Author: Webdesk

സിനിമാപ്രേമികളുടെ ഇഷ്ടചിത്രമായ സി ബി ഐ സീരീസിലെ അഞ്ചാം ഭാഗം ഒരുങ്ങുകയാണ്. സേതുരാമയ്യർ ആയി മമ്മൂട്ടി വീണ്ടും എത്തുമ്പോൾ മലയാളസിനിമയിൽ തന്നെ അത് ഒരു ചരിത്രമാണ്. 33 വർഷങ്ങൾക്കിടയിൽ സംവിധായകനും നായകനും തിരക്കഥാകൃത്തും ഒന്നിക്കുന്ന അപൂർവതയ്ക്കാണ് സി ബി ഐ അഞ്ചാം ഭാഗത്തിലേക്ക് എത്തി നിൽക്കുമ്പോൾ പ്രേക്ഷകർ സാക്ഷ്യം വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2021 നവംബർ 29നാണ് പൂജ ചടങ്ങുകളോടെ ആരംഭിച്ചത്. എന്നാൽ, ജനുവരി പകുതിയോടെ മമ്മൂട്ടിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചിരുന്നു. മമ്മൂട്ടി കോവിഡ് നെഗറ്റീവ് ആയ സാഹചര്യത്തിൽ ചിത്രീകരണം ഉടൻ പുനരാരംഭിച്ചേക്കും. കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് മമ്മൂട്ടി പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപര്‍വ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴു, ലിജോ…

Read More

കോവിഡ് കാരണം റിലീസ് മാറ്റിവെച്ച ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി നാലിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ജനുവരി 28ന് ആയിരുന്നു നേരത്തെ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അഞ്ചു ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. ഫസ്റ്റ് പേജ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത്സിംഗിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി മോഹനാണ്. ധീരജ് ഡെന്നിയും ആദ്യാ പ്രസാദും ആണ് ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, നന്ദു, ജോയ് മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രഞ്ജിൻ രാജിന്റേതാണ് ചിത്രത്തിന്റെ സംഗീതം. റഫീറ് അഹമ്മദ്, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ,…

Read More

പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയാണ് ഹൃദയം. ജനുവരി 21ന് ആയിരുന്നു ഹൃദയം തിയറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോൾ പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രണവ് വളരെ സിംപിളായിട്ടുള്ള മനുഷ്യനാണെന്നും ഒന്നും വെട്ടിപ്പിടിക്കണം എന്ന രീതിയിലുള്ള ആഗ്രഹമൊന്നുമില്ലാത്ത ഒരാളാണ് പ്രണവെന്നും വിനീത് പറഞ്ഞു. നല്ല വായനയുള്ളതു കൊണ്ടും ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും ചെയ്യുന്നത് കൊണ്ട് ജീവിതത്തെ മറ്റൊരു തലത്തിൽ കാണുന്നയാളാണ് പ്രണവ്. സിനിമയിൽ അഭിനയിക്കുന്നില്ലായിരുന്നുവെങ്കിൽ അവൻ നമ്മുടെ അടുത്തുവന്ന് നിന്നാൽ പോലും നമ്മൾ ശ്രദ്ധിക്കില്ല. കാരണം, ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ പെരുമാറുകയോ ജീവിക്കുകയോ ചെയ്യുന്ന ഒരാളല്ല പ്രണവെന്നും വിനീത് പറഞ്ഞു. ലളിതമായി ജീവിക്കുന്നതും അങ്ങനെ മുന്നോട്ടു പോകുന്നതും അയാളുടെ രീതിയാണെന്ന് തോന്നിയിട്ടുണ്ട്. ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന ഒരാളാണ്. ഒരു മലയുടെ മുകളിൽ ഷൂട്ട് കഴിഞ്ഞ് വന്നാൽ അവിടെ ആൾക്കാർ ഉപേക്ഷിച്ച…

