Author: Webdesk

പാട്ടു കൊണ്ടു മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് റിമി ടോമി. സ്റ്റേജിലാകട്ടെ ടിവിയിലെ ചാറ്റ് ഷോയിലാകട്ടെ, പെർഫോമൻസിലൂടെ മലയാളിക്ക് ഇത്രയേറെ പോസിറ്റീവ് എനർജി പകർന്നു നൽകുന്ന ഒരു ഗായിക വേറെുണ്ടോയെന്ന് സംശയമാണ്. പാട്ടും ഡാൻസുമായി വേദി കീഴടക്കി മുന്നേറുന്ന റിമി പെട്ടെന്നാണ് മെലിഞ്ഞു സുന്ദരിയായി എത്തിയത്. എങ്ങനെ ഇങ്ങനെ സാധിച്ചു എന്ന ഒറ്റച്ചോദ്യമാണ് ആരാധകർക്ക്. അവർക്കു വേണ്ടി റിമി മനസു തുറന്നു. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സൗന്ദര്യരഹസ്യം റിമി വെളിപ്പെടുത്തിയത്. ശരീരത്തിന്റെ ഭാരം കുറഞ്ഞ് വരുമ്പോൾ ആകെ ഒരു വ്യത്യാസം തോന്നുമെന്നും സ്റ്റേജ് പെർഫോമൻസിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നിയെന്നും റിമി പറയുന്നു. വ്യായാമം മുടങ്ങാതെ ചെയ്യാറുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും ആണെങ്കിൽ ജിമ്മുകളിൽ വർക് ഔട്ട് ചെയ്യുമെന്നും അത് മുടക്കാറില്ലെന്നും റിമി വ്യക്തമാക്കുന്നു. 70 ശതമാനം ആഹാര നിയന്ത്രണവും 30 ശതമാനം വർക് ഔട്ടും എന്നാണല്ലോ എന്നും റിമി ചോദിക്കുന്നു. ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കുന്നത് പാലിൽ…

Read More

മലയാളികളുടെ പ്രിയ താരമാണ് നസ്രിയ. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നസ്രിയ ‘കൂടെ’ എന്ന സിനിമയിലൂടെയാണ് തിരച്ചു വരവ് നടത്തിയത്. ഇന്‍സ്റ്റഗ്രാമിലും സജീവമായ നസ്രിയ തന്റെ പുതിയ മേക്കോവര്‍ ചിത്രങ്ങളും ഡാന്‍സ് വീഡിയോകളുമൊക്കെ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ നസ്രിയയുടെ പുതിയ ചിത്രങ്ങള്‍ ആരാധക മനം കവര്‍ന്നിരിക്കുകയാണ്. ചിത്രത്തിനൊപ്പം ‘വല്ലപ്പോഴും ഞാന്‍ ഇങ്ങനെയാവു’മെന്ന കുറിപ്പുമുണ്ട്. ‘വെഡ്ഡിങ് സീസണ്‍’ എന്ന ഹാഷ്ടാഗും ഫോട്ടോയ്ക്ക് കൊടുത്തിട്ടുണ്ട്. ആരുടെ വിവാഹമാണെന്നാണ് ഇതുകണ്ട ആരാധകര്‍ ചോദിക്കുത്. നസ്രിയയുടെ പുതിയ ഫെട്ടോയ്ക്ക് ദുല്‍ഖര്‍ സല്‍മാന്‍, അഹാന കൃഷ്ണ, അനുപമ പരമേശ്വരന്‍, റോഷന്‍ മാത്യു, സ്രിന്ദ, എസ്തര്‍ അനില്‍ അടക്കമുള്ള താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ കമന്റ് ചെയ്തത് നിക്കൊണാന്‍ എന്ത് അഴകാണ് കുഞ്ഞി എായിരുന്നു. നസ്രിയയെ സ്‌നേഹത്തോടെ ദുല്‍ല്‍ഖര്‍ വിളിക്കുന്ന പേരാണ് കുഞ്ഞി. മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെല്ലാം സ്ഥിരം സാിധ്യമാണ് നസ്രിയ. അമാലിനൊപ്പമുള്ള നസ്രിയയുടെ കറക്കവും ഷോപ്പിങ്ങുമൊക്കെ പതിവാണ്. അമുവെന്നു വിളിക്കുന്ന അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച്…

