Author: Webdesk

അപൂർവമായാണ് നടൻ അജിത്തിന്റെ കുടുംബചിത്രങ്ങൾ സോഷ്യൽമീഡിയയിൽ എത്താറുള്ളൂ. കാരണം, വേറൊന്നുമല്ല സോഷ്യൽ മീഡിയയിൽ നിന്ന് വ്യക്തമായ ഒരു അകലം താരം കാത്തു സൂക്ഷിക്കാറുണ്ട്. അജിത്ത് മാത്രമല്ല ശാലിനിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമല്ല. ഇക്കാരണങ്ങളാൽ മക്കൾക്കൊപ്പമുള്ള താരങ്ങളുടെ ചിത്രമെല്ലാം വളരെ അപൂർവമായേ ആരാധകരിലേക്ക് എത്താറുള്ളൂ. എന്നാൽ, അജിത്തും ശാലിനിയും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനുമൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലെമൺ യെല്ലോ ഡ്രസ് ധരിച്ചാണ് ചിത്രത്തിൽ ശാലിനി പ്രത്യക്ഷപ്പെടുന്നത്. മുണ്ടും ഷോർട് കുർത്തയുമാണ് അജിത്തിന്റെ വേഷം. വെള്ളിത്തിരയിലെ സുന്ദരിയായി തന്നെയാണ് ചിത്രത്തിൽ ശാലിനി പ്രത്യക്ഷപ്പെടുന്നത്. മക്കളായ അനൗഷ്കയും ആദ്വികും ചിത്രത്തിൽ താരങ്ങളോടൊപ്പമുണ്ട്. 1999ൽ അമർക്കളം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും തമ്മിൽ പ്രണയത്തിലാകുന്നത്. 2000 ഏപ്രിൽ മാസത്തിൽ ആ പ്രണയം വിവാഹത്തിൽ എത്തുകയും ചെയ്തു. View this post on Instagram A post shared by THALA AJITHKUMAR (@ajith_offl_)…

Read More

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജന്മദിനം ആഘോഷമാക്കി കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവൻ. പ്രിയപ്പെട്ടവളുടെ പിറന്നാൾ ദിനം അത്രയേറെ മനോഹരമാക്കിയാണ് വിഘ്നേഷ് ആഘോഷിച്ചത്. പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നയൻതാരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് വിഘ്നേഷ് ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ‘ഹാപ്പി ബെർത്ത്ഡേ, കണ്മണി, തങ്കമേ, എന്റെ എല്ലാമേ.. നിനക്ക് ഒപ്പമുള്ള എന്റെ ജീവിതം നിറയെ സ്നേഹവും വാത്സല്യവും പൂർണതയും നിറഞ്ഞതാണ്. ദൈവം നിന്നെ എന്നെന്നും ഇത്ര മനോഹരിയായി നിലനിർത്തട്ടെ’ – പ്രിയപ്പെട്ടവൾക്ക് ആശംസകൾ നേർന്ന് വിഘ്നേഷ് ഇങ്ങനെ കുറിച്ചു. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു നയൻതാരയുടെ പിറന്നാൾ ആഘോഷം. ഹാപ്പി ബെർത്ത്ഡേ ലേഡി സൂപ്പർസ്റ്റാർ എന്ന് എഴുതിയ കേക്കിനു പുറമേ നയൻ എന്ന് എഴുതിയ കേക്കും സർപ്രൈസ് ആയി വിഘ്നേഷ് ഒരുക്കിയിരുന്നു. സുഹൃത്തുക്കളും പിറന്നാൾ ആഘോഷത്തിനായി ഒത്തു ചേർന്നു. കേക്ക് മുറിക്കുന്നതിനു മുമ്പ് നയൻതാരയെ നെഞ്ചോട് ചേർത്ത വിഘ്നേഷ് പ്രിയപ്പെട്ടവളുടെ നെറുകയിൽ ചുംബിച്ചു. തുടർന്ന് തെന്നിന്ത്യയുടെ പ്രിയനായിക കേക്ക്…

