Author: Webdesk

അഞ്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു ആരാധകർക്ക് വലിയൊരു സർപ്രൈസ് തന്ന് ദിലീപും കാവ്യയും വിവാഹിതരായത്. എന്നാൽ, വിവാഹ വാർഷികദിനത്തിൽ കാവ്യയ്ക്ക് പ്രിയപ്പെട്ടവർ ഒരു സർപ്രൈസ് നൽകിയിരിക്കുകയാണ്. സർപ്രൈസ് നൽകിയത് പ്രിയപ്പെട്ടവർ വീഡിയോയിൽ പകർത്തി. കാവ്യയുടെ ഫാൻസ് പേജുകളിൽ വീഡിയോ ഇപ്പോൾ വൈറലാണ്. കാവ്യ മാധവൻ ഒരു മുറിയിലേക്ക് വരുന്നതും പെട്ടെന്ന് ലൈറ്റ് തെളയുന്നതും പ്രിയപ്പെട്ടവർ ഓടിവന്ന് കെട്ടിപ്പിടിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. മലയാള സിനിമകളിലെ ഭാഗ്യജോഡികളായി അറിയപ്പെടുന്ന ദിലീപും കാവ്യയും 21 സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബാലതാരമായാണ് കാവ്യ സിനിമയിൽ എത്തിയത്. പൂക്കാലം വരവായി (1991), അഴകിയ രാവണൻ (1996) തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2016 നവംമ്പർ 25നാണ് ദിലീപിനെ വിവാഹം ചെയ്തത്. ഇവർക്ക് മഹാലക്ഷ്മി എന്നു പേരുള്ള ഒരു മകളുണ്ട്. View this post on Instagram A post shared by ❤kavyadileep❤(24K) (@kavyamadhavan.girlsfc)

Read More

ജോസഫിനു ശേഷം എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംവളവ് എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. രണ്ടാമത്തെ പോസ്റ്റർ ഒരു കുടുംബപശ്ചാത്തലത്തിൽ ഉള്ളതാണ്. ആദ്യത്തെ പോസ്റ്റർ നിഗൂഢത നിറഞ്ഞ രീതിയിൽ ആയിരുന്നു. കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് പത്താം വളവ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്. അതിഥി രവി, സ്വാസിക എന്നിവരാണ് നായികമാർ. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് മുംബൈ മൂവി സ്റ്റുഡിയോസ്. യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അജ്മൽ അമീർ, അനീഷ് ജി മേനോൻ, സോഹൻ സീനുലാൽ, രാജേഷ് ശർമ്മ, ജാഫർ…

Read More

കാവൽ സിനിമയുടെ വിജയാഘോഷം തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ച് ആയിരുന്നു വിജയാഘോഷം. സുരേഷ് ഗോപി സംവിധായകൻ നിധിൻ രൺജി പണിക്കർ മറ്റു താരങ്ങളായ ശങ്കർ രാമകൃഷ്ണൻ, റേച്ചൽ, ഇവാൻ അനിൽ, സംഗീതസംവിധായകൻ രഞ്ജിൻ രാജ് എന്നിവരും, മറ്റ് അണിയറപ്രവർത്തകരും സന്നിഹിതരായിരുന്നു. അതേസമയം, ഹൗസ്ഫുൾ ഷോകളുമായി കാവൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സുരേഷ് ഗോപി ആരാധകരെ മാത്രമല്ല ഫാമിലി ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന വിധമാണ് സിനിമ. ചിത്രത്തിന്റെ രചനയും സംവിധാനവും നിധിൻ രൺജി പണിക്കരാണ്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ…

