Author: Webdesk

കുറുപ്പിന്റെ പ്രാമോഷന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയ ഒരു പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഭാഗമായുള്ള പ്രാമോഷന്‍ പോസ്റ്റ് മമ്മൂട്ടിയുടെ ഫോണില്‍ നിന്ന് താനാണ് ഇട്ടതെന്നായിരുന്നു ദുല്‍ഖറിന്റെ ആ വൈറല്‍ പരാമര്‍ശം. അതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി. താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്നു ചോദിച്ച് ദുല്‍ഖര്‍ കൊണ്ടുപോയതാണെന്നാണ് മമ്മൂട്ടി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറയുന്നത്. അതൊന്നും നമ്മള്‍ വിളിച്ചുകൂവരുതല്ലോ എന്നും മമ്മൂട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തോടായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ദുല്‍ഖര്‍ ചിത്രങ്ങള്‍ക്കായി മമ്മൂട്ടി പ്രമോഷന്‍ ചെയ്തിരുന്നില്ല. ഇതിന് വിപരീതമായാണ് കുറുപ്പിന്റെ കാര്യത്തില്‍ സംഭവിച്ചത്. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് ദുല്‍ഖറാണ് പോസ്റ്റിട്ടതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ദുല്‍ഖര്‍ അന്ന് പ്രതികരിച്ചത്. https://www.youtube.com/watch?time_continue=180&v=32rEvafjzDg&feature=emb_logo

Read More

സിനിമ റിലീസ് ആയി കഴിഞ്ഞാൽ റിവ്യൂ ആണ് പ്രധാനം. റിവ്യൂ തേടിപ്പിടിച്ച് വായിച്ച് സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന നിരവധി പേരുണ്ട്. കഴിഞ്ഞയിടെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് സൈജു കുറുപ്പ് നായകനായി എത്തിയ ‘ഉപചാരപൂർവം ഗുണ്ടജയൻ’ എന്ന ചിത്രം. ചിത്രത്തിന് വിശദമായ ഒരു നിരൂപണം തന്നെ തയ്യാറാക്കിയിരിക്കുകയാണ് മുൻ ഐ പി എസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗ്. അദ്ദേഹം തയ്യാറാക്കിയ റിവ്യൂ ഇങ്ങനെ, ‘ഉപച്ചാരപൂർവം ഗുണ്ടാജയൻ – പുലിവാൽ പിടിച്ച കല്യാണം; ചലച്ചിത്ര നിരൂപണം തയ്യാറാക്കിയത് – ഋഷിരാജ് സിംഗ് . ഒരു സിനിമയിൽ ഉദ്വേഗജനകമായ നിമിഷങ്ങൾ സൃഷ്ടിക്കുന്നതിന് ഒരത്മാവോ, പ്രേതമോ അല്ലെങ്കിൽ ഇരുട്ടിന്റെ പശ്ചാത്തലമോ ധാരാളം മതിയാവും. എന്നാൽ ഒരു ഗ്രാമത്തിലെ സാധാരണ കല്യാണവീട്ടിൽ നടക്കുന്ന നിഗൂഢതകൾ നിറഞ്ഞ സംഭവ വികാസങ്ങൾ കഴിവുറ്റ സംവിധായകൻ ഒപ്പിയെടുത്തതാണ് ഈ സിനിമ. പെൺകുട്ടിയുടെ താൽപര്യം കണക്കിലെടുക്കാതെ നടത്തുന്ന കല്യാണം. ആ കല്യാണം അനുബന്ധിച്ച് അവിടെ നടക്കുന്ന സംഭവങ്ങൾ, നമ്മുടെ വിരലുകൾ…