Read More

കുറുപ് റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ അമ്പതുകോടി ക്ലബിൽ കേറിയെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. നവംബർ 12ന് റിലീസ് ചെയ്ത ചിത്രം അഞ്ചു ദിവസം കൊണ്ടാണ് 50 കോടി ക്ലബിൽ ഇടം പിടിച്ചത്. കോവിഡ് കാലഘട്ടത്തിനു ശേഷം തിയറ്ററുകളിൽ ആദ്യമായി റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം കൂടി ആയിരുന്നു ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്. അതുകൊണ്ടു തന്നെ വളരെ വ്യത്യസ്തമായ രീതിയിലുള്ള പ്രമോഷൻ ആയിരുന്നു കുറുപിനു വേണ്ടി അണിയറ പ്രവർത്തകർ സ്വീകരിച്ചത്. കേരളത്തിലെ തെരുവു വീഥികൾ മുതൽ ദുബായിലെ ബുർജ് ഖലീഫ വരെ പ്രചാരണം നീണ്ടു. കുറുപ് റിലീസ് ചെയ്യുന്നതിനു തൊട്ടു മുമ്പുള്ള ദിവസമാണ് ചിത്രത്തിന്റെ ട്രയിലർ പ്രദർശനം ബുർജ് ഖലീഫയിൽ നടന്നത്. അതിന് സാക്ഷ്യം വഹിക്കാൻ ദുൽഖർ കുടുംബത്തോടൊപ്പം ദുബായിൽ എത്തിയിരുന്നു. നിരവധി ആരാധകരായിരുന്നു ബുർജ് ഖലീഫയിലെ ട്രയിലർ പ്രദർശനം കാണാൻ തടിച്ചു കൂടിയത്. ഒരു മലയാള സിനിമയുടെ ഇത്തരത്തിലുള്ള പ്രമോഷൻ ആദ്യമായാണ്…

Read More

ദീപാവലി റിലീസ് ആയി തിയറ്ററുകളിൽ എത്തിയ സ്റ്റൈൽ മന്നൻ ചിത്രം ‘അണ്ണാത്തെ’ ബോക്സ് ഓഫീസ് തൂത്തുവാരി മുന്നേറുന്നു. ഒരു ഇടവേളയ്ക്ക് ശേഷം തിയറ്ററുകൾ ഇളക്കിമറിച്ച രജനികാന്ത് ചിത്രത്തിന് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. സിരുത്തൈ ശിവയുടെ സംവിധാനത്തിൽ മാസും ആക്ഷനും ഡാൻസ് നമ്പറുകളുമായി എത്തിയ സിനിമയ്ക്ക് ആദ്യം കുറച്ച് നെഗറ്റീവ് റിവ്യൂകൾ ലഭിച്ചിരുന്നെങ്കിലും തിയറ്ററുകളിൽ അതൊന്നും ബാധിച്ചില്ല. നവംബർ നാലിന് റിലീസ് ചെയ്ത ചിത്രം ലോകവ്യാപകമായി 225 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായിക. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായി എത്തിയ ചിത്രമാണ് അണ്ണാത്തെ. മീന, കീർത്തി സുരേഷ്, സതീഷ്, സൂരി, പ്രകാശ് രാജ് തുടങ്ങിയ വൻ താരനിര തന്നെയാണ് അണ്ണാത്തെയിൽ അണിനിരക്കുന്നത്. സൺ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം. ഒരു മാസ് കുടുംബചിത്രമാണ് അണ്ണാത്തെ. ചിത്രത്തിലെ ആദ്യഗാനം ആലപിച്ചത് എസ് പി…

