Author: Webdesk

പതിനഞ്ച് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തിയ ഭീഷ്മപര്‍വ്വം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കാത്തിരുന്നതു തന്നെ അമല്‍ നീരദ് നല്‍കിയെന്നാണ് മമ്മൂട്ടി ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും ഒരു സിനിമാസ്വാദകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. ബിഗ് ബിയിലെ ബിലാലില്‍ നിന്ന് ഭീഷ്മപര്‍വ്വത്തിലെ മൈക്കിളിലേക്കെത്തുമ്പോഴുള്ള മമ്മൂട്ടിയുടെ മാറ്റത്തെക്കുറിച്ചാണ് ജ്യോതിഷ് എം.ജി എന്ന സിനിമാസ്വാദകന്‍ വിലയിരുത്തിയിരിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച ശൈലിയിലേക്ക് കഥാപാത്രത്തെ ക്ഷണിച്ച് വരുത്തി കരയുമ്പോള്‍ പോലും ഭംഗി പോകാതെ താരശോഭ നിലനിര്‍ത്തുന്ന താരമായി കഥാപാത്രത്തെ ഉപയോഗിക്കുന്ന നടന്‍ അല്ല മമ്മൂട്ടിയെന്ന് ജ്യോതിഷിന്റെ കുറിപ്പില്‍ പറയുന്നു. ജ്യോതിഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ബിഗ് ബിയിലെ ചോര കണ്ട് അറപ്പ് തീര്‍ന്ന ബിലാല്‍ അല്ല ഭീഷ്മപര്‍വ്വത്തിലെ മൈക്കിള്‍. പുരിക കൊടികള്‍ അനങ്ങാത്ത ബിലാലില്‍ നിന്നും പുരികവും കണ്ണും കവിളും തുടുക്കുന്ന മൈക്കിള്‍ എന്ന മനുഷ്യനെ നിര്‍മ്മിച്ചെടുക്കാന്‍ ഈ പ്രായത്തിലും ഒരു നടന്‍ നടത്തുന്ന പരിശ്രമം അഭിനയ കലയോടുള്ള അര്‍പ്പണം എന്നല്ലാതെ…

Read More

ദൃശ്യം 2ന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ആക്ഷന്‍ ത്രില്ലറാണ് റാം. കൊവിഡ് കാരണം മുടങ്ങിക്കിടന്നിരുന്ന ചിത്രത്തിന്റെ രണ്ടം ഷെഡ്യൂള്‍ ജൂണ്‍ മാസത്തില്‍ ആരംഭിക്കുമെന്നാണ് വിവരം. നാല്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന രണ്ടാം ഷെഡ്യൂളിന്റെ ഭൂരിഭാഗവും ബ്രിട്ടനിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് ഹോളിവുഡില്‍ നിന്നുള്ള സ്റ്റണ്ട് മാസ്റ്ററാണെന്നാണ് വിവരം. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന നടന്‍ ഇന്ദ്രജിത്താണ് ഇക്കാര്യം പറഞ്ഞത്. മിഷന്‍ ഇംപോസിബിള്‍ എന്ന ഹോളിവുഡ് ചിത്രത്തിനായി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ആണ് റാമിനായി എത്തുന്നതെന്നാണ് വിവരം. ഷൂട്ട് പ്ലാന്‍ ചെയ്തപ്പോഴുള്ള തീരുമാനമായിരുന്നു അത്. കൊവിഡ് സാഹചര്യത്തില്‍ ഷൂട്ടിംഗ് രണ്ട് വര്‍ഷം വൈകിയ സ്ഥിതിയില്‍ അതിന് മാറ്റം വന്നോ എന്നറിയില്ലെന്നും ഇന്ദ്രജിത്ത് പറയുന്നു. തൃഷയാണ് റാമില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ഹേ ജൂഡ് എന്ന നിവിന്‍ പോളി- ശ്യാമ പ്രസാദ് ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമാണ് റാം. ഇന്ദ്രജിത് സുകുമാരന്‍,…