Read More

സെലിബ്രിറ്റി കലണ്ടർ ഫോട്ടോഷൂട്ടിന്റെ വീഡിയോ പങ്കുവെച്ച് നടൻ മമ്മൂട്ടി. നീണ്ട കുറിപ്പോടു കൂടിയാണ് മനോരമ സെലിബ്രിറ്റി കലണ്ടർ ഫോട്ടോഷൂട്ടിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ചത്. ‘ആദ്യം നിശബ്ദത ആയിരുന്നു, ശൂന്യത, ഇടം, ഒന്നുമില്ലായ്മയുടെ കടൽ, അപ്പോൾ അവനുണ്ടായിരുന്നു, അവന്റെ ശക്തിയും വീര്യവും സാന്നിധ്യവും, രാത്രിയെ മുറിക്കുന്ന പ്രഭാതം, ഇരുണ്ട രാജാവ്! മനോരമ ഓൺലൈൻ ജോയ്ആലുക്കാസ് സെലിബ്രിറ്റി കലണ്ടർ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നു.’ – മമ്മൂട്ടി കുറിച്ചു. സെലിബ്രിറ്റി കലണ്ടർ ഫോട്ടോഷൂട്ടിന്റെ ഡയറക്ടർ ഫാഷൻമോംഗർ അച്ചു. ടിജോ ജോൺ ആണ് ഫോട്ടോഗ്രഫി. മോഷൻ ഗ്രാഫിക്സ് വടയാട്ടും ആർട് ഡയറക്ടർ സുനിൽ ജോർജുമാണ്. അമൃത ആണ് ഫാഷൻ ഡിസൈനർ. മനോരമ ഓൺലൈനും ജോയ് ആലുക്കാസും ചേർന്ന് അവതരിപ്പിക്കുന്ന സെലിബ്രിറ്റി കലണ്ടർ മൊബൈൽ ആപ്പിന്റെ ഭാഗമായിരുന്നു ഫോട്ടോഷൂട്ട്. കോവിഡ് ബാധിതനായിരുന്ന മമ്മൂട്ടി കോവിഡ് മുക്തനായതിനു ശേഷം പൊതുപരിപാടികളിൽ പങ്കെടുത്ത് തുടങ്ങിയിട്ട് കുറഞ്ഞ ദിവസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞദിവസം ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ മമ്മൂട്ടി എത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ…

Read More

ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്ക് വന്‍സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. വെഡിംഗ് ഫോട്ടോ ഷൂട്ടിുും ഇന്‍സ്റ്റാഗ്രാം റീല്‍സിലും ഒക്കെ മിന്നല്‍ മുരളി ഇടം നേടിയിരുന്നു. ഇപ്പോഴിതാ പിടി എന്‍ജിനീയറിംഗ് കോളേജിലെ ചോദ്യ പേപ്പറിലും ‘മിന്നല്‍ മുരളി’. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ പേപ്പറിലാണ് മിന്നല്‍ മുരളിയും കുറുക്കന്‍മൂലയും പരാമര്‍ശിച്ചിരിക്കുന്നത്. ”സമുദ്രനിരപ്പില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കുറുക്കന്‍മൂല. മിന്നല്‍ മുരളി കുളിക്കാന്‍ വെള്ളം ചൂടാക്കുകയാണ്. അപ്പോഴാണ് 100 ഡിഗ്രി സെല്‍ഷ്യസിന് താഴെ വെള്ളം തിളയ്ക്കുമെന്ന് അനന്തരവന്‍ ജോസ്‌മോന്‍ പറയുന്നത്. എന്നാല്‍ അത് സാധ്യമല്ലെന്നു മിന്നല്‍ മുരളി വാദിച്ചു. 100 ഡിഗ്രി സെല്‍ഷ്യസില്‍ വെള്ളം തിളയ്ക്കുന്നത് എങ്ങനെ?” എന്നാണ് ഒരു ചോദ്യം. ഇതു കൂടാതെ അക്വാമാനും അയണ്‍മാനും ഉള്‍പ്പെട്ട ചോദ്യങ്ങളമുണ്ട്. ചോദ്യപേപ്പര്‍ ബേസില്‍ ജോസഫ് പങ്കുവച്ചിട്ടുണ്ട്. രണ്ടു ഭാഗങ്ങളായാണ് ചോദ്യങ്ങള്‍ ഉള്ളത്. ഇതില്‍ പാര്‍ട്ട് എയിലും ബിയിലും മിന്നല്‍ മുരളിയും കുറുക്കന്‍മൂലയും…

