Author: Webdesk

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ചക്കപ്പഴം. കഴിഞ്ഞ ദിവസമായിരുന്നു ചക്കപ്പഴത്തില്‍ സുമേഷായി ആരാധകരുടെ കൈയടി വാങ്ങിയ റാഫിയുടെ വിവാഹം. റാഫിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചക്കപ്പഴത്തിലെ താരങ്ങളില്‍ ഒരാള്‍ ഒഴികെ എല്ലാവരും എത്തിയിരുന്നു. പരമ്പരയില്‍ പൈങ്കിളിയായി എത്തുന്ന ശ്രുതി രജനികാന്താണ് വിവാഹത്തില്‍ നിന്ന് വിട്ടുനിന്ന താരം. ശ്രുതി വിവാഹത്തില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. ഇതോടെ വിവാഹത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ശ്രുതി വിവാഹത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം പറഞ്ഞത്. വിവാഹത്തില്‍ നിന്ന് വിട്ടുനിന്നതിനെപ്പറ്റി ഒരുപാട് പേര്‍ ചോദിച്ചിരുന്നുവെന്ന് ശ്രുതി പറയുന്നു. തന്റെ എല്ലാ പോസ്റ്റിനും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. പനി പിടിച്ച് കിടപ്പിലായെന്നും തനിക്ക് ഒട്ടും വയ്യാത്തതിനാലാണ് വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ശ്രുതി പറഞ്ഞു. ഇപ്പോഴും കുറച്ചൊക്കയേ ഓക്കെ ആയിട്ടുള്ളൂ. പൂര്‍ണ്ണമായും ഭേദമായിട്ടില്ല. അവന്റെ കല്യാണത്തിന്റെ അന്ന് ശരിക്കും കിടപ്പായി പോയെന്നും ശ്രുതി പറയുന്നു. പിന്നാലെ താരത്തിന് വേഗത്തില്‍ സുഖമാകട്ടെ എന്ന പ്രാര്‍ത്ഥനയുമായി നിരവധി…

Read More

കമല്‍ ഹാസന്‍ നായകനായി എത്തുന്ന വിക്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി സംവിധായകന്‍ ലോകേഷ് കനകരാജ്. ഫഹദ് ഫാസില്‍, നരേന്‍ ഉള്‍പ്പെടെയുള്ള ഒരു വിഡിയോ പങ്കുവച്ചാണ് ലോകേഷ് ഈ വിവരം അറിയിച്ചത്. തോക്കെടുത്ത് പൊട്ടിക്കുന്ന ഫഹദിനെ വിഡിയോയില്‍ കാണാം. ചിത്രത്തിലെ അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും സംവിധായകന്‍ നന്ദി പറഞ്ഞു. ഫഹദിനും നരേനിനും പുറമേ ‘വിക്രം’ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് കാളിദാസ് ജയറാം കൂടിയുണ്ട്. 110 ദിവസങ്ങളെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കമല്‍ഹാസന്റെ വിക്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. 2022ല്‍ തന്നെ കമല്‍ഹാസന്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി. After 110 days of shoot it’s a WRAP 🔥 Thanx to the entire cast and crew…

Read More

മമ്മൂക്കയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഭീഷ്മപർവ്വം നാളെ തീയറ്ററുകളിൽ എത്തുകയാണ്. ബിഗ് ബിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രമെന്നത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാലോകവും ചിത്രത്തെ ഉറ്റുനോക്കുന്നത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ടീസറും ട്രെയ്‌ലറുമെല്ലാം തന്നെ ഇതിനകം സൂപ്പർഹിറ്റായി തീർന്നു. ചിത്രത്തിന് അഭൂതപൂർവമായ ബുക്കിങ്ങാണ് പ്രധാന ലൊക്കേഷനുകളിൽ എല്ലാം തന്നെ കാണുവാൻ സാധിക്കുന്നത്. നൂറ് ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ചിത്രത്തിന് ലഭിക്കുന്ന ബുക്കിങ്ങ് ഏറെ പ്രതീക്ഷ പകരുന്നതാണ്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. വന്‍ താരനിരയാണ് ഭീഷ്മപര്‍വ്വത്തില്‍ അണിനിരക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ…

