Author: Webdesk

തന്മയത്വമാർന്ന അഭിനയത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനം കവർന്ന നായികയാണ് മീരാ ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. പുതുമുഖങ്ങളെ തേടി നടന്ന ലോഹിതദാസിന് ജാസ്മിനെ പരിചയപ്പെടുത്തിയത് പിൽക്കാലത്ത് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ്. 2004ൽ പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള നാഷണൽ ഫിലിം അവാർഡ്, മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് ഫിലിം അവാർഡ്, മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയും മീര കരസ്ഥമാക്കിയിട്ടുണ്ട്. 2007ൽ ഒരേ കടൽ എന്ന ചിത്രത്തിനും മികച്ച നടിയ്ക്കുള്ള സ്റ്റേറ്റ് ഫിലിം അവാർഡ് നടി നേടിയെടുത്തിരുന്നു. 2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.…

Read More

നടി നവ്യ നായര്‍ ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസഡറാകും. ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നവ്യയുടെ പേര് ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂര്‍’ എന്ന പദ്ധതിയുടെ ഭാഗമായാണ് നവ്യയെ അംബാസഡറായി തെരഞ്ഞെടുത്തത്. നഗരസഭയുടെ ശുചിത്വ പരിപാലന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read More

സര്‍ക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി ഗണേഷ് കുമാര്‍ എംഎല്‍എ. ആശുപത്രി വൃത്തിഹീനമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എ എത്തിയത്. ആശുപത്രിയിലെ മോശം അവസ്ഥ കണ്ട് ഗണേഷ് കുമാര്‍ പൊട്ടിത്തെറിച്ചു. ഇത് കൂടാതെ വൃത്തിഹീനമായി കിടന്ന ഭാഗം എംഎല്‍എ ചൂലെടുത്ത് തൂക്കുകയും ചെയ്തു. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന് ചോദിച്ച എംഎല്‍എ താന്‍ ഇപ്പോള്‍ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും പറഞ്ഞു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച് ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുര്‍വേദ ആശുപത്രിയിലാണ് ഗണേഷ് കുമാര്‍ മിന്നല്‍ പരിശോധന നടത്തിയത്. വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ഗണേഷ് കുമാര്‍ ക്ഷുഭിതനായി. ആശുപത്രിയുടെ ശൗചാലയങ്ങളും ശോചനാവസ്ഥയിലാണ്. ഇതും എംഎല്‍എയെ ചൊടിപ്പിച്ചു.

Read More

മമ്മൂക്കയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഭീഷ്മപർവ്വം ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബിഗ് ബിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രമെന്നത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാലോകവും ചിത്രത്തിനായി കാത്തിരുന്നത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ടീസറും ട്രെയ്‌ലറുമെല്ലാം തന്നെ ഇതിനകം സൂപ്പർഹിറ്റായി തീർന്നു. ഇപ്പോഴിതാ ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അമൽ നീരദ് മാജിക്കിനോപ്പം സുഷിൻ ശ്യാമിന്റെ തകർപ്പൻ ബിജിഎമ്മും കൂടിയായപ്പോൾ ഭീഷ്മപർവം വേറെ ലെവൽ അനുഭവമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതെ സമയം സമ്മിശ്ര പ്രതികരണങ്ങളാണ് കൂടുതലായി പുറത്ത് വരുന്നത്. #BheeshmaParvam – Very good making from #AmalNeerad.Elegant performance from @mammukka.Shine Tom,Sreenath Bhasi are excellent. Soubin scored in climax portions.BGM & DOP are top notch.80’s retro special making was good. Good first…

Read More

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ കണ്ട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ചിത്രം അത്ഭുതപ്പെടുത്തിയെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. കെജിഎഫ് 2വിലൂടെ സിനിമയില്‍ പുതിയൊരു നിലവാരം കൊണ്ടുവരാന്‍ സംവിധായകനായെന്നും പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കെജിഎഫ് 2ന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ പ്രിവ്യൂ കാണാന്‍ കെജിഎഫ് ടീം പൃഥ്വിരാജിനെ ക്ഷണിച്ചിരുന്നു. ഏപ്രില്‍ പതിനാലിനാണ് കെജിഎഫ് 2 റിലീസിനെത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളിലാകും റിലീസ്. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടാന്‍ഡന്‍, ശ്രീനിഥി ഷെട്ടി തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നത്. 2018ലായിരുന്നു കെജിഎഫിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. കര്‍ണാടകയില്‍ ആദ്യ ദിനം തന്നെ ചിത്രം പതിനാല് കോടി കളക്ട് ചെയ്തു. ചിത്രം രണ്ടാഴ്ചകൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

