച്ച് എത്തിയിരിക്കുകയാണ് റംസാനൊപ്പം സൗബിൻ ഷാഹിറും സംഗീത സംവിധായകൻ സുഷിൻ ശ്യാമും. ഷൈൻ ടോം ചാക്കോയാണ് ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ‘രതിപുഷ്പം’ എന്ന് കുറിച്ചാണ് പാട്ട് പങ്കു വെച്ചിരിക്കുന്നത്. സിനിമ റിലീസ് ആകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പങ്കുവെച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ആണ് സംഗീതം നൽകിയിരിക്കുന്നത്. ഉണ്ണി മേനോൻ ആലപിച്ച ഈ ഗാനം ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഒന്നര മില്യണിന് അടുത്ത് ആളുകളാണ് ഇതുവരെ ഈ ഗാനം കണ്ടു കഴിഞ്ഞിരിക്കുന്നത്. മാർച്ച് മൂന്നിനാണ് ഭീഷ്മ പർവം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ബിഗ് ബി…

Read More

മലയാളി സിനിമാപ്രേമികൾ അത്ര പെട്ടെന്നൊന്നും മീശമാധവനിലെ ഈപ്പൻ പാപ്പച്ചിയെയും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയനെയും മറക്കില്ല. കാരണം, ഇന്ദ്രജിത്ത് എന്ന നടന്റെ അഭിനയജീവിതത്തിലെ അത്രയും ശക്തമായ രണ്ട് കഥാപാത്രങ്ങളാണ് ഈപ്പൻ പാപ്പച്ചിയും വട്ട് ജയനും. രണ്ട് പൊലീസ് വേഷവും ഇന്ദ്രജിത്തിന് നിരവധി ആരാധകരെ നേടിക്കൊടുത്തു. വീണ്ടും ഒരു പൊലീസ് വേഷത്തിൽ എത്തുകയാണ് ഇന്ദ്രജിത്ത് ഇപ്പോൾ. വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് സുകുമാരൻ ബെന്നി മൂപ്പൻ എന്ന പൊലീസുകാരനായി എത്തുന്നത്. ചിത്രം റിലീസ് ആകുന്നതിനു മുമ്പേ തന്നെ ചിത്രത്തിലെ ഒരു ഡയലോഗ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഇന്ദ്രജിത്ത് സുകുമാരന്റെ കഥാപാത്രമായ ബെന്നി മൂപ്പനും അന്ന ബെന്നിന്റെ കഥാപാത്രമായ റിയ റോയിയും തമ്മിലുള്ള സംഭാഷണമാണ് ചർച്ചയായത്. അന്ന ബെന്നിന്റെ കഥാപാത്രവും റോഷന്റെ കഥാപാത്രവും നടത്തുന്ന രാത്രിയാത്രയ്ക്കിടെ ചോദ്യവുമായാണ് ബെന്നി മൂപ്പൻ എന്ന പൊലീസ് എത്തുന്നത്. ‘ഈ പെമ്പിള്ളാരെക്കൊണ്ട് അസമയത്ത് പുറത്തിറങ്ങാതെ പകല് വല്ലോം പൊയ്ക്കൂടേ’ എന്ന ചോദ്യം…

Read More