Read More

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിൽ തമിഴ് നടി രമ്യ പാണ്ഡ്യനും. രമ്യയുടെ മലയാളത്തിലെ ആദ്യചിത്രം കൂടിയാണ് ഇത്. സിനിമയുടെ ചിത്രീകരണം പഴനിയിൽ പുരോഗമിക്കുകയാണ്. ദ്വിഭാഷ ചിത്രമായാണ് ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രം തയ്യാറാകുന്നത്. ‘മമ്മൂട്ടി കമ്പനി’ എന്ന പേരിലുള്ള പുതിയ നിർമാണ കമ്പനിയുടെ പേരിലാണ് നിർമാണം. നർമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. പൂർണമായും തമിഴ്നാട്ടിൽ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് ഒരുക്കുന്നത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങൾ ആയിരിക്കും ചിത്രത്തിൽ അഭിനേതാക്കളായി എത്തുക. പേരൻപ്, പുഴു എന്നീ സിനിമകൾ ഷൂട്ട് ചെയ്ത തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തിൽ അശോകനും ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ലിജോയുടേതാണ് കഥ. തിരക്കഥ ഒരുക്കുന്നത് പ്രമുഖ കഥാകൃത്ത് ആയ എസ് ഹരീഷാണ്. ചുരുളിയുടെ തിരക്കഥയും എസ് ഹരീഷിന്റേതാണ്.

Read More

ഏറെ വിവാദങ്ങൾക്ക് ഒടുവിൽ നാദിർഷ സംവിധാനം ചെയ്ത ചിത്രം ‘ഈശോ’ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തുകയാണ്. ‘ഈശോ’ സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് ലഭിച്ച സന്തോഷം കഴിഞ്ഞദിവസം അണിയറപ്രവർത്തകർ ആരാധകരുമായി പങ്കുവെച്ചിരുന്നു. ജയസൂര്യയാണ് ചിത്രത്തിൽ നായകൻ. ആർക്കും ഉപദ്രവമുണ്ടാക്കുന്ന സിനിമയല്ല. സെൻസർ ബോർഡ് ഇത് അരിച്ചു പെറുക്കി നോക്കിയിട്ടും വിവാദമുണ്ടാക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കുടുംബമായി സിനിമ കാണണം എന്നാണ് സിനിമ കണ്ടതിനു ശേഷം സെൻസർ ബോർഡ് പറഞ്ഞതെന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രതികണത്തിലാണ് നാദിർഷ ഇങ്ങനെ പറഞ്ഞത്. അതേസമയം, നായക കഥാപാത്രത്തിന്റെ പേരാണ് സിനിമയ്ക്ക് നൽകിയത്. സിനിമയ്ക്ക് ഈ പേരിടുമ്പോൾ വിവാദമാകുമെന്ന് വിചാരിച്ചിരുന്നില്ല. നാദിർഷയുടെ ആദ്യ സിനിമയായ ‘അമർ അക്ബർ അന്തോണി’ മുതൽ സംവിധായകൻ നായകരുടെ പേരാണ് സിനിമയ്ക്ക് നൽകുന്നതെന്നും ഈശോ സിനിമയിലും അതാണ് സംഭവിച്ചതെന്നും നിർമാതാവ് അരുൺ നാരായണൻ പറഞ്ഞു. അതേസമയം, ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും അതിൽ ‘നോട്ട് ഫ്രം ബൈബിൾ’ എന്നെഴുതിയതാണ് പ്രശ്നമെന്നും…

Read More

ബി എം ഡബ്ല്യൂ സ്വന്തമാക്കി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. BMW X6 ആണ് ധ്യാൻ സ്വന്തമാക്കിയത്. ഭാര്യയ്ക്കും മകൾക്കും ഒപ്പമാണ് വാഹനം വാങ്ങാൻ ധ്യാൻ എത്തിയത്. എക്സോട്ടിക്സ് ആൻഡ് ഇംപോർട്‌സ് സ്പോട്ടഡ് ഇൻ കേരളയാണ് അവരുടെ ഫേസ്ബുക്കിൽ ധ്യാൻ പുതിയ വാഹനം സ്വന്തമാക്കിയതിന്റെ ചിത്രം പോസ്റ്റ് ചെയ്തു. നടൻ ശ്രീനിവാസന്റെ മകനായ ധ്യാൻ നടനും സംവിധായകനും ഗായകനുമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ മലയാള സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. നിവിൻ പോളി – നയൻതാര എന്നിവർ നായകരായി എത്തിയ ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. മലയാള സിനിമാ ഇൻഡസ്ട്രിയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്ത പ്രൊഡക്ഷൻ കമ്പനിയായ ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികളിൽ ഒരാൾ കൂടിയാണ് ധ്യാൻ. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം എന്നിവരാണ് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ സാരഥികൾ. ലവ് ആക്ഷൻ ഡ്രാമ നിർമിച്ചു കൊണ്ടായിരുന്നു ഫന്റാസ്റ്റിക്ക് ഫിലിംസ് സിനിമാ…

