Author: Webdesk

സഹോദരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി ആടിത്തിമിർത്ത് മഞ്ജു വാര്യർ. മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. മഞ്ജു വാര്യർ, ബിജു മേനോൻ, സൈജു കുറുപ്പ് ഉൾപ്പെടെയുള്ള ഒരു സംഘം ഉല്ലാസയാത്ര നടത്തുന്ന രംഗങ്ങളാണ് പാട്ടിലുടനീളം. കാർ യാത്രയിൽ തുടങ്ങുന്ന ഗാനരംഗങ്ങളിൽ നിറയെ രസകരമായ യാത്രാ മുഹൂർത്തങ്ങളാണ്. ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും നായകകഥാപാത്രങ്ങളായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘മേഘജാലകം തുറന്നു നോക്കിടുന്നുവോ…’ എന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ബിജിപാൽ സംഗീതം നൽകിയ ഗാനം നജീം അർഷാദ് ആണ് ആലപിച്ചിരിക്കുന്നത്. സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ആണ്. വളരെ സുന്ദരമായ ദൃശ്യങ്ങളാണ് ഗാനരംഗത്തിൽ ഉള്ളത്. മഞ്ജു വാര്യർ, ബിജു മേനോൻ എന്നിവരെ കൂടാതെ സൈജു…

Read More

നിരവധി ആരാധകരുള്ള ഗായികയാണ് റിമി ടോമി. ഗായിക എന്നതിലുപരി അവതാരകയായും നടിയായും റിമി തിളങ്ങി. ഇപ്പോഴിതാ ഒരു മികച്ച നര്‍ത്തകിയെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് റിമി. മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ ‘ദ്വാദശിയില്‍ മണിദീപിക’ എന്ന ഗാനത്തിന് കവര്‍ ഒരുക്കിയതിനൊപ്പം അതിന് ചുവടുവച്ചിരിക്കുകയാണ് റിമി. https://www.youtube.com/watch?v=JwWOKh9Voi8 വിദ്യാസാഗറിന്റെ ഈണത്തില്‍ പിറന്ന ഗാനം കെ.ജെ യേശുദാസും സുജാത മോഹനുമാണ് ആലപിച്ചത്. വിദ്യാസാഗറിന്റെ പിറന്നാള്‍ ദിനത്തില്‍ സംഗീത ആദരമായാണ് റിമി ടോമി കവര്‍ ഗാനം പുറത്തിറക്കിയത്. യൂസഫലി കേച്ചേരിയുടേതാണ് വരികള്‍. നിരവധി പേരാണ് റിമിയുടെ കവര്‍ സോംഗിനേയും നൃത്തയേയും പ്രശംസിച്ച് രംഗത്തെത്തിയത്. ശ്രീഹരി കെ. നായരാണ് കവര്‍ ഗാനത്തിന്റെ പ്രോഗ്രാമിംഗ് ചെയ്തത്. സായ് പ്രകാശ് മിക്‌സിംഗും മാസ്റ്ററിംഗും നിര്‍വഹിച്ചിരിക്കുന്നു. സരുണ്‍ രവീന്ദ്രന്‍ ആണ് നൃത്ത സംവിധാനം. അമോഷ് പുതിയാറ്റിലാണ് ചിത്രീകരണം നിര്‍വഹിച്ചത്.

Read More

അന്തരിച്ച നടി കെപിഎസി ലളിതയുടെ മൃതശരീരത്തിന് സമീപം പുലരുവോളം കൂട്ടിരുന്ന നടി സരയുവിന്റെ വിഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേര്‍ സരയുടെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സരയുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. മലയാള സിനിമയില്‍ ആത്മാര്‍ത്ഥതയുള്ള വ്യക്തികളുണ്ടെന്ന് സരയു തെളിയിച്ചെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. ക്യാമറയ്ക്കു മുന്നില്‍ മാത്രം സ്‌നേഹിക്കുന്നവരാണ് സിനിമാക്കാരെന്നും അവര്‍ക്ക് ആത്മബന്ധമില്ല എന്നുമാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ തന്റെ ആ കാഴ്ചപ്പാട് സരയു തിരുത്തിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലൂടെയാണ് ലളിത ചേച്ചിയുടെ മൃതദേഹത്തിന് സമീപമിരിക്കുന്ന സരയുവിനെ കണ്ടത്. ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ വേദനയും ഒപ്പം അഭിമാനവും തോന്നി. മക്കള്‍ പോലും തളര്‍ന്ന് സ്വന്തം ബെഡ്‌റൂമില്‍ കിടക്കുന്ന സമയത്ത് ലളിത ചേച്ചി ഒറ്റയ്ക്കായപ്പോള്‍ വെളുക്കുന്നതുവരെ ഒരു മകളെയോ മരുമകളെയോ പോലെ സരയു കൂട്ടിരിക്കുകയായിരുന്നു. ഹൃദയം കൊണ്ട് സ്‌നേഹിക്കുന്നവര്‍ ചുരുക്കം പേരെങ്കിലും സിനിമാരംഗത്തുണ്ടെന്ന് സരയു തെളിയിച്ചുവെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. സരയു കാണിച്ച ആത്മാര്‍ത്ഥത എത്ര…

