Author: Webdesk

മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത് ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ്, ഗണപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ജാന്‍ എ മന്‍. റിലീസായ ദിവസം തന്നെ വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന്. മലയാളത്തിലെ യുവതാരങ്ങള്‍ക്ക് പുറമേ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നവംബര്‍ 19നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിദംബരവും ഗണപതിയും, സപ്‌നേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വികൃതി’ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

Read More

ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമായ ആഹാ തിയറ്ററുകളിൽ റിലീസ് ആയി. ബിബിൻ പോൾ സാമുവൽ ആണ് സംവിധാനം. റിലീസിനു മുമ്പു തന്നെ ചിത്രത്തിന്റെ ടീസറും ട്രയിലറും വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കേരളത്തിൽ വലിയ പ്രചാരമുള്ള വടംവലി എന്ന കായികയിനത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ചിത്രത്തിലെ കഥ പറയുന്നത്. വടംവലിയുടെ ആവേശവും ആകാംഷയും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം നിറഞ്ഞ സിനിമ ആയിരിക്കും ആഹാ. ആഹായുടെ പ്രമോഷനിടയിൽ ഫേസ്ബുക്ക് ലൈവിൽ എത്തിയ ഇന്ദ്രജിത്ത് സുകുമാരൻ എല്ലാവരും തിയറ്ററിൽ എത്തി ചിത്രം കാണണമെന്ന് അഭ്യർത്ഥിച്ചു. ‘ആഹാ സിനിമ ഇന്ന് റിലീസ് ആയിരിക്കുകയാണ്. വളരെ നല്ലൊരു ഓപ്പണിംഗ് സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. വളരെ നല്ല അഭിപ്രായം എല്ലായിടത്ത് നിന്നും വരുന്നുണ്ട്. വടംവലിയെ ആസ്പദമാക്കിയുള്ള സിനിമയാണ്. മലയാളികളുടെ പ്രധാനപ്പെട്ട കായികവിനോദമാണ് വടംവലി. വടംവലി പല സിനിമകളിൽ വന്നിട്ടുണ്ടെങ്കിലും വടംവലിക്കാരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ മലയാളത്തിൽ ഇതുവരെ വന്നിട്ടില്ല. വടംവലിക്ക് പിന്നിൽ എത്രത്തോളം കഠിനാദ്ധ്വാനം ഉണ്ട്, എത്ര കഷ്ട്പ്പാടുണ്ട് അതൊക്കെ…

Read More

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരളി ഇന്നാണ് ഒടിടിയിൽ റിലീസ് ആയത്. സോണി ലിവിലാണ് ചിത്രം റിലീസ് ചെയ്തത്. എന്നാൽ, സിനിമ കണ്ടിറങ്ങിയവരിൽ പോസിറ്റീവ് ആയ അഭിപ്രായമുള്ളവർക്ക് ഒപ്പം തന്നെ നെഗറ്റീവ് ആയ അഭിപ്രായങ്ങൾ ഉള്ള നിരവധി പ്രേക്ഷകരും ഉണ്ട്. എ സർട്ടിഫിക്കറ്റ് നേടിയ ചിത്രം പതിനെട്ട് വയസിനു മുകളിലുള്ളവർക്ക് എന്ന് പ്രത്യേകം എഴുതി കാണിച്ച് തന്നെയാണ് ചിത്രം തുടങ്ങുന്നത്. എന്നാൽ, എ സർട്ടിഫിക്കറ്റ് ഉള്ള പടം ഒടിടിയിൽ അനുവദിക്കരുതെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ഇതിനിടെ ചിത്രത്തിലെ തെറി പ്രയോഗങ്ങൾക്ക് എതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഇറങ്ങിയിരിക്കുന്നത്. ഹെഡ്സെറ്റ് ഉപയോഗിച്ച് ഫോണിൽ തന്നെ സിനിമ കാണണമെന്നും അബദ്ധത്തിൽ പോലും ഹെഡ്സെറ്റ് ഫോണിൽ നിന്ന് മാറ്റരുതെന്നും പറഞ്ഞ് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ട്രെയിലറിൽ തന്നെ ജാഫർ ഇടുക്കി സഹിതം നിരവധി ആളുകളുടെ തെറിവിളികൾ ട്രോളുകൾ ആയി എത്തിയിരുന്നു. എന്നാൽ, സിനിമ ഇറങ്ങിയതോടെ സിനിമയിലെ ജോജുവിന്റെ…

