Author: Webdesk

നടൻ പ്രണവ് മോഹൻലാലിനോട് തനിക്കുള്ള ഇഷ്ടവും പ്രണയവും തുറന്നുപറഞ്ഞതോടെ ട്രോളൻമാരുടെ ഇരയായി മാറിയ താരമാണ് നടി ഗായത്രി സുരേഷ്. എന്നാൽ, ട്രോളുകളൊന്നും ഗായത്രിയെ ലവലേശം ബാധിച്ചിട്ടില്ല. പിന്നീട് നൽകിയ അഭിമുഖങ്ങളിലും ഗായത്രി സുരേഷ് പ്രണവിനോടുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞു. ഇത്തവണ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗായത്രി വീണ്ടും തന്റെ പ്രണയം തുറന്നു പറയുകയാണ്. തന്നെയല്ലാതെ മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിച്ചാൽ തനിക്ക് ഒരിക്കലും അത് താങ്ങാൻ പറ്റില്ലെന്ന് ഗായത്രി പറഞ്ഞു. ദൈവം നിശ്ചയിച്ചാൽ അത് നടക്കട്ടെയെന്നും ഗായത്രി പറഞ്ഞു. തങ്ങൾ തമ്മിൽ ഒരു പരിചയവുമില്ലെന്ന് പറഞ്ഞ ഗായത്രി യൂണിവേഴ്സൽ ഓരോ അടയാളങ്ങൾ തന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഒരു ദിവസം കാറിൽ പോകുമ്പോൾ താൻ ആരെയാണ് വിവാഹം കഴിക്കുക എന്ന് ആലോചിച്ച് മുമ്പിലേക്ക് നോക്കിയപ്പോൾ മുമ്പിൽ ഒരു ബസ് പോകുന്നുണ്ടായിരുന്നു. ബസിന്റെ പേര് പ്രണവ് എന്നായിരുന്നു. അത് യൂണിവേഴ്സിന്റെ ഒരു സിഗ്നൽ അല്ലേയെന്നും ഗായത്രി ചോദിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സിനിമ…

Read More

തിയറ്ററുകളിൽ ഒടിടി പ്ലാറ്റ്ഫോമിലും ഒന്നിച്ച് ‘ഹൃദയം’ സിനിമയുടെ പ്രദർശനം. ഇതിനെ തുടർന്ന് സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ആറ് തിയറ്ററുകളെ സസ്പെൻഡ് ഫിയോക് സസ്പെൻഡ് ചെയ്തു. ആശിർവാദ് ഉൾപ്പെടെ ആറ് തിയറ്ററുകൾക്ക് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്. ട്രിനിറ്റി മൂവി മാക്‌സ് പത്തനംതിട്ട, ജെബി സിനിമാസ് നല്ലിള, ജെബി തപസ്യ തിയേറ്റർ ആറ്റിങ്ങൽ, വിനായക തിയറ്റർ കാഞ്ഞങ്ങാട്, ഏരീസ് പ്ലസ് തിരുവനന്തപുരം, ആശിർവാദിന്റെ എല്ലാ തിയറ്ററുകളും എന്നിവയ്ക്കാണ് നിലവിൽ സസ്പെൻഷൻ ലഭിച്ചിരിക്കുന്നത്. അതേസമയം, ഈ സമയത്ത് ചേരുന്ന ജനറൽ ബോഡി യോഗത്തിൽ നടപടി നേരിടുന്ന തിയറ്റർ ഉടമകൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുമെന്നും യോഗത്തിന് ശേഷം ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കി. എന്നാൽ, ആശിർവാദ് നാളുകൾക്ക് മുമ്പ് തന്നെ സംഘടനയിൽ നിന്ന് രാജിവെച്ചതാണെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. സംഘടനയിൽ നിന്ന് രാജിവെച്ച ആശിർവാദിനെ എങ്ങനെയാണ് സസ്പെൻഡ് ചെയ്യാൻ കഴിയുകയെന്നും ആന്റണി പെരുമ്പാവൂർ ചോദിച്ചു. മരക്കാർ സിനിമയുമായി ബന്ധപ്പെട്ട…

Read More

വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലളിതം സുന്ദരം” ഉടൻ പ്രേക്ഷകരിലേക്ക് എത്തും. ഏഷ്യാനെറ്റ് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ  അടുത്ത മാസമാണ് ചിത്രം റിലീസ് ചെയ്യുക. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ” ലളിതം സുന്ദരം “. സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. പ്രമോദ് മോഹനാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു. സെെജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്സ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ അശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Read More

