Author: Webdesk

മോഹന്‍ലാലിന്റെ ആറാട്ട് തീയറ്ററിലെത്തിയതിന് പിന്നാലെ വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. തീയറ്ററില്‍ നിന്നുള്ള സന്തോഷ് വര്‍ക്കിയുടെ പ്രതികരണമായിരുന്നു വൈറലാക്കിയത്. മോഹന്‍ലാല്‍ ആറാടുകയാണെന്ന് പറഞ്ഞ് വിവിധ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സന്തോഷ് വര്‍ക്കി പ്രത്യക്ഷപ്പെട്ടു. അതിന് പിന്നാലെ മോഹന്‍ലാലിനോടുള്ള ആരാധന സന്തോഷ് വര്‍ക്കി തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു കാലത്ത് മോഹന്‍ലാലിനേക്കാള്‍ ഇഷ്ടപ്പെട്ടിരുന്ന നടിയെക്കുറിച്ചാണ് സന്തോഷ് വര്‍ക്കി പറയുന്നത്. നിത്യാ മേനോനാണ് സന്തോഷ് വര്‍ക്കി ഏറെ ഇഷ്ടപ്പെട്ടിരുന്ന നടി. നിത്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന കാര്യവും സന്തോഷ് വര്‍ക്കി തുറന്നുപറയുന്നുണ്ട്. നിത്യ മേനോന്റെ എല്ലാ സിനിമകളും 10 തവണയെങ്കിലും കാണുമായിരുന്നുവെന്നും സന്തോഷ് പറയുന്നു. മോഹന്‍ലാലിനെക്കാള്‍ ഇഷ്ടമായിരുന്നു നിത്യയെ. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ട് ആയിട്ടോ ഫാന്‍ ആയിട്ടോ ഒരു ഫോണ്‍ കോണ്‍ടാക്ട് ആയിട്ട് എങ്കിലും കാണണമെന്ന് പോലും താന്‍ നേരിട്ട് പറഞ്ഞു. കോളാമ്പി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ചാണ് ഇക്കാര്യം പറഞ്ഞത്. നിത്യ മേനോന്റെ മാതാപിതാക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ അവര്‍ സമ്മതിച്ചില്ലെന്നും സന്തോഷ് വര്‍ക്കി…

Read More

നിരവധി ആരാധകരുള്ള നടിയാണ് മേഘ്‌ന രാജ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ മരിക്കുന്നതും അതിനെ മേഘ്‌ന അതിജീവിച്ചതുമെല്ലാം കണ്ടതാണ്. കുഞ്ഞുണ്ടായ ശേഷമുള്ള നിമിഷങ്ങള്‍ മേഘ്‌ന പണ്ടുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്‍ റയാന്‍ രാജിനൊപ്പമുള്ള ഒരു വിഡിയോയാണ് മേഘ്‌ന പങ്കുവച്ചിരിക്കുന്നത്. നിരവധി പേര്‍ വിഡിയോക്ക് കമന്റുമായി എത്തി. പപ്പാ, ദാദാ എന്ന് മേഘ്‌ന പറയുമ്പോള്‍ അതുകേട്ട് കുഞ്ഞു റയാനും പറയുന്നതാണ് വിഡിയോയില്‍. എത്ര കണ്ടാലും മതിവരുന്നില്ല ഈ വിഡിയോ എന്നാണ് ആരാധകര്‍ പറയുന്നത്. എന്തൊരു ക്യൂട്ടാണ് റയാനെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. നവാഗതനായ വിശാല്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ മൂവിയിലൂടെ രണ്ടു വര്‍ഷത്തിനുശേഷം മേഘ്‌ന സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിരഞ്ജീവിയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ് ചിത്രം നിര്‍മ്മിക്കുന്നത്. View this post on Instagram A post shared by Meghana Raj Sarja (@megsraj)

