Author: Webdesk

വെയിൽ മരത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അടുത്തിടെ ഷൈൻ ടോം ചാക്കോ നൽകിയ അഭിമുഖം നിമിഷനേരം കൊണ്ട് വൈറലായിരുന്നു. മാത്രമല്ല അഭിമുഖത്തിനു പിന്നാലെ നിരവധി ട്രോളുകളും വിമർശനങ്ങളും ഷൈനിനെ തേടിയെത്തി. ഉറക്കച്ചടവോടെയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു ഷൈൻ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ട്രോളുകൾക്ക് എതിരെ രംഗത്ത് എത്തിയ സംവിധായകൻ പ്രശോഭ് വിജയൻ ഈ അടുത്ത് നൽകിയ അഭിമുഖത്തിനും ഷൈൻ ടോം ചാക്കോയ്ക്കും ഇടയിൽ എന്ത് സംഭവിച്ചെന്ന് തനിക്കറിയാമെന്ന് പറഞ്ഞാണ് പ്രശോഭ് വിജയൻ കുറിപ്പ് ആരംഭിക്കുന്നത്. കാലിന് പരിക്കേറ്റ്, ചികിത്സ നേടിയതിനു ശേഷം വിശ്രമിക്കുന്ന ഷൈനിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പ്രശോഭ് വിജയന്റെ പോസ്റ്റ്. ഷൈനിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് പ്രശോഭ് വിജയൻ കുറിച്ചത് ഇങ്ങനെ, ‘പ്രിയപ്പെട്ട ഷൈൻ ടോം ചാക്കോ, നിങ്ങൾക്കും നിങ്ങളുടെ സമീപകാല അഭിമുഖങ്ങൾക്കും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. ഇത് ചെയ്യാൻ അവർക്ക് അവസരം നൽകരുത്, ഇതിനെയെല്ലാം അവഗണിക്കുക, ഈ ആളുകളെയെല്ലാം അവഗണിക്കുക, പരിക്കുകളിൽ നിന്ന് എത്രയും വേഗം സുഖം…

Read More

പ്രഖ്യാപിച്ച ദിവസം മുതൽ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് സി ബി ഐ സീരീസിലെ അഞ്ചാമത് ചിത്രമായ സി ബി ഐ 5. കഴിഞ്ഞ ദിവസം സംവിധായകൻ കെ മധു പങ്കുവെച്ച ഒരു ചിത്രം സോഷ്യൽമീഡിയയിൽ നിമിഷനേരം കൊണ്ട് തരംഗമായി മാറി. സേതുരാമയ്യരും വിക്രമും ചാക്കോയും ഒരേ ഫ്രെയിമിൽ പതിനേഴ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച ചിത്രമാണ് മധു പങ്കുവെച്ചത്. രൂപത്തിലും ഭാവത്തിലും സി ബി ഐ ഉദ്യോഗസ്ഥൻ വിക്രമായി എത്തിയിരിക്കുകയാണ്. വിക്രമിനൊപ്പം ചാക്കോയും സേതുരാമയ്യരും ഒരേ ഫ്രെയിമിൽ അണിനിരക്കുന്നു. മീശവെച്ച് മുണ്ടുടുത്ത് ചെറുചിരിയോടെ ഇരിക്കുന്ന വിക്രമിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. മമ്മൂട്ടി, കെ മധു, മുകേഷ്, എസ് എൻ സ്വാമി, രൺജി പണിക്കർ എന്നിവരെയും ചിത്രത്തിൽ കാണാം. സി ബി ഐ സീരീസിലെ ഓരോ ചിത്രവും മലയാളി പ്രേക്ഷകരെ എല്ലാക്കാലത്തും ഹരം കൊള്ളിച്ചിട്ടുള്ള ചിത്രങ്ങളാണ്. സീരിസിലെ അഞ്ചാം ചിത്രത്തിന്റെ പേര് ‘ സിബിഐ 5 – ദ ബ്രെയിൻ’ എന്നാണ്. സൈന മൂവീസിന്റെ…