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്നത്. സുരേഷ് ഗോപിയുടെ പൊലീസ് ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എബ്രഹാം മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി പാപ്പനിലെത്തുന്നത്. കഥാപാത്രത്തിന്റെ ഫ്‌ളാഷ് ബാക്ക് രംഗങ്ങളിലെ പൊലീസ് ഗെറ്റപ്പ് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതുവരെ താരത്തിന്റെ സോള്‍ട്ട് & പെപ്പര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സുരേഷ് ഗോപി അവസാനമായി പൊലീസ് വേഷത്തിലെത്തിയത് 2012 ല്‍ പുറത്തിറങ്ങിയ കിങ്ങ് & കമ്മീഷണറിലാണ്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണിത്. സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി പാപ്പനുണ്ട്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വന്‍താര നിരയാണ് അണിനിരക്കുന്നത്. നൈലാ ഉഷയാണ്…

Read More

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും നദിയ മൊയ്ദുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ഇപ്പോഴിതാ മമ്മൂട്ടിയുടേയും നദിയ മൊയ്ദുവിന്റേയും ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഭീഷ്മപര്‍വ്വത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ് വൈറലായിരിക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ ഒന്നിങ്ങു വന്നെങ്കില്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടേയും നദിയയുടേയും ഒരു സ്റ്റില്ലും പ്രസ് മീറ്റിലെ ഇരുവരുടേയും സ്റ്റില്ലും ചേര്‍ത്തുവച്ചുള്ള ചിത്രമാണ് വൈറലായിരിക്കുന്നത്. ’37 വര്‍ഷങ്ങള്‍, അന്നും ഇന്നും എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളിലൂടെ പങ്കുവച്ച ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. മാര്‍ച്ച് മൂന്നിനാണ് ‘ഭീഷ്മപര്‍വ്വം തിയേറ്ററുകളിലേക്കെത്തുന്നത്. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഫാത്തിമ എന്ന കഥാപാത്രമായാണ് നദിയ എത്തുന്നത്. മമ്മൂട്ടിക്കും നദിയ മൊയ്തുവിനും പുറമെ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ,…

Read More

ലോകസിനിമാ ചരിത്രത്തിൽ ആദ്യമായി മെറ്റാവേഴ്സ് വെർച്വൽ വേൾഡിൽ റിലീസ് ചെയ്യുന്ന മോഷൻ പോസ്റ്റർ മലയാള സിനിമയ്ക്ക് സ്വന്തം. ടെയിൽസ്‌പിൻ മൂവി പ്രൊഡക്ഷന്റെ ബാനറിൽ രാകേഷ് കാനാടി, വിനീത് വത്സലൻ, കെകെഡി സൺസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നവാഗത സംവിധായകൻ അഖിലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നെടുളാൻ’ (സൺ ഓഫ് എ വിച്ച് Phase 1) എന്ന ബിഗ് ബജറ്റ് ഹൊറർ സിനിമയ്ക്കാണ് ഈ അംഗീകാരം കിട്ടിയിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിലെ വിവിധ സിനിമകൾക്ക് വേണ്ടി ഛായാഗ്രഹണം നടത്തിയ മനോ വി നാരായണൻ ആണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ ആൻഡ് മെറ്റവേഴ്സ് കോഡിനേറ്റർ ആൻജിനോ ആൻറണി. ചിത്രത്തിലെ ഹൊറർ രംഗങ്ങളിലെ VFX കൈകാര്യം ചെയ്യുന്നത് ലൈഫ് ഓഫ് പൈ, എഫ്9, ദി ലയൺ കിംഗ് എന്നി ചിത്രങ്ങളിൽ പ്രവർത്തിച്ചവരാണ്. ഹൊററും ത്രില്ലറും ചേർന്നു ഒരുക്കുന്ന ഈ മലയാള ചിത്രത്തിൽ ആദ്യമായി IMX അപ്രൂവ്ഡ് പനോരമിക് കാമറയും ഫോലി 8D…