Read More

ട്രയിലർ റിലീസിന് വേണ്ടി കൈ കോർത്ത് മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ. അനൂപ് മേനോൻ നായകനായി എത്തുന്ന ചിത്രം 21 ഗ്രാംസിന്റെ ട്രയിലർ ആണ് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നീ സൂപ്പർ താരങ്ങൾ ഒരുമിച്ച് പുറത്തു വിട്ടത്. ഇവർക്കൊപ്പം മലയാളത്തിലെ മറ്റ് പ്രമുഖ താരങ്ങളും ട്രയിലർ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. അതിന്റെ സൂചനയാണ് ട്രയിലർ നമുക്ക് നൽകുന്നത്. ഉദ്വോദഭരിതമായ ട്രയിലർ തന്നെയാണ് അണിയറപ്രവർത്തകർ ഇപ്പോൾ പങ്കു വെച്ചിരിക്കുന്നത്. ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന സിനിമാപ്രേമികൾക്ക് ഇത് ഒരു വിരുന്നായിരിക്കുമെന്ന് ട്രയിലറിൽ വ്യക്തം. അഞ്ചാം പാതിരയ്ക്ക് ശേഷം പ്രേക്ഷകരെ ആദ്യാവസാനം മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും 21 ഗ്രാംസ് എന്നാണ് ട്രയിലർ നൽകുന്ന സൂചന. ടീസറിന് ശേഷം പുറത്തു വന്ന ചിത്രത്തിലെ ആദ്യഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. 21 ഗ്രാംസ് മാർച്ച് പതിനെട്ടിന് റിലീസ് ചെയ്യും. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിർമ്മിച്ച ചിത്രം നവാഗതനായ ബിബിന്‍ കൃഷ്ണ…

Read More

യു എ ഇ ഗോൾഡൻ വിസ സ്വന്തമാക്കി നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ. സോഷ്യൽ മീഡിയയിലൂടെ ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗോൾഡൻ വിസ നൽകിയതിന് യു എ ഇ അധികൃതർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. യു എ ഇ ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ചെറിയ ഒരു അടിക്കുറിപ്പോടെയാണ് ആന്റണി പെരുമ്പാവൂർ സന്തോഷവാർത്ത പങ്കുവെച്ചത്. ‘അബുദാബി സർക്കാരിൽ നിന്ന് ഗോൾഡൻ വിസ സ്വീകരിക്കാൻ കഴിഞ്ഞതിൽ വിനീതനും നന്ദിയും ഉണ്ട്. യു എ ഇ രാഷ്ട്രത്തലവനായ ഹിസ് റോയൽ ഹൈനസ് ഷെയ്ഖ് ഖലിഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് ഞാൻ നന്ദി പറയുന്നു; അബുദാബി ചേംബർ ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി വൈസ് ചെയർമാൻ എം എ യൂസഫ് അലി സാർ; ടുഫോർ 54-ലെ ഗവൺമെന്റ് സർവീസസ് മേധാവി സയിദ ബദ്രേയ്യ അൽ മസ്‌റൂയി, അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ…

Read More

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗായിക അമൃത സുരേഷ്. മകള്‍ക്കും സഹോദരി അഭിരാമിക്കുമൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും അമൃത പോസ്റ്റു ചെയ്യാറുണ്ട്. ഇടയ്ക്ക് സൈബര്‍ ആക്രമണത്തിന് ഇരയാകുകയും അതിനെല്ലാം കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വിഡിയോയും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ശ്രദ്ധേയമായിരിക്കുന്നത്. കയ്യില്‍ ഗ്ലാസുമായി ഇരിക്കുന്ന അമൃതയാണ് വിഡിയോയില്‍. ആലിയ ഭട്ടിന്റെ ഗംഗുഭായി കാത്തിയവാഡിയിലെ ഗാനമാണ് പശ്ചാത്തലത്തില്‍. മദ്യപിക്കുകയാണെന്ന് തോന്നുന്ന വിധത്തിലാണ് വിഡിയോ. എന്നാല്‍ ഗ്ലാസിലുള്ളത് കട്ടന്‍ ചായയാണെന്നാണ് താരം പറയുന്നത്. താന്‍ കുടിക്കുന്നതിന്റെ ബ്രാന്‍ഡ് ചോദിച്ച് ആരും വരേണ്ടതില്ലെന്നും താരം പറയുന്നു. ‘ആളുകള്‍ നിങ്ങളെ വെറുക്കും, തകര്‍ക്കും, വിലയിരുത്തും, എന്നാല്‍ നിങ്ങള്‍ എങ്ങനെ നിലനില്‍ക്കുന്നു എന്നതാണ് യഥാര്‍ത്ഥ നിങ്ങളെ സൃഷ്ടിക്കുന്നതെന്നും അമൃത പറഞ്ഞു. അമൃതയുടെ ക്യാപ്ഷനും വിഡിയോയും വൈറലായിരിക്കുകയാണ്. View this post on Instagram A post shared by AMRITHA SURESSH (@amruthasuresh)