Read More

സോഷ്യൽ മീഡിയയിൽ വൈറലായി ഒരു താരകുടുംബ ചിത്രം. മറ്റാരുമല്ല തെന്നിന്ത്യൻ താരം അജിത്ത് കുമാർ ഭാര്യ ശാലിനിക്കും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പമുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമൈ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനിടയിൽ തന്റെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പുറത്തു പോയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മകൻ ആദ്വികിന്റെ പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു ചിത്രത്തിൽ അജിത്തും ശാലിനിയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് കാണാം. മറ്റൊരു ചിത്രത്തിൽ മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനും ഒപ്പം അജിത്തും ശാലിനിയും പോസ് ചെയ്യുന്നത് കാണാം. ഏതായാലും ഈ ചിത്രം നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറി. മാർച്ച് രണ്ടിന് ആദ്വിക് അജിത് കുമാറിന് ഏഴു വയസ് പൂർത്തിയായി. കുടുംബം ഒരുമിച്ച് കൂടിയാണ് ഈ സന്തോഷനിമിഷം ആഘോഷിച്ചത്. ഷൂട്ടിംഗിന്റെ തിരക്ക് കാരണം കുടുംബാംഗങ്ങൾക്കൊപ്പം അധികസമയം ചെലവഴിക്കാൻ…

Read More

കാത്തിരിപ്പുകൾക്ക് ഒടുവിൽ ദുൽഖൽ സൽമാൻ നായകനായി എത്തുന്ന തമിഴ് ചിത്രം ‘ഹേയ് സിനാമിക’ ഇന്ന് റിലീസ് ആകുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടന്നിരുന്നു. സംവിധായക എന്ന നിലയിൽ ബ്രിന്ദ മാസ്റ്ററുടെ ഗംഭീര അരങ്ങേറ്റമാണ് ‘ഹേയ് സിനാമിക’ എന്ന ചിത്രമെന്ന് സിനിമ കണ്ടവർ ഒരേ സ്വരത്തിൽ വ്യക്തമാക്കുന്നു. ദുൽഖർ സൽമാന് ഒപ്പം നായികമാരായ അദിതി റാവുവും കാജല്‍ അഗര്‍വാളും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. ചെന്നൈയിൽ നടന്ന പ്രിവ്യൂ ഷോയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. വളരെ മികച്ച ഒരു പ്രണയകഥയും ദുൽഖർ – അദിതി, ദുൽഖർ – കാജൾ കെമിസ്ട്രിയും ചിത്രത്തിൽ വളരെ മനോഹരമാണെന്ന് ചിത്രം കണ്ടവർ വ്യക്തമാക്കുന്നു. സംവിധായക എന്ന നിലയിൽ ബ്രിന്ദ മാസ്റ്ററുടെ ഗംഭീര അരങ്ങേറ്റമാണ് ചിത്രമെന്നും കോമഡി സീനുകൾ പ്രത്യേകിച്ച് യോഗി ബാബുവിന്റെ രംഗങ്ങൾ ചിരി പടർത്തുന്നതുമാണെന്നുമാണ് വിലയിരുത്തൽ. ശുഭപര്യവസായിയായ നല്ല ഒരു ഫീൽ ഗുഡ് മൂവിയാണ് ‘ഹേയ് സിനാമിക’ എന്നും നിരൂപകർ വിലയിരുത്തി.…

