Author: Webdesk

മംമ്ത മോഹൻദാസിനെ നായികയാക്കി പ്രശാന്ത് മുരളി പത്മനാഭൻ സംവിധാനം ചെയ്ത സിനിമ ലാൽബാഗ് തിയറ്ററുകളിൽ. ‘പൈസാ പൈസാ’ എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ലാൽബാഗ്. ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ‘ലാൽബാഗ്’ പൂർണമായും ബംഗളൂരുവിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ മംമ്തയെ കൂടാതെ സിജോയ് വർഗീസ്, രാഹുൽ മാധവ്, അജിത് കോശി, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ] സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി ജോ ആണ് ചിത്രത്തിന്റ ഛായാഗ്രഹണം. ഗാനരചന – അജീഷ് ദാസൻ, സംഗീതം – രാഹുൽ രാജ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Read More

നടനും നിർമാതാവുമായ ചെമ്പൻ വിനോദ് ജോസിന്റെ ഭാര്യ മറിയവും സിനിമയിലേക്ക്. ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലാണ് മറിയം അഭിനയിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിൽ ഒരു നഴ്സിന്റെ കഥാപാത്രമായാണ് മറിയം എത്തുന്നത്. സോഷ്യൽ മീഡിയയിൽ മറിയത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ട്രയിലറിലും മറിയം പ്രത്യക്ഷപ്പെട്ടിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. തമാശ എന്ന ചിത്രത്തിനു ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാധാരണ നാട്ടിൻപുറങ്ങളിലും മറ്റും കാണുന്ന വഴി പ്രശ്നം ആണ് ചിത്രം ചർച്ച ചെയ്യുന്നതെന്ന് ട്രയിലറിൽ കാണാം. ‘അങ്കമാലി ഡയറീസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ചിത്രമാണ് ഭീമന്റെ വഴി. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പൻ ജോസ് വിനോദ് അവതരിപ്പിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, ചിന്നു ചാന്ദ്നി, മേഘ…

Read More

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന സിനിമ ‘കാവൽ’ തിയറ്ററുകളിലേക്ക് എത്തുകയാണ്. നവംബർ 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റ റിലീസുമായി ബന്ധപ്പെട്ട് നിർമാതാവ് ജോബി ജോർജ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘ഒരു സമൂഹം ഒന്നായി തമ്പാന്റെ വരവിനായി കാത്തിരിക്കുന്നു. അതെ ഇപ്പോൾ ലോകം മുഴുവൻ തമ്പാന് കാവലായി നിൽക്കുന്നു. കാരണം ഈ വരവ് ഒരു വിധിയാണ്. അതെ ദൈവം കാവലാണ്.’ കുറുപ്പ് തിയറ്ററുകളിൽ നിറഞ്ഞ സദസിനു മുന്നിൽ ഓടിക്കൊണ്ടിരിക്കുന്നു, ഡിസംബർ രണ്ടിന് മരക്കാർ റിലീസ് വരാനിരിക്കുന്നു. ഈ സാഹചര്യത്തിൽ ‘കാവൽ’ റിലീസ് മാറ്റി വെക്കാമായിരുന്നില്ലേ എന്ന് നിരവധി പേരാണ് നിർമാതാവായ ജോബി ജോർജിനോട് ചോദിച്ചത്. എന്നാൽ, കാവലിന്റെ റിലീസ് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും മാറ്റിവെക്കാൻ കഴിയില്ലെന്നുമാണ് ജോബി ജോർജ് മറുപടി കൊടുത്തത്. അതേസമയം, കാവൽ സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞ് തിയറ്ററിൽ ഉണ്ടെങ്കിൽ…

