Author: Webdesk

മലയാള സിനിമാ ചരിത്രത്തിലെ ഇന്നേ വരെയുള്ള ഏറ്റവും വലിയ ചിത്രമായി ഒരുങ്ങിയ ബ്രഹ്മാണ്ഡ സിനിമയാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ ചിത്രം നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. പ്രശസ്ത സംവിധായകൻ പ്രിയദർശൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന ഡിസംബർ രണ്ടു മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും വലിയ ആഗോള റിലീസാണ് മരക്കാർ നേടാൻ പോകുന്നത് എന്ന് മാത്രമല്ല, ഇതിനോടകം മലയാള സിനിമയിലെ സകല അഡ്വാൻസ് ബുക്കിങ് റെക്കോർഡുകളും ചിത്രം തകർത്തു കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ബോളിവുഡ് താരം സുനിൽ ഷെട്ടി പറയുന്നത് ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും മരക്കാർ എന്നാണ് സുനിൽ ഷെട്ടി പറയുന്നത്. ഈ ചിത്രത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ആയാണ് സുനിൽ ഷെട്ടി…

Read More

മികച്ച അഭിപ്രായം നേടി ജാൻ എ മൻ തിയറ്ററുകൾ കീഴടക്കി യാത്ര തുടരുകയാണ്. ബേസിൽ ജോസഫിനെ നായകനാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തെക്കുറിച്ച് ഓരോ ദിവസം കഴിയുന്തോറും മികച്ച അഭിപ്രായങ്ങളാണ് എത്തുന്നത്. നേരത്തെ സംവിധായകൻ ജീത്തു ജോസഫ് ജാൻ എ മൻ സിനിമയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. ഒരുപാട് പോസിറ്റീവ് റിവ്യൂ കണ്ടാണ് ജാൻ എ മൻ കാണാൻ പോയതെന്നും വളരെ രസകരമായ സിനിമയാണ് ഇതെന്നും മുഴുവൻ ടീമിനും അഭിനന്ദനം എന്നുമാണ് ജീത്തു ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജീത്തു ജോസഫിന് പിന്നാലെ രഞ്ജിത്ത് ശങ്കർ, ടോവിനോ തോമസ്, അജു വർഗീസ് എന്നിവരും ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തി. ജാൻ എ മൻ ഷൂട്ടിംഗ് തുടങ്ങിയ അന്നുമുതൽ ഇതിനെക്കുറിച്ച് ബേസിലിൽ നിന്ന് കേൾക്കാൻ തുടങ്ങിയതാണെന്നും ഒടുവിൽ സിനിമ കണ്ടെന്നും വ്യക്തമാക്കിയ ടോവിനോ സിനിമ കണ്ട് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്ന അവസ്ഥയിലെത്തിയെന്ന് പറഞ്ഞു. മുഴുവൻ ജാൻ എ മൻ ടീമിനെയും അഭിനന്ദിച്ച ടോവിനോ നടൻമാരുടെ…

Read More

ആനന്ദം സിനിമയിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടൻ വിശാഖ് നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ജയപ്രിയ നായർ ആണ് പ്രതിശ്രുതവധു. നേരത്തെ, ജയപ്രിയയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് താൻ വിവാഹിതനാകാൻ പോകുകയാണെന്ന വിശേഷം വിശാഖ് നായർ അറിയിച്ചിരുന്നു. ഹൃദയസ്പർശിയായ കുറിപ്പോടെ ആയിരുന്നു താരം വിവാഹവാർത്ത അറിയിച്ചത്. ആനന്ദം സിനിമ കണ്ടവരാരും അതിലെ ‘കുപ്പി’ എന്ന കഥാപാത്രത്തെ മറക്കില്ല. ഗണേഷ് രാജ് സംവിധാനം ചെയ്ത ‘ആനന്ദം’ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ആനന്ദത്തിനു ശേഷം നിരവധി സിനിമകളിലും വെബ് സീരീസുകളിലും വിശാഖ് അഭിനയിച്ചു. ആനന്ദം കൂടാതെ കുട്ടിമാമ, ചങ്ക്‌സ്, പുത്തൻപണം, ചെമ്പരത്തിപ്പൂ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനേതാക്കളായ ദര്‍ശന രാജേന്ദ്രനും അനാര്‍ക്കലി മരക്കാരും ഉള്‍പ്പെടെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ജയപ്രിയയെ പരിചയപ്പെടുത്തി സാമൂഹ മാധ്യമങ്ങളിൽ വിശാഖ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഞാൻ ആ യുവതിയെ കണ്ടുമുട്ടി. മഴവില്ലിന് ഒടുവിൽ ഒരു പൊന്നിൻകുടം ഞാൻ കണ്ടു. എന്താണ്…

