Author: Webdesk

മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാറിന് പിന്തുണയുമായി സംവിധായകൻ വി എ ശ്രീകുമാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ശ്രീകുമാർ പിന്തുണ അറിയിച്ചത്. നികേഷിന്റെ മൗനം പലരും ആഗ്രഹിക്കുന്നുണ്ടാകാമെന്നും നികേഷിനെ ഭയപ്പെടുത്താമെന്ന തോന്നൽ ചരിത്രം അറിയാത്തവരുടെ വകതിരിവ് ഇല്ലായ്മയാണെന്നും ശ്രീകുമാർ കുറിച്ചു. അനീതിക്കെതിരെ നികേഷ് നടത്തുന്ന മാധ്യമ പ്രവർത്തനത്തിന് പിന്തുണ. നികേഷ് ഏതു ചാനലിൽ എന്നല്ല, മലയാളി നികേഷിനൊപ്പമാണെന്നും ശ്രീകുമാർ പറഞ്ഞു. വി എ ശ്രീകുമാർ സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെ, ‘ഇന്ത്യാവിഷനിലൂടെ എം വി നികേഷ് കുമാർ തുടക്കമിട്ട സധൈര്യ മാധ്യമപ്രവർത്തനം കേരളത്തിന്റെ ദൃശ്യമാധ്യമങ്ങളുടെ സർവകലാശാലയാണ്. നികേഷിന്റെ മൗനം പലരും ആഗ്രഹിക്കുന്നുണ്ടാകാം. വഴങ്ങിയില്ലെങ്കിൽ ഭീഷണി എന്നത് കുറേക്കാലമായി നികേഷ് നേരിടുന്നതാണ്. നികേഷിനെ ഭയപ്പെടുത്താമെന്ന തോന്നൽ ചരിത്രം അറിയാത്തവരുടെ വകതിരിവ് ഇല്ലായ്മയാണ്. അനീതിക്കെതിരെ നികേഷ് നടത്തുന്ന മാധ്യമ പ്രവർത്തനത്തിന് പിന്തുണ. നികേഷ് ഏതു ചാനലിൽ എന്നല്ല, മലയാളി നികേഷിനൊപ്പമാണ്. ജേർണലിസ്റ്റ് എന്ന നിലയിൽ നികേഷ് സത്യത്തിനായി നിലപാടെടുത്ത ഓരോ സംഭവങ്ങളും സൃഷ്ടിച്ച കോളിളക്കം…

Read More

കോവിഡ് വൻ പ്രതിസന്ധി തീർത്തപ്പോഴും തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനുള്ള ഉറച്ച തീരുമാനമായിരുന്നു ‘ഹൃദയം’ സിനിമയുടെ അണിയറപ്രവർത്തകർ എടുത്തത്. ജനുവരി 21ന് ചിത്രം റിലീസ് ചെയ്യുകയും ചെയ്തു. ആളുകൾ തിയറ്ററുകളിലേക്ക് എത്തുമോ എന്ന ആശങ്കയെല്ലാം ആദ്യദിവസം തന്നെ ഇല്ലാതായി. കണ്ടവർ ഒന്നുകൂടെ ഹൃദയം കാണാൻ ടിക്കറ്റ് എടുത്തു. ഇപ്പോൾ നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ഹൃദയം. കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ഹൃദയത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് ഒമ്പതു ദിവസത്തിനുള്ളിൽ ഒരു കോടിക്ക് മേൽ നേട്ടമാണ് ഹൃദയം സ്വന്തമാക്കിയത്. മലയാളത്തിൽ നിന്ന് തമിഴ് നാട്ടിൽ എത്തി ഒരു കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടുന്ന നാലാമത്തെ നടനാണ് പ്രണവ് മോഹൻലാൽ. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ നടൻമാർ മോഹൻലാൽ, നിവിൻ പോളി. ദുൽഖർ സൽമാൻ എന്നിവരാണ്. പ്രണവ് മോഹൻലാൽ, ദർശൻ രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. കോവിഡ്…

