Author: Webdesk

എം പത്മകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്താം വളവി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തില താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ജോസഫിനു ശേഷം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കേരളത്തിൽ നടന്ന ഒരു യഥാർത്ഥസംഭവത്തെ പ്രമേയമാക്കിയാണ് ചിത്രം. ഇതൊരു കുടുംബപശ്ചാത്തലത്തിലുള്ള ത്രില്ലർ ആയിരിക്കും. ഇന്ദ്രജിത്ത് സുകുമാരൻ, സുരാജ് വെഞ്ഞാടമൂട് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ‘പകയോട് മാത്രം പ്രണയം’ എന്ന ടാഗ് ലൈനോടു കൂടിയാണ് പോസ്റ്റർ റിലീസ് ആയിരിക്കുന്നത്. പോസ്റ്ററിൽ ജയിൽ അഴികൾക്കുള്ളിൽ നിൽക്കുന്ന സുരാജ് വെഞ്ഞാറമൂടിനെയും പോലീസ് വേഷത്തിലുള്ള ഇന്ദ്രജിത്ത് സുകുമാരനെയും ആണ് കാണാൻ കഴിയുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ നാലാം ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുകയാണ്. അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജ്മൽ അമീർ, അനീഷ് ജി മേനോൻ, സോഹൻ സീനുലാൽ, രാജേഷ് ശർമ്മ, ജാഫർ ഇടുക്കി, നിസ്താർ അഹമ്മദ്,…

Read More

ഇന്ത്യയിലെ നിരവധി ഭാഷകളിൽ ഗാനമാലപിച്ച് പ്രേക്ഷകരുടെയും സംഗീതാസ്വാദകരുടെയും മനം കവർന്ന ഗായികയാണ് ശ്രേയ ഘോഷാൽ. മലയാളികൾക്കും നിരവധി ഗാനങ്ങളാണ് ശ്രേയാ ഘോഷാലിന്റെ ശബ്‌ദ മാധുരിയിൽ ആസ്വദിക്കുവാനായത്. 2015ലാണ് ബാല്യകാല സുഹൃത്തായ ശിലാദിത്യ മുഖോപാധ്യായയുമായി ശ്രേയയുടെ വിവാഹം നടന്നത്. പത്ത് വർഷത്തോളം നീണ്ട് നിന്ന പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. മെഗാ സ്റ്റാർ മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന മനോഹര ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. താരത്തിന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും വളരെ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു അത്ഭുതമാണ്. പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി,…

Read More

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലുകളിൽ സജീവമായിരിക്കുകയാണ് മേഘ്ന വിൻസെന്റ്. വിവാഹവും വിവാഹമോചനവും ജീവിതത്തിൽ സംഭവിച്ചെങ്കിലും അതൊന്നും തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാൻ മേഘ്ന ശ്രദ്ധിച്ചു. ഇപ്പോൾ ഇതാ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്ലർ’ എന്ന പരമ്പരയിലൂടെ ആരാധകഹൃദയം കവർന്നിരിക്കുകയാണ് താരം. അതേസമയം, വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു താരത്തിന്റെ മറുപടി. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മേഘ്ന ഇങ്ങനെ പറഞ്ഞത്. ജീവിതത്തിൽ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്. ഇപ്പോഴത്തെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിൾ’ ആണെന്നും ‘നോ റെഡി ടു മിംഗിൾ’ ആണെന്നും ചിരിച്ചുകൊണ്ട് മേഘ്ന പറഞ്ഞു. ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജ് ആണോ നല്ലതെന്ന ചോദ്യത്തിന് ഏതാണെങ്കിലും സമാധാനമായി ജീവിച്ചാൽ മതിയെന്ന് ആയിരുന്നു മേഘ്നയുടെ മറുപടി. ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ ‘ഒരു കാര്യവും മറക്കരുത്’ എന്നായിരുന്നു മേഘ്നയുടെ മറുപടി. ജീവിതത്തിൽ സംഭവിച്ചത്…

Read More

ഇന്നേ വരെയുള്ള മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ്, കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരവും നേടിയ ഈ ചിത്രം നൂറു കോടി ബഡ്ജറ്റിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വരുന്ന ഡിസംബർ രണ്ടിന് ലോകം മുഴുവനും അഞ്ചു ഭാഷകളിലായി അറുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ പോവുകയാണ് ഈ ചിത്രം. ഈ ചിത്രത്തെ വരവേൽക്കാനായി കേരളവും മലയാളി പ്രേക്ഷകരും ഒരുങ്ങി കഴിഞ്ഞു. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. 2305 റുബിക്സ് ക്യൂബുകൾ കൊണ്ട് ഒരുക്കിയ ഒരു വമ്പൻ മരക്കാർ പോസ്റ്റർ…