Read More

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന കോമഡി പരിപാടിയാണ് സ്റ്റാർ മാജികിന് ആരാധകർ ഏറെയാണ്. സിനിമാ-സീരിയൽ മിമിക്രി രംഗത്തുനിന്നും എത്തിയ നിരവധി താരങ്ങളാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ എല്ലാ താരങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളതെങ്കിലും ആരാധകരുടെ കാര്യത്തിൽ ഒരുപടി മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് അനുമോൾ. സ്റ്റാർ മാജിക്കിനെ കുറിച്ച് നിരന്തരം വിവാദങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും റേറ്റിങ്ങിൽ ഒട്ടും താഴെ പോകാതെ പ്രോഗ്രാം മുന്നേറുകയാണ്. ലക്ഷ്മി നക്ഷത്രയാണ് പ്രോഗ്രാമിന്റെ അവതാരക. സീരിയലുകൾക്ക് ഇടവേള നൽകി സ്റ്റാർ മാജികിൽ മാത്രമാണ് അനുക്കുട്ടി ഇപ്പോൾ പങ്കെടുക്കുന്നത്. അതിനിടയിൽ ഷോർട്ട് ഫിലിമുകളിലും താരം പങ്കെടുക്കാറുണ്ട്. തന്റെ ഫോട്ടോഷൂട്ടുകളിലൂടെയും അനുക്കുട്ടി ആരാധകരുടെ മനം കവരാറുണ്ട്. ഇപ്പോഴിതാ വെറൈറ്റി ആയിട്ടുള്ള ഒരു ഫോട്ടോഷൂട്ടാണ് താരം പങ്ക് വെച്ചിരിക്കുന്നത്. സാരിക്ക് ബ്ലൗസ് കിട്ടിയില്ലേൽ എന്ത് കൊണ്ട് ഷർട്ട് ഉപയോഗിച്ചുകൂടാ? എന്ന ക്യാപ്ഷനോട് കൂടിയാണ് അനു ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. അതുൽ രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Read More

ചിരിയുടെ പൂരവുമായി ജാൻ എ മൻ സിനിമ നവംബർ 19ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ഇടവേളക്ക് ശേഷം തിയറ്ററുകളെ പൊട്ടിച്ചിരിപ്പിക്കുമെന്ന് ഉറപ്പ്. കോമഡിയും ഇമോഷനും ചേർത്തൊരുക്കിയിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവ താരനിരയാണ് അണിനിരക്കുന്നത്. ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നടൻ ഗണപതിയുടെ സഹോദരൻ ചിദംബരം ആണ്. ചിദംബരവും ഗണപതിയും സപ്നേഷും ചേർന്നാണ് തിരക്കഥ. അതേസമയം, ജാൻ എ മൻ ഒടിടി റിലീസ് ലക്ഷ്യം വെച്ച് ചെയ്ത സിനിമയാണെന്നും എന്നാൽ പിന്നീട് തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നും സംവിധായകനായ ചിദംബരവും നായകനായ ബേസിലും പറഞ്ഞു. ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. കഥ പറയുമ്പോൾ തന്നെ ഒരു രസമുണ്ടായിരുന്നു. മൊത്തത്തിലുള്ള എല്ലാ അഭിനേതാക്കളുടെയും കോൺട്രിബ്യൂഷൻ ആണ് സിനിമയെ ഇത്രയ്ക്ക് മനോഹരമാക്കിയത്. നല്ല ഹ്യൂമർസെൻസുള്ള ആളാണ് ചിദംബരം. ഒടിടി സിനിമയായി പ്ലാൻ ചെയ്ത സിനിമയാണെന്നും പിന്നീട് അത് തിയറ്റർ…