Read More

കനകം കാമിനി കലഹം ടീമിനെ അനുമോദിച്ച് സംവിധായകൻ രഞ്ജിത്ത്. ഇളയമകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ ‘കനകം കാമിനി കലഹം’ കണ്ടതെന്നും സിനിമയെ അനുമോദിക്കാതെ വയ്യെന്നും രഞ്ജിത്ത് പറഞ്ഞു. നവംബർ 12ന് ഡിസ്നി ഹോട്ട് സ്റ്റാറിൽ ആയിരുന്നു കനകം കാമിനി കലഹം റിലീസ് ആയത്. തന്റെ ആദ്യചിത്രം കൊണ്ടു തന്നെ കേരളത്തിലെയും കേരളത്തിന് പുറത്തെയും പ്രേക്ഷകരുടെ സ്വീകാര്യത ലഭിച്ച സംവിധായകനാണ് രതീഷ് പൊതുവാളെന്നും രഞ്ജിത്ത് പറഞ്ഞു. രതീഷിന്റെ പുതിയ സിനിമ കാണാൻ താൻ വൈകുമായിരുന്നെന്നും ഇളയമകനാണ് ‘ഈ സിനിമ എന്തായാലും അച്ഛൻ കാണണം’ എന്ന് തന്നോട് ആവശ്യപ്പെട്ടതെന്നും രഞ്ജിത്ത് പറഞ്ഞു. അങ്ങനെയാണ് കനകം കാമിനി കലഹം കണ്ടതെന്ന് ഒരു ദിവസമല്ല ഒരുപാട് ദിവസം മനസിൽ കൂടെ ആ സിനിമ സഞ്ചരിക്കുന്ന അവസ്ഥയാണ് തനിക്ക് ഉണ്ടായതെന്നും രഞ്ജിത്ത് പറഞ്ഞു. ഇതിനകം മലയാളി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞ ഒരു സിനിമയെക്കുറിച്ചാണ് പറയുന്നതെങ്കിലും ഇത് പറയാതിരിക്കാൻ വയ്യെന്നും രഞ്ജിത്ത് വ്യക്തമാക്കി. രതീഷിനെ പോലെയുള്ള പുതുതലമുറയിലെ സംവിധായകരുടെ വ്യത്യസ്തമായ…

Read More

മലയാളത്തിലെ ആദ്യത്തെ ത്രില്ലർ മ്യൂസിക്കൽ സീരീസ് ആയി അല്ലി. മലയാളത്തിലെ ആദ്യത്തെ സസ്പെൻസ് മ്യൂസിക്കൽ ത്രില്ലർ റിലീസ് ആണ് അല്ലി. മ്യൂസിക്കൽ ത്രില്ലർ സീരീസിന്റെ ഭാഗം ഒന്നു റിലീസ് ചെയ്തു. സ്റ്റാർ ബെൽസ് മ്യൂസിക് യുട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്. സ്റ്റാർബെൽസ് മ്യൂസിക് തന്നെയാണ് നിർമാണവും. അരുൺ വെൺപാലയാണ് മ്യൂസികും സംഭാഷണവും രചനയും സംവിധാനവും. ജിൻസൻ ജിനു പാറക്കലിന്റേതാണ് കഥ. ഛായാഗ്രഹണം – ജിതേഷ് കുന്നോത്ത്. ഗാനം രചിച്ചിരിക്കുന്നത് വിക്ടർ ജോസഫും സംഗീതം അരുൺ വെൺപാലയാണ്. ജിന്റോ ജോൺ, അന്ന ബേബി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഖിൽ ആണ് ബിജിഎം. സ്റ്റാർ ബെൽസ് മ്യൂസിക് 2020ൽ മാത്രം ഏഴ് മ്യൂസിക്കൽ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിൽ ‘പൗർണമി’ യുട്യൂബിൽ വളരെ അധികം വൈറൽ ആയ റൊമാന്റിക് ആൽബം ആണ് . മ്യൂസിക് ഒറിയന്റഡ് ആയിട്ടുള്ള വീഡിയോസ് മാത്രം ചെയ്യുന്ന ഒരു ചാനൽ ആണ് സ്റ്റാർബെൽസ്. ഇതിലെ സാധ്യത മനസ്സിലാക്കി മ്യൂസിക്കിൽ…