Read More

ഗ്ലാമർ ഫോട്ടോഷൂട്ടുമായി യുവനടി എസ്തർ അനിൽ. ഫോട്ടോഗ്രാഫർ യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വിന്റേജ് ലുക്കിലാണ് ഇത്തവണ താരത്തിന്റെ ഫോട്ടോഷൂട്ട്. എസ്തറിർ പങ്കുവെച്ച ചിത്രങ്ങൾക്ക് പുറമേ യാമിയും ചിത്രങ്ങൾ പങ്കുവെച്ചു. സാറയാണ് എസ്തറിന്റെ മേക്കപ്പും ഹെയർ സ്റ്റൈലും ചെയ്തിരിക്കുന്നത്. കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് ഫാഷൻ ഡിസൈനർ ആയ പാർവതി ആണ്. കോണ്ടിനെന്റൽ റസ്റ്റോറന്റായ ദ ഷാക്ക് ബിസ്ട്രോയിൽ വെച്ചായിരുന്നു ഫോട്ടോഷൂട്ട്. ബാലതാരമായി സിനിമയിലെത്തിയ എസ്തർ ഇതിനകം നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ദൃശ്യം സിനിമയിൽ മോഹൻലാലിന്റെ ഇളയ മകളായി എത്തിയ എസ്തർ പ്രേക്ഷകരുടെ മനം കവർന്നു. ദൃശ്യം സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളിലും താരം അഭിനയിച്ചിട്ടുണ്ട്. നവംബർ 25ന് ദൃശ്യം തെലുങ്ക് റിലീസ് ആണ്. ആമസോൺ പ്രൈമിലാണ് റിലീസ്. മലയാളത്തിൽ ദൃശ്യം ടു ആണ് എസ്തർ അനിലിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. 2010ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന് സിനിമയിൽ ബാലതാരമായാണ് എസ്തറിന്റെ സിനിമ അരങ്ങേറ്റം. ഒരു നാൾ വരും എന്ന മോഹൻലാൽ –…

Read More

സോഷ്യൽ മീഡിയയിൽ സജീവമാണ് ചലച്ചിത്ര താരം നവ്യ നായർ. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ പുതിയ കാർ സ്വന്തമാക്കിയ സന്തോഷമാണ് നവ്യ നായർ ആരാധകരുമായി പങ്കു വെച്ചിരിക്കുന്നത്. ‘കൂപ്പർ കൺട്രിമാൻ’ ആണ് നവ്യ കഴിഞ്ഞയിടെ സ്വന്തമാക്കിയത്. മകനൊപ്പമാണ് പുതിയ കാർ സ്വന്തമാക്കാൻ നവ്യ നായർ എത്തിയത്. ഇന്ത്യയിൽ മിനി കൺട്രിമാൻ കാറുകളുടെ വില നാൽപത് ലക്ഷത്തിന് മുകളിലാണ്. ഫൈവ് സീറ്റർ ആയ കാറിന് 1998 സിസിഎൻജിനാണുള്ളത്. ‘പുതിയ കാർ, കൂപ്പർ കൺട്രിമാൻ, ദൈവത്തിന്റെ അനുഗ്രഹം’ – എന്ന കുറിപ്പോടു കൂടിയാണ് നവ്യ കാറിന്റെ ചിത്രങ്ങൾ പങ്കു വെച്ചത്. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലായിരുന്നു നവ്യ നായർ. എന്നാൽ, ടെലിവിഷൻ ഷോകളിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ…