Read More

ലൂസിഫർ സിനിമ കണ്ടവരാരും സയീദ് മസൂദിനെയും ബോബിയെയും മറക്കില്ല. സിനിമയിൽ ശത്രുപക്ഷത്ത് ആയിരുന്ന ഈ രണ്ടു പേരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് പോയിട്ട് ഒരുമിച്ചിരിക്കുന്നത് പോലും സങ്കൽപ്പിക്കാൻ കഴിയില്ല. എന്നാൽ, രണ്ടു പേരും ഒരുമിച്ച് ഡിന്നർ കഴിക്കാൻ പോകുന്നതിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോൻ. ‘സയീദ് മസൂദും ബോബിയും ഒരു അത്താഴത്തിനായി ഒരുമിച്ച് കണ്ടപ്പോൾ’ – എന്ന് കുറിച്ചാണ് സുപ്രിയ മേനോൻ ചിത്രം പങ്കുവെച്ചത്. പൃഥ്വിരാജും വിവേക് ഒബ്റോയിയും നിറചിരിയോടെ നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന് വളരെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ‘ഇതെങ്ങാനും സ്റ്റീഫൻ അറിഞ്ഞാൽ’, ‘ഓഹോ അപ്പോ നീ ആയിരുന്നു അല്ലേ ആ പോൾ ബാർബർ പാവം സ്റ്റീഫൻ’, ‘ബോബി എന്താണാവോ ഓഫർ ചെയ്തേ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയ ചിത്രത്തിൽ മഞ്ജു വാര്യർ, വിവേക് ഒബ്റോയി, സാനിയ ഇയ്യപ്പൻ,…

Read More

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് പ്രണവ് മോഹന്‍ലാല്‍. സിനിമയില്‍ വരുന്നതിന് മുന്‍പും അതിന് ശേഷവുമുള്ള പ്രണവിന്റെ യാത്രകള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ട്രാവല്‍ ബാഗും തൂക്കി മലകള്‍ താണ്ടുന്ന പ്രണവിന്റെ ചിത്രങ്ങളും വിഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. View this post on Instagram A post shared by Pranav Mohanlal (@pranavmohanlal) ഹൃദയം പൂര്‍ത്തിയാക്കിയ ശേഷം പ്രണവ് നേരെ പോയത് ഹിമാലയത്തിലേക്കാണ്. അതിന് ശേഷമാണ് പ്രണവ് തന്റെ യാത്രകളുടെ ചിത്രങ്ങള്‍ ആദ്യമായി പങ്കുവച്ചത്. അക്കൂട്ടത്തില്‍ താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൂടി പങ്കുവയ്ക്കുകയാണ് പ്രണവ്. ബാക്ക് ആന്‍ഡ് വൈറ്റിലുള്ളതാണ് ചിത്രങ്ങള്‍. ഒരോ ചിത്രങങളും അവയെടുത്ത സ്ഥലങ്ങളുടെ പേരും പ്രണവ് പങ്കുവച്ചിട്ടുണ്ട്. View this post on Instagram A post shared by Pranav Mohanlal (@pranavmohanlal) പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രം ഹൃദയം ഇപ്പോള്‍ ഒടിടിയില്‍ സ്ട്രീമിംഗ് തുടരുകയാണ്. കല്യാണി പ്രിയദര്‍ശനും ദര്‍ശനയുമാണ്…