Read More

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ് അമ്പതു കോടി ക്ലബിൽ. നവംബർ 12ന് റിലീസ് ചെയ്ത ചിത്രം അഞ്ചു ദിവസം കൊണ്ടാണ് 50 കോടി ക്ലബിൽ ഇടം പിടിച്ചത്. അവധി ദിവസങ്ങൾ അല്ലാതിരുന്നിട്ട് കൂടി ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വൻ തിരക്കാണ് കഴിഞ്ഞദിവസങ്ങളിൽ അനുഭവപ്പെട്ടത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ കളക്ഷൻ റെക്കോർഡുകൾ കുറുപ് തകർത്തിരുന്നു. ലൂസിഫർ ഉൾപ്പെടെയുള്ള ചിത്രങ്ങളെ പിന്നിലാക്കിയാണ് ഒന്നാമത്തെ ദിവസത്തെ കളക്ഷനിൽ റെക്കോർഡ് ഇട്ടത്. ദുൽഖർ സൽമാൻ തന്നെയാണ് ചിത്രം അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച വാർത്ത പുറത്തു വിട്ടത്. ചിത്രം അമ്പതു കോടി ക്ലബിൽ കടന്നതിന്റെ സന്തോഷം ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കൂടിയാണ് പുറത്തുവിട്ടത്. ചിത്രം അമ്പതുകോടി ക്ലബിൽ എത്തിയെന്ന വാർത്ത ഉൾക്കൊള്ളാൻ തനിക്ക് കഴിയുന്നില്ലെന്ന് ദുൽഖർ കുറിച്ചു. ഉറക്കമില്ലാത്ത രാത്രികളുടെയും അനിശ്ചിതത്വത്തിന്റെയും സ്വയം സംശയത്തിന്റെയും എണ്ണമറ്റ നിമിഷങ്ങളുടെയും അജ്ഞാതമേഖലകളിലൂടെ കടന്നു പോയതിന്റെ സമ്മർദ്ദത്തിന്റെയും എല്ലാം…

Read More

സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ‘കാവൽ’ നവംബർ 25ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ് ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘ഇത് തമ്പാൻ… സ്നേഹിക്കുന്നവർക്ക് കാവലാകുന്ന തമ്പാൻ നവംബർ 25 മുതൽ Kaaval’ കാവലിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ജോബി ജോർജ് കുറിച്ചു. കാവലിന്റെ റിലീസ് പ്രഖ്യാപിച്ച പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നിരവധി പേരാണ് ആശംസകൾ നേർന്ന് പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്. എന്നാൽ, മരക്കാർ റിലീസ് ചെയ്യുന്ന സാഹചര്യത്തിൽ ‘കാവൽ’ റിലീസ് മാറ്റിവെച്ചു കൂടേ എന്ന ചോദ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അതിനെല്ലാം ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടിയാണ് ജോബി ജോർജ് നൽകുന്നത്. ‘കാവൽ’ തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഡിസംബർ രണ്ടിന് മരക്കാർ റിലീസ് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാവൽ റിലീസ് ചെയ്തതിനെ ചോദ്യം ചെയ്ത് ചില ആരാധകർ കമന്റ് ബോക്സിൽ എത്തിയത്. ‘ഈ ഒരു സമയത്ത്…