Read More

സംവിധായകൻ ബേസിൽ ജോസഫിനെ നായകനാക്കി ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ജാൻ എ മൻ. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമായ ജാൻ എ മൻ നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പായി ചിത്രത്തിന്റെ പ്രിവ്യൂ ഷോ കൊച്ചിയിൽ നടന്നു. സൗബിൻ ഷാഹിർ, സാനിയ ഇയ്യപ്പൻ, സുധി കോപ്പ, ജിനു ജോസഫ്, ഗണപതി, ബേസിൽ ജോസഫ്, ചിദംബരം തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാനായി എത്തിയിരുന്നു. ചിത്രം ഫുൾ എൻഗേജ്ഡ് ആണെന്നും ചിരിച്ച് ചിരിച്ച് മരിക്കാമെന്നും ആയിരുന്നു ചിത്രം കണ്ടതിനു ശേഷം സൗബിൻ ഷാഹിറിന്റെ കമന്റ്. സംവിധായകൻ ചിദംബരത്തെ ചേർത്തു നിർത്തി ആയിരുന്നു സൗബിൻ ഇങ്ങനെ പറഞ്ഞത്. എല്ലാവരും തിയറ്ററിൽ കുടുംബത്തോടെയെത്തി കാണേണ്ട ചിത്രമാണ് ജാൻ എ മൻ എന്നും സൗബിൻ പറഞ്ഞു. നടൻ ഗണപതിയുടെ സഹോദരനാണ് ജാൻ എ മൻ ചിത്രത്തിന്റെ സംവിധായകൻ ചിദംബരം. വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍…

Read More

കരിയറിലെ ആദ്യ ഡാൻസ് നമ്പറിന് റെക്കോഡ് പ്രതിഫലം ആവശ്യപ്പെട്ട് നടി സാമന്ത റൂത്ത് പ്രഭു. അല്ലു അർജുൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയിലാണ് സാമന്തയുടെ ഡാൻസ് നമ്പരും ഉണ്ടാകുക. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തിങ്കളാഴ്ചയാണ് ഈ വാർത്ത പുറത്തുവിട്ടത്. പുഷ്പയിലെ ഗാനം സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാൻസ് നമ്പർ ആയിരിക്കും. അതേസമയം, തങ്ങളുടെ പ്രിയതാരം പുഷ്പ സിനിമയുടെ ഭാഗമായതിന്റെ ആവേശത്തിലാണ് ആരാധകർ. മൈത്രി മൂവി മേക്കേഴ്സ് തിങ്കളാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. പുഷ്പയിലെ അഞ്ചാമത്തെ ഗാനം വളരെ സ്പെഷ്യൽ ആണെന്നും അതിന് വളരെ സ്പെഷ്യൽ ആയ ഒരാൾ തന്നെ വേണമെന്നും പറഞ്ഞാണ് സാമന്ത ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം അണിയറപ്രവർത്തകർ അറിയിച്ചത്. സാമന്തയുടെ കരിയറിലെ തന്നെ ആദ്യത്തെ ഡാൻസ് നമ്പർ ആയിരിക്കും ഇതെന്നും അണിയറപ്രവർത്തകർ അറിയിച്ചു. സിനിമയിലെ അഞ്ചാമത്തെ ഗാനത്തിൽ അല്ലു അർജുനൊപ്പം സാമന്ത് ചുവടു വെയ്ക്കും. ഇത് പ്രേക്ഷകർക്ക് എക്കാലവും ഓർമിക്കാവുന്ന വിരുന്നായിരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മൈത്രി…

Read More

തീയേറ്ററുകളെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം സജീവമാക്കിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്. റിലീസായി അഞ്ച് ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയത്. എന്നാല്‍ തീയേറ്ററുകള്‍ ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയോട് വഞ്ചന കാണിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനായിരുന്നു സര്‍ക്കാര്‍ അനുമതി. എന്നാല്‍ ഇതിന് വിരുദ്ധമായി പല തീയറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തിയെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളുടെ പക്കല്‍ നിന്ന് പരാതി ലഭിച്ചതായി ഫിയോക് അറിയിച്ചു. കൂടുതല്‍ ആളുകളെ കയറ്റിയ തീയറ്ററുകള്‍ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ ഇത് കാട്ടിയിട്ടില്ല. ഒരു സിനിമയും റിലീസ് ചെയ്യാന്‍ ധൈര്യപ്പെടാത്ത സമയത്ത് എല്ലാ തീയറ്ററുകളിലും പടം തന്ന് സഹായിച്ചവരോട് വലിയ വഞ്ചനയാണ് തീയറ്ററുകളുടെ ഭാഗത്തു നിന്നുണ്ടായതെന്നും സംഘടനാ ഭാരവാഹികള്‍ പറയുന്നു. പടം ഓരോ ഷോ ക്ലോസ് ചെയ്ത് കഴിയുമ്പോഴും നിര്‍മാതാക്കള്‍ തരുന്ന നമ്പറിലേക്ക് കളക്ഷന്‍ വിവരങ്ങള്‍ അയച്ചു നല്‍കണമെന്നും നിര്‍ദേശമുണ്ട്. നിര്‍മാതാക്കള്‍ക്ക് തീയറ്ററുകളില്‍…