Read More

യൂട്യൂബ് ചാനലിലൂടെ കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച മലയാളി വ്‌ളോഗറെ വിലക്കി കോടതി. സഞ്ജു ടെക്കി എന്ന യൂട്യൂബ് വ്‌ളോഗറെയാണ് കോടതി വിലക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി എന്‍സിഎസ് ഓട്ടോമോട്ടീവ്‌സ് നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. പതിനാല് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് സഞ്ജുവിനുള്ളത്. എന്‍സിഎസില്‍ നിന്ന് 20 ലക്ഷത്തോളം വില വരുന്ന ടാറ്റ സഫാരി വാങ്ങിയെന്നും കബളിപ്പിക്കപ്പെട്ടുവെന്നുമായിരുന്നു സഞ്ജുവിന്റെ ആരോപണം. കാര്‍ തകരാറിലായെന്ന് പറഞ്ഞ് കഴിഞ്ഞയാഴ്ചയാണ് സഞ്ജു രംഗത്തെത്തിയത്. ടാറ്റ സഫാരിക്കെതിരെ പന്ത്രണ്ട് വിഡിയോകള്‍ ഇതുവരെ ചെയ്തു. അഞ്ച് ലക്ഷത്തോളം കാഴ്ചക്കാരാണ് ഓരോ വിഡിയോകള്‍ക്കുമുള്ളത്. ഇതോടെയാണ് എന്‍സിഎസ് കമ്പനി കോടതിയെ സമീപിച്ചത്. വിഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുനിഷ്ഠമല്ലെന്നാണ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കമ്പനി പറയുന്നത്. വ്‌ളോഗര്‍ സഭ്യമല്ലാത്ത ഭാഷയിലാണ് സംസാരിച്ചതെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വിഡിയോ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Read More

മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വ്വം തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അമല്‍ നീരദും മമ്മൂട്ടിയും പതിനഞ്ച് വര്‍ഷത്തിന് ശേഷം ഒന്നിച്ചെത്തിയ ചിത്രം മമ്മൂട്ടി ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അടുത്തിടെ ചര്‍ച്ച ചെയ്ത വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയം ചിത്രം അവതരിപ്പിക്കുന്നുണ്ട്. കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ഇരകളായ കെവിനും നീനുവിനും സമര്‍പ്പിച്ചുകൊണ്ടാണ് ഭീഷ്മപര്‍വ്വം തുടങ്ങുന്നത്. ‘സമര്‍പ്പണം – കെവിനും നീനുവിനും’ എന്ന് എഴുതി കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. 2018 മെയ് 27നായിരുന്നു കെവിന്‍ കൊല്ലപ്പെട്ടത്. മെയ് 28ന് തെന്മലയ്ക്ക് സമീപത്തെ പുഴയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയത്തെ വീട്ടില്‍ നിന്ന് നീനുവിന്റെ സഹോദരനും സംഘവും തട്ടിക്കൊണ്ടു പോയാണ് കെവിനെ കൊലപ്പെടുത്തുകയുണ്ടായത്. നീനുവിനെ ദളിത് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട കെവിന്‍ വിവാഹം ചെയ്തു എന്ന കാരണത്താലായിരുന്നു ഈ ദുരഭിമാനക്കൊല. കേസില്‍ നീനുവിന്റെ അച്ഛനടക്കം 14പേരെ പ്രതിചേര്‍ത്തിരുന്നു.