Read More

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന സിനിമ ‘കാവൽ’ തിയറ്ററുകളിലേക്ക് എത്തുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ നായകനാക്കി ആയിരുന്നു നിഥിൻ രൺജി പണിക്കരുടെ ആദ്യചിത്രം. രണ്ടാമത്തെ ചിത്രത്തിൽ സുരേഷ് ഗോപി നായകനായി എത്തുമ്പോൾ അത് തനിക്കൊരു വെല്ലുവിളി അല്ലെന്നും പ്രിവിലേജ് ആണെന്നും വ്യക്തമാക്കുകയാണ് നിഥിൻ രൺജി പണിക്കർ. മമ്മൂക്കയെയും സുരേഷ് അങ്കിളിനെയും വെച്ച് സിനിമ ചെയ്യുന്നത് വെല്ലുവിളി എന്നതിന് അപ്പുറത്തേക്ക് അതൊരു പ്രിവിലേജ് ആണ്. സിനിമ മനസിൽ സ്വപ്നമായി നടന്നു കൊണ്ടിരുന്ന കാലത്ത് പോലും ആദ്യത്തെ സിനിമ മമ്മൂക്കയെ വെച്ച് ചെയ്യാൻ കഴിയുമെന്നോ രണ്ടാമത്തെ സിനിമ സുരേഷ് അങ്കിളിനെ വെച്ച് ചെയ്യാൻ കഴിയുമെന്നോ കരുതിയിരുന്നില്ലെന്നും നിഥിൻ രൺജി പണിക്കർ പറഞ്ഞു. ‘സിനിമ ഡാഡി’യോട് സംസാരിക്കവെയാണ് നിഥിൻ രൺജി പണിക്കർ മനസു തുറന്നത്. തന്നെപ്പോലെ ഒരു തുടക്കക്കാരന് ഇവരിൽ നിന്ന് പഠിക്കാൻ ഒരുപാടുണ്ട്. അതുകൊണ്ട് തുടക്കത്തിൽ തന്നെ ഇവരിൽ…

Read More

ഇന്ദ്രജിത്ത് സുകുമാരന്‍ അഭിനയിച്ച രണ്ട് ചിത്രങ്ങളാണ് അടുത്തടുത്ത് റിലീസ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പില്‍’ കൃഷ്ണദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായും വടംവലി പ്രമേയമാക്കിയ ‘ആഹാ’യില്‍ കൊച്ച് എന്ന നാട്ടിന്‍പുറത്തുകാരനെയുമാണ് താരം അവതരിപ്പിച്ചത്. കുടുംബത്തോടൊപ്പമാണ് ഇന്ദ്രജിത്ത് ‘ആഹാ’ കാണാനെത്തിയത്. എല്ലാവരും ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണ് ‘ആഹാ’യെന്നും ‘കുറുപ്പ്’ പോലെ ഈ ചിത്രവും വലിയ വിജയം നേടുമെന്നാണ് കരുതുന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞു. എല്ലാവരും അവരുടെ ജോലി ഭംഗിയായി ചെയ്തിട്ടുണ്ട്. സയ്‌നോര ചേച്ചിയുടെ മ്യൂസിക് ഗംഭീരം. ഈ സിനിമയ്ക്കു വേണ്ടി അച്ഛന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ ശബ്ദമൊന്നും കാണില്ലായിരുന്നു. ആ പരിശ്രമത്തിന്റെ ഫലമാണ് സിനിമയുടെ വിജയം. ‘കുറുപ്പ്’ നാല് തവണ കണ്ടു. റിലീസിനു മുമ്പ് പ്രിവ്യു കണ്ടിരുന്നു. പിന്നീട് തിയറ്ററില്‍ മൂന്ന് തവണ കണ്ടു. അച്ഛനെ പൊലീസ് വേഷത്തില്‍ കാണാന്‍ വലിയ ഇഷ്ടമാണ്.’പ്രാര്‍ഥന പറഞ്ഞു. ‘ഭയങ്കര സന്തോഷം. ഇതൊരു പുതിയ തുടക്കം പോലെയാണ് ഞങ്ങള്‍ക്കു തോന്നുന്നത്. ‘കുറുപ്പും’ കണ്ടിരുന്നു. അതെല്ലാവരും…

