Author: Webdesk

തമിഴ് സിനിമാ താരം ചിമ്പു 2020 ല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മേക്കോവര്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ആത്മന്‍-സിലംബരശന്‍ ടി.ആര്‍’ എന്നായിരുന്നു ആ വിഡിയോക്ക് നല്‍കിയ പേര്. ഇപ്പോഴിതാ അതിന്റെ പൂര്‍ണരൂപം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ചിമ്പു. ‘ദി ജേര്‍ണി ഓഫ് ആത്മന്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന വിഡിയോയില്‍ മലയാളത്തിന് പ്രിയപ്പെട്ട രണ്ട് പേരുണ്ട്. ബാലതാരമായി എത്തി മലയാളത്തിലും തെലുങ്കിലും തമിഴിലും ശ്രദ്ധ നേടിയ ശരണ്യ മോഹനും ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനുമാണ് ചിമ്പുവിന്റെ വിഡിയോയില്‍ ഇടം പിടിച്ചവര്‍. കളരിപ്പയറ്റ് പഠനത്തിനും മറ്റുമായി കേരളത്തിലെത്തിയ ചിമ്പുവിനെ ഭരതനാട്യം അഭ്യസിപ്പിച്ചത് ശരണ്യയായിരുന്നു. കളരിപ്പയറ്റ് അഭ്യസിക്കുന്നതിനിടെ ചിമ്പുവിന് ചെറിയ പരുക്ക് പറ്റിയപ്പോള്‍ ചികിത്സിച്ചത് അരവിന്ദ് കൃഷ്ണനായിരുന്നു. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകന്‍ കൂടിയാണ് അരവിന്ദ് കൃഷ്ണന്‍. അച്ചം യെന്‍പത് മടമയ്യടാ എന്ന ചിത്രത്തിന് ശേഷമാണ് ചിമ്പുവിന്റെ ശരീര ഭാരം കൂടിയത്. പിന്നീട് ഫിറ്റ്‌നസ് ട്രെയിനര്‍ സന്ദീപ് രാജിനെ പരിചയപ്പെട്ടത് ചിമ്പുവിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു.…

Read More

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി തുടങ്ങി. സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട ‘സി’ കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സി കാറ്റഗറിയിൽ ഉൾപ്പെട്ട് തിയറ്ററുകൾ അടഞ്ഞുകിടന്നിരുന്ന ബാക്കി ജില്ലകളിലും തിയറ്ററുകൾ തുറക്കും. ഹൃദയം ഉൾപ്പെടെയുള്ള സിനിമകൾ ഇതോടെ കൂടുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ബി കാറ്റഗറിയിൽ സംസ്ഥാനത്ത് പത്ത് ജില്ലകളാണ് ഉള്ളത്. എ കാറ്റഗറിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉള്ളത്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ തരം തിരിക്കുന്നത്. അതേസമയം, കാസർകോഡ് ജില്ലയെ ഒരു കാറ്റഗറിയിലും ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, കോവിഡ് സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനും തീരുമാനിച്ചു. അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തിൽ സി കാറ്റഗറി ജില്ലകളില്‍ സിനിമാ തിയറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. തിയറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത്…