Read More

കഴിഞ്ഞദിവസമാണ് തിയറ്ററുകളിലേക്ക് മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ്വം’ എത്തിയത്. സിനിമ കണ്ടിറങ്ങിയവർ പടം ഗംഭീരമെന്ന ഒറ്റ അഭിപ്രായമാണ് നൽകിയത്. തിയറ്ററുകളിൽ അഭിനയം കൊണ്ട് മൈക്കിളപ്പനും പിള്ളേരും ആരാധകരെ കൈയിലെടുത്തപ്പോൾ പശ്ചാത്തലസംഗീതം തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു. സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതമാണ് സിനിമയുടെ ജീവനായത്. സിനിമ റിലീസ് ആകുന്നതിനു മുമ്പ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ടീസറും ട്രയിലറും പുറത്തിറങ്ങിയപ്പോൾ തന്നെ സുഷിൻ ശ്യാമിന്റെ സംഗീതം ചർച്ച ചെയ്യപ്പെട്ടിരുന്നു. എൺപതുകളിൽ നടക്കുന്ന കഥയ്ക്ക് അതിന് ഇണങ്ങുന്ന സംഗീതമാണ് സുഷിൻ ശ്യം ഒരുക്കിയത്. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ചിത്രത്തിന്റെ ജീവനായി നിന്നത് സുഷിൻ ശ്യാമിന്റെ സംഗീതം ആയിരുന്നു. മമ്മൂട്ടിയുടെ മൈക്കിൾ എന്ന കഥാപാത്രത്തിന്റെ മാസ് പരിവേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പശ്ചാത്തലസംഗീതം വലിയ പങ്കാണ് വഹിച്ചത്. ക്ലൈമാക്സ് രംഗങ്ങളിൽ പോലും സുഷിന്റെ സംഗീതം തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയാണ്. സ്ലോ പേസിൽ സിനിമ പോകുമ്പോൾ അതിന് ഇണങ്ങുന്ന വിധത്തിലും ഫാസ്റ്റ് മോഡിലേക്ക് പോകുമ്പോൾ ആ താളത്തിലും…

Read More

വമ്പൻ വരവേൽപ്പാണ് മമ്മൂട്ടി – അമൽ നീരദ് ചിത്രം ‘ഭീഷ്മ പർവ’ത്തിന് തിയറ്ററുകളിൽ ലഭിച്ചത്. ചിത്രം കണ്ടവർ സോഷ്യൽമീഡിയയിൽ മികച്ച അഭിപ്രായങ്ങൾ പങ്കുവെയ്ക്കു കൂടി ചെയ്തതോടെ അണിയറപ്രവർത്തകരും താരങ്ങളും ആഹ്ലാദത്തിലാണ്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സൗബിൻ ഉൾപ്പെടെയുള്ള ചിത്രത്തിലെ താരങ്ങൾ. ഭീഷ്മയുടെ ആദ്യഷോ കഴിഞ്ഞപ്പോൾ തന്നെ മമ്മൂട്ടി തന്റെ സന്തോഷം പങ്കുവെച്ചത് സൗബിൻ ഷാഹിറിനെ വിളിച്ചാണ്. തിയറ്ററിൽ മുന്നിൽ ആരാധകർക്ക് നടുവിൽ ആയിരുന്ന സൗബിൻ മമ്മൂട്ടി വിളിച്ച സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു. മമ്മൂക്കാ അടിപൊളിയെന്ന് ഫോണിൽ പറഞ്ഞു കൊണ്ടായിരുന്നു സൗബിൻ മമ്മൂട്ടിയുടെ കോൾ ആരാധകരെ കാണിച്ചത്. ഇതോടെ, മമ്മൂക്കാ അടിപൊളിയെന്ന് ആരാധകരും വിളിച്ചു പറഞ്ഞു. ചിത്രത്തിൽ എല്ലാവരും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നുവെന്നും ഇപ്പോഴും ആ തരിപ്പ് മാറിയിട്ടില്ലെന്നും ആയിരുന്നു സൗബിന്റെ ആദ്യപ്രതികരണം. പഴയ ആ ഓളം തിയറ്ററിൽ എല്ലാവർക്കും ഒപ്പമിരുന്ന കണ്ടപ്പോൾ തിരിച്ചു വന്നുവെന്നും മമ്മൂക്ക കലക്കിയെന്നും സൗബിൻ പറഞ്ഞു. സിനിമ തിയറ്ററിൽ കണ്ടപ്പോൾ ഉണ്ടായ അനുഭവം പ്രതീക്ഷിച്ചതിനേക്കാൾ…

