Author: Webdesk

ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ താരങ്ങളാണ് പൊളി ഫിറോസും ആര്യയും. ബിഗ് ബോസിനു ശേഷം സ്വന്തം യുട്യൂബ് ചാനലില്‍ പ്രാങ്ക് വീഡിയോ ചെയ്ത് ഫിറോസ് തരംഗമായി. ആര്യയാകട്ടെ ബഡായ് ബംഗ്ലാവില്‍ നിന്ന് മാറി വാല്‍ക്കണ്ണാടിയിലേക്ക് എത്തുകയും ചെയ്തു. ഇപ്പോഴിതാ ഈ ഷോയിലേക്ക് ഫിറോസ് അടക്കമുള്ള ബിഗ് ബോസ് താരങ്ങള്‍ എത്തിയിരിക്കുകയാണ്. ഈ പരിപാടിയില്‍ വെച്ച് ആര്യക്ക് വിവാഹമാലോചിച്ചിരിക്കുകയാണ് ഫിറോസ്. തമാശകള്‍ പറയുന്ന കൂട്ടത്തിലായിരുന്നു ഫിറോസ് ആര്യക്ക് വിവാഹമാലോചിച്ചത്. പുര നിറഞ്ഞ് നില്‍ക്കുക എന്ന വിഷയത്തിലായിരുന്നു ഫിറോസിന്റെ കമന്റ്, തനിക്കും പുര നിറഞ്ഞ് നില്‍ക്കുന്നൊരു സുഹൃത്തുണ്ടെന്ന് ഫിറോസ് പറയുന്നു. പണ്ട് പുര നിറഞ്ഞ് നില്‍ക്കുക എന്ന് പറയുന്നത് സ്ത്രീകള്‍ക്കായിരുന്നു. എനിക്കറിയാവുന്ന എന്റെ സുഹൃത്ത് പുര നിറഞ്ഞ് നില്‍ക്കുകയാണെന്നും, നല്ല പെണ്‍കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും ഫിറോസ് പറഞ്ഞു. പതിനെട്ട് വയസ്സ് മുതല്‍ അവന്‍ നല്ലൊരു പെണ്‍കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഇതുവരെ അവന് പെണ്ണ് കിട്ടിയിട്ടില്ല. ഇവന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കല്യാണം കഴിച്ചപ്പോള്‍ ആകെ…

Read More

മലയാള സിനിമയില്‍ ഒരു പിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദീപ്തി സതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. നീന എന്ന മലയാള ചിത്രത്തിലൂടെയാണ് ദീപ്തി സതി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്ടര്‍ ആയിരുന്നു അവതരിപ്പിച്ചത്. പിന്നീട് കന്നഡ തെലുങ്ക് തമിഴ് ചിത്രങ്ങളില്‍ താരത്തിന് നിരവധി അവസരങ്ങള്‍ തേടിയെത്തി. കഥാപാത്രത്തിന്റെ പൂർണതക്കായി അധ്വാനിക്കുന്ന ധാരാളം നടിമാരെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് ദീപ്‌തി സതി. അധികമാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്ത തരത്തിലുള്ള കഥാപാത്രമായിരുന്ന നീനയെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. സിനിമയ്ക്കായി നീണ്ട മുടി മുറിക്കാനും താരം തയ്യാറായിരുന്നു. നീനയ്ക്ക് ശേഷം മലയാളത്തിൽ ലവകുശ,​ സോളോ,​ പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകരായെത്തിയ ഡ്രൈവിംഗ് ലൈസൻസാണ് നടിയുടെ…

Read More

മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ ഡിസംബർ രണ്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. സിനിമയുടെ ട്രയിലറും ടീസറും പ്രമോയും എല്ലാം സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. അതേസമയം, ചെന്നൈയിലെ സ്റ്റുഡിയോയിൽ മരക്കാർ കണ്ടിറങ്ങിയപ്പോൾ സുചിത്രയുടെ കണ്ണുകൾ നിറഞ്ഞതിനെക്കുറിച്ച് പ്രിയദർശനും ആന്റണി പെരുമ്പാവൂരും പറഞ്ഞിരുന്നു. എന്നാൽ, എന്തുകൊണ്ടാണ് സുചിത്രയുടെ കണ്ണുകൾ നിറഞ്ഞതെന്ന് അവർ തന്നെ ഇപ്പോൾ വ്യക്തമാക്കുകയാണ്. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യം വ്യക്തമാക്കിയത്. മരക്കാറിൽ കുഞ്ഞു കുഞ്ഞാലിയുടെ അമ്മ മരിക്കുന്ന രംഗമുണ്ട്. വികാര തീക്ഷ്ണമായ ആ രംഗം പ്രണവ് അവിസ്മരണീയമാക്കി. ആ രംഗം കണ്ടപ്പോഴാണ് സുചിത്രയുടെ മനസ് നിറഞ്ഞതും കണ്ണ് നിറഞ്ഞതും. കുഞ്ഞുകുഞ്ഞാലിയുടെ അമ്മ മരിക്കുന്ന രംഗം ചിത്രീകരിക്കുന്ന സമയം. പ്രിയദർശൻ പ്രണവിന്റെ അടുത്ത് ചെന്നിട്ട് പറഞ്ഞു, ‘അപ്പൂ നിന്റെ അമ്മ മരിച്ചെന്ന് വിചാരിച്ചാൽ മതി’ അങ്ങനെ ആ രംഗം പ്രണവിന്റെ കൈയിൽ ഭദ്രമായി. കഴിഞ്ഞയിടെ സിനിമ കണ്ടിറങ്ങിയപ്പോൾ ഈ രംഗം കണ്ടപ്പോളാണ് സുചിത്രയുടെ…