Read More

പതിനഞ്ച് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തിയ ചിത്രമാണ് ഭീഷ്മപര്‍വ്വം. മാര്‍ച്ച് മൂന്നിന് തീയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തീയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിന് ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും പ്രത്യേകതയായിരുന്നു. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി നടി മാല പാര്‍വതിയും എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പഴയകാല ചിത്രമായി ടൈറ്റിലില്‍ എത്തിയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവച്ചിരിക്കുകയാണ് മാല പാര്‍വതി. മോളി എന്ന കഥാപാത്രമായാണ് മാല പാര്‍വതി സ്‌ക്രീനില്‍ എത്തുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിളിന്റെ സഹോദരന്‍ മത്തായി അഞ്ഞൂറ്റിക്കാരന്റെ ഭാര്യയാണ് മോളി. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ കഥാപാത്രങ്ങളുടെ പഴയകാല ചിത്രങ്ങള്‍ കാണിക്കുന്നതിന്റെ കൂട്ടത്തിലെത്തിയ തന്റെ ചിത്രമാണ് മാല പാര്‍വതി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രീ ഡിഗ്രി കാലത്ത് എടുത്ത ചിത്രമാണിതെന്ന് മാല പാര്‍വതി പറയുന്നു. അച്ഛനോടൊപ്പം തിരുവനന്തപുരത്തുള്ള പാരാമൗണ്ട് സ്റ്റുഡിയോയില്‍ പോയി എടുത്തതാണ്. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി അള്‍ സെയിന്റ്സ് കോളജില്‍…

Read More

ഇഷ്ട താരങ്ങളുടെ സിനിമകള്‍ പ്രഖ്യാപിക്കുമ്പോള്‍ മുതല്‍ വലിയ ആവേശത്തോടെ രംഗത്തിറങ്ങുന്നവരാണ് ആരാധകര്‍. താരങ്ങളുടെ സിനിമ വന്‍ വിജയമാകുന്നതില്‍ ഇവര്‍ക്കും വലിയൊരു പങ്കുണ്ട്. സിനിമ ആഘോഷമാക്കുക മാത്രമല്ല, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഇവരുണ്ട്. ഇപ്പോഴിതാ ഫാന്‍സിനെ കുറിച്ച് നടന്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. ഭീഷ്മപര്‍വ്വം വന്‍ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ദുബായില്‍ നടന്ന ചടങ്ങിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം. സിനിമ കാണുകയും ആര്‍ത്തലയ്ക്കുകയും ചെയ്യുന്നവരെ തനിക്കറിയില്ലെന്ന് മമ്മൂട്ടി പറയുന്നു. താന്‍ അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്തിട്ടില്ല. അങ്ങനെയുള്ളവരുടെ സ്‌നേഹം കിട്ടുന്നത് മഹാഭാഗ്യമാണെന്നും മമ്മൂട്ടി പറയുന്നു. നിറഞ്ഞ കൈയടിയോടെയാണ് മമ്മൂട്ടിയുടെ വാക്കുകളെ സദസ് ഏറ്റെടുത്തത്. മമ്മൂട്ടി സംസാരിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം തീയറ്ററുകളിലെത്തിയത്. ബിഗ്ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രം വലിയ ആവേശത്തോടെയാണ് ആരാധകര്‍ നോക്കിക്കണ്ടത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഫാന്‍സ് അസോസിയേഷന്‍ വലിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Read More

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി തിയറ്ററുകളിൽ 100 ശതമാനം പ്രവേശനം അനുവദിച്ചതിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രം ഭീഷ്മ പർവം തിയറ്ററുകളിലേക്ക് എത്തിയത്. ഏതായാലും 100 ശതമാനം സീറ്റുകൾ തിയറ്ററുകളിൽ അനുവദിച്ചത് മികച്ച നേട്ടമാക്കി മാറ്റിയിരിക്കുകയാണ് ഭീഷ്മ പർവം. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ഓപ്പണിംഗ് ഡേ കളക്ഷനിൽ ഉൾപ്പെടെ വൻ നേട്ടമാണ് ഉണ്ടാക്കിയത്. കേരളത്തിൽ നിന്ന് മാത്രം ഭീഷ്മപർവം 3 കോടി 76 ലക്ഷം ഗ്രോസ് കളക്ഷൻ നേടിയതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ആദ്യദിനം ഭീഷ്മപർവം ഡിസ്ട്രിബ്യൂഷൻ ഷെയർ മാത്രം രണ്ടു കോടിക്ക് മുകളിൽ നേടിയതായി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കി. ഓണലൈൻ മാധ്യമമായ ദ ക്യുവിനോട് ആണ് വിജയകുമാർ ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്തെ പ്രധാന സെന്ററുകളിൽ ഒന്നായ ഏരീസ് പ്ലക്സിൽ 14 ഷോകളിലൂടെ 9.56 ലക്ഷം രൂപയാണ് ഓപ്പണിംഗ് കളക്ഷനായി നേടിയതെന്ന് ഔദ്യോഗികമായി പുറത്തു വിട്ടിട്ടുണ്ട്. മാർച്ച് മൂന്നിനാണ് ഭീഷ്മപർവം തിയറ്ററുകളിൽ…