Read More

ആരാധകന്റെ വിവാഹത്തിന് ഭാര്യാസമേതം എത്തി ആശംസകൾ നേർന്ന് നടൻ ആസിഫ് അലി. ആലപ്പുഴ സ്വദേശിയായ സാൻ കുര്യന്റെ വിവാഹത്തിനാണ് ആസിഫ് അലിയും ഭാര്യ സമയും എത്തിയത്. തനിക്ക് സാനുമായി പന്ത്രണ്ട് വർഷത്തെ പരിചയം ഉണ്ടെന്നും ഇവരുടെയൊക്കെ പിന്തുണയും സ്നേഹവും കൊണ്ടാണ് അദ്ധ്വാനവും കൊണ്ടാണ് താൻ ഇവിടെ വരെ എത്തി നിൽക്കുന്നതെന്നും വിവാഹവേദിയിൽ സംസാരിക്കുന്നതിനിടെ ആസിഫ് അലി പറഞ്ഞു. വിവാഹച്ചടങ്ങിന്റെ തുടക്കം മുതൽ താരം സജീവ സാന്നിധ്യമായി ഉണ്ടായിരുന്നു. വിവാഹത്തിനെത്തിയ ഓരോ ആളുകളോടും സംസാരിച്ചും വിശേഷങ്ങൾ ചോദിച്ചുമാണ് താരം യാത്രയായത്. അതേസമയം, ആരാധകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സമയം കണ്ടെത്തി എത്തിയ ആസിഫ് അലിയെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് അഭിനന്ദിച്ചിരിക്കുന്നത്. ‘അയാൾ അങ്ങെനെയാണ് സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും. ആരാധകന്റെ കല്യാണത്തിന് തിരക്കുകൾ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും. ഫാൻസുമായി ഇത്രയും അടുപ്പം ഉള്ള മറ്റൊരു യൂത്തൻ ഇല്ല എന്ന് തന്നെ പറയാം.’ – ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അഫ്സൽ എന്നയാൾ കുറിച്ചു. ‘വിജയ…

Read More

പേരൻപിന് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. നിവിൻ പോളി തന്നെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റാം സാറിനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഒരു വലിയ പഠനം കൂടി ആയിരുന്നെന്നും നിവിൻ പോളി കുറിച്ചു. ‘സൂരിക്കൊപ്പം റാം സാറിന്റെ പ്രൊജക്ടിന്റെ അവസാന ഷെഡ്യൂൾ ഇന്ന് ആരംഭിച്ചു. റാം സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു മികച്ച പഠനാനുഭവമാണ്’ – ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് നിവിൻ പോളി കുറിച്ചു. ചെന്നൈയിലെ എ ആർ റഹ്മാൻ ഷൂട്ടിംഗ് ഫ്ലോറിലാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിൽ സൂരിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അഞ്ജലിയാണ് നായിക. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമിക്കുന്നത്. റാമിനൊപ്പം രണ്ടാമത്തെ ചിത്രമാണ് അഞ്ജലിയുടേത്. യുവാൻ ശങ്കർ രാജയാണ് ഈ ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. പേരൻപിൽ വിജി എന്ന കഥാപാത്രമായി…