Read More

തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ സിനിമ റിലീസ് ആകുമ്പോൾ ആരാധകർ പലവിധത്തിലാണ് അത് ആഘോഷമാക്കുന്നത്. ചിലർ താരങ്ങളുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്തുമ്പോൾ മറ്റ് ചിലർ തിയറ്റർ പരിസരത്ത് ചെണ്ടമേളം നടത്തും. എന്നാൽ, ഉത്തരേന്ത്യയിൽ ഒരിടത്ത് കുറച്ച് കൈവിട്ട കളി ആയിരുന്നു ആരാധകർ നടത്തിയത്. സൽമാൻ ഖാന്റെ പുതിയ ചിത്രത്തിന്റ് സ്ക്രീനിങ്ങിന് ഇടയിൽ ആയിരുന്നു സംഭവം. ആവേശം അതിരുവിട്ട ആരാധകർ തിയറ്ററിനുള്ളിൽ പടക്കം പൊട്ടിക്കുകയായിരുന്നു. സൽമാൻ ഖാന്റെ പുതിയ ചിത്രമായ ‘ആന്റിം – ദ ഫൈനൽ ട്രൂത്ത്’ എന്ന ചിത്രത്തിന്റെ സ്ക്രീനിങ് വീഡിയോ പ്രദർശിച്ചപ്പോൾ ആയിരുന്നു ആരാധകരുടെ കൈവിട്ട കളി. എന്നാൽ ഇതിനെതിരെ താരം തന്നെ രംഗത്തു വന്നു. ഇൻസ്റ്റഗ്രാമിൽ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സൽമാൻ കുറിപ്പ് പങ്കുവെച്ചു. വീഡിയോ പങ്കുവെച്ച് സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ, ‘തിയറ്ററിന് ഉള്ളിലേക്ക് പടക്കങ്ങള്‍ കൊണ്ടുപോകരുതെന്ന് എല്ലാ ആരാധകരോടും അഭ്യര്‍ത്ഥിക്കുന്നു. കാരണം, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ജീവന്‍ അപകടത്തിലാക്കും. തിയറ്ററിന് ഉള്ളില്‍ പടക്കങ്ങള്‍ കയറ്റാന്‍…

Read More

പുതിയ ചിത്രം പ്രഖ്യാപിച്ച് മലയാളത്തിന്റെ പ്രിയ യുവതാരം നിവിൻ പോളി. ശേഖര വർമ്മ രാജാവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അനുരാജ് മനോഹർ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇഷ്കിന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നത്. എസ് രഞ്ജിത്ത് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. നിവിൻ പോളിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം കനകം കാമിനി കലഹം ആയിരുന്നു. ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആയിരുന്നു. ചിത്രത്തിലെ നായിക ഗ്രേസ് ആന്റണി ആയിരുന്നു. വിൻസി അലോഷ്യസ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ജോയ് മാത്യു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.