Read More

ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പർവം. മാർച്ച് മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബിഗ് ബി എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പതിനാലു വർഷങ്ങൾക്ക് ശേഷം അമൽ നീരദും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാർച്ച് മൂന്നിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. മിക്ക തിയറ്ററുകളിലും ആദ്യദിവസത്തെ ഷോ നിറഞ്ഞുകഴിഞ്ഞു. ഇതിനിടയിൽ ഭീഷ്മപർവ്വം സിനിമയുടെ സഹരചയിതാവ് രവിശങ്കർ സംവിധായകനാകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ജയസൂര്യയാണ് നായകൻ. റൈറ്റർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഷാഹി കബീർ ആണ്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രചയിതാവ് ആണ് ഷാഹി കബീർ. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ടൈറ്റിൽ പോസ്റ്റർ ഉൾപ്പെടെയാണ് പ്രഖ്യാപനം. യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ, ആഷിഖ് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം. ലൂക്ക, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച നിമിഷ്…

Read More

സിനിമാപ്രേമികൾക്കും അണിയറപ്രവർത്തകർക്കും സന്തോഷം നൽകുന്ന വാർത്തയുമായി സംസ്ഥാന സർക്കാർ. മാർച്ച് ഒന്നുമുതൽ സംസ്ഥാനത്തെ മുഴുവൻ തിയറ്ററുകൾക്കും 100 ശതമാനം സിറ്റിങ്ങ് കപ്പാസിറ്റിയിൽ പ്രവർത്തിക്കാം. കോവിഡ് നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ ഇളവ് വരുത്തിയതോടെയാണ് ഇത്. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇതോടെ തിയറ്ററുകൾ പഴയ ആവേശത്തിലേക്ക് മടങ്ങിയെത്തും. പ്രഖ്യാപിച്ച അന്നുമുതൽ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പർവം. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ഇതുവരെയുള്ള മമ്മൂട്ടി ചിത്രങ്ങളേക്കാൾ ഹൈപ്പോടെയാണ് എത്തുന്നത്. ബിഗ് ബി എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. പതിനാല് വർഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ തിയറ്ററുകളിൽ സിറ്റിംഗ് കപ്പാസിറ്റി 50% ആയി കുറച്ചിരുന്നു. മാർച്ച് മൂന്നിനാണ് ഭീഷ്മ പർവ്വം റിലീസ്…

Read More

റെക്കോഡുകൾ തകർത്ത് ചരിത്രമാകാൻ ഒരുങ്ങുകയാണ് ബാഹുബലി താരം പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യം. യു എസ് എയിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം. യു എസ് എയിലെ 1116 ലൊക്കേഷനുകളിലായി 3116 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ താരം എന്ന പദവിയിൽ നിന്ന് ആഗോളതാരമായി മാറിയ പ്രഭാസ് പുതിയ റെക്കോഡുകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. യു എസ് എയിൽ ഇതുവരെ ഇത്രയും വലിയ റിലീസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഹീറോ കൂടിയാണ് പ്രഭാസ്. രാധേ ശ്യാം സിനിമയ്ക്കായി യു എസ് എയിൽ ഇതുവരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് 11116 ഷോകളാണ്. ഒരു റൊമാന്റിക് ചിത്രത്തിനാണ് ഇത്രയും വലിയ ഹൈപ്പ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രീമിയർ ഷോ മാർച്ച് 10 മുതൽ ആരംഭിക്കും. ഡിമാൻഡ് വർദ്ധിക്കുന്നതിന് അനുസരിച്ച് ഷോകളുടെ എണ്ണ വർദ്ധിപ്പിക്കാനുള്ള ആലോചനയിലാണ് വിതരണക്കാർ. യു എസ് എയിൽ ഗ്രേറ്റ് ഇന്ത്യ ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.…