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ ഹൃദയം തിയറ്ററുകളിലും ഒടിടിയിലും മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. തിയറ്ററിൽ ചിത്രം റിലീസ് ആയ സമയത്ത് സോഷ്യൽമീഡിയ നിറയെ ചർച്ചയായത് ഹൃദയം ആയിരുന്നു. പിന്നീട് ഒടിടിയിൽ റിലീസ് ചെയ്ത സമയത്തും ഹൃദയം ചർച്ചയായി. സംവിധായകനും നിർമാതാവും സിനിമയിലെ മറ്റു താരങ്ങളും ഉൾപ്പെടെ മിക്കവരും മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ നായകനായ പ്രണവ് മോഹൻലാൽ മാധ്യമങ്ങളിൽ നിന്ന് അകന്നു നിന്നു. അതുകൊണ്ടു തന്നെ പ്രണവിനെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. ഇപ്പോൾ വീണ്ടും പ്രണവ് മോഹൻലാലിനെക്കുറിച്ച് വാചാലനാകുകയാണ് വിനീത് ശ്രീനിവാസൻ. ഹൃദയം എഴുതുന്ന സമയത്ത് നായകരായി പലരും മനസിൽ വന്നുപോയെന്നും അവരെല്ലാം ഒരു ക്യാംപസ് ചിത്രം ചെയ്തിട്ടുള്ളവർ ആയിരുന്നെന്നും അങ്ങനെയാണ് താൻ പ്രണവിലേക്ക് എത്തിയതെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കുന്നു. സിനിമയിൽ അല്ലാതെ ജീവിതത്തിൽ കാണുന്ന പ്രണവിനെയാണ് താൻ കൂടുതലും ശ്രദ്ധിച്ചിരുന്നതെന്നും അയാളുടെ മനോഹരമായ ചിരിയും കണ്ണുകളിലെ തിളക്കവും താൻ ശ്രദ്ധിച്ചിരുന്നെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.…

Read More

കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെറുവത്തൂരില്‍ ആരംഭിച്ചു. ‘ന്നാ താന്‍ കേസ് കൊട്’ എന്നാണ് ചിത്രത്തിന്റെ പേര്. നീലേശ്വരം എം.എല്‍.എ, എം. രാജഗോപാല്‍ ഭദ്രദീപം കൊളുത്തി പൂജാ ചടങ്ങിനു തുടക്കം കുറിച്ചു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നി ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായികയാകുന്നത്. ഗായത്രി ശങ്കര്‍ ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ വേഷമിടുന്നത്. സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിര്‍വ്വഹിക്കുന്നു. ഷെര്‍നി എന്ന ഹിന്ദി ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് രാകേഷ് ഹരിദാസാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബെന്നി കട്ടപ്പന.

Read More

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. എസ് എന്‍ സ്വാമി- കെ മധു മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവർത്തകർ. https://youtu.be/Y3zstn8csRY ‘സിബിഐ 5 ദ ബ്രെയ്ൻ’ എന്നാണ് സേതുരാമയ്യരുടെ അഞ്ചാം ഭാഗത്തിന്  നൽകിയിരിക്കുന്ന പേര്. സൈനാ മൂവീസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ടൈറ്റിൽ അനൗൺസ് ചെയ്തിരിക്കുന്നത്. മോഷൻ പോസ്റ്ററായി പുറത്തിറക്കിയിരിക്കുന്ന ടൈറ്റിൽ നടൻ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. സിബിഐ സീരീസിലെ ഐക്കണിക് ബിജിഎമ്മിന്‍റെ അകമ്പടിയോടെയാണ് മോഷൻ പോസ്റ്റർ. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ ഇക്കുറി ഏറെ മാറ്റങ്ങളുമുണ്ടെന്നാണ് സൂചന. ഒരു മാറ്റവുമില്ലാതെയാണ് മമ്മൂട്ടിയുടെ ലുക്ക് പോസ്റ്ററിലുള്ളത്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണോദ്യോഗസ്ഥരും ഇക്കുറി ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More

സൂപ്പർതാര സിനിമകളുടെ റിലീസ് സമയത്തുള്ള ഫാൻസ്‌ ഷോകൾ നിരോധിക്കാൻ തീയറ്റർ ഉടമകളുടെ സംഘടനായ ഫിയോക്ക്. വർഗീയ വാദം, തൊഴുത്തിൽ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാൻസ്‌ ഷോകൾ കൊണ്ട് നടക്കുന്നത്. സിനിമാ വ്യവസായത്തിന് ഇത് യാതൊരു ഗുണവും ചെയ്യുന്നില്ലെന്നും ഫിയോക്ക് പറയുന്നു. ഫാൻസ്‌ ഷോകൾ നിരോധിക്കണം എന്ന നിലപാടിലാണ് എക്സിക്യൂട്ടീവ്. മാർച്ച് 29ന് നടക്കുന്ന ജനറൽ ബോഡിയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. വരാനിരിക്കുന്ന ചിത്രങ്ങളിൽ സിനിമയ്ക്കുണ്ടാകുന്ന ഡീഗ്രേഡിങ് ഫാൻസ്‌ ഷോ നിർത്തലാക്കുന്നതോടെ ഒരു പരിധിവരെ തടയാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും ഫിയോക്ക്. പറയുന്നു. ഫെബ്രുവരി 18ന് റിലീസ് ചെയ്‌ത മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിലീസിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രതികരണങ്ങൾ വന്നിരുന്നു. സിനിമയ്ക്കെതിരായ പ്രചാരണങ്ങൾക്കെതിരെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രംഗത്ത് വന്നിരുന്നു.