Read More

വർഷങ്ങളോളം ദുബായ് മുഹൈസിനയിലെ ഒരു കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തയാളാണ് ഷാകിർ. സെയിൽസ്മാനായതു കൊണ്ടു തന്നെ രാജ്യത്തിന്റെ മുക്കും മൂലയും സഞ്ചരിച്ചു. എന്നാൽ അപ്പോഴും കാണാത്ത നാടുകൾ തന്നെ മാടി വിളിക്കുന്നതായി തോന്നിയിരുന്നു. ഇൗ സമ്മർദം കൂടിയതോടെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. എന്നാൽ, എവിടെ നിന്നാണ് തുടങ്ങേണ്ടതെന്നറിയാതെ ഒട്ടേറെ നാളുകൾ പ്രതിസന്ധിയിലായി. സ്വകാര്യ പ്രശ്നങ്ങൾ കൂടിയായപ്പോൾ മനസ് ഉഴറി. ആശ്വാസമായത് യാത്രകളായിരുന്നു. അങ്ങനെയാണ് ഷാകിർ മലയാളികളുടെ പ്രിയങ്കരനായ മല്ലു ട്രാവലറായത്. എട്ട് ഭാഷകൾ സംസാരിക്കാനറിയാവുന്ന ഷാകിർ 24 വിദേശ രാജ്യങ്ങളും ഇന്ത്യയിലെ 24 സംസ്ഥാനങ്ങളും ഇതിനകം സന്ദർശിച്ചു. ഈ യാത്രകളുടെ വിഡിയോ യൂ ട്യൂബിലിട്ടപ്പോൾ ലക്ഷങ്ങളാണ് കണ്ടത്. ദുബായിൽ സ്കൈ ഡൈവ് അടക്കമുള്ള സാഹസങ്ങളിലേർപ്പെട്ടു. വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. 018ൽ നേപ്പാളിലേയ്ക്ക് നടത്തിയ യാത്ര കൈയ്യിൽ പണമൊന്നും ഇല്ലാതായിരുന്നു. അന്ന് 12 ദിവസം 5000ത്തോളം കിലോമീറ്ററുകൾ സഞ്ചരിച്ചു. വഴിയരികിൽ താമസിച്ചും മറ്റുമുള്ള യാത്ര ജീവിതവീക്ഷണത്തെ മാറ്റിമറിച്ചതായി…

Read More

‘ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സജിയേട്ടാ നിങ്ങൾ ഇവിടെ സേഫ് അല്ലാന്ന്’ ജാൻ എ മൻ സിനിമ കണ്ടിറങ്ങിയവർക്ക് ആർക്കും സജിയേട്ടന്റെ സംരക്ഷണം ഏറ്റെടുത്ത ആ പാലക്കാടുകാരൻ ഗുണ്ടയെ മറക്കാൻ കഴിയില്ല. ഗുണ്ടാ കണ്ണൻ ആയി നിറഞ്ഞാടിയ ശരത് സഭയ്ക്ക് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്. ഇതുവരെ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട കാരക്ടർ ആയിരുന്നു ജാൻ എ മന്നിലേത് എന്നാണ് ശരത് സഭ പറയുന്നത്. ഓഡിഷൻ വഴിയാണ് ഈ സിനിമയിലേക്കും എത്തിയത്. ഓഡിഷന് ചെന്നപ്പോൾ മരണവീട്ടിൽ പോയി അലമ്പുണ്ടാക്കുന്ന സീൻ ആയിരുന്നു. അവർ അപ്പോൾ തന്നെ ഓക്കേ ആയെന്നും അങ്ങനെ സിനിമയിലേക്ക് എത്തുകയായിരുന്നെന്നും ശരത് സഭ പറഞ്ഞു. മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ശരത് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. തിരുവനന്തപുരം സ്ലാങ് പറ്റുമോയെന്ന് ആദ്യമേ ചോദിച്ചിരുന്നു. മറ്റൊന്നും ആലോചിക്കാതെ അതങ്ങ് ഏറ്റെടുക്കുകയായിരുന്നു. ഓഡിഷന്റെ സമയത്ത് തിരുവനന്തപുരം സ്ലാങ് ആണ് ഉപയോഗിച്ചതെങ്കിലും തനിക്കതിൽ തൃപ്തി വന്നില്ലെന്ന് ശരത് പറയുന്നു. പിന്നീട് ഞാൻ ആ കാരക്ടർ തിരുവനന്തപുരത്ത് നിന്ന്…