Read More

അനൂപ് മേനോൻ നായകനായി എത്തുന്ന ത്രില്ലർ ചിത്രമായ 21 ഗ്രാംസിലെ ഗാനം പുറത്തിറങ്ങി. ‘വിജനമാം താഴ്വാരം’ എന്നതിന്റെ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. സൈന മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം. ചിത്രത്തിലെ ആദ്യഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിനായത് ശശികുമാറിന്റെ വരികൾക്ക് ദീപക് ദേവ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിശങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. റിലീസ് ചെയ്തതിനു പിന്നാലെ വലിയ പ്രശംസയാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 21 ഗ്രാംസ്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന വിജനമാം താഴ്വാരം ചിത്രത്തിലെ ടൈറ്റിൽ ഗാനമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ഗാനരംഗത്തിൽ സംഗീതസംവിധായകൻ ദീപക് ദേവിനെയും ഗായകൻ കെ എസ് ഹരിശങ്കറിനെയും കാണാൻ കഴിയും. കൂടാതെ സിനിമയിലെ ചില ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് പതിനെട്ടിന് ചിത്രം റിലീസ്…

Read More

കോവിഡ് ഭീതി മാറി തിയറ്ററുകൾ സജീവമാകുന്നതോടെ ആദ്യ താരയുദ്ധത്തിന് മലയാളസിനിമയിൽ കളമൊരുങ്ങുകയാണ്. മാർച്ച് മൂന്നിന് തിയറ്ററുകൾ സൂപ്പർഹീറോയുടെ ഒപ്പം നിൽക്കുമോ അതോ മെഗാസ്റ്റാറിന് ഒപ്പം നിൽക്കുമോ എന്ന് തിരിച്ചറിയാം. മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മപർവ്വം, യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന നാരദൻ എന്നീ ചിത്രങ്ങളാണ് മാർച്ച് മൂന്നിന് തിയറ്ററുകളിലേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹൈപ്പിൽ വരുന്ന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വം. അമൽ നീരദ് തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന അമൽ നീരദും നവാഗതനായ ദേവ്ദത്ത് ഷാജിയും ചേർന്നാണ്. ചിത്രത്തിന്റെ ടീസറും ട്രയിലറും ഗാനങ്ങളും ഇതിനകം തന്നെ ഹിറ്റാണ്. വമ്പൻ താരനിരയാണ് ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിക്ക് ഒപ്പം അണിനിരക്കുന്നത്. യുവതാരങ്ങളായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, മാല പാർവതി, നദിയ മൊയ്തു എന്നിവരാണ് ഇതിലെ മറ്റ് പ്രധാന അഭിനേതാക്കൾ. മാർച്ച് മൂന്നിന് മമ്മൂട്ടിയുടെ ഭീഷ്മപർവ്വം തിയറ്ററുകളിൽ എത്തുമ്പോൾ ടോവിനോ…

Read More

താരപുത്രൻ ആയതിനാൽ സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ മാധ്യമശ്രദ്ധ കിട്ടിയ താരമാണ് പ്രണവ് മോഹൻലാൽ. എല്ലാക്കാലത്തും മാധ്യമങ്ങളിൽ നിന്ന് അകന്നു നടക്കാനാണ് പ്രണവ് ആഗ്രഹിച്ചത്. യാത്രകളും വായനയും ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് സിനിമയിൽ എത്തുന്നതിനു മുമ്പു തന്നെ യാത്രകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതും. താരപുത്രൻ എന്ന ലേബലിലാണ് തുടക്കത്തിൽ പ്രണവ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും പിന്നീട് തന്റേതായ രീതിയകൾ പിന്തുടരുന്ന പ്രണവിനെ ആരാധകർ തന്നെ നെഞ്ചേറ്റുകയായിരുന്നു. പലരും യാത്രയ്ക്കിടയിൽ പ്രണവിനെ കണ്ടുമുട്ടിയ കഥകൾ പങ്കുവെച്ചു. ലളിതമായ ജീവിതരീതിയാണ് പ്രണവ് തന്റെ യാത്രയിലും ജീവിതത്തിലും പിന്തുടരുന്നത്. അതുകൊണ്ടു തന്നെ നടന്റെ യാത്രരീതികളും ജിവിത രീതികളും എല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ആദ്യം സിനിമ സംബന്ധമായ കാര്യങ്ങൾ മാത്രം പങ്കുവെച്ചിരുന്ന പ്രണവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യാത്രാചിത്രങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. ഏറ്റവും അവസാനമായി പങ്കുവെച്ചിരിക്കുന്ന ചിത്രം ആംസ്റ്റർഡാമിൽ നിന്നുള്ളതാണ്. നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘കറങ്ങി നടന്ന് ബോറടിക്കുമ്പോൾ നാട്ടിൽ വന്ന് ഒരു പടത്തിൽ അഭിനയിച്ചിട്ട് അത്…