Read More

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. വന്‍ താരനിര അണിനിരക്കുന്ന ചിത്രം മാര്‍ച്ച് മൂന്നിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച സ്വീകരണാണ് ലഭിച്ചത്. രണ്ടാഴ്ച കൊണ്ട് ടീസര്‍ കണ്ടത് 50 ലക്ഷത്തിലധികം പേരാണ്. ട്രെയിലര്‍ രണ്ട് ദിവസം കൊണ്ട് കണ്ടത് 30 ലക്ഷത്തിലധികം പേരും. നാല് വര്‍ഷത്തിന് ശേഷം ഒരു റെക്കോഡ് തിരുത്തിയിരിക്കുകയാണ് ഭീഷ്മപര്‍വ്വം. സംവിധായകന്‍ ഒമര്‍ ലുലുവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. https://www.youtube.com/watch?v=41GswFhjRWk ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്വിന്റെ റെക്കോഡാണ് ഭീഷ്മപര്‍വ്വം തിരുത്തിയത്. ഏറ്റവും കുടുതല്‍ ലൈക്ക് ഉള്ള മലയാള സിനിമാ ടീസര്‍ എന്ന റെക്കോഡ് ഒരു അഡാറ് ലവ്വിനായിരുന്നു. 30 ലക്ഷത്തിലധികം പേരായിരുന്നു ഒരു അഡാര്‍ ലവ്വ് ടീസര്‍ കണ്ടത്. ഇതാണ് ഭീഷ്മപര്‍വ്വം തിരുത്തിയത്. റെക്കോഡുകള്‍ തകര്‍ക്കാന്‍ ഉള്ളതാണെന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ്…

Read More

സൈജു കുറിപ്പിനെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ വൈഗ ഒരുക്കിയ ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ഇന്നലെയാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഏറ്റെടുത്തതില്‍ പ്രേക്ഷകര്‍ക്ക് ദുല്‍ഖര്‍ നന്ദി പറഞ്ഞു. ഗുണ്ട ജയന്‍ നിങ്ങളെ ഒത്തിരി ചിരിപ്പിച്ചു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമെന്ന പ്രത്യേകതയോടെയാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എത്തിയത്. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. സിജു വില്‍സണ്‍, ജാഫര്‍ ഇടുക്കി, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം…

Read More

മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാന്‍ സംവിധായകന്‍ ആഷിക് അബു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിക് അബു ഇക്കാര്യം വ്യക്തമാക്കിയത്. ശ്യാംപുഷ്‌ക്കരന്‍ ആയിരിക്കും രചന നിര്‍വഹിക്കുന്നത്. എന്നാല്‍ ചിത്രം ഉടന്‍ ഉണ്ടായിരിക്കില്ല. മമ്മൂട്ടിയെ നായകനാക്കി ഡാഡി കൂള്‍ എന്ന ചിത്രൊരുക്കിയാണ് ആഷിക് അബു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം കാര്യമായ വിജയം കണ്ടില്ല. ഇതിന് ശേഷം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഗ്യാങ്സ്റ്റര്‍ എന്ന ചിത്രവും ആഷിക് ഒരുക്കി. ഇതും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങള്‍ ആഷികില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ലഭിച്ചു. മമ്മൂട്ടിയെ നായകനാക്കി ഒരു ഹിറ്റ് ചിത്രമാണ് ഇനി ആഷികിന്റെ ലക്ഷ്യം. ടോവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ഒരുമിക്കുന്ന നീലവെളിച്ചമാണ് ആഷികിന്റെ അടുത്ത ചിത്രം. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ ടീമിനെ വെച്ച് പ്രഖ്യാപിച്ച ചിത്രമാണ് ഇത്. എന്നാല്‍ ഡേറ്റ് ക്ലാഷുകള്‍ മൂലം പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറിയപ്പോഴാണ് ടോവിനോ തോമസ്, ആസിഫ് അലി ടീം എത്തിയത്.…

Read More