Read More

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് വിനോദ് കോവൂര്‍. മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം ചെയ്തിരുന്ന എം80 മൂസ എന്ന പരമ്പരയിലൂടെയാണ് വിനോദ് കോവൂര്‍ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷം മിനിസ്‌ക്രീനിലും സിനിമയിലുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് വിനോദ് കോവൂര്‍ ജീവന്‍ നല്‍കി. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനോദ് കോവൂര്‍. മഴവില്‍ മനോരമയില്‍ ജഗദീഷ് അവതരിപ്പിയ്ക്കുന്ന പടം തരും പണം എന്ന ഗെയിം ഷോയില്‍ എത്തിയപ്പോഴാണ് വിനോദ് കോവൂര്‍ വിശേഷങ്ങള്‍ പങ്കുവച്ചത്. അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും തന്റെ ഭാര്യയും അടങ്ങുന്നതാണ് തന്റെ കുടുംബം എന്ന് വിനോദ് പറയുന്നു. അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പോയത്. തനിക്കും ഭാര്യയ്ക്കും മക്കളില്ല. ഭാര്യയാണ് എന്റെ മകളെന്നും വിനോദ് കോവൂര്‍ പറയുന്നു. ഭാര്യയെ നാല് തവണ വിവാഹം കഴിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം എന്നായിരുന്നു തന്റെ ആഗ്രഹം. തുളസി മാല കഴുത്തിലിട്ട്…

Read More

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അദിതി റാവു ഹൈദരി. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയുടെ നായികയായി പ്രജാപതിയിലൂടെയായിരുന്നു അദിതിയുടെ മലയാള സിനിമാ പ്രവേശനം. 2006ലായിരുന്നു പ്രജാപതി റിലീസ് ചെയ്തത്. 2022 ആയപ്പോള്‍ ദുല്‍ഖറിന്റെ നായികയായാണ് അദിതി എത്തിയിരിക്കുന്നത്. ഹേയ് സിനാമിക മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യാനിരിക്കെ ആരാധകര്‍ രസകരമായ ഒരു ചര്‍ച്ചയിലാണ്. അദിതിയുടെ പ്രായമെത്രയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പ്രജാപതിക്ക് മുന്‍പ് ശൃംഗാരം എന്ന തമിഴ് സിനിമയിലാണ് അദിതി റാവു അഭിനയിച്ചത്. മനോജ് കെ ജയനായിരുന്നു ശൃംഗാരത്തില്‍ അദിതിയുടെ നായകന്‍. ഈ ചിത്രം റിലീസ് ചെയ്തത് 2007ലായിരുന്നു. മൂന്ന് ദേശീയ പുരസ്‌കാരങ്ങടക്കം നേടിയ ആ ചിത്രത്തിലെ അഭിനയമാണ് അദിതിയെ മലയാളത്തില്‍ എത്തിച്ചത്. അതിന് ശേഷം ബോളിവുഡിലും അദിതി സാന്നിധ്യമറിയിച്ചു. വിക്കിപീഡിയയില്‍ പറയുന്നത് പ്രകാരം അദിതിക്ക് പ്രായം 35 ആണ്. എന്നാല്‍ കാഴ്ചയിലിപ്പോളും അദിതി ഒരു ഇരുപതുകാരിയാണ്. പ്രജാപതിയില്‍ അഭിനയിച്ചതില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും അദിതിക്ക് സംഭവിച്ചിട്ടില്ല. ഇതാണ് രസകരമായ…

Read More

റെക്കോഡുകൾ തകർത്ത് ചരിത്രമാകാൻ എത്തുന്ന പ്രഭാസ് ചിത്രമാണ് രാധേ ശ്യാം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരനും ചിത്രത്തിന്റെ ഭാഗമാണ്. മലയാളത്തിൽ എത്തുന്ന രാധേ ശ്യാമിന് ആഖ്യാനം (Narration) നൽകുന്നത് പൃഥ്വിരാജ് ആയിരിക്കും. ചിത്രത്തിന്റെ ഭാഗമായ പൃഥ്വിരാജിന് അണിയറപ്രവർത്തകർ നന്ദി അറിയിച്ചു. ‘നന്ദി പൃഥ്വിരാജ് സാർ, താങ്കളുടെ മനോഹരമായ ആഖ്യാനത്തിലൂടെ ഈ റൊമാന്റിക് ചിത്രം സ്പെഷ്യൽ ആക്കിയതിന്’ – നന്ദി അറിയിച്ചു കൊണ്ടുള്ള കാർഡിൽ അണിയറപ്രവർത്തകർ കുറിച്ചത് ഇങ്ങനെ. മാർച്ച് 11ന് ആണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അതേസമയം, യു എസ് എയിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് രാധേ ശ്യാം. യു എസ് എയിലെ 1116 ലൊക്കേഷനുകളിലായി 3116 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. യു എസ് എയിൽ ഇതുവരെ ഇത്രയും വലിയ റിലീസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഹീറോ കൂടിയാണ് പ്രഭാസ്. രാധേ ശ്യാം…

