Author: Webdesk

മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ‘ആറാട്ട്’ ട്രയിലർ ഫെബ്രുവരി നാലിനെത്തും. വലിയ ആവേശത്തോടെയാണ് ആരാധകർ ട്രയിലറിനായി കാത്തിരിക്കുന്നത്. പഴയ മോഹൻലാലിനെ കാണുവാൻ കാത്തിരിക്കുന്ന പ്രേക്ഷകർക്കുള്ള ഒരു വിരുന്ന് ആയിരിക്കും ആറാട്ട് എന്നാണ് സൂചനകൾ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് മോഹൻലാലിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. ‘ആറാട്ടി’ല്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോമഡിക്കു പ്രാധാന്യം നല്‍കുന്നതാണെങ്കിലും മികച്ച ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായികയായി എത്തുന്നത്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ – വിജയ് ഉലകനാഥ്, എഡിറ്റര്‍ – സമീര്‍ മുഹമ്മദ്. സംഗീതം – രാഹുല്‍ രാജ്. കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യര്‍. സജീഷ് മഞ്ചേരിയും ബി ഉണ്ണികൃഷ്ണനും…

Read More

ലോകമെമ്പാടുമുള്ള മലയാളികൾക്കായി മാത്രം ഒരു ഡേറ്റിംഗ് ആപ്പ്. പ്രണയിക്കാൻ താൽപര്യമുള്ള മലയാളികളെ ഉദ്ദേശിച്ചാണ് ഈ ഡേറ്റിംഗ് ആപ്പ്. ‘അരികെ’ എന്നാണ് ഡേറ്റിംഗ് ആപ്പിന്റെ പേര്. മലയാളികളുടെ മനസിലെ പ്രണയത്തെ തൊട്ടുണർത്താൻ മലയാളികൾക്ക് വേണ്ടി മാത്രമായി നിർമിച്ച സ്പെഷ്യൽ ഡേറ്റിംഗ് ആപ്പ് ആണ് ‘അരികെ’. മലയാളികൾക്ക് മാത്രമായി ഒരു ഡേറ്റിംഗ് ആപ്പ് വന്നതോടെ ബാക്കിയുള്ള ഡേറ്റിംഗ് ആപ്പിൽ കയറി ‘മലയാളി ആണോ, മലയാളി ആണോ’ എന്ന് ചോദിക്കേണ്ട. കാരണം കാര്യമായി അർത്ഥവത്തായ ബന്ധങ്ങൾ തേടുന്ന മലയാളിയുടെ കമ്യൂണിറ്റിയാണ് ‘അരികെ’. ഇതിൽ മലയാളികൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരുപാട് ഫീച്ചേഴ്സ് ഉണ്ട്. തമാശ നിറഞ്ഞ ചോദ്യങ്ങളും ഇതിലെ പ്രത്യേകതയാണ്. പൊറോട്ടയും ബീഫുമാണോ ഇഷ്ടം അതോ കപ്പയും മീൻകറിയും ആണോ ഇഷ്ടം എന്നൊക്കെയാണ് ചോദ്യങ്ങൾ. ഇഷ്ടങ്ങളും താൽപര്യങ്ങളും അറിയുന്ന ഒരു പങ്കാളിയെ കണ്ടെത്താൻ ‘അരികെ’ ആപ്പിലൂടെ കഴിയും. നടി സാനിയ ഇയ്യപ്പൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അരികെ ആപ്പിനെ പരിചയപ്പെടുത്തിയത്. പ്ലേ സ്റ്റോറിലും ആപ്പ്…