Read More

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയായ ഹൃദയം. ഒരു വട്ടം കണ്ടവർ വീണ്ടും സിനിമ കാണാൻ ടിക്കറ്റ് എടുത്തത് സോഷ്യൽ മീഡിയയിൽ പലരും ഇതിനകം പങ്കുവെച്ച് കഴിഞ്ഞു. സിനിമ വിജയകരമായി പ്രദർശനം തുടരുന്നതിന് ഇടയിൽ സിനിമയിൽ കാണിച്ച ഒരു കട ഏതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന് വിനീത് ശ്രീനിവാസൻ വ്യക്തമാക്കുന്നത്. ‘ഹൃദയം കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ…

Read More

സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി ചിത്രം RRR മാർച്ച് 25ന് റിലീസ് ചെയ്യും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മുൻനിശ്ചയിച്ച പ്രകാരം ചിത്രത്തിന് റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല. രണ്ടു റിലീസ് തീയതികൾ നേരത്തെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നെങ്കിലും റിലീസ് നടന്നിരുന്നില്ല. എന്നാൽ, ഇപ്പോൾ മാർച്ച് 25ന് തന്നെ ചിത്രം തിയേറ്ററിൽ എത്തുന്നു എന്ന സന്തോഷമുള്ള വാർത്തയാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. 1920കളിലെ സ്വാതന്ത്യസമരസേനാനികളായ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ ടി ആർ) എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാഹുബലിയുടെ അണിയറയിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ…

Read More

തെന്നിന്ത്യൻ സിനിമ ആസ്വാദകർ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ച ചിത്രമായിരുന്നു അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. കോവിഡ് കാലത്ത് ഇറങ്ങിയിട്ടും തിയറ്ററുകളിൽ വൻ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. രണ്ട് ഭാഗങ്ങളായുള്ള ചിത്രത്തിന്റെ ആദ്യഭാഗമായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, തെന്നിന്ത്യൻ ചിത്രം ബോളിവുഡ് കീഴടക്കിയതിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പുതിയ കണക്കുകൾ അനുസരിച്ച് പുഷ്പയുടെ ഹിന്ദി പതിപ്പ് ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി സ്വന്തമാക്കി എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുഷ്പ ഹിന്ദി പതിപ്പ് 100 കോടി സ്വന്തമാക്കിയെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. അല്ലു അർജുൻ എന്ന താരത്തിന്റെ വിജയമാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ലോകവ്യാപകമായി ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത് കഴിഞ്ഞവർഷം ഡിസംബർ 17ന് ആയിരുന്നു. തെലുങ്ക് കൂടാതെ കന്നഡ, മലയാളം,…

Read More

പ്രേക്ഷകരുടെ മികച്ച അഭിപ്രായം സ്വന്തമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരുവട്ടം കണ്ടു കഴിയുമ്പോൾ ഒന്നുകൂടി കാണാൻ തോന്നുന്നുവെന്നാണ് പലരും പറയുന്നത്. ഇങ്ങനെ രണ്ടാമതും സിനിമയ്ക്ക് ടിക്കറ്റ് എടുത്ത ഒരാളുടെ കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ചേട്ടാ ഒരുമാതിരി കോപ്പിലെ പടം എടുത്തുവെച്ച് ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? മനുഷ്യന്റെ പൈസ കളയാൻ വേണ്ടി മെനകെട്ടു ഇറങ്ങിയേക്കുവാണോ? ഇന്ന് രണ്ടാം തവണ.. ഹൃദയം’ എന്നായിരുന്നു ഒരു പ്രേക്ഷകൻ കമന്റ് ബോക്സിൽ കുറിച്ചത്. ഒപ്പം ഹൃദയം സിനിമ കാണുന്നതിനു വേണ്ടി എടുത്ത രണ്ടാത്തെ ടിക്കറ്റ് പങ്കുവെക്കകയും ചെയ്തു. ഹൃദയം ഹൃദയത്തിലേറ്റിയ പ്രേക്ഷകന്റെ കമന്റിന് മറുപടി ഇമോജിയിലാണ് വിനീത് ശ്രീനിവാസൻ നൽകിയത്. കൂപ്പുകൈയുടെയും ചിരിയുടെയും ഇമോജിയാണ് വിനീത് മറുപടിയായി നൽകിയത്. പ്രേക്ഷകന്റെ കമന്റിനും സംവിധായകന്റെ മറുപടിക്കും ആയിരത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ജനുവരി 21ന് ആയിരുന്നു ഹൃദയം തിയറ്ററുകളിൽ റിലീസ് ചെയ്തത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ,…