Read More

മരക്കാറിന് ശേഷം റോണി റാഫേലിന്റെ മാസ്മരിക സംഗീതവുമായി ‘മൈക്കിള്‍സ് കോഫി ഹൗസ്’ എന്ന സിനിമയിലെ ഗാനം പുറത്ത്. ‘ഇന്ന് ഈ പിറന്നാൾ’ എന്ന് ആരംഭിക്കുന്ന ഗാനം വിധു പ്രതാപ്, വിഷ്ണു രാജ്, സുമി അരവിന്ദ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് വരികൾ. അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന പടത്തിന്റെ നിർമാണവും എഴുത്തും ജിസ്സോ ജോസ് ആണ്. ശരത് ഷാജി ആണ് ഛായാഗ്രഹണം. റൊമാന്‍റിക് ഫാമിലി ത്രില്ലര്‍ ഗണത്തില്‍ ഉൾപ്പെടുത്താവുന്ന സിനിമയാണ് ‘മൈക്കിള്‍സ് കോഫി ഹൗസ്’. ഡിസംബർ 10നു സിനിമ പ്രേക്ഷകരിലേക്ക് എത്തും. ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്‍റണി, രഞ്ജി പണിക്കര്‍, സ്ഫടികം ജോര്‍ജ്, റോണി ഡേവിഡ്, ജിന്‍സ് ഭാസ്കര്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. വൈ, ഹിമാലയത്തിലെ കശ്മലന്‍, വാരിക്കുഴിയിലെ കൊലപാതകം, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിങ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ധീരജ് ഡെന്നി നായകനായി അഭിനയിക്കുന്ന ചിത്രമാണിത്. നായികയായി എത്തുന്ന മാര്‍ഗ്രറ്റ് ആന്‍റണി ജൂണ്‍,…

Read More

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി ബഡ്ജറ്റിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ രണ്ടിന് ലോകം മുഴുവൻ, അൻപതോളം രാജ്യങ്ങളിൽ, അഞ്ചു ഭാഷകളിൽ ആയാണ് ഈ ചിത്രം റിലീസ് ചയ്യാൻ പോകുന്നത്. വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ അഭിനയിച്ച പ്രശസ്ത നടൻ മാമുക്കോയ പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. മരക്കാർ എന്ന ചിത്രം മലയാള സിനിമയിലെ ഒരു ചരിത്ര സംഭവമാണ് എന്നും, മോഹൻലാൽ- പ്രിയദർശൻ ടീം ഒരുക്കിയ ഈ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത് അഭിനയ ജീവിതത്തിലെ ഒരു വലിയ ഭാഗ്യം തന്നെയാണ് എന്നും മാമുക്കോയ…

Read More

കഴിഞ്ഞ ദിവസമാണ് നടന്‍ മോഹന്‍ലാല്‍ സൈക്കിളോടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. താരത്തിന്റെ സുഹൃത്തും ബിസിനിസുകാരനുമായ സമീര്‍ ഹംസയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇപ്പോഴിതാ ആ സൈക്കിളിന്റെ വിശേഷങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ എം സൈക്കിളാണ് വിഡിയോയിലുള്ളത്. ക്രൂസ് എം ബൈക്കിന്റെ മൂന്നാം തലമുറയാണിത്. 2014ലാണ് വിപണിയിലെത്തിയത്. സൈക്കിളിന്റെ നാലാം തലമുറ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഏകദേശം 1.60 ലക്ഷം രൂപയാണ് പുതിയതിന്റെ വില. ബിഎംഡബ്ല്യു ലൈഫ് സ്‌റ്റൈല്‍ നിരയില്‍ വരുന്നതാണ് സൈക്കിളുകള്‍. എം സൈക്കിളുകളില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് മാറ്റ് ബ്ലാക് മോഡലിനാണ്. മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളുമുള്ള സൈക്കിളാണ് മോഹന്‍ലാലും ഉപയോഗിക്കുന്നത്. അലുമിനിയം ഫ്രെയിമിലാണ് നിര്‍മാണം. 26 ഇഞ്ച് മുന്‍ സസ്‌പെന്‍ഷന്‍, റിമോട്ട് ലോക്ക്ഔട്ടോഡു കൂടിയ എസ്ആര്‍ സണ്‍ടൂര്‍ ഇസഡ്‌സിആര്‍ മുന്‍ ഫോര്‍ക് എന്നിവ സൈക്കിളിലുണ്ട്. വ്യത്യസ്ത 30 ഗിയര്‍ കോംബിനേഷനുകളുണ്ട് ഈ മോഡലിന്. ചുവന്ന നിറത്തിലുള്ള റിം ആണ് ഉള്ളത്. 14.8 കിലോഗ്രാമാണ് സൈക്കിളിന്റെ…