Read More

യു ട്യൂബിൽ റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ ആരാധകലക്ഷങ്ങളുടെ മനസ് തൊട്ട് ആർആർആർ ചിത്രത്തിലെ ഗാനം ‘ജനനി’. ‘സോൾ ആന്തം’ എന്ന പേരിലാണ് ആർ ആർ ആറിലെ ‘ജനനി, ഭാരതജനനി’ കഴിഞ്ഞദിവസം യുട്യൂബിൽ റിലീസ് ചെയ്ത്. തെലുങ്കിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആറു മില്യണിന് അടുത്ത് ആളുകളാണ് ഈ ഗാനം യുട്യൂബിൽ കണ്ടത്. ഗാനം യുട്യൂബിൽ ട്രെൻഡിംഗ് ആണ്. ഹിന്ദിയിൽ വരൺ ഗ്രോവറിന്റെ വരികൾക്ക് എം എം കരീം ആണ് സംഗീതം നൽകിയിരിക്കുന്നത്. എം എം കരീമും കോറസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്കിൽ എം എം കീരവാണി തന്നെയാണ് വരികളെഴുതി സംഗീതം നൽകി പാടിയിരിക്കുന്നത്. മലയാളത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് മരഗധമണി ആണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. ജൂനിയർ എൻ ടി ആർ, റാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ എന്നിവർ അണിനിരക്കുന്ന ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. വളരെ വൈകാരികമായ രംഗങ്ങളാണ് ഈ വീഡിയോഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻ…

Read More

കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകൾ സജീവമായപ്പോൾ തിരിച്ചുവരവ് ഗംഭീരമാക്കി നടൻ ചിമ്പു. ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ‘മാനാട്’ എന്ന ചിത്രത്തിന് തമിഴ്നാട്ടിൽ ഗംഭീരസ്വീകരണമാണ് ലഭിച്ചത്. നവംബർ 25ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യദിവസം എട്ടരകോടി രൂപ ആയിരുന്നു ചിത്രത്തിന് ലഭിച്ച കളക്ഷൻ. ഇത് ആദ്യമായാണ് ചിമ്പു ചിത്രത്തിന് ഇത്രയധികം കളക്ഷൻ ലഭിക്കുന്നത്. ടൈം ട്രാവൽ വിഷയമായ ഫാന്റസി ത്രില്ലറാണ് ‘മാനാട്’. ചിത്രത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത് ടൈം ലൂപ്പ് ആണ്. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായിക. അബ്ദുൽ ഖാലിക്ക് എന്ന യുവാവായാണ് ചിമ്പു ചിത്രത്തിൽ എത്തുന്നത്. ചിമ്പു – എസ് ജെ സൂര്യ എന്നിവരുടെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ കരുത്തെന്ന് കണ്ടിറങ്ങുന്നവർ പറയുന്നു. ചിമ്പുവിനെ കൂടാതെ എസ് എ ചന്ദ്രശേഖർ, കരുണാകരൻ, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരൻ, ഉദയ, ഡാനിയൽ ആനി പോപ്പ്, രവികാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. യുവാൻ ശങ്കർ രാജയാണ്…