Read More

ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തിചേർന്ന മലയാള ചിത്രമാണ് പ്രശസ്ത നടൻ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമായ ഉപചാരപൂർവം ഗുണ്ട ജയൻ. അരുൺ വൈഗ കഥ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതു രാജേഷ് വർമ്മയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ഈ കോമഡി എന്റെർറ്റൈനെർ ചിത്രം നിർമ്മിച്ചിരിക്കുന്നതു. ഇതിലെ പാട്ടുകൾ, ഇതിന്റെ ട്രൈലെർ എന്നിവയെല്ലാം സൂപ്പർ ഹിറ്റായിരുന്നു കൊണ്ട് തന്നെ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകൾ പ്രേക്ഷകർക്ക് ഉണ്ടായിരുന്നു. ആ പ്രതീക്ഷകളെ പൂർണ്ണമായും ഈ ചിത്രം സാധൂകരിച്ചു എന്ന് തന്നെ നമ്മുക്ക് പറയാം. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ജയൻ എന്ന കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നാട്ടിലെ പഴയകാല ഗുണ്ട ആയിരുന്ന ഗുണ്ട ജയന് ഒരു പ്രത്യേക സാഹചര്യത്തിൽ സ്വന്തം മരുമകളുടെ കല്യാണ ചുമതല ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്ന് ആ കല്യാണ…

Read More

അന്‍പത്തിയെട്ടാം വയസില്‍ മാസ്റ്റേഴ്‌സ് മിസ്റ്റര്‍ ഇന്ത്യയായി കൊല്ലം സ്വദേശി. റിട്ടയേഡ് കെഎസ്ആര്‍ടിസി ജീവനക്കാരനായ സുരേഷ് കുമാറാണ് ഇത്തവണ മാസ്റ്റേഴ്‌സ് മിസ്റ്റര്‍ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ബോഡി ബില്‍ഡിംഗ് ഫെഡറേഷന്‍ പോണ്ടിച്ചേരിയില്‍ നടത്തിയ മത്സരത്തില്‍ മാസ്‌റ്റേഴ്‌സ് കാറ്റഗറിയിലാണ് സുരേഷ് നേട്ടം കൈവരിച്ചത്. മാസ്റ്റേഴ്‌സ് സ്വന്തമാക്കാന്‍ 25 കാരനായ അഭിഷേകിന് കീഴിലാണ് സുരേഷ് പരിശീലിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ചിട്ടയായ പരിശീലനം നടത്തിവരികയായിരുന്നു. ഭാര്യയും മക്കളും കൊച്ചുമക്കളുമടങ്ങിയ കുടുംബത്തിന്റെ വലിയ പിന്തുണയുമുണ്ട് സുരേഷിന്. മകന്‍ അനന്ത കൃഷ്ണന്‍ ദുബായില്‍ ബോഡി ബില്‍ഡിംഗ് ട്രെയിനറാണ്. നേരത്തേ മിസ്റ്റര്‍ കൊല്ലവും മിസ്റ്റര്‍ കേരളയുമായ ആളാണ് ഇദ്ദേഹം. നിലവില്‍ കൊല്ലം എസ്എന്‍ കോളേജ് ജംഗ്ഷനിലെ അലിയന്‍ സിമ്മില്‍ പരിശീലകനാണ്.

Read More

അജിത് നായകനായി എത്തുന്ന പുതിയ ചിത്രം വാലിമൈ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന് നേരെ ബോംബേറുണ്ടായി. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവമുണ്ടായത്. സ്‌ഫോടനത്തില്‍ അജിത് ആരാധകന് പരുക്കേറ്റു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് മുന്നോടിയായി തീയറ്ററിന് മുന്നില്‍ അജിത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം ഇതിന് നേരെ ബോംബെറിയുകയായിരുന്നു. നവീന്‍ കുമാര്‍ എന്നയാള്‍ക്കാണ് പരുക്കേറ്റത്. ബോംബെറിഞ്ഞത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അജിത്തിന്റെ ബാനര്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഫാന്‍സിന് ഇടയിലെ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