Read More

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ ലൊക്കേഷന്‍ ഹണ്ടംഗിനിറങ്ങിയ അനുഭവം പറയുകയാണ് ചിത്രത്തിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച നടനും സംവിധായകനും ആഡ് മേക്കറുമായ ശ്രീകാന്ത് മുരളി. ആ സമയം ബോളിവുഡില്‍ തിരക്കിലായിരുന്നു പ്രിയദര്‍ശന്‍. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ലൊക്കേഷന്‍ നോക്കുന്നതിനായി പുറപ്പെട്ടത് താനായിരുന്നുവെന്ന് ശ്രീകാന്ത് മുരളി ഓര്‍ക്കുന്നു. ചിത്രത്തിന്റെ ലൊക്കേഷനായി നിലമ്പൂരാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ക്ക് പോകാന്‍ തീരുമാനിച്ചു. ആന്റണി പെരുമ്പാവൂര്‍ ഇതിനായുള്ള സഹായങ്ങള്‍ ചെയ്തു തന്നു. നിലമ്പൂര്‍ക്കുള്ള യാത്രയ്ക്കിടയിലാണ് അപ്രതീക്ഷിതമായി ആന്റണി പെരുമ്പാവൂരിന്റെ കോള്‍ വന്നത്. നിലമ്പൂര്‍ക്ക് പുറപ്പെട്ട താന്‍ തൃശൂരില്‍ യാത്ര നിര്‍ത്തിയെന്ന് ശ്രീകാന്ത് മുരളി പറയുന്നു. നിലമ്പൂരില്‍ താന്‍ വന്നിറങ്ങിയപ്പോള്‍ ആളുകൂടിയെന്നും അപ്പോള്‍ ലാല്‍ സാര്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ ചൂണ്ടിക്കാട്ടി. ആളുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ നിലമ്പൂരില്‍ നിന്ന് ലൊക്കേഷന്‍ ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു. അങ്ങനെ നിലമ്പൂര്‍ക്ക് തിരിച്ച താന്‍ അവിടെ നിന്ന് ഒറ്റപ്പാലത്തിന് വണ്ടി കയറിയെന്ന് ശ്രീകാന്ത് മുരളി…

Read More

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി നടൻ ഉണ്ണി മുകുന്ദൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് ഉണ്ണി മുകുന്ദൻ അദ്ദേഹത്തെ കണ്ടത്. മാത്രമല്ല പ്രഭാത ഭക്ഷണവും മുഖ്യമന്ത്രിക്ക് ഒപ്പമിരുന്ന് കഴിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാൻ സാധിച്ചത് വളരെ അഭിമാനകരമായ കാര്യമാണെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. സമയം കിട്ടുമ്പോൾ മേപ്പടിയാൻ കാണാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചതായും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ സാറുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. താങ്കളുടെ തിരക്കേറിയ ഷെഡ്യൂളിന് ഇടയിലും സമയം മാറ്റിവെച്ചതിന് ഒരുപാട് നന്ദി. കൂടാതെ, ഇന്ന് രാവിലെ പ്രഭാതഭക്ഷണം കഴിക്കാൻ താങ്കളുടെ തൊട്ടരികിൽ ഇരിപ്പിടം നൽകിയതിനും നന്ദി. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിൽ ഒന്നായിരിക്കും ഇത്. ഈ അവിസ്മരണീയ ദിനം സമ്മാനിച്ചതിന് ജോൺ ബ്രിട്ടാസ് ഏട്ടന് ഒത്തിരി നന്ദി.…

Read More

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. പുനീതിന്റെ ബംഗളൂരുവിലെ വസതിയിൽ എത്തിയ അല്ലു അർജുൻ പുനീതിന്റെ മൂത്ത സഹോദരൻ ശിവ രാജ്കുമാറുമായും കൂടിക്കാഴ്ച നടത്തി. പുനീതിന്റെ വീട്ടിലെത്തിയ അല്ലു അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. പുനീതിന്റെ കുടുംബത്തെ കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും ബംഗളൂരുവിൽ എത്തുമെന്ന് അല്ലു അർജുൻ നേരത്തെ പറഞ്ഞിരുന്നു. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ എത്തിയപ്പോൾ ആയിരുന്നു അല്ലു അങ്ങനെ പറഞ്ഞത്. ‘ഇപ്പോൾ സിനിമാ പ്രമോഷനുകൾക്കായാണ് ഞാൻ വന്നിരിക്കുന്നത്. ഞാൻ ഇവിടെയുണ്ട് എന്നതുകൊണ്ട് പുനീത് രാജ്കുമാറിന്റെ കുടുംബത്തെ കാണാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും പ്രത്യേകമായി ബംഗളൂരുവിലേക്ക് മടങ്ങും.’ – എന്നായിരുന്നു അല്ലു അർജുൻ പറഞ്ഞത്. അത് തനിക്ക് അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും പ്രകടനമാണെന്നും അല്ലു അർജുൻ പറഞ്ഞു. പുനീത് രാജ്കുമാറിന്റെ അവസാനചിത്രമായ ജെയിംസ് പ്രദർശനത്തിന് ഒരുങ്ങുകയാണ്. മാർച്ച് 17ന് ചിത്രം…