Read More

ദേശീയ പുരസ്‍കാര ജേതാവായ, പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക എന്ന ചിത്രമാണ് ഇന്ന് ആഗോള തലത്തിൽ പ്രദർശനമാരംഭിച്ച ചിത്രങ്ങളിലൊന്ന്. പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായക വേഷത്തിൽ എത്തിയ ഈ ചിത്രം ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച തമിഴ് ചിത്രമാണ്. ദുൽഖർ സൽമാന്റെ സ്വന്തം പ്രൊഡക്ഷൻ ബാനറായ വേഫേറർ ഫിലിംസാണ് ഈ സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രശസ്ത രചയിതാവായ മദൻ കർക്കിയാണ്. അദിതി റാവു, കാജൽ അഗർവാൾ എന്നിവർ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. ദുൽഖർ അവതരിപ്പിക്കുന്ന യാഴൻ എന്ന യുവാവ് അദിതി റാവു അവതരിപ്പിക്കുന്ന മൗന എന്ന യുവതിയെ ഒരു ബീച്ച് സൈഡ് റെസ്റ്റോറന്റിൽ വെച്ച് കണ്ടു മുട്ടുന്നു. ശേഷം ഉണ്ടാവുന്ന ഒരു മണൽക്കാറ്റിൽ നിന്ന് യാഴനെ രക്ഷിക്കുന്നതും…

Read More

aമമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കിയ ഭീഷ്മപര്‍വ്വം തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. റിലീസ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച അഭിപ്രായം വരുമ്പോള്‍ മമ്മൂട്ടി ആരാധകര്‍ സന്തോഷത്തിലാണ്. ഭീഷ്മപര്‍വ്വം മാസാണെന്നും അല്ല ക്ലാസാണെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഇതിനിടെ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ അമല്‍ നീരദ്. മഹാമാരിക്കാലത്ത് ഒരുപാട് കഷ്ടപ്പെട്ടാണ് ഭീഷ്മപര്‍വ്വം ചിത്രീകരിച്ചതെന്ന് അമല്‍ നീരദ് പറയുന്നു. എല്ലാ തികവോട് കൂടിയും സിനിമ തീയറ്ററുകളില്‍ വന്ന് കാണണം. മൊബൈലില്‍ ചിത്രീകരിച്ച് ചിത്രത്തിന്റെ ഭാഗങ്ങള്‍ അപ്ലോഡ് ചെയ്യരുത്. തങ്ങളുടെ ഭാഗത്തുനിന്നുള്ള അപേക്ഷയാണ്. ദയവായി തീയറ്ററുകളില്‍ പോയി ആസ്വദിക്കൂ എന്നും അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചു. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപര്‍വ്വം. പതിനഞ്ച് ശേഷമാണ് ഇരുവരും ഒന്നിച്ചത്. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കണ്ടത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നദിയ മൊയ്ദു, ലെന, ഷൈന്‍ ടോം ചാക്കോ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഫര്‍ഹാന്‍ ഫാസില്‍, സുദേവ്…

Read More

മമ്മൂക്കയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഭീഷ്മപർവ്വം ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബിഗ് ബിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രമെന്നത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാലോകവും ചിത്രത്തിനായി കാത്തിരുന്നത്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ടീസറും ട്രെയ്‌ലറുമെല്ലാം തന്നെ ഇതിനകം സൂപ്പർഹിറ്റായി തീർന്നു. അമൽ നീരദ് മാജിക്കിനോപ്പം സുഷിൻ ശ്യാമിന്റെ തകർപ്പൻ ബിജിഎമ്മും കൂടിയായപ്പോൾ ഭീഷ്മപർവം വേറെ ലെവൽ അനുഭവമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സമ്മിശ്ര പ്രതികരണങ്ങളാണ് കൂടുതലായി പുറത്ത് വരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയ കീഴടക്കുകയാണ്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. വന്‍ താരനിരയാണ് ഭീഷ്മപര്‍വ്വത്തില്‍ അണിനിരക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്,…

Read More