Read More

പുതിയ സിനിമ റിലീസ് ചെയ്താൽ അപ്പോൾ തന്നെ ടെലഗ്രാമിൽ സിനിമ അന്വേഷിക്കുന്ന കുറേ പേരെങ്കിലും ഉണ്ടാകും. പൈറസിക്കെതിരെ നടപടികൾ ഉണ്ടാകുമ്പോഴും ഇത്തരത്തിൽ സിനിമയുടെ വ്യാജ കോപ്പികൾ നിയമവിരുദ്ധമായി അപ് ലോഡ് ചെയ്യുന്നവരും ഡൗൺലോഡ് ചെയ്തു കാണുന്നവരുമായി നിരവധി പേരുണ്ട്. ഇതിനെ പ്രതിരോധിക്കാൻ പുതിയ സിനിമയുടെ പേരിൽ പഴയ സിനിമ അപ് ലോഡ് ചെയ്യുന്നവരും ഉണ്ട്. ഏതായാലും ഇതുവരെ ട്രയിലർ പോലും ഇറങ്ങാത്ത സിനിമകളും റിലീസ് ആയ പുതിയ ചിത്രങ്ങൾക്കൊപ്പം ടെലഗ്രാമിൽ എത്തിയിട്ടുണ്ട് എന്നതാണ് അത്ഭുതാവഹം. ഇതുവരെ ട്രയിലർ പോലും ഇറങ്ങിയിട്ടില്ലാത്ത ഭീഷ്മ പർവം, ആറാട്ട് എന്നീ സിനിമകൾ ആണ് ടെലഗ്രാമിലുണ്ടെന്ന് കാണിക്കുന്നത്. തമിൾ റോക്കേഴ്സ്, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ഗ്രൂപ്പുകളിലാണ് സിനിമകൾ കാണിക്കുന്നത്. കൂടാതെ റിലീസ് ആയിട്ടില്ലാത്ത സല്യൂട്ട്, നാരദൻ, കള്ളൻ ഡിസൂസ, തുറമുഖം എന്നീ ചിത്രങ്ങളുടെ ഫയലുകളും കാണിക്കുന്നുണ്ട്. ഓരോ ചാനലിന്റെയും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്ത ശേഷം മാത്രം ഫയൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുകയെന്നും അല്ലാത്തപക്ഷം ഫയൽ…

Read More

കഴിഞ്ഞ ദിവസം ആയിരുന്നു പാമ്പ് പിടിക്കുന്നതിനിടയിൽ വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ച വരെ വെന്റിലേറ്റർ സഹായം വേണ്ടി വന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. വാവ സുരേഷ് ചികിത്സയിൽ കഴിയുന്നതിനിടെ അദ്ദേഹത്തിന്റെ പാമ്പ് പിടുത്തത്തിന്റെ രീതിക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നിരിക്കുകയാണ്. വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ലെന്നാണ് ആരോപണം. എന്നാൽ, ഈ ആരോപണത്തിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയനിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. വാവ സുരേഷ് തീരെ വിഷമില്ലാത്ത ഒരു സഹജീവി ആണെന്നും അത്രയും മതി ഒരു മനുഷ്യനെ നെഞ്ചോടു ചേർക്കാനെന്നും ശ്രീജിത്ത് പണിക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ശ്രീജിത്ത് പണിക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, ‘ഒരു രാത്രിയിൽ ഞാൻ വിളിച്ചപ്പോൾ 100 കിലോമീറ്ററിലധികം ദൂരം ഓട്ടോയിൽ സഞ്ചരിച്ചു വന്നവനാണ്. ‘അതിഥിയെ’ തൂക്കിയെടുത്തു പോകുമ്പോഴും ഓട്ടോക്കൂലി പോലും വാങ്ങാതെ മുങ്ങാൻ ശ്രമിച്ചവനാണ്. വണ്ടിക്കൂലിയെങ്കിലും കൊടുക്കാതിരിക്കുന്നത് പാപം ആണെന്ന് തോന്നിയതു കൊണ്ട്…

Read More

അവതാരകയായി മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ലക്ഷ്മി നക്ഷത്ര. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സ്വന്തമായി യുട്യൂബ് ചാനൽ ഉള്ള താരം തന്റെ വ്യക്തിപരമായ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സെറ്റും മുണ്ടും ഉടുത്തുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ആരാധകർ ഇരു കൈയും നീട്ടിയാണ് ചിത്രങ്ങൾ സ്വീകരിച്ചത്. ഏതു വസ്ത്രവും നന്നായി ഇണങ്ങുന്ന ഒരു വ്യക്തി കൂടിയാണ് ലക്ഷ്മി നക്ഷത്ര. നാടൻ വസ്ത്രങ്ങളായാലും മോഡേൺ വസ്ത്രങ്ങളായാലും ലക്ഷ്മി നക്ഷത്ര സുന്ദരിയാണ്. ഏറ്റവുമൊടുവിൽ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സെറ്റും മുണ്ടും ഉടുത്തുള്ള ഈ ഫോട്ടോയിൽ ലക്ഷ്മിയെ കാണാൻ പ്രത്യേക ഭംഗിയാണ് ഇപ്പോഴുള്ളത്. ‘നാടൻ വഴിയിലൂടെയാണ് നടന്നുവരുന്ന രീതിയിലുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ‘ഈ വഴിയിലൂടെ നടക്കുമ്പോഴുള്ള എന്റെ പുഞ്ചിരി എനിക്ക് എന്നും പ്രത്യേകതയുള്ളതാണ്. അത് എനിക്ക് എന്നും സന്തോഷം പ്രദാനം ചെയ്യുന്നു’ – എന്ന അടിക്കുറിപ്പോടെയാണ് ലക്ഷ്മി നക്ഷത്ര ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ലിബ്സ് അലോണ്‍സോ ആണ് ചിത്രങ്ങൾ…