Read More

ഗായിക റിമി ടോമിയുടെ അമ്മ റാണി ടോമിയുടെ നൃത്ത വിഡിയോ വൈറലാകുന്നു. മരുമകളും നടിയുമായ മുക്തയാണ് വിഡിയോ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചത്. ‘പ്രായം വെറും നമ്പറാണ്, ശരിയല്ലേ? മമ്മിയേ പൊളിച്ചു കേട്ടോ’ എന്ന അടിക്കുറിപ്പോടെയാണ് മുക്ത വിഡിയോ പങ്കുവച്ചത്. മുക്ത പങ്കുവച്ച വിഡിയോക്ക് താഴെ സ്‌നേഹം അറിയിച്ച് റാണിയും രംഗത്തെത്തിയിരുന്നു. നിരവധി പേര്‍ വിഡിയോ കാണുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഈ പ്രായത്തിലും തികഞ്ഞ ഊര്‍ജത്തോടെ നൃത്തം അഭ്യസിക്കുന്ന റാണി പ്രചാദനമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. മുന്‍പ് റാണി ടോമിക്കൊപ്പമുള്ള റീല്‍സും മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അന്ന് വിഡിയോ കണ്ടവര്‍ മുക്തയുടെ അമ്മായിയമ്മയുടെ അഭിനയത്തെയാണ് പ്രശംസിച്ചത്. റാണി ഇപ്പോഴും നൃത്തം അഭ്യസിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് മമ്മി കൂടുതല്‍ സമയവും നൃത്തവും പാട്ടും പരിശീലിക്കുകയാണെന്ന് റിമി ടോമി പറഞ്ഞിരുന്നു. ഓണ്‍ലൈനായാണ് പരിശീലനം. View this post on Instagram A post shared by Muktha (@actressmuktha)

Read More

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് നടൻ ലാലു അലക്സ് ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസിലേക്ക് വീണ്ടും ഇടിച്ചു കയറിയത്. വില്ലൻ വേഷങ്ങളിലാണ് ലാലു അലക്സ് തന്റെ അഭിനയജീവിതം ആരംഭിച്ചെങ്കിലും പിന്നെ പല സിനിമകളിലും പെൺമക്കളുടെ ചങ്ക് ഡാഡിയായി അദ്ദേഹം തിളങ്ങി. ഇപ്പോൾ ഇതാ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യിലും മികച്ച അച്ഛൻ വേഷമാണ് ലാലു അലക്സിനെ ശ്രദ്ധേയനാക്കിയിരിക്കുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദർശന്റെ കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിലാണ് ലാലു അലക്സ് എത്തുന്നത്. ‘ബ്രോ ഡാഡി’ ഇറങ്ങുന്നതിനു മുമ്പ് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങൾ ആയിരുന്നു ചർച്ചയെങ്കിൽ സിനിമ റിലീസ് ആയതിനു ശേഷം ലാലു അലക്സിന്റെ കഥാപാത്രമായ കുര്യൻ മാളിയേക്കലിനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി എവിടെ ആയിരുന്നു എന്ന ചോദ്യങ്ങളോട് താൻ വെറുതെ ഇരിക്കുകയായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിൽ ലാലു അലക്സ് പറഞ്ഞിരിക്കുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ബ്രോ ഡാഡിയിൽ കല്യാണി പ്രിയദർശന്റെ കഥാപാത്രത്തിന്റെ…