Read More

സ്വന്തം കല്യാണത്തിന് സ്വന്തമായി മേക്കപ്പ് ചെയ്യാൻ ധൈര്യം കാണിച്ചിട്ടുള്ള ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല എന്നായിരിക്കും ഉത്തരം. എന്നാൽ, അതിന് ‘യെസ്’ എന്ന ഉത്തരവുമായി എത്തിയിരിക്കുകയാണ് സീരിയൽ താരം ആലിസ് ക്രിസ്റ്റി. കഴിഞ്ഞദിവസമായിരുന്നു ആലിസ് ക്രിസ്റ്റിയുടെ വിവാഹം. വിവാഹത്തിന് തന്റെ മേക്കപ്പ് എല്ലാം ആലിസ് സ്വയം തന്നെ ആയിരുന്നു ചെയ്തത്. ‘എന്‍റെ കല്യാണത്തിന്‍റെ ബ്യൂട്ടീഷ്യൻ ഞാൻ തന്നെ’ എന്ന കാപ്ഷനോടെ കല്യാണത്തിന് ഒരുങ്ങുന്നതിന്റെ വീഡിയോ ആലിസ് യുട്യൂബിൽ പങ്കുവെച്ചിരുന്നു. വീഡിയോ എന്തായാലും കഴിഞ്ഞ രണ്ടുദിവസമായി യുട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ തുടരുകയാണ്. നിരവധി പേരാണ് ആലിസിനെ അഭിനന്ദിച്ച് കമന്‌റ് ബോക്സിൽ എത്തിയത്. സ്വന്തം കല്യാണത്തിനു സ്വന്തമായി ഒരുങ്ങുന്ന ഒരു നടിയെ ഇതുവരെയും കണ്ടിട്ടില്ലെന്ന് ആയിരുന്നു ഒരാളുടെ കമന്റ്. ഒരു ബ്രൈഡ് സ്വന്തമായി മേക്കപ്പ് ചെയ്യുന്നത് കാണുന്നത് ആദ്യമായിട്ടാണെന്നും അതിന് അഭിനന്ദനങ്ങൾ എന്നുമായിരുന്നു മറ്റൊരു കമന്റ്. ഏതായാലും സ്വന്തം കല്യാണത്തിന് സ്വയം മേക്കപ്പ് ചെയ്ത് ആലിസ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായിരിക്കുകയാണ്. സ്വയം മേക്കപ്പ് ചെയ്യുമ്പോഴാണ് തനിക്ക്…

Read More

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനാകുന്ന ചിത്രം തിയറ്ററുകളിലേക്ക്. നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത ചിത്രം ‘കാവൽ’ നവംബർ 25ന് റിലീസ് ചെയ്യും. കേരളത്തിൽ മാത്രം 220 സ്‌ക്രീനുകളില്‍ ആണ് ‘കാവൽ’ പ്രദര്‍ശനത്തിനെത്തുക. നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നിറഞ്ഞാടുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് കാവൽ. ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗുഡ് വിൽ എന്റർടയിൻമെന്റസിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇതൊരു കുടുംബചിത്രമാണെന്നും ആരാധകർ കാണാൻ കാത്തിരിക്കുന്ന പഴയ ഓജസും തേജസുമുള്ള സുരേഷ് ഗോപിയെ തന്നെ ആയിരിക്കും കാവലിൽ കാണാൻ സാധിക്കുകയെന്നും ജോബി ജോർജ് നേരത്തെ പറഞ്ഞിരുന്നു. ഒടിടി പ്ലാറ്റ്ഫോമിൽ വമ്പൻ തുകയുടെ ഓഫർ ലഭിച്ചെങ്കിലും കാവൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നിർമാതാവ് ജോബി ജോർജ് വ്യക്തമാക്കിയിരുന്നു. നിഖിൽ എസ്…

Read More

നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷം തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച പ്രിയദർശൻ ചിത്രം ‘മരക്കാർ’ന് വമ്പൻ വരവേൽപ് നൽകി തമിഴകവും. തമിഴ് നാട്ടിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് മരക്കാറിന് ലഭിച്ചിരിക്കുന്നത്. 350 സ്ക്രീനുകളിൽ ആണ് മരക്കാർ റിലീസ് ചെയ്യുക. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ സന്തോഷ് ടി കുരുവിള സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യമുള്ളത്. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലായി അറുപതിനു മുകളിൽ ലോക രാജ്യങ്ങളിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. തമിഴ്നാട്ടിൽ തമിഴിൽ മാത്രം 350 സ്ക്രീനുകളിൽ റിലീസ് ചെയ്യുമ്പോൾ സിനിമയുടെ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ മാത്രം 250 ഓളം സ്ക്രീനുകളിൽ വേറെയും റിലീസ് ഉണ്ട്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം ഈ വരുന്ന ഡിസംബർ രണ്ടിന് ലോകം മുഴുവൻ…