അടുത്ത ത്രില്ലറുമായി സിനിമാപ്രേക്ഷകരെ രസിപ്പിക്കാൻ ജീത്തു ജോസഫ് എത്തുന്നു. ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രമായ കൂമന്റെ ചിത്രീകരണം ആരംഭിച്ചു. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയാണ് ചിത്രം നിർമിക്കുന്നത്. ഫെബ്രുവരി 24ന് ആയിരുന്നു പൂജ ചടങ്ങുകൾ. പാലക്കാട് പോത്തുണ്ടി ശിവക്ഷേത്ര സന്നിധിയിൽ ആയിരുന്നു പൂജ ചടങ്ങുകൾ. സംവിധായകൻ ജീത്തു ജോസഫ് ഭദ്രദീപം ആദ്യ തെളിയിച്ചു. ജീത്തു ജോസഫ് ഭദ്രദീപം തെളിയിച്ചതിനു പിന്നാലെ ആൽവിൻ ആന്റണി, കെ ആർ കൃഷ്ണകുമാർ, (തിരക്കഥാകൃത്ത്), സതീഷ് ക്കുറുപ്പ്, ലിൻഡാ ജിത്തു, എയ്ഞ്ചലീന മേരി ആന്റണി, മനു പന്മനാഭൻ, നൗഷാദ് ആലത്തൂർ, കെ എ എം ജലീൽ എന്നിവരും ഭദ്രദീപം കൊളുത്തി. സ്വിച്ച് ഓൺ കർമം നിർവഹിച്ചത് ലിൻഡാ ജീത്തു ആയിരുന്നു. ഫസ്റ്റ് ക്ലാപ്പ് എയ്ഞ്ചലീന മേരി ആന്റണി നിർവ്വഹിച്ചു. ഒരു ത്രില്ലർ മൂവിയാണ് ജീത്തു ജോസഫ് ഒരുക്കുന്ന കൂമൻ. കേരള – തമിഴ്നാട് അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ മൂവിയാണ് ജീത്തു ജോസഫ്…

Read More

സിനിമാവിശേഷങ്ങൾ മാത്രമല്ല വ്യക്തിപരമായ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്ന താരമാണ് അനുശ്രീ. ഇത്തവണ ആദ്യമായി മഞ്ഞ് ആസ്വദിച്ചതിന്റെ സന്തോഷമാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. ‘ആദ്യമഞ്ഞ് ആദ്യപ്രണയം പോലെയാണ്’ എന്ന് കുറിച്ചാണ് മഞ്ഞിൽ കുളിക്കുന്നതിന്റെ ചിത്രങ്ങൾ അനുശ്രീ പങ്കുവെച്ചത്. അനുശ്രീ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ, ‘തൂവലുകൾ പോലെ വീഴുന്ന മഞ്ഞ് ഹൃദയത്തെ മധുരമായ വ്യക്തതയാൽ നിറയ്ക്കുന്നു. ആദ്യത്തെ എപ്പോഴുമുള്ള മഞ്ഞ് അനുഭവം നമ്മുടെ ഹൃദയങ്ങളിൽ എന്നും നിലനിൽക്കും. ഒരു കുഞ്ഞിനെ പോലെ ഞാൻ അത് അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അടിപൊളിയായ ആളുകളോടൊപ്പം’ കഴിഞ്ഞയിടെ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്തെ ദുരനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് അനുശ്രീ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അത് സോഷ്യൽമീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുശ്രീ. ട്വൽത് മാൻ, താര എന്നിവയാണ് അനുശ്രീയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. …