Read More

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ പുതിയ ചിത്രം ‘കുറുപ്’ തിയറ്ററിൽ മുന്നേറുകയാണ്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ്. അതേസമയം, ചിത്രത്തിലെ ഒരു പ്രധാന സസ്പെൻസ് പുറത്തു വിട്ടിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആ സസ്പെൻസ് ചിത്രത്തിന്റെ നിർമാതാവും പ്രധാന നടനുമായ ദുൽഖർ പുറത്തു വിട്ടിരിക്കുന്നത്. കാമിയോകളുടെ മാതാവ് എന്നാണ് ടോവിനോയെ ദുൽഖർ സൽമാൻ വിശേഷിപ്പിച്ചിരിക്കുന്നത്. ‘ഒരു സിംഗിൾ പ്രൊമോയിലോ പോസ്റ്ററിലോ നിങ്ങളുടെ പേര് ഞങ്ങൾ പരാമർശിച്ചില്ല, നിങ്ങളെ ഒരു വലിയ സർപ്രൈസ് ആക്കി ഞങ്ങൾക്ക് വേണമായിരുന്നു’ – ടോവിനോയെക്കുറിച്ച് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കുറുപിൽ ടോവിനോ തോമസ് ചെയ്ത വേഷത്തെക്കുറിച്ച് ദുൽഖർ സൽമാൻ കുറിച്ചത് ഇങ്ങനെ, ‘എല്ലാ കാമിയോകളുടെയും അമ്മയാണ് ടോവിനോ തോമസ്. നമ്മുടെ ഏറ്റവും വലിയ താരങ്ങളിൽ/ പ്രതിഭകളിൽ ഒരാൾ ചാർലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സംവിധായകനോട് പറയുമ്പോൾ അത് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത തരത്തിലുള്ള സന്തോഷമാണ് നൽകുന്നത്. നമ്മുടേത് ഒരു…

Read More

കുറുപിന്റെ കണക്കുപുസ്തകം ചരിത്രമാകുമെന്ന് ഉറപ്പാണെന്ന് സംവിധായകൻ വിഎ ശ്രീകുമാർ. ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ‘കുറുപ്’ കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ദുൽഖർ ഇങ്ങനെ പറഞ്ഞത്. ആക്ടർ എന്നതിലുപരി ഒരു സ്റ്റാറിലേയ്ക്കുള്ള ദുൽഖറിന്റെ പരിണാമമാണ് കുറുപ് എന്ന് കുറിച്ച ശ്രീകുമാർ രാജാവിന്റെ മകൻ ലാലേട്ടന് എന്തു ചെയ്തോ, ദുൽഖറിനത് ‘കുറുപ്പ്’ ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നെന്നും വ്യക്തമാക്കി. വി എ ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചത്, ‘ഇന്നലെ രാത്രി സെക്കന്റ് ഷോയ്ക്ക് പാലക്കാട് ന്യൂ അരോമയിൽ #കുറുപ്പ് കണ്ടു. സംവിധാനത്തിലും സംഗീതത്തിലും പെർഫോമൻസിലുമെല്ലാം ഒരു ഇന്റർനാഷണൽ ത്രില്ലറിന്റെ സ്വഭാവം പുലർത്താൻ കുറുപ്പിന് കഴിഞ്ഞു. കൊറോണക്കാലത്ത് ഒടിടി പ്ലാറ്റ്ഫോമിന്റെ സാധ്യതയിൽ ലോകോത്തര സീരീസുകളുടെയും സിനിമകളുടെയും മേക്കിങ് സ്റ്റൈലും വാല്യൂസും അനുഭവിക്കാൻ നമുക്ക് അവസരവും സമയവും ലഭിച്ചു. കുറച്ചു മെനക്കട്ടാൽ നമ്മുടെ സിനിമയും ഇങ്ങനെ എടുക്കാമല്ലോ എന്ന് നാമോരോരുത്തരും മനസിൽ പറഞ്ഞു. കുറുപ്പത് സ്ക്രീനിൽ കാണിച്ചു തന്നു. ദുൽഖർ അതിഗംഭീര…

Read More