Read More

കഴിഞ്ഞദിവസം ആയിരുന്നു അഭിനയത്തെക്കുറിച്ച് സംവിധായകൻ അഷഫോൻസ് പുത്രൻ സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. ‘ആർട്ടിക്കിൾ ഓൺ ആക്ടിംഗ്’ എന്ന തലക്കെട്ടിൽ ആയിരുന്നു അൽപം ദീർഘമായ കുറിപ്പ്. വളർന്നുവരുന്ന അഭിനേതാക്കൾക്ക് എന്ന് പ്രത്യേകം പരാമർശിച്ചിരുന്നു. അഭിനയത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണമാണെന്നും സീരീസിലോ ഫീച്ചർ ഫിലിമിലോ സീരിയലിലോ ഒരു മികച്ച നടനാകാൻ കുറച്ചു കാര്യങ്ങൾ അറിയണമെന്ന് കാണിച്ചാണ് കുറിപ്പ്. വിവിധ ഷോട്ടുകളിൽ ഒരു നടന്റെ ചലനങ്ങൾ പോലും അയാളുടെ അഭിനയമികവിനെ സ്വാധീനിക്കാമെന്നും അപ്പോൾ അത് എത്രമാത്രം ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണെന്നും അൽഫോൻസ് പുത്രൻ കുറിക്കുന്നു. ഒരു ഷോട്ടിൽ നിന്ന് മറ്റൊരു ഷോട്ടിലേക്ക് പോകുമ്പോൾ നടൻ എന്ന നിലയിൽ സ്ഥിരത പുലർത്തേണ്ടത് അത്യാവശ്യം ആണെന്നും അഭിനേതാവ് ആകാൻ ആഗ്രഹിക്കുന്നവർ സ്വന്തം ഫോൺ ഉപയോഗിച്ച് വ്യത്യസ്ത ഷോട്ടുകൾ പകർത്തി വ്യത്യസ്ത വികാരങ്ങൾ അഭിനയിച്ചു ശീലിക്കുന്നത് നല്ലതായിരിക്കുമെന്നും അൽഫോൻസ് പുത്രൻ കുറിച്ചു. ഏതായാലും അൽഫോൻസ് പുത്രന്റെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ ഓരോ നടൻമാരെക്കുറിച്ച് അഭിപ്രായം…

Read More

സർക്കാർ ജോലി കിട്ടിയ സന്തോഷത്തിലാണ് നടൻ കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയപ്പെട്ട ചാക്കോച്ചൻ സിനിമ വിടുമോയെന്ന് ആശങ്കപ്പെടാൻ വരട്ടെ. കർണാടകയിലെ സ്കൂൾ പാഠപുസ്തകത്തിലാണ് കുഞ്ചാക്കോ ബോബന് പോസ്റ്റ് മാൻ ആയി ജോലി സെറ്റ് ആയത്. കാര്യം ഇനിയും മനസിലായില്ലെങ്കിൽ കുറച്ചു കൂടി വിശദമായി പറയാം. കർണാടക സർക്കാരിന്റെ സ്കൂൾ പാഠപുസ്തകത്തിലാണ് കുഞ്ചാക്കോ ബോബൻ ഇടം പിടിച്ചത്. ഓരോ തൊഴിലിനെക്കുറിച്ചും പടം സഹിതം പരിചയപ്പെടുത്തുന്ന പാഠഭാഗത്താണ് കുഞ്ചാക്കോ ബോബൻ ഇടം പിടിച്ചത്. ഒരിടത്തൊരു പോസ്റ്റ്മാൻ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് പോസ്റ്റ്മാൻ എന്ന അടിക്കുറിപ്പിൽ പാഠപുസ്തകത്തിൽ പരിചയപ്പെടുത്തുന്നത്. സോഷ്യൽമീഡിയയിൽ പാഠപുസ്തകത്തിന്റെ ഈ ഭാഗം വൈറലായിരുന്നു. കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഇത് പങ്കുവെച്ചു. ‘അങ്ങനെ കർണാടകയിൽ ഗവൺമെന്റ് ജോലിയും സെറ്റ് ആയി. പണ്ട് ലെറ്റേഴ്സ് കൊണ്ടു തന്ന പോസ്റ്റുമാന്റെ പ്രാർത്ഥന’ – കുഞ്ചാക്കോ ബോബൻ കുറിച്ചു. സിനിമ മേഖലയിൽ നിന്ന് നിരവധി…