Read More

സംവിധാനത്തിൽ മാത്രമല്ല തിരക്കഥ രചനയിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയാണ് രഞ്ജിത്ത്. തന്റെ സിനിമാ ജീവിതത്തിൽ സംഭവിച്ച പാളിച്ചകളെക്കുറിച്ചും സിനിമ മാറിയതിനെക്കുറിച്ചും മനസു തുറക്കുകയാണ് രഞ്ജിത്ത്. നിരവധി മികച്ച സിനിമകൾ സംഭാവന ചെയ്ത രഞ്ജിത്ത് താൻ ആളുകളെ പറ്റിക്കുന്ന കുറേ മാടമ്പി സിനിമകള്‍ ഞാന്‍ എടുത്തിട്ടുണ്ടെന്നും തുറന്നു സമ്മതിക്കുന്നു. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പ്രധാനവേഷത്തിൽ അവതരിപ്പിച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയവരിൽ ശ്രദ്ധേയനായ സംവിധായകനാണ് രഞ്ജിത്ത്. അന്നത്തിന് വേണ്ടി എഴുതി തള്ളിയവരാണ് താനും രൺജി പണിക്കരുമെന്ന് രഞ്ജിത്ത് പറഞ്ഞു. സിനിമയില്‍ എഴുത്ത് ഇല്ലാതാവില്ലെന്നും ഒരു പ്ലാനില്ലാതെ സാധാനസാമഗ്രികള്‍ കൊണ്ട് മാത്രം വീട് ഉണ്ടാക്കാനാവില്ലെന്നും രഞ്ജിത്ത് പറയുന്നു. മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി സിനിമയാണ് പ്രാഞ്ചിയേട്ടൻ. എന്നാൽ, ആ സിനിമ എടുക്കുന്നതിൽ നിന്ന് പലരും തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു. സർക്കസ് കണ്ടാൽ അതിലെ രംഗങ്ങൾ അനുകരിക്കാൻ ആരും ശ്രമിക്കാറില്ല. അതുപോലെ ആയിരിക്കണം സിനിമയും. ആരുടെയും സ്വാധീനത്തിൽപ്പെടേണ്ട. നരസിംഹം പോലുള്ള സിനിമകൾ…

Read More

സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ‘കാവൽ’ നവംബർ 25ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ മാത്രം 220 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ക്രൈം ത്രില്ലറാണ്. ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കാവൽ എന്ന പേരിനെ അർത്ഥവത്താക്കുന്ന രംഗങ്ങളാണ് ടീസറിൽ ഉള്ളത്. ടീസറിന്റെ അവസാന പത്ത് സെക്കൻഡ് ചിത്രം ഒരു മാസ് പടമായിരിക്കും എന്നതിന് അടിവരയിടുന്നതാണ്. ഒരു ഇടവേളക്ക് ശേഷമാണ് പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് ഗുഡ് വിൽ എന്റർടയിൻമെന്റസിന്റെ ബാനറിൽ ജോബി ജോർജാണ്. കാവൽ ഒരു കുടുംബചിത്രമാണെന്ന് ജോബി ജോർജ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ആരാധകർ കാണാൻ കാത്തിരിക്കുന്ന പഴയ ഓജസും തേജസുമുള്ള സുരേഷ് ഗോപിയെ തന്നെ ആയിരിക്കും കാവലിൽ കാണാൻ സാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒടിടി പ്ലാറ്റ്ഫോമിൽ വമ്പൻ…