Read More

തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾക്ക് എതിരെ സോഷ്യൽമീഡിയയിൽ പ്രതികരണവുമായി നടിയും അവതാരകയുമായ ആര്യ. തന്നെയും തന്റെ കുടുംബത്തെയും ഇത്തരം വാർത്തകൾ മോശമായി ബാധിക്കുന്നുണ്ടെന്നും തങ്ങൾക്കും സ്വകാര്യജീവിതം ഉണ്ടെന്ന് മനസിലാക്കണമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ആര്യ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി തനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്ക്രീൻ ഷോട്ടുകളും ആളുകളിൽ നിന്നുള്ള ചോദ്യങ്ങളും തന്നെ ശരിക്കും ശ്വാസം മുട്ടിക്കുന്നതായും ആര്യ പറഞ്ഞു. തങ്ങൾക്കും ഒരു സ്വകാര്യജീവിതം ഉണ്ടെന്നും തന്നെ വെറുതെ വിടണമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ആര്യ അഭ്യർത്ഥിച്ചു. സോഷ്യൽമീഡിയയിൽ ആര്യ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘എല്ലായ്പ്പോഴും എന്നതു പോലെ മിണ്ടാതിരിക്കാമെന്നും ഇതു കടന്നു പോകുമെന്നും ഞാൻ കരുതി. പക്ഷേ, കാര്യങ്ങൾ കൈവിട്ടു പോകുകയും ആളുകളെ ബാധിക്കുകയും ചെയ്തു. ഞങ്ങൾ എല്ലാവർക്കും കുടുംബവും വ്യക്തിജീവിതവും ഉള്ളതാണ്. അതുകൊണ്ട് പ്രിയപ്പെട്ടവരേ, എനിക്ക് പറയാനുള്ളത് എന്താണെന്ന് ദയവായി കേട്ട് ഞങ്ങളെ വെറുതെ വിടുക’ എന്ന് കുറിപ്പോടെയാണ് ആര്യ തനിക്ക് പറയാനുള്ളത് പറഞ്ഞത്.…

Read More

മമ്മൂട്ടി നായകനായി എത്തിയ പൊളിറ്റിക്കൽ ത്രില്ലർ ‘വൺ’ എന്ന ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് വിശ്വനാഥ് വീണ്ടും മമ്മൂട്ടിക്കൊപ്പം. മമ്മൂട്ടിയുടെ അടുത്ത് രണ്ട് കഥകൾ പറഞ്ഞിട്ടുണ്ടെന്നും അതിൽ മമ്മൂട്ടിക്ക് ഇഷ്ടപ്പെടുന്ന കഥ അടുത്ത സിനിമയായി ചെയ്യുമെന്നും സന്തോഷ് വ്യക്തമാക്കി. ഓൺലൈൻ മാധ്യമമായ ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ്. ‘വൺ’ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. തിയറ്റർ റിലീസ് ആയിരുന്ന ചിത്രം തൊട്ടുപിന്നാലെ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലും എത്തി. മമ്മൂട്ടിയുടെ അടുത്ത സിനിമയുടെ നിർമാതാക്കൾ കേരളത്തിന് പുറത്തുള്ള മുൻനിര ബാനറാണെന്നും സന്തോഷ് വ്യക്തമാക്കി. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമായിക്കും അടുത്തത്. മമ്മൂട്ടിയുടെ അടുത്ത് പറഞ്ഞിട്ടുള്ള രണ്ട് സബ്ജക്ടുകളിൽ ഏറ്റവും ആദ്യം വർക്ക് ഔട്ട് ആകുന്ന സബ്ജക്ട് ആയിരിക്കും സിനിമയാക്കുന്നത്. ഏത് ജോണർ ആണെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. 2022ൽ ആയിരിക്കും സിനിമ ചിത്രീകരണം തുടങ്ങുന്നത്. ഒരു ഫീൽ ഗുഡ് മമ്മൂക്കയെ ആയിരിക്കും കാണാൻ കഴിയുകയെന്നും…

Read More