Read More

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മോഹൻലാൽ നായകനായി എത്തിയ ചിത്രമായ ആറാട്ട്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലെ ‘താരുഴിയും’ ഗാനം പുറത്തിറങ്ങി. ആഘോഷത്തിമിർപ്പിൽ മനസിൽ സന്തോഷം നിറയുന്ന രീതിയിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വിഷു ആഘോഷമാണ് പാട്ടിൽ നിറയെ. അന്തരിച്ച മഹാനടൻ നെടുമുടി വേണുവിനോട് ഒപ്പമാണ് മോഹൻലാൽ ഈ ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളികൾ എന്നും കാണാൻ കൊതിക്കുന്ന പ്രിയപ്പെട്ട ലാൽ ഭാവങ്ങളായി ഗാനരംഗങ്ങളിൽ ഉടനീളം കാണാൻ കഴിയുന്നത്. ഫെബ്രുവരി പതിനെട്ടിന് ആണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുമ്പോഴും ചിത്രത്തിന് എതിരെ ഉയർന്നുവന്ന കുപ്രചാരണങ്ങൾക്ക് എതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ തന്നെ രംഗത്തെത്തി. നെയ്യാറ്റിന്‍കര ഗോപൻ എന്ന കഥാപാത്രമായാണ് ആറാട്ടില്‍ മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്റണി, നന്ദു,…

Read More

പാതിരാത്രി ഒരു മണിക്ക് ആയിരുന്നു ഭീഷ്മപർവ്വം സിനിമയുടെ ട്രയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. റിലീസ് ആയി ഒരു ദിവസം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ട്രയിലർ രണ്ടര മില്യണിന് മുകളിൽ ആളുകളാണ് കണ്ടത്. ‘ഇനി കാത്തിരിക്കാൻ വയ്യ’ എന്നാണ് ട്രയിലർ കണ്ടതിനു ശേഷം ആരാധകർ ഒരുപോലെ കമന്റ് ബോക്സിൽ കുറിച്ചത്. മമ്മൂട്ടിയുടെ 100 കോടി ചിത്രമായിരിക്കും ‘ഭീഷ്മപർവ്വം’ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മാസും ആക്ഷനും തീ പാറുന്ന ഡയലോഗും ഉൾപ്പെടെ എല്ലാം ചേർന്ന് വൻ പ്രതീക്ഷയാണ് നൽകുന്നത്. ‘മാസ് ക്ലാസ്’ എന്നാണ് ഒറ്റവാക്കിൽ സിനിമാപ്രേമികൾ ട്രയലറിന് നൽകിയ വിശേഷണം. ട്രയിലർ നൽകുന്ന പ്രതീക്ഷ ചിത്രം ചരിക്രമാകുമെന്ന ഉറപ്പാണ്. അതിനാണ് ആരാധകർ കാത്തിരിക്കുന്നതും. മാർച്ച് മൂന്നിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് ചിത്രം. മൈക്കിൾ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോൾ മലയാളസിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളും മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നു. ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം മമ്മൂട്ടിയും അമൽ…

Read More

ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ തമിഴ് ചിത്രമാണ് തല അജിത് നായകനായ വലിമൈ എന്ന ചിത്രം. തീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ എന്നീ ചിത്രങ്ങൾക്ക് ശേഷം എച് വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ ആണ്. സംവിധായകൻ എച് വിനോദ് തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് നടി ഹുമ ഖുറേഷി നായികയായി എത്തിയിരിക്കുന്നു. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് വലിമൈ ഒരുങ്ങിയിരിക്കുന്നത്. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് ആണ്. ഇതിന്റെ ട്രൈലെർ, മേക്കിങ് വീഡിയോ എന്നിവ ചിത്രത്തിന് വലിയ ഹൈപ്പ് സമ്മാനിച്ചിരുന്നു. ചെന്നൈ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ആയ അർജുൻ എന്ന കഥാപാത്രത്തെയാണ് അജിത് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നഗരത്തിൽ കൊള്ളയും കൊലയും മയക്കു മരുന്ന് വ്യാപാരവുമായി ഭീതി പടർത്തുന്ന, സാത്താനിക് സ്ലേവ്സ് എന്ന പേരിൽ അറിയപ്പെടുന്ന…

Read More