Read More

ചായ വിറ്റു കിട്ടുന്ന വരുമാനത്തിലൂടെ ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കൊച്ചി കടവന്ത്ര സ്വദേശിയാണ്. ചായക്കടയില്‍ നിന്നും ലഭിച്ച വരുമാനത്തില്‍ നിന്നും ലോകത്തിന്റെ നാനാദിക്കുകളില്‍ ചുറ്റിക്കറങ്ങുന്ന വിജയന്‍മോഹന ദമ്പതികള്‍ സോഷ്യല്‍ മീഡിയക്കും സുപരിചിതരാണ്. അടുത്തിടെയാണ് ഇരുവരും റഷ്യന്‍ സന്ദര്‍ശനം നടത്തി തിരികെ വന്നത്. വിജയനും ഭാര്യ മോഹനയും ചായക്കട നടത്തി കിട്ടിയ വരുമാനം കൊണ്ട് 26 ഓളം രാജ്യങ്ങള്‍ ആണ് ഇതിനോടകം സന്ദര്‍ശിച്ചിട്ടുള്ളത്. കഴിഞ്ഞ 16 വര്‍ഷങ്ങളായാണ് ഈ ദമ്പതികള്‍ ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. അടുത്തിടെയാണ് ഇരുവരും റഷ്യന്‍ രാജ്യം സന്ദര്‍ശിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ഏറ്റവും ആകര്‍ഷിച്ചവ ഏതെന്നു ചോദിച്ചാല്‍, മോഹനയും വിജയനും ഒരുമിച്ചു പറയും സിംഗപ്പൂരും സ്വിറ്റസര്‍ലണ്ടും ന്യൂയോര്‍ക്കുമാണ് മനസുകവര്‍ന്നതെന്ന്. ചെറിയ ചായക്കടയുടെ ചുമരില്‍ പതിപ്പിച്ച ലോകഭൂപടത്തില്‍ തൊട്ടുകൊണ്ടു ബ്രസീലിന്റെയും ചിലിയുടെയും സ്ഥാനം കാണിച്ചുതരും. തങ്ങള്‍ക്കു ഇനിയും പോകാനുള്ള രാജ്യങ്ങള്‍ സ്വീഡനും…

Read More

തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് നടൻ സിലമ്പരസൻ. തമിഴ് ചിത്രമായ ‘മാനാടി’ന്റെ പ്രമോഷൻ പരിപാടിക്കിടെ ആയിരുന്നു സിലമ്പരസൻ പൊട്ടിക്കരഞ്ഞത്. ജീവിതത്തില്‍ താൻ ഇപ്പോൾ ഒരുപാട് പ്രശ്‌നങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്നും ആരാധകരുടെ സ്‌നേഹവും പിന്തുണയുമാണ് തനിക്ക് ഇപ്പോൾ ആവശ്യമെന്നുമാണ് താരം പറഞ്ഞത്. പൊട്ടിക്കരഞ്ഞ താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തി. ‘ഞങ്ങള്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു തലൈവാ’ എന്ന് ആരാധകർ വിളിച്ചു പറഞ്ഞു. ചിമ്പുവിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രമാണ് ‘മാനാട്. ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഈ പ്രശ്നങ്ങൾ വലിയ വിവാദങ്ങൾക്കും കാരണമായിരുന്നു. വിവാദങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയും ഇത് ചിമ്പുവിനെ വളരെ അസ്വസ്ഥനാക്കുകയും ചെയ്തിരുന്നു. ഇതാണ്, താരത്തിന്റെ സങ്കടത്തിന് കാരണമായതെന്നാണ് ആരാധകർ കരുതുന്നത്‌. ചിത്രത്തില്‍ അബ്ദുല്‍ ഖാലിക്ക് എന്ന കഥാപാത്രത്തെയാണ് ചിമ്പു അവതരിപ്പിക്കുന്നത്. സുരേഷ് കാമാച്ചിയാണ് ചിത്രത്തിന്റെ നിർമ്മാണം. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. എസ് ജെ…