Read More

കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളെ സജീവമാക്കിയ ചിത്രമാണ് ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്. മിക്കയിടത്തും ഹൗസ് ഫുൾ ആയി തിയറ്ററുകളിൽ ചിത്രം ഓടുകയാണ്. ഇതിനിടയിൽ ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് കുറുപ് ടീം രംഗത്തെത്തി. 1980 കളിൽ നടന്ന ഒരു സംഭവം വർഷങ്ങൾക്ക് ശേഷം ചിത്രീകരിച്ചപ്പോൾ നേരിടേണ്ടി വന്ന കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കുറുപിന്റെ അണിയറപ്രവർത്തകർ പങ്കുവെച്ചു. ദുൽഖർ സൽമാന്റെ യുട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ 35 വർഷമായി തന്റെ മനസിലുള്ള ഒരു മിസ്റ്ററിയാണ് കുറുപ് എന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു. കുറുപ് എന്ന ക്രിമിനലിനെക്കുറിച്ച് പഠിച്ചപ്പോൾ ആണ് ചാക്കോ എന്ന് പറയുന്നത് അയാളുടെ ജീവിതത്തിലെ ഒരു എപ്പിസോഡ് മാത്രമായിരുന്നെന്നും ഇതിലും വലിയ കുറ്റങ്ങളും കാര്യങ്ങളും അയാളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും മനസിലായതെന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ പറഞ്ഞു. തുടർന്നാണ് കുറുപിനെക്കുറിച്ച് സിനിമ എടുക്കാൻ തീരുമാനിച്ചതെന്നും ശ്രീനാഥ് പറഞ്ഞു. തിരക്കഥ കേട്ടപ്പോൾ തന്നെ ഇന്ററസ്റ്റഡ് ആയെന്നും ഇത്തരത്തിൽ…

Read More

തന്റെ ജീവിതത്തിലെ ‘ഫാൻ ബോയ്’ നിമിഷം പങ്കുവെച്ച് നടൻ ടോവിനോ തോമസ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ യുവരാജ് സിങ്ങിനൊപ്പമുള്ള നിമിഷമാണ് ടോവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയാണ് ടോവിനോയുടെ അടുത്തതായി പുറത്തു വരാനിരിക്കുന്ന ചിത്രം. ഈ കാത്തിരിപ്പിനിടയിലാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമായ യുവരാജ് സിങ്ങിന് ഒപ്പമുള്ള ചിത്രം ടോവിനോ പങ്കുവെച്ചിരിക്കുന്നത്. ആരാധകർ എന്തായാലും പുതിയ ചിത്രം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. മിന്നൽ മുരളിയുടെ പ്രൊമോ ഷൂട്ടിംഗിനായി മുംബൈയിൽ എത്തിയപ്പോൾ ആയിരുന്നു യുവരാജിനൊപ്പം ഫോട്ടോ എടുത്തത്. ടോവിനോ തോമസിനൊപ്പം മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫും യുവരാജ് സിങ്ങിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഒരു നീണ്ട കുറിപ്പിനോട് ഒപ്പമായിരുന്നു ടോവിനോ യുവരാജ് സിങ്ങിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘എക്കാലത്തും ഞാൻ നിങ്ങളുടെ കടുത്ത ആരാധകൻ ആയിരുന്നു യുവരാജ് സിങ്ങ്. നിങ്ങളെ കണ്ടുമുട്ടാൻ കഴിഞ്ഞതിലും നിങ്ങൾക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ കഴിഞ്ഞതിലും അതിയായ…

Read More

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. നൂറു കോടി ബഡ്ജറ്റിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശൻ ആണ്. ഡിസംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യും. ലോകം മുഴുവൻ രണ്ടായിരം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം മലയാളം കൂടാതെ തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ ആണ് എത്തുന്നത്. ഇപ്പോൾ ഈ ചിത്രത്തിന്, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വരവേൽപ്പ് നൽകാനാണ് ആരാധകർ ശ്രമിക്കുന്നത്. കേരളത്തിലും ഗൾഫിലും പ്രീ ബുക്കിങ്ങിൽ റെക്കോർഡ് സൃഷ്ടിക്കുന്ന ഈ ചിത്രം ഫാൻസ്‌ ഷോകളുടെ എണ്ണത്തിലും റെക്കോർഡ് ഇടുകയാണ്. 409 ഫാൻസ്‌ ഷോകൾ കേരളത്തിൽ കളിച്ച ഒടിയൻ…

Read More