Read More

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഈ വരുന്ന ഡിസംബർ രണ്ടിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോവുകയാണ്. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാർ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലായി അറുപതിനു മുകളിൽ ലോക രാജ്യങ്ങളിലാണ് റിലീസ് ചെയ്യാൻ പോകുന്നത് എന്നാണ് സൂചന. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുൾപ്പെടെയുള്ള മൂന്നു ദേശീയ അവാർഡും മൂന്നു സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും നേടിയ ഈ ചിത്രം അടുത്ത വർഷത്തെ ഓസ്കാർ അവാർഡിലും മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച്, ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടൻ നന്ദു സംസാരിക്കുകയാണ്. മലയാള സിനിമയ്ക്കു സ്വപ്നം കാണാൻ പോലും പറ്റാത്ത ക്യാൻവാസിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, പ്രിയദർശൻ ഒരുപാട് വർഷങ്ങൾക്ക് മുൻപേ തൊട്ടു ആഗ്രഹിച്ച, സ്വപ്നം കണ്ട രീതിയിലുള്ള ഒരു ചിത്രമാണ് മരക്കാർ എന്നും നന്ദു പറയുന്നു. സാമൂതിരിയുടെ…

Read More

ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രമാണ് കനകം കാമിനി കലഹം. ഡിസ്നി ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്ത സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന സിനിമയുടെ ചിത്രീകരണം ഏകദേശം 40 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. നിവിൻ പോളിയെ നായകനാക്കി രതീഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണം നിവിൻ പോളി തന്നെയാണ്. ഒരു മുഴുനീള എന്റർടയിനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കനകം കാമിനി കലഹം വളരെ ഇന്ററസ്റ്റിംഗ് ആയിട്ടുള്ള സിനിമയാണെന്ന് നടൻ സാജിദ് യാഹിയ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് കനകം കാമിനി കലഹം കണ്ട അനുഭവം സാജിദ് യാഹിയ പങ്കുവെച്ചത്. ഭയങ്കര രസമുള്ള സിനിമയും ഭയങ്കര രസമുള്ള പെർഫോമൻസുള്ള സിനിമയുമായാണ് കനകം കാമിനി കലഹമെന്ന് സാജിദ് പറഞ്ഞു. ഗ്രേസ് ആന്റണി, ജാഫർ ഇടുക്കി, വിൻസി അങ്ങനെ നിരവധി മികച്ച പെർഫോമൻസുകളാണ് ചിത്രത്തിലുള്ളത്.…

Read More

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസിന് ഒരുങ്ങുകയാണ്. നൂറു കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിൽ ആയി അറുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ ആണ് തീരുമാനം. ഡിസംബർ രണ്ടിന് റിലീസ് ആവുന്ന ഈ ചിത്രം ഇതിനോടകം വലിയ ഹൈപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദർശനും നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. ഇപ്പോൾ തന്നെ ഫാൻസ്‌ ഷോകളുടെ എണ്ണത്തിലും പ്രീ ബുക്കിങ്ങിന്റെ കാര്യത്തിലും റെക്കോർഡ് ഇട്ട ഈ ചിത്രം ഇന്റർനെറ്റ് മൂവി ഡാറ്റ ബേസിലും തരംഗമാവുകയാണ്. ഇന്ന് ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമെന്ന ബഹുമതി ആണ് മരക്കാരിനെ തേടി എത്തിയിരിക്കുന്നത്. ഇനി റിലീസ് ചെയ്യാനുള്ള വമ്പൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഒന്നാമത് എത്തിയ മരക്കാർ പിന്തള്ളിയത്, എസ്…

Read More