Read More

ഒരു സമ്മാനം നൽകിയതിലൂടെ ആരാധകരുടെ മനസിലെ തന്റെ സ്ഥാനം ഒന്നുകൂടെ ഉറപ്പിച്ചിരിക്കുകയാണ് ഹോളിവുഡ് സൂപ്പർ താരം റോക്ക്. ഡ്വൈൻ ജോൺസൺ എന്ന റോക്ക് തന്റെ കസ്റ്റമസൈസ്ഡ് ഫോഡ് റാപ്റ്റർ ട്രക്കാണ് യുവാവിന് സമ്മാനിച്ചത്. റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദർശനത്തിന് ഇടയിൽ ആയിരുന്നു എല്ലാവരെയും ഞെട്ടിച്ച വളരെ അപ്രതീക്ഷിതമായ സംഭവം. പ്രദർശനത്തിന് ആരാധകരെ തിരഞ്ഞെടുക്കുകയായിരുന്നു. അത്തരത്തിലുള്ള ആരാധകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. അതിൽ നിന്ന് ഏറ്റവും അർഹനായ ഓസ്കാർ റോഡ്രിഗസ് എന്നയാൾക്ക് ട്രക്ക് സമ്മാനിക്കുകയായിരുന്നെന്ന് റോക്ക് പറഞ്ഞു. ഓസ്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ്. ഇത്തരത്തിൽ ഒരു സൽപ്രവൃത്തി നടത്തുന്നയാൾക്ക് ഈ ട്രക്ക് സമ്മാനിക്കാൻ കഴിഞ്ഞതിൽ താൻ വളരെ സന്തോഷവാനാണെന്ന് താരം വ്യക്തമാക്കി. ആദ്യഘട്ടത്തിൽ റെഡ് നോട്ടീസ് എന്ന പുതിയ ചിത്രത്തിൽ ഉപയോഗിക്കുന്ന വാഹനമായ പോർഷെ ടൈകാൻ നൽകാനായിരുന്നു ആലോചന. എന്നാൽ, വാഹനം നൽകാൻ പോർഷെ വിസമ്മതിച്ചു. ഇതിനെ തുടർന്ന് തന്റെ തന്നെ വാഹനം നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും റോക്ക് വ്യക്തമാക്കി.…

Read More

മലയാളത്തിന്റെ ഭാവഗായകനാണ് പി ജയചന്ദ്രൻ. ടെക്നോളജി ഇത്രയേറെ വളർന്നിട്ടും പുതുതലമുറ ഫോണിലും ടാബിലും നോക്കി പാടുമ്പോഴും തന്റെ കുഞ്ഞുഡയറിയിൽ സ്വന്തം കൈപ്പടയിൽ ചെറുതായി എഴുതിയ വരികൾ നോക്കി പാടുന്ന ഗായകൻ. മലയാളികൾ ഇത്രയേറെ ആരാധിക്കുന്ന ഗായകൻ ആണെങ്കിലും താൻ ഇപ്പോഴും ഒരു സംഗീത ആസ്വാദകൻ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രായത്തെ പടിക്കു പുറത്ത് നിർത്തി ഫിറ്റ്നസിൽ ശ്രദ്ധിക്കുന്ന ജയചന്ദ്രന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാജകുടുംബാംഗമാണ് ജയചന്ദ്രൻ. കൊച്ചി രാജകുടുംബാംഗമായ രവിവർമ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി 1944 മാർച്ച് മൂന്നിന് ജനനം. ഇപ്പോൾ 77 വയസാണ് പ്രായമെങ്കിലും തന്റെ ദിനചര്യകൾക്കോ ഭക്ഷണരീതികൾക്കോ ഒന്നും യാതൊരുവിധ മാറ്റവുമില്ല. തികഞ്ഞ സസ്യഭുക്കായിരുന്ന അദ്ദേഹം ചിക്കൻ കഴിച്ചു തുടങ്ങിയത് പാട്ടിനു വേണ്ടി ആയിരുന്നു. ചിക്കൻ കഴിച്ചാൽ പാടാൻ കുറച്ചു കൂടെ സുഖമായിരിക്കും എന്ന ദേവരാജൻ മാസ്റ്ററുടെ ഉപദേശത്തെ തുടർന്ന് ആയിരുന്നു അത്. അങ്ങനെ സസ്യഭുക്കായിരുന്നു ജയചന്ദ്രൻ ഒട്ടും മനസില്ലാതെ ചിക്കൻ കഴിച്ചു തുടങ്ങി. എന്നാൽ,…