Read More

ആവേശം വാനോളമെത്തിച്ച് മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മപർവം സിനിമയിലെ ‘രതിപുഷ്പം പൂക്കുന്ന യാമം’ എന്ന ഗാനമെത്തി. കഴിഞ്ഞദിവസമാണ് ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യുട്യൂബിൽ റിലീസ് ചെയ്തത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ആണ് സംഗീതം നൽകിയിരിക്കുന്നത്. ഉണ്ണി മേനോൻ ആലപിച്ച ഈ ഗാനം ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഒരു മില്യണിന് അടുത്ത് ആളുകളാണ് ഇതുവരെ ഈ ഗാനം കണ്ടു കഴിഞ്ഞിരിക്കുന്നത്. മാർച്ച് മൂന്നിന് ഭീഷ്മ പർവം തിയറ്ററുകളിൽ റിലീസ് ചെയ്യും. ബിഗ് ബി എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് അമൽ നീരദും മമ്മൂട്ടിയും ഒരുമിച്ചത്. നീണ്ട പതിനാലു വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. അമൽ നീരദും നവാഗതനായ ദേവദത്ത് ഷാജിയും ചേർന്നാണ് ഇതിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രയിലറും ഗാനങ്ങളും എല്ലാം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ മൂന്നാമത്തെ ഗാനമാണ് കഴിഞ്ഞദിവസം റിലീസ് ചെയ്ത രതിപുഷ്പം. ഷൈൻ ടോം ചാക്കോയ്ക്ക്…

Read More

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിനെതിരായ ഡീഗ്രേഡിംഗില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി. അത് നല്ല പ്രവണതയൊന്നുമല്ലെന്ന് മമ്മൂട്ടി പറഞ്ഞു. നല്ല സിനിമകളും മോശം സിനിമകളുമുണ്ട്. എന്നാല്‍ മനഃപൂര്‍വം ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യുന്നത് ശരിയായ പ്രവണതയല്ല. അതിനോട് യോജിക്കാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞു. അമല്‍നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ് മീറ്റിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ഫെബ്രുവരി പതിനെട്ടിനായിരുന്നു ആറാട്ട് തീയറ്ററുകളിലെത്തിയത്. ഇതിന് പിന്നാലെയാണ് സിനിമയ്‌ക്കെതിരെ മോശം പ്രചാരണങ്ങള്‍ നടന്നത്. സിനിമയ്‌ക്കെതിരെ മനഃപൂര്‍വം ചിലര്‍ പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. ആറാട്ടിനെതിരെ വ്യാജപ്രചാരണം നടത്തിയ അഞ്ചു പേര്‍ക്കെതിരെ മലപ്പുറം കോട്ടക്കല്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ മലയാള സിനിമയിലെ ഡീഗ്രേഡിംഗ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി തീയറ്ററുകളിലെ ഫാന്‍സ് ഷോകള്‍ നിരോധിക്കാന്‍ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് തീരുമാനിച്ചിരുന്നു. ഉടന്‍ നടപടിയുണ്ടാകുമെന്നാണ് വിവരം.

Read More

പതിനാലു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവം. മാർച്ച് മൂന്നിന് ചിത്രം റിലീസ് ചെയ്യും. അതേസമയം, ഭീഷ്മപർവത്തിന് ഫാൻസ് ഷോ ഇല്ലെന്ന് വ്യക്തമാക്കി മമ്മൂട്ടി രംഗത്തെത്തി. ഭീഷ്മ പർവം സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കവെയാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണെന്ന് മമ്മൂട്ടി പറഞ്ഞു. ടിക്കറ്റ് എടുത്ത് കയറുന്നവരിൽ ഫാൻസ് ആയവരും അല്ലാത്തവരും ഉണ്ടാകുമെന്നും മമ്മൂട്ടി വ്യക്തമാക്കി. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഫാൻസ് ഷോ നിർത്താൻ തീരുമാനിച്ചിരുന്നു. ഫിയോക്കിന്റെ ഈ തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചേദിച്ചപ്പോഴാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. ‘എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണ്. സിനിമയ്ക്ക് ഇന്നയാളെ കേറ്റും ഇന്നയാളെ കേറ്റില്ല എന്ന് അവർ പറയയാൻ സാധ്യതയില്ല. എല്ലാവർക്കും ടിക്കറ്റ് കൊടുത്ത് കേറ്റും. അതിൽ ഫാൻസ് ഉണ്ടാവാം, ഫാൻസ് അല്ലാത്തവരും കാണും.’ – മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ സിനിമയ്ക്ക് തലേദിവസം രാത്രി ഷോ…

Read More