Read More

നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ട്. തമിഴ് പിആര്‍ഓ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. തൃഷ-വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി. പ്രേം കുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. 1996 ബാച്ചിലെ സ്‌കൂള്‍ സഹപാഠികള്‍ 22 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. രണ്ടാം ഭാഗം ഒരുക്കുന്നത് സി. പ്രേം കുമാര്‍ തന്നെയാണ്. രാമചന്ദ്രന്‍ എന്ന കഥാപാത്രമായാണ് സേതുപതി എത്തിയത്. ജാനു എന്ന ജാനകിയായി തൃഷയും എത്തുന്നു. ഇരുവരുടെയും കെമിസ്ട്രി തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സ്‌കൂള്‍ കാലഘട്ടത്തിലാണ് രാമചന്ദ്രനും ജാനകിയും പ്രണയത്തിലാകുന്നത്. കോളജ് കാലമായപ്പോഴേക്കും ഇരുവരും വേര്‍പിരിയുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇരുവരും ഏറെ മാറി. രാമചന്ദ്രന്‍ ട്രാവല്‍ ഫൊട്ടോഗ്രഫറായി. പഴയ നഷ്ടപ്രണയത്തിന്റെ ഓര്‍മകളും പേറി അയാള്‍ ഏകനായി ജീവിക്കുന്നു. പിന്നീട് 22 വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

Read More

മലയാളത്തിലും തമിഴിലുമായി തുടർച്ചായി മൂന്ന് പടങ്ങൾ ഹിറ്റ് ആയതിന്റെ സന്തോഷത്തിലാണ് ഈ താരപുത്രി. മറ്റാരെയും കുറിച്ചല്ല സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ കല്യാണിക്കാണ് ഈ നേട്ടം. ചിമ്പു നായകനായി എത്തിയ തമിഴ് ചിത്രമായ മാനാട് വൻ വിജയമായിരുന്നു. മാനാട് മാത്രമല്ല മലയാളത്തിൽ കല്യാണി നായികയായി എത്തിയ ഹൃദയം, ബ്രോ ഡാഡി എന്നീ ചിത്രങ്ങളും വൻ വിജയമായിരുന്നു. എന്നാൽ, ഇന്നത്തെ കല്യാണിയിലേക്ക് എത്തുന്നതിനു മുമ്പ് തടിച്ച ചബ്ബിയായ ഒരു ഭൂതകാലം കല്യാണിക്കുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നതും കല്യാണിയുടെ പഴയ ഫോട്ടോകളാണ്. പണ്ടൊക്കെ തടിച്ച ശരീരപ്രകൃതമായിരുന്നു കല്യാണിയുടേത്. എന്നാൽ, ഇപ്പോഴത്തെ കല്യാണിയെ നോക്കിയാൽ മെലിഞ്ഞ് വളരെ സുന്ദരിയായി ഇരിക്കുന്നത് കാണാം. സിനിമയ്ക്ക് വേണ്ടിയാണോ തടി കുറച്ചതെന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ, താൻ തടി കുറച്ചത് സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച് കൊണ്ടിരുന്നപ്പോൾ ആണെന്നും അല്ലാതെ നടിയാകാൻ വേണ്ടി ആയിരുന്നില്ലെന്നും മനസ് തുറക്കുകയാണ് കല്യാണി. റെഡ് കാർപറ്റിന് നൽകിയ അഭിമുഖത്തിലാണ് കല്യാണി ഇങ്ങനെ പറഞ്ഞത്.…