Read More

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നടൻ ദിലീപിന് എതിരെ വീണ്ടും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിൽ ദിലീപിന് അനുകൂലവും പ്രതികൂലവുമായി നിരവധി വാദങ്ങൾ ആണ് ഉയരുന്നത്. ദിലീപിന് പരസ്യപിന്തുണ പ്രഖ്യാപിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്. ഡയാന രാജകുമാരി സഞ്ചരിച്ച കാർ ഒരു തൂണിലിടിച്ചാണ് അവർ മരിച്ചതെന്നും ആ സംഭവത്തിൽ ദിലീപിന്റെ ഗൂഡാലോചന അന്വേഷിക്കാൻ കേരള പൊലിസ് ഇന്റെർപോളിന്റെ സഹായം തേടിയെന്നും ഒക്കെയാണ് പോസ്റ്റ്. ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, ‘ഡയാന രാജകുമാരി സഞ്ചരിച്ച കാർ ഒരു തൂണിലിടിച്ചാണ് അവർ മരിച്ചത് സംഭവത്തിൽ ദിലീപിന്റെ ഗൂഡാലോചന അന്വേഷിക്കാൻ കേരള പോലിസ് ഇന്റെർപോളിന്റെ സഹായം തേടി. കൂടാതെ കീരി കാടൻ ജോസിനെ . സേതുമാധവൻ തല്ലി കൊന്നതും.. ടI സോമശേഖരനെ ,ആട് തോമ ഇടിച്ച് പൊട്ട കിണട്ടിലിട്ടതും. നാട്ടിലിറങ്ങിയവരയൻ കടുവയെ . പുലിമുരുകൻ കുന്തമെറിഞ്ഞ് കൊന്നതും ദിലീപ് പറഞ്ഞിട്ടാണ് എന്ന് സംശയിക്കുന്നു. കൊടകര സലീഷ് സ്ഥിരമായി…

Read More

കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും വർക് ഔട്ടിൽ സജീവമായി നടി റിമ കല്ലിങ്കൽ. ഒരു മാസത്തെ കോവിഡാനന്തര വിശ്രമത്തിനു ശേഷം ജിമ്മിൽ വർക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ റിമ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ശരീരത്തെ ശ്രദ്ധിക്കണമെന്ന സന്ദേശം വ്യക്തമാക്കുന്ന ഒരു ചെറിയ അടിക്കുറിപ്പോടു കൂടിയാണ് വർക് ഔട്ട് ചിത്രങ്ങൾ റിമ പങ്കുവെച്ചിരിക്കുന്നത്. ശരീരം പറയുന്നത് എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കണമെന്നും റിമ കുറിക്കുന്നു. സോഷ്യൽ മീഡിയയിൽ വർക് ഔട്ട് ചിത്രം പങ്കുവെച്ചു കൊണ്ട് റിമ കല്ലിങ്കൽ കുറിച്ചത് ഇങ്ങനെ, ‘ഒരു മാസത്തെ കോവിഡാനന്തര വിശ്രമത്തിന് ശേഷം വീണ്ടും വർക് ഔട്ടിലേക്ക്. വർക് ഔട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാൻ. എന്നാൽ, ജീവിതത്തിന് നിങ്ങളെ കീഴ്പ്പെടുത്താൻ കഴിയും. നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക. ശരീരം നിങ്ങളോട് പറയാൻ ശ്രമിക്കുന്നതിനെ ബഹുമാനിക്കുക.’- റിമ കുറിച്ചു ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കൽ ബി​ഗ് സ്ക്രീനിൽ തന്റെ സാന്നിധ്യം അറിയിച്ചത്. നടിയെന്നതിനൊപ്പം നര്‍ത്തകി, നിര്‍മ്മാതാവ് എന്ന…

Read More

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞയിടെ ആയിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്ത് എത്തിയത്. ഇതിനെ തുടർന്ന് ദിലീപിന് എതിരെ വീണ്ടും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദിലീപ് ഉൾപ്പെടെ അഞ്ച് കുറ്റാരോപിരെ മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂർ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ദിലീപിന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയ ബാലചന്ദ്രകുമാറിന് എതിരെ ബലാത്സംഗ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് യുവതി. പത്തു വർഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങൾ ഒളി ക്യാമറയിൽ പകർത്തി ബാലചന്ദ്രകുമാർ തന്നെ ബ്ലാക്ക് മെയിൽ ചെയ്തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം…

Read More