Read More

നടൻ ഇന്ദ്രജിത്ത് സുകുമാരൻ സംവിധായകൻ ആകുന്നു. ഇന്ദ്രജിത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വടംവലിയെ പ്രമേയമാക്കിയുള്ള സിനിമ ‘ആഹാ’യുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ ആയിരുന്നു ഇന്ദ്രജിത്തിന്റെ ഈ വെളിപ്പെടുത്തൽ. നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത ‘ആഹാ’യിൽ ഇന്ദ്രജിത്ത് ആണ് നായകൻ. മനോരമ ന്യൂസിന്റെ പുലർവേളയിൽ സംസാരിക്കുമ്പോഴാണ് താൻ ഒരു സിനിമ ഉടനെ തന്നെ സംവിധാനം ചെയ്യുമെന്ന് ഇന്ദ്രജിത്ത് അറിയിച്ചത്. സിനിമയുടെ സ്ക്രിപ്റ്റ് ഏകദേശം പൂർത്തിയായെന്നും ഇനി അതിൽ കുറച്ച് പണികൾ കൂടി ബാക്കിയുണ്ടെന്നും ഇന്ദ്രജിത്ത് പുലർവേളയിൽ പറഞ്ഞു. അതേസമയം, സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് താൻ ഇതുവരെ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്നും ഇന്ദ്രജിത്ത് പറഞ്ഞു. മറ്റുള്ള കാര്യങ്ങളിൽ നിന്ന് ബ്രേക്ക് എടുത്ത് ഇതിനു വേണ്ടി സമയം മാറ്റി വെക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വലിയ ബജറ്റിലുള്ള ചിത്രമാണെന്നും അതുകൊണ്ട് സമയം എടുക്കുമെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കി. ഏതായാലും അനിയൻ പൃഥ്വിരാജിന് പിന്നാലെ സിനിമ സംവിധാനത്തിൽ കഴിവ് തെളിയിക്കാൻ എത്തുകയാണ് ചേട്ടൻ ഇന്ദ്രജിത്തും. ലൂസിഫർ, ബ്രോ…

Read More

നീണ്ട കാത്തിരിപ്പിന് ഒടുവിൽ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം പ്രീതി സിന്റ. വിവാഹം കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് പ്രീതി സിന്റയും ഭർത്താവ് ജീൻ ഗുഡ്ഇനഫും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായത്. സോഷ്യൽ മീഡിയയിലെ പങ്കുവെച്ച കുറിപ്പിലൂടെ പ്രീതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘എല്ലാവർക്കും ഹായ്, ഇന്നത്തെ ഞങ്ങളുടെ അത്ഭുതകരമായ വാർത്ത നിങ്ങൾ എല്ലാവരുമായും പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഇരട്ടക്കുട്ടികളായ ജയ് സിന്റ ഗുഡ്‌ഇനഫിനെയും ജിയ സിന്റ ഗുഡ്‌നഫിനെയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ജീനും ഞാനും അതിയായ സന്തോഷത്തിലാണ്. ഞങ്ങളുടെ ഹൃദയങ്ങൾ വളരെയധികം നന്ദിയും സ്നേഹവും നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെക്കുറിച്ച് ഞങ്ങൾ വളരെ ആവേശത്തിലാണ്. ഈ അവിശ്വസനീയമായ യാത്രയുടെ ഭാഗമായതിന് ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഞങ്ങളുടെ സറോഗേറ്റിനും ഹൃദയംനിറഞ്ഞ നന്ദി.’ – ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം പങ്കുവെച്ച് പ്രീതി സിന്റ കുറിച്ചു. 2016ലാണ് പ്രീതി സിന്റയും ഗുഡ്‌ഇനഫും വിവാഹിതരായത്. അന്നുമുതൽ നടി യുഎസിലാണ് താമസം. സിന്റയുടെ ട്വിറ്റർ…

Read More