Read More

ആദ്യമായി ആസിഫ് അലി ജീത്തു ജോസഫ് ചിത്രത്തിൽ നായകനാകുന്നു. ‘കൂമൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. പേരു പോലെ തന്നെ ഏറെ ദുരൂഹത ഉണർത്തുന്നതാണ് മോഷൻ പോസ്റ്ററും. കെ ആർ കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത് മാൻ എന്ന ചിത്രത്തിന്റെ തിരക്കഥയും കൃഷ്ണകുമാറിന്റേതാണ്. ജീത്തു ജോസഫ് – ആസിഫ് അലി ചിത്രം നിർമിക്കുന്നത് ആൽവിൻ ആന്റണിയാണ്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. സംഗീതം വിഷ്ണു ശ്യാം. വരികൾ വിനായക ശശികുമാർ ആണ്. ആർട്ട് – രാജീവ് കൊല്ലം, കോസ്റ്റ്യൂം ഡിസൈനർ – ലിന്റ ജീത്തു, പ്രൊജക്ട് ഡിസൈൻ – ഡിക്സൺ പൊടുത്താസ്, എഡിറ്റർ – വി എസ് വിനായക്. ഒരു വലിയ താരനിര തന്നെയാണ് ഈ ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രൺജി പണിക്കർ, ബാബുരാജ് എന്നിവർ സിനിമയുടെ ഭാഗമാകും. സിനിമയുടെ ഷൂട്ടിംഗ് ഫെബ്രുവരി 20 മുതൽ ആരംഭിക്കും. ചിത്രത്തിന്റെ…

Read More

പാമ്പ് പിടിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം ആയിരുന്നു വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. പാമ്പ് കടിയേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ച വരെ വെന്റിലേറ്റർ സഹായം വേണ്ടി വന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. ആന്റിവെനം ചികിത്സ തുടരും. തലച്ചോറിന്റെ പ്രവർത്തനം വിലയിരുത്തി വരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ കെ പി ജയകുമാർ പ്രതികരിച്ചു. എന്നാൽ, വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിന്റെ രീതിക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നു. വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ലെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ കുറിച്ചു. ഹരീഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ അറിയില്ല. പാമ്പിനെ എങ്ങനെയെങ്കിലും പിടിക്കലല്ല പാമ്പ് പിടുത്തം, പിടിക്കുന്ന ആളും കാണുന്ന ആളും സുരക്ഷിതരായി പിടിക്കുമ്പോഴാണ് ‘ഒരാൾക്ക് ആ പണി അറിയാം’ എന്നു നാം പറയുക. ഒരാൾ നല്ല ഡ്രൈവറാണോ എന്നു നോക്കുന്നത് ഏറ്റവും കുറഞ്ഞ ആക്സിഡന്റ് ഉണ്ടാക്കിയതും റോഡ്…

Read More

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും ഇടയ്ക്കൊക്കെ പഴയകാല ഓർമകൾ താരം പങ്കു വെയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ‘ഞാനും എന്റെ ബജാജ് സണ്ണിയും’ എന്ന് കുറിച്ച് ആണ് ഒരു ചിത്രം ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. സ്കൂൾ യൂണിഫോമിൽ മുടി ഇരുഭാഗത്തേക്കും പിന്നിയിട്ട് ബജാജ് സണ്ണിയിൽ ഇരിക്കുന്ന ചിത്രമാണ് ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. സ്കൂട്ടിയിൽ ആണോ സ്കൂളിൽ പോയിരുന്നതെന്ന ഒരാളുടെ ചോദ്യത്തിന് തന്റെ സ്കൂൾ സമയത്താണ് തനിക്കിത് കിട്ടിയത് എന്നായിരുന്നു ദിവ്യ ഉണ്ണിയുടെ മറുപടി. പഴയകാല ഓർമകൾ ദിവ്യ ഉണ്ണി ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞയിടെ കോളേജിൽ പഠിക്കുന്ന സമയത്ത് ദിലീപിന് ഒപ്പമുള്ള ഒരു ചിത്രവും ദിവ്യ ഉണ്ണി പങ്കുവെച്ചിരുന്നു. കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ പഠിക്കവേ, കോളേജിലെ ആർട്സ് ക്ലബ് ഉദ്ഘാടനത്തിനു ദിലീപ് വന്നപ്പോൾ പകർത്തിയ ചിത്രമായിരുന്നു താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. അന്ന് സ്വാഗത…

Read More