Read More

പ്രേമം എന്ന സിനിമയിലൂടെ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. അതിനു ശേഷം മലയാളത്തിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ അനുപമ പ്രത്യക്ഷപ്പെട്ടു. ഹ്രസ്വചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും ജീവിതത്തിലെ വിശേഷങ്ങളും സോഷ്യൽ മീഡിയ പങ്കുവെയ്ക്കാറുണ്ട് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അനുപമ പരമേശ്വരൻ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ്. ‘അച്ഛനൊപ്പമുള്ള മനോഹരമായ ഒരു പഴയ ചിത്രം പങ്കുവെയ്ക്കുന്നു’ എന്ന് കുറിച്ചാണ് അനുപമ ചിത്രം പങ്കുവെച്ചത്. അച്ഛനൊപ്പമുള്ള ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത് ഗർഭിണിയായ അനുപമയെയാണ്. ഒരു നിമിഷം താരം ശരിക്കും ഗർഭിണിയാണെന്ന് വിചാരിച്ച് അഭിനന്ദനങ്ങൾ അറിയിച്ചവരുമുണ്ട്. എന്നാൽ, മണിയറയിലെ അശോകൻ സിനിമയുടെ ഷൂട്ടിംഗിനിടയിലുള്ള ചില നിമിഷങ്ങൾ ആയിരുന്നു അനുപമ പങ്കുവെച്ചത്. ‘ഇതെല്ലാം എപ്പോ’ എന്നാണ് ഫോട്ടോ കണ്ട ഒരു ആരാധകൻ ചോദിച്ചത്. ശരിക്കും ഒരു വേള താരം ഗർഭിണിയാണെന്ന് തന്നെയാണ് കരുതിയതെന്ന് നിരവധി പേരാണ് കുറിച്ചത്. അഭിനന്ദനങ്ങൾ…

Read More

പ്രായഭേദമന്യേ മലയാളി സിനിമാപ്രേമികൾക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലും ഉർവശിയും നായകരായി എത്തിയ മിഥുനം. ശ്രീനിവാസൻ രചിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ കൈയടികളോടെയാണ് അക്കാലത്ത് തിയറ്ററുകളിൽ ഏറ്റെടുത്തത്. അതിൽ വളരെ രസകരമായ ഒരു രംഗമായിരുന്നു ഉർവശിയെ പായിൽ കിടത്തി കടത്തിക്കൊണ്ടു പോകുന്നത്. ഈ രംഗം ചിത്രീകരിച്ചപ്പോൾ അനുഭവിച്ച ടെൻഷനെക്കുറിച്ചും അപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങളെക്കുറിച്ചും ഉർവശി മനസു തുറക്കുകയാണ്. പായയിൽ കിടത്തി കടത്തിക്കൊണ്ടു പോയ രംഗം തനിക്ക് ആദ്യത്തെ അനുഭവം ആയിരുന്നെന്ന് ഉർവശി പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് ഉർവശി വാചാലയായത്. മോഹൻലാലിന്റെയും ശ്രീനിവാസന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമായിരുന്നു. അതു തന്നെയാണ് ഈ രംഗം ചിത്രീകരിക്കുന്നതിനിടയിൽ രസകരമായി മാറിയതും. ‘ലാലേട്ടന്റെയും ശ്രീനിയേട്ടന്റെയും ഉയരവും ഭാരവും ഏറെ വ്യത്യസ്തമാണല്ലോ. സേഫ്റ്റിക്കു വേണ്ടി ലാലേട്ടൻ തന്നെ തലയുടെ ഭാഗം പിടിക്കാമെന്നും സമ്മതിച്ചു. ശ്രീനിയേട്ടൻ കാലിന്റെ ഭാഗത്തും പിടിച്ചു. ഏതു കടയിൽ നിന്നാണ് റേഷൻ എന്നൊക്കെ…

Read More