Read More

ട്രോളുകൾ നിരോധിക്കണമെന്നും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ കമന്റ് സെക്ഷൻ ഓഫ് ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ട് നടി ഗായത്രി സുരേഷ് രംഗത്ത്. ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയായിരുന്നു ഗായത്രി സുരേഷ് ഇക്കാര്യങ്ങൾ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ താൻ നേരിടുന്ന പല തരത്തിലുള്ള ആക്ഷേപങ്ങളും അടിച്ചമർത്തലുകളും അക്കമിട്ട് നിരത്തിയ നടി കേരളത്തെ നശിപ്പിക്കാൻ ഇത്തരക്കാർക്ക് കഴിയുമെന്നും പറഞ്ഞു. ഒരാൾ സത്യം പറഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ അഭിപ്രായം പറഞ്ഞു കഴിഞ്ഞാൽ അയാളെ അടിച്ചമർത്തണമെന്നാണ് വളർന്നുവരുന്ന തലമുറ പോലും കണ്ടു പഠിക്കുന്നതെന്നും ഗായത്രി പറഞ്ഞു. അടിച്ചമർത്തുന്ന ഒരു സമൂഹമല്ല വേണ്ടതെന്നും പരസ്പരം പ്രോത്സാഹിപ്പിക്കുകയും പ്രചോദനം നൽകുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടതെന്നും ഗായത്രി പറഞ്ഞു. തനിക്കൊപ്പം എല്ലാവരും നിൽക്കണമെന്ന് താരം അഭ്യർത്ഥിച്ചു. അതേസമയം, പുതിയ വീഡിയോ വന്നതോടെ അതിന്റെ ട്രോളുകളും ഇറങ്ങി. തനിക്കെതിരെ രണ്ട് യുട്യൂബ് ചാനലുകൾ ഇല്ലാത്ത വാർത്തകൾ കൊടുത്തു. ഇതൊക്കെ ഏതൊക്കെയോ വകുപ്പിൽ ഉൾപ്പെടുന്ന കേസുകളാണ്. ഞാൻ അറിയാത്ത കാര്യങ്ങളാണ്. അതുകൊണ്ട് തന്നെക്കൊണ്ട്…

Read More

മലയാളി കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയാണ് സ്റ്റാർ മാജിക്. ഈ പരിപാടിയുടെ അവതാരകയാണ് ലക്ഷ്മി നക്ഷത്ര എന്നറിയപ്പെടുന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ. ഷോയിലൂടെ താരം മലയാളികളുടെ പ്രിയങ്കരിയായി മാറി. ഏഴാമത്തെ വയസ്സുമുതൽ സംഗീതം പഠിക്കുന്ന ഒരു വ്യക്തിയാണ് ലക്ഷ്മി. എന്നാൽ ലക്ഷ്മി സംഗീത ലോകത്തു നിന്നും റേഡിയോ ജോക്കിയായി 2007 മുതൽ ജോലി തുടങ്ങി. പിന്നീട് അവതാരക ആയിട്ടായിരുന്നു ലക്ഷ്മിയുടെ ലോകം. നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിലും ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരകയായി എത്തി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സംഗീതം, മോണോആക്ട്, മറ്റു നിരവധി അഭിനയ രംഗങ്ങൾ എന്നിവയിലെല്ലാം താരം സമ്മാനങ്ങൾ വാരിക്കൂട്ടി. മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ആരാധകർക്കായി പങ്കുവെക്കാറുള്ളത്. കഴിഞ്ഞ ദിവസം ചേർത്തലയിലെ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ലക്ഷ്‌മിയെയാണ് തിരഞ്ഞെടുത്തത്. അതിനെകുറിച്ച് വികാരാധീനയായി താരം കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. ജീവിതത്തിൽ എനിയ്ക്ക്…

Read More

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നിത്യ ദാസ്. നരിമാന്‍, കുഞ്ഞിക്കൂനന്‍, ബാലേട്ടന്‍, സൂര്യ കിരീടം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. പൊന്‍ മേഖലൈ, മാനത്തോടു മഴൈകാലം എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാള്‍ ആണ് ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമന്‍ സിങ് ജംവാളുമാണ് മക്കള്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചെത്തിയിരുന്നു. യാത്രയെ പ്രണയിക്കുന്നവരാണ് നിത്യയും ഭര്‍ത്താവ് അര്‍ബിന്ദും. ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉളളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ…

Read More

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ നവ്യ നായര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ്. സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കില്‍ക്കൂടിയും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇഷ്ടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നവ്യാ നായർക്ക് ഒരു നടിയെന്ന നിലയിൽ വലിയ അംഗീകാരങ്ങൾ ലഭിച്ചത് രഞ്ജിത്ത് രചിച്ച് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം നവ്യാ നായർക്ക് നേടിക്കൊടുത്ത പ്രശസ്തി വളരെ വലുതാണ്. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്ന നവ്യാനായർ ഇപ്പോൾ നൃത്ത പരിപാടികളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നവ്യ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മകൻ സായിയുടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. എന്റെ…

Read More