Read More

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് അവതാരക ലക്ഷ്മി നക്ഷത്ര. പച്ച പട്ടുസാരിയും ചുവന്ന ബ്ലൗസും കഴുത്തിൽ ചുവന്ന പൂമാലയും അണിഞ്ഞാണ് മുല്ലപ്പൂ ചൂടി ആഭരണങ്ങളും അണിഞ്ഞാണ് ലക്ഷ്മി നക്ഷത്ര ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം, തങ്ങളുടെ പ്രിയതാരത്തിന് വിവാഹമാണോ എന്നാണ് ടെലിവിഷൻ പ്രേക്ഷകരുടെ സംശയം. എന്നാൽ ഇത് വിവാഹമൊന്നുമല്ല, നാരീപൂജയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന നാരീപൂജയിൽ ലക്ഷ്മി പങ്കെടുത്തതിന്റെ ചിത്രങ്ങളായിരുന്നു അത്. പട്ടുസാരി ഉടുത്ത് തലയിൽ മുല്ലപ്പൂ ചൂടി കഴുത്തിൽ പൂമാലയുമായി നിറകണ്ണുകളോടെ കൈകൾ കൂപ്പിയായിരുന്നു ചിത്രങ്ങളിൽ ലക്ഷ്മി പ്രത്യക്ഷപ്പെട്ടത്. ഇതാണ്, താരത്തിന് വിവാഹമായോ എന്ന സംശയങ്ങൾക്കിടയാക്കിയത്. അതേസമയം, തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു കാര്യമാണ് നടന്നതെന്ന് ലക്ഷ്മി പ്രതികരിച്ചു. കണ്ടമംഗലത്തമ്മയുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ കഴിഞ്ഞത് തന്നെ തന്റെ മഹാഭാഗ്യമായി കാണുന്നുവെന്നും പ്രമുഖരായ വ്യക്തികളുടെ കൂടെ ആ കണ്ണിയില്‍ അംഗമാവാന്‍ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. റെഡ് എഫ്…

Read More

തന്റെ ഇന്നോവ ക്രിസ്റ്റയെ പുതുക്കി പണിത് ചലച്ചിത്രതാരം ധർമ്മജൻ ബോൾഗാട്ടി. കുടുംബത്തോടൊപ്പം ആണ് ധർമ്മജൻ  പോളിഷ് ചെയ്ത വാഹനം വാങ്ങാൻ എത്തിയത്. വൈറ്റിലയിലെ ഷിമ്മർ ഓട്ടോ ഡിറ്റയിലിങ്ങിൽ നിന്നാണ് ധർമ്മജൻ തന്റെ ഇന്നോവ ക്രിസ്റ്റ  പുതുപുത്തനാക്കിയെടുത്തത്. വാഹനം ഒന്ന് പുത്തനാക്കിയ വിശേഷം അറിയിച്ചു കൊണ്ടുള്ള പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്.  കഴിഞ്ഞ കുറേ കാലമായി ധർമജന്റെ യാത്രകൾ ഇന്നോവ ക്രിസ്റ്റയിലാണ്. ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് നിരവധി പേരാണ് എത്തിയത്. എന്നാൽ, ചിലരുടെ കണ്ണുടക്കിയത് നമ്പർ പ്ലേറ്റിലാണ്. ‘അണ്ണാ ഈ നമ്പർ പ്ലേറ്റ് നിരോധിതം ആണ്, പഞ്ചിങ് നമ്പർ പ്ലേറ്റ് ആണ് വേണ്ടത്.’ എന്നായിരുന്നു ഒരു കമന്റ്. ‘ഒരു കോൺഗ്രസ് സ്ഥാനാർഥി ആയിരുന്നതു കൊണ്ടും തോൽപ്പിച്ചത് കൊണ്ടും പറയുകയാണ് ആ നമ്പർ പ്ലേറ്റിന് എതിരെ ഒരു കേസ് വരാൻ സാധ്യത ഉണ്ട്.’ – എന്നായിരുന്നു മറ്റൊരു കമന്റ്. ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പമായിരുന്നു കാർ വാങ്ങാൻ ധർമ്മജൻ എത്തിയത്. മുണ്ടും…

Read More