Read More

റിസർവേഷൻ തുടങ്ങി നിമിഷനേരം കൊണ്ട് മമ്മൂട്ടി ചിത്രം ഭീഷ്മയുടെ ടിക്കറ്റുകൾ വിറ്റു തീർന്നു. മാർച്ച് മൂന്നിനുള്ള റെഗുലർ ടിക്കറ്റുകളാണ് വിറ്റുപോയത്. തൃശൂരിലെ ജോർജേട്ടൻസ് രാഗം തിയറ്റിലാണ് ടിക്കറ്റുകൾ നിമിഷനേരം കൊണ്ട് വിറ്റു തീർന്നത്. ടിക്കറ്റ് റിസർവേഷനായി നീണ്ട ക്യൂ ആണ് തിയറ്ററിനു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറച്ചായി. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികൾ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ബിഗ് ബി എന്ന ചിത്രത്തിനു ശേഷം അമൽ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ പർവം. പതിനാലു വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. മൈക്കിൾ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. യുട്യൂബിൽ റിലീസ് ആയ ചിത്രത്തിന്റെ ട്രയിലറും ടീസറും പാട്ടുകളും ഹിറ്റ് ആയിക്കഴിഞ്ഞു. ലക്ഷക്കണിക്കിന് ആളുകളാണ് ഇതുവരെ ട്രയിലറും ടീസറും പാട്ടുകളും കണ്ടിരിക്കുന്നത്. ഭീഷ്പ പർവത്തിനേക്കാൾ മുമ്പേ മമ്മൂട്ടിയുടെ ‘ബിലാൽ’ ആയിരുന്നു…

Read More

നടൻ പ്രണവ് മോഹൻലാലിനോട് തനിക്കുള്ള ഇഷ്ടവും പ്രണയവും തുറന്നുപറഞ്ഞതോടെ ട്രോളൻമാരുടെ ഇരയായി മാറിയ താരമാണ് നടി ഗായത്രി സുരേഷ്. എന്നാൽ, ട്രോളുകളൊന്നും ഗായത്രിയെ ലവലേശം ബാധിച്ചിട്ടില്ല. പിന്നീട് നൽകിയ അഭിമുഖങ്ങളിലും ഗായത്രി സുരേഷ് പ്രണവിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞു. ഇത്തവണ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗായത്രി വീണ്ടും തന്റെ പ്രണയം തുറന്നു പറയുകയാണ്. തന്നെയല്ലാതെ മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിച്ചാൽ തനിക്ക് ഒരിക്കലും അത് താങ്ങാൻ പറ്റില്ലെന്ന് ഗായത്രി പറഞ്ഞു. ദൈവം നിശ്ചയിച്ചാൽ അത് നടക്കട്ടെയെന്നും ഗായത്രി പറഞ്ഞു. തങ്ങൾ തമ്മിൽ ഒരു പരിചയവുമില്ലെന്ന് പറഞ്ഞ ഗായത്രി യൂണിവേഴ്സൽ ഓരോ അടയാളങ്ങൾ തന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഒരു ദിവസം കാറിൽ പോകുമ്പോൾ താൻ ആരെയാണ് വിവാഹം കഴിക്കുക എന്ന് ആലോചിച്ച് മുമ്പിലേക്ക് നോക്കിയപ്പോൾ മുമ്പിൽ ഒരു ബസ് പോകുന്നുണ്ടായിരുന്നു. ബസിന്റെ പേര് പ്രണവ് എന്നായിരുന്നു. അത് യൂണിവേഴ്സിന്റെ ഒരു സിഗ്നൽ അല്ലേയെന്നും ഗായത്രി ചോദിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമ…

Read More