Read More

കുറിക്കു കൊള്ളുന്ന ഡയലോഗും ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ഡയലോഗുകളുമായി വൈശാഖ് ചിത്രം ‘നൈറ്റ് ഡ്രൈവ്’ എത്തുന്നു. മാർച്ച് 11ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രയിലറിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. കപ്പേള എന്ന ചിത്രത്തിനു ശേഷം റോഷൻ മാത്യു, അന്ന ബെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. ഒരു രാത്രി യാത്രയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രമെന്ന് ട്രയിലറിൽ നിന്ന് വ്യക്തം. പ്രണയവും പകയുമെല്ലാം ചിത്രത്തിൽ ചർച്ചയാകുന്നു. രാത്രിയാത്രയിൽ പൊലീസ് ‘ഈ പെമ്പിള്ളാരെക്കൊണ്ട് അസമയത്ത് പുറത്തിറങ്ങാതെ പകല് വല്ലോം പൊയ്ക്കൂടേ’ എന്ന ചോദ്യം ചോദിക്കുമ്പോൾ കുറിക്കു കൊള്ളുന്ന മറുപടിയാണ് അന്ന ബെന്നിന്റെ കഥാപാത്രം നൽകുന്നത്. ‘അതെന്താ സാറേ, പെമ്പിള്ളാർക്ക് ഈ സമയത്ത് ഇറങ്ങാൻ പാടില്ലെന്ന് വല്ല റൂളു വല്ലതുമുണ്ടോ’ എന്നാണ് തിരിച്ചു ചോദിക്കുന്നത്. സിനിമ ഇറങ്ങിക്കഴിയുമ്പോൾ ഈ ഡയലോഗ് ഏറെ ചർച്ച ചെയ്യപ്പെടുമെന്ന് ഉറപ്പ്. മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിൽ…

Read More

കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷണ്‍ ത്രില്ലര്‍ തേരിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ആക്ഷനും ഇമോഷനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എസ്. കെ സിനുവാണ്. ജിബൂട്ടിക്ക് ശേഷം ബ്ലൂ ഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തേര്. അമിത് ചക്കാലക്കല്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നേരത്തെ പുറത്തുവിട്ട ‘തേര്’ ന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്ററിനും, മോഷന്‍ പോസ്റ്ററിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ. ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ‘തേര്, ദ വണ്‍ ഇന്‍ ദ കോര്‍ണര്‍’ എന്ന ടാഗ് ലൈനോടു കൂടി എത്തുന്ന ചിത്രം ഉടന്‍ തീയറ്ററുകളിലെത്തുമെന്നാണ് അണിയറ…

Read More

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഹേയ് സിനാമിക തീയറ്ററുകളിലേക്ക് എത്തുകയാണ്. പ്രശസ്ത നൃത്ത സംവിധായക ബ്രിന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബ്രിന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭം ആയതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയോടെയാണ് ഹേയ് സിനാമിക സിനിമ ലോകം നോക്കി കാണുന്നത്. പ്രണയവും സംഗീതവും നൃത്തവുമെല്ലാം ചേര്‍ന്ന് ഒരു പുതിയ വിഭാവമാകും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. മികച്ച നൃത്ത സംവിധാനത്തിനുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് രണ്ടു തവണയും, കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാല് തവണയും നേടിയ കലാകാരിയാണ് ബ്രിന്ദ മാസ്റ്റര്‍. ദയ എന്ന മലയാള ചിത്രത്തിന്റെ നൃത്ത സംവിധാനത്തിനാണ് ബ്രിന്ദ മാസ്റ്റര്‍ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. രണ്ടായിരത്തില്‍ റിലീസ് ചെയ്ത മുഖവരി എന്ന ചിത്രത്തിലൂടെ തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ആദ്യമായി ലഭിച്ചു. തുടര്‍ന്ന് ദീപാവലി എന്ന ചിത്രത്തിലൂടെ രണ്ടാമത്തെ അവാര്‍ഡും സ്വന്തമാക്കി. ഉദയനാണ് താരം, വിനോദയാത്ര, കല്‍ക്കട്ട ന്യൂസ്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെയാണ്…

Read More

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഹേയ് സിനാമിക മാര്‍ച്ച് മൂന്നിനെത്തുന്നു. ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. പ്രശസ്ത നൃത്ത സംവിധായകരില്‍ ഒരാളായ ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധായക ആകുന്ന ചിത്രമാണ് ഹേയ് സിനാമിക. മാർച്ച് മൂന്നിന് മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വവും പുത്തിറങ്ങുമെന്ന പ്രത്യേകതയുണ്ട്. തീയറ്ററിൽ മമ്മൂട്ടി-ദുൽഖർ ക്ലാഷ് ഉണ്ടാകുമോയെന്നാണ് സിനിമാ പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ദുൽഖർ സൽമാന്റെ 33ാമത്തെ ചിത്രം കൂടിയാണ് ഹേയ് സിനാമിക. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രീത ജയരാമനാണ്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്ദയാണ്. ചിത്രത്തിലെതായി പുറത്തുവന്ന ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്‍, കോതണ്ഡ രാമന്‍, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടന്‍, ജെയിന്‍ തോംപ്‌സണ്‍, രഘു,…

Read More