Read More

നീണ്ട പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയ നായകനാക്കി അമൽ നീരദ് തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്തത്. മാർച്ച് മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മമ്മൂട്ടിയുടെ മൈക്കിളപ്പനെ നെഞ്ചിലേറ്റിയ പ്രേക്ഷകർ ചിത്രത്തിലെ ഓരോ താരങ്ങളുടെയും പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. അതിൽ തന്നെ നടൻ സൗബിൻ ഷാഹിറിന്റെ പ്രകടനമാണ് ആളുകളെ ഏറെ രസിപ്പിച്ചത്. അതിന് മറ്റൊരു കാരണവുമുണ്ട്, ഏകദേശം പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കിയുള്ള അമൽ നീരദിന്റെ ആദ്യചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോൾ മഴ പെയ്യിച്ച് നടന്ന ഒരു സഹായി ആയിരുന്നു സൗബിൻ ഷാഹിർ. ആ ചിത്രവും ഇപ്പോൾ വൈറലാണ്. ബിഗ് ബിയുടെ ലൊക്കേഷനിൽ കോരിച്ചൊരിയുന്ന മഴയത്ത് സ്ലോമോക്ഷണിൽ കാറിൽ നിന്ന് മമ്മൂട്ടി ഇറങ്ങുമ്പോൾ അവിടെ ക്യാമറ കണ്ണുകൾക്ക് പുറകിലായി തന്റെ സിനിമ മോഹങ്ങൾ ഉള്ളിലൊതുക്കി ആ ഫ്രെയിമിൽ മഴ പെയ്യിച്ച ഒരു ചെറുപ്പക്കാരൻ ആയിരുന്നു അന്ന് സൗബിൻ. എന്നാൽ, ഇന്ന് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ്…

Read More

സ്റ്റാർ മാജിക് എന്ന ഒറ്റ ഷോയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ചിന്നു, ചിന്നു ചേച്ചി എന്നൊക്കെ ആരാധകർ സ്നേഹപൂർവം വിളിക്കുന്ന ലക്ഷ്മി നക്ഷത്രയ്ക്ക് വലിയ ആരാധകവൃന്ദമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇപ്പോൾ ലക്ഷ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ലക്ഷ്മി നക്ഷത്രയുടെ മുഖം ഒരു യുവാവ് നെഞ്ചിൽ ടാറ്റൂ ചെയ്തിരിക്കുകയാണ്. ലക്ഷ്മിയുടെ കടുത്ത ആരാധകനായ ഒരു യുവാവാണ് ചിത്രം ടാറ്റൂ ചെയ്തിരിക്കുന്നത്. എന്നാൽ, ഈ യുവാവ് ആരാണെന്നോ എവിടെ നിന്നുള്ള ആളാണെന്നോ എന്ന് തുടങ്ങി ഒരു വിശദാംശങ്ങളും ലഭ്യമല്ല. തന്റെ സോഷ്യൽ മീഡിയയിലൂടെ ലക്ഷ്മി നക്ഷത്ര തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ‘ഇത് കണ്ട് ആശ്ചര്യപ്പെട്ടു, ഒരുപാട് അർത്ഥങ്ങൾ ഇതിനുണ്ട്. ഈ വ്യക്തിയോട് വളരെയധികം സ്നേഹവും ബഹുമാനവും. ഇത് പച്ചകുത്തിയതിന് നന്ദി. എന്നാൽ, ഇൻസ്റ്റഗ്രാമിൽ ഇദ്ദേഹത്തിന്റെ പ്രൊഫൈൽ കണ്ടെത്താൻ കഴിയാത്തതിൽ വളരെയധികം വിഷമമുണ്ട്’ – ടാറ്റൂ ചെയ്യുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് ലക്ഷ്മി നക്ഷത്ര…

Read More