Read More

സിനിമയിൽ സജീവമാകുന്നതിനു മുമ്പ് തന്നെ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത താരമാണ് പ്രണവ് മോഹൻലാൽ. ആദ്യകാലങ്ങളിൽ നടൻ മോഹൻലാലിന്റെ മകൻ എന്ന ലേബലിലാണ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വം കൊണ്ടാണ് പ്രണവ് ശ്രദ്ധിക്കപ്പെട്ടത്. പ്രണവിന്റെ ജീവിതരീതിയും ലളിതജീവിതവും എല്ലാം ആരാധകരെ നേടിക്കൊടുത്തു. ഹൃദയം സിനിമ റിലീസ് ആയതോടെ സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ് പ്രണവ് മോഹൻലാൽ. സിനിമാ വിശേഷങ്ങൾ മാത്രമല്ല യാത്രാവിശേഷങ്ങളും പ്രണവ് മോഹൻലാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. 2017ലെ തായ് ലൻഡ് യാത്രയ്ക്കിടെ എടുത്ത വീഡിയോ ആണ് അവസാനമായി പങ്കുവെച്ചിരിക്കുന്നത്. ടോൺസായിയിലെ മലയിടുക്കിലൂടെ നടന്നു കയറുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ‘ഞാൻ പിന്തുടരുന്നത് എന്റെ ഇഷ്ടളെയാണ്, അല്ലാതെ മറ്റുള്ളവരുടെ താൽപര്യങ്ങളെ അല്ല’, ‘ബാബുവിന്റെ കഥ ഫിലിം ആയാൽ ഇയാളല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല ഇപ്പോൾ നിലവിൽ’, ‘ചുമ്മാ തീ’, ‘ഡാ ചെക്കാ നീ പൊളിയാടാ ചുമ്മാ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. സാഹസികയാത്രകൾ നടത്തുന്ന…

Read More

ആദിവാസികളുടെ അവകാശങ്ങളും അതിനുവേണ്ടിയുള്ള പോരാട്ടങ്ങളും പ്രമേയമാക്കി കമല്‍ കെ. എം സംവിധാനം ചെയ്യുന്ന ‘പട’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. നായാട്ട്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത കഥാപാത്രമാകും ചിത്രത്തിലേത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയിലറിന് മികച്ച പ്രതികരണാണ് ലഭിച്ചത്. https://www.youtube.com/watch?v=h1ehTAaK0os ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിതെന്ന് പറഞ്ഞാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. 1996-ല്‍ അയ്യങ്കാളി പടയിലെ നാല് അംഗങ്ങള്‍ അന്നത്തെ പാലക്കാട് ജില്ലാ കളക്ടര്‍ ഡബ്ല്യു.ആര്‍. റെഡ്ഡിയെ വ്യാജ ആയുധങ്ങളുമായി ഒമ്പത് മണിക്കൂര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ബന്ദിയാക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. 1996ല്‍ കേരള നിയമസഭ പാസാക്കിയ ഗോത്രവര്‍ഗ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. യഥാര്‍ത്ഥ സംഭവങ്ങള്‍ ആസ്പദമാക്കിയാണ് സിനിമയെന്ന്…

Read More

മമ്മൂട്ടിയെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം നാളെ തീയറ്റുകളില്‍ എത്താനിരിക്കുകയാണ്. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. ഒരിടവേളയ്ക്ക് ശേഷം തീയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ് താരങ്ങള്‍. കണ്ടിരിക്കുന്നവര്‍ക്കിടയില്‍ ചിരിപടര്‍ത്തുന്ന വിധത്തില്‍ തഗ് കോംപറ്റീഷനാണ് നടന്നത്. മമ്മൂട്ടിക്ക് പുറമേ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ,ജിനു ജോസഫ്, ഫര്‍ഹാന്‍ ഫാസില്‍, ശ്രിന്ദ, ലെന, സുഷിന്‍ ശ്യാം, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് വിശേഷങ്ങള്‍ പങ്കുവച്ചെത്തിയത്. സൗബിന്‍, ശ്രീനാഥ് ഭാസി, ഫര്‍ബാന്‍, ശ്രിന്ദ എന്നിവര്‍ സംസാരിക്കുമ്പോള്‍ തഗ് മറുപടിയുമായി മമ്മൂട്ടി എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോയും പ്രേക്ഷകരില്‍ ചിരിപടര്‍ത്തുന്നുണ്ട്. ബിഗ് ബി ഇറങ്ങി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.…

Read More