Read More

തെന്തിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് ചിമ്പു. ചിമ്പുവിന്റ ഡയറ്റിനെക്കുറിച്ചും ശരീരഭാരം കുറച്ചതിനെക്കുറിച്ചും പറയുകയാണ് അദ്ദേഹത്തിന്റെ മുൻ ഫിറ്റ്നസ് ട്രയിനർ കൂടിയായ സന്ദീപ് രാജ്. ‘അച്ചം യെൻപത് മടമയ്യടാ’ എന്ന ചിത്രത്തിനു ശേഷമായിരുന്നു ചിമ്പുവിന്റെ ശരീരഭാരം കൂടിയത്. ലുക്കിൽ പോലും വലിയ മാറ്റമായിരുന്നു ഉണ്ടായത്. 2020ൽ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയപ്പോൾ ആയിരുന്നു സന്ദീപ് രാജിനെ ചിമ്പു പരിചയപ്പെടുന്നത്. ആ പരിചയപ്പെടൽ പിന്നീട് ചിമ്പുവിന്റെ ഫിറ്റ്നസ് ട്രയിനർ ആക്കി സന്ദീപിനെ മാറ്റി. സംവിധായകൻ മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ എന്ന സിനിമയിൽ വളരെ വേഗത്തിൽ ഓടുന്ന ഒരു സീൻ ചിമ്പുവിന് ഉണ്ടായിരുന്നു. എന്നാൽ, ആ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ തനിക്ക് കാൽമുട്ടിന് വളരെയധികം വേദനയുണ്ടായിയെന്ന് ചിമ്പു പറഞ്ഞു. ആ സമയത്ത് താരത്തിന് ഫിസിക്കൽ ആക്ടിവിറ്റി ഒന്നും ഉണ്ടായിരുന്നില്ല. സിനിമ കണ്ട പലരും തനിക്ക് ഓടാൻ പോലും കഴിയില്ലെന്ന് പറഞ്ഞെന്നും ചിമ്പു ഓർക്കുന്നു. ‘മാനാട്’ സിനിമയിൽ ഒരു സീനിനായി തനിക്ക് ഓടേണ്ടി വന്നെന്നും അന്ന് ആർക്കും…

Read More

കോവിഡിനെ തുടർന്ന് റിലീസ് മാറ്റിവെച്ച ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ ഇന്നുമുതൽ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ രചനയും സംവിധാനവും ശരത് ജി മോഹനാണ്. ഫസ്റ്റ് പേജ് എന്റർടയിൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിലെ നായക കഥാപാത്രമായി ധീരദ് ഡെന്നി എത്തുമ്പോൾ ആദ്യ പ്രസാദ് ആണ് നായികയായി എത്തുന്നത്. നേരത്തെ, ജനുവരി 28ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അഞ്ചു ജില്ലകൾ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ്. പ്രണയത്തിനും സൗഹൃദത്തിനും ഹാസ്യത്തിനും ഇടം നൽകുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുന്ന ത്രില്ലർ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ഇന്ദ്രൻസ്, നന്ദു, ജോയ് മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. രഞ്ജിൻ രാജിന്റേതാണ് ചിത്രത്തിന്റെ സംഗീതം. റഫീറ് അഹമ്മദ്, ബി കെ…

Read More

മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ഉദാഹരണം സുജാതയിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച താരമാണ് അനശ്വര രാജന്‍. 2018ലായിരുന്നു ഉദാഹരണം സുജാത പ്രേക്ഷകരിലേക്കെത്തിയത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച സുജാതയുടെ മകളായ ആതിര കൃഷ്ണന്‍ എന്ന കഥാപാത്രം അനശ്വരയുടെ കൈയില്‍ ഭദ്രമായിരുന്നു. വിരലിലെണ്ണാന്‍ മാത്രമാണ് സിനിമയെങ്കിലും അനശ്വര ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. 2018 ല്‍ തന്നെ അനശ്വരയുടെ രണ്ടാമത്തെ ചിത്രം സമക്ഷം പുറത്തിറങ്ങി. സ്‌കൂള്‍ ജീവിതം പ്രമേയമാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ അനശ്വരയ്ക്ക് നല്‍കിയത് മികച്ച ഒരു ബ്രേക്കാണ്. ചിത്രത്തില്‍ കീര്‍ത്തി എന്ന കേന്ദ്രകഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. തുടര്‍ന്ന് 2019ല്‍ പുറത്തിറങ്ങിയ ജിബു ജേക്കബ് ചിത്രം ആദ്യരാത്രി, വാങ്ക്, തമിഴ് ചിത്രം റാഞ്ചി തുടങ്ങിയ ചിത്രങ്ങളിലും അനശ്വര വേഷമിട്ടു. ഗിരീഷ് എ.ഡിയുടെ തന്നെ സൂപ്പര്‍ ശരണ്യയാണ് അനശ്വരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ടൈറ്റില്‍ കഥാപാത്രമായാണ് അനശ്വര ചിത്രത്തിലെത്തിയത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മാതാവാകുന്ന മലയാള ചിത്രം മൈക്കിന്റെ ഫസ്റ്റ്…

Read More