Read More

പ്രണവ് മോഹൻലാൽ എന്ന് കേട്ടാൽ മനസിലേക്ക് യാത്രകൾ എന്നായിരിക്കും ഓടിയെത്തുക. കാരണം, പ്രണവ് അത്രവലിയ യാത്രാപ്രിയനാണ്. ഹിമാലയൻ താഴ്വരകളിലൂടയും മണാലിയുടെ തെരുവുകളിലൂടെയും ചുമലിലൊരു ബാക്ക്പാക്കുമായി കറങ്ങി നടക്കുന്ന പ്രണവെന്ന അപ്പുവിന്റെ വീഡിയോസ് പലപ്പോഴും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നടൻ മോഹൻലാലിന്റെയും സുചിത്രയുടെയും ഈ യാത്രാഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കുഞ്ഞുനാൾ മുതൽ തന്നെ അപ്പുവിന് യാത്രകളോട് വലിയ ഇഷ്ടമായിരുന്നെന്നാണ് അമ്മ സുചിത്ര പറയുന്നത്. വളരുന്നതിന് അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നെന്നും സുചിത്ര പറഞ്ഞു. പക്ഷേ പ്രണവിന്റെ യാത്ര രീതികൾ പലപ്പോഴും അമ്മയെന്ന നിലയിൽ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹൻലാൽ പറഞ്ഞു. പഠനത്തിന് ഇടവേള കൊടുത്തായിരുന്നു ഒരു ഘട്ടത്തിൽ യാത്ര. ബനാറസും ഹിമാലയവും ഹംപിയും ജർമനിയും ആസ്റ്റർഡാമും വയനാടും രാജസ്ഥാനും ഒക്കെ അവന്റെ നിരന്തരലക്ഷ്യങ്ങളായി. വിമാനത്തിലും കാറിലും യാത്ര ചെയ്യാൻ അപ്പുവിന് സാധിക്കുമായിരുന്നു. എന്നാൽ. ബസിലും ട്രയിനിൽ ജനറൽ കംപാർട്ട്മെന്റിലും യാത്ര ചെയ്ത അപ്പു വാടക കുറഞ്ഞ…

Read More

ഒരു ഇടവേളയ്ക്ക് ശേഷമുള്ള തന്റെ തിരിച്ചുവരവിന് ഗംഭീര വരവേൽപ്പ് നൽകിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടൻ സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേഷ് ഗോപി നന്ദി അറിയിച്ചത്. ‘നന്ദി… തിയേറ്ററുകൾക്ക് കാവലായതിന്.. നമ്മുടെ സിനിമയ്ക്ക് കാവലായതിന്.. എനിക്ക് കാവലായതിന്..’ കൈകൂപ്പി നിൽക്കുന്ന തന്റെ ചിത്രത്തിനൊപ്പം സുരേഷ് ഗോപി ഇങ്ങനെ കുറിച്ചു. നിരവധി പേരാണ് കമന്റ് ബോക്സിൽ ആശംസകളുമായി എത്തിയത്. ‘ചങ്ക് പറിച്ചു കൂടെ നിൽക്കും സുരേഷേട്ടന് വേണ്ടി കാവൽ ആയി അതിൽ പരം ഒരു വാക്ക് എനിക്ക് പറയാൻ ഇല്ല’ കമന്റ് ബോക്സിൽ ഒരു ആരാധകൻ കുറിച്ചത് ഇങ്ങനെ. അതേസമയം, ഇന്ന് കാവൽ സിനിമയുടെ വിജയാഘോഷം തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ നടന്നിരുന്നു. സുരേഷ് ഗോപി, നിധിൻ രൺജി പണിക്കർ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും വിജയാഘോഷത്തിനായി എത്തിയിരുന്നു. ഹൗസ്ഫുൾ ഷോകളുമായി കാവൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. സുരേഷ് ഗോപി ആരാധകരെ…

Read More

സോഷ്യൽ മീഡിയയിൽ വൈറലായി നടി ഭാവനയുടെ വർക് ഔട്ട് വീഡിയോ. ‘നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നില്ല, നിങ്ങൾ ജോലി ചെയ്യുന്നത് നിങ്ങൾക്ക് ലഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് വർക് ഔട്ട് വീഡിയോ ഭാവന പങ്കുവെച്ചിരിക്കുന്നത്. കൃത്യമായി വർക് ഔട്ട് ചെയ്യുന്ന ഒരാളാണ് ഭാവനയെന്ന് താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലെ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. അത് കൂടുതൽ വ്യക്തമാക്കുന്ന വിധത്തിലുള്ളതാണ് പുതിയതായി പങ്കുവെച്ചിരിക്കുന്ന വീഡിയോ. കഠിനമായ വ്യായാമമുറകൾ അനായാസം ചെയ്യുന്ന ഭാവനയാണ് വീഡിയോയിൽ ഉള്ളത്. തന്റെ ട്രയിനർക്ക് പ്രത്യേകമായി നന്ദിയും അറിയിക്കുന്നുണ്ട് ഭാവന. നിലവിൽ ഭർത്താവിനൊപ്പം ബംഗളൂരുവിലാണ് ഭാവന താമസിക്കുന്നത്. കന്നഡ സിനിമ നിർമാതാവ് നവീൻ ആണ് ഭാവനയുടെ ഭർത്താവ്. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹത്തിന് ശേഷം കുറച്ചു നാൾ അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നു എങ്കിലും ഒരുപിടി വലിയ ചിത്രങ്ങളിലൂടെയാണ് ഭാവന തിരിച്ചെത്തിയത്. 96 എന്ന സൂപ്പർ ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കിൽ നായികയായ…

Read More