Author: Webdesk

‘ചൂളമടിച്ച് കറങ്ങിനടക്കും ചോലക്കുയിലിന് കല്യാണം’ എന്ന പാട്ട് സമ്മർ ഇൻ ബെത് ലഹേം സിനിമ കണ്ടവരാരും മറക്കില്ല. മഞ്ജു വാര്യർ നായികയായി എത്തിയ സിനിമയിലെ പാട്ട് അന്നു തന്നെ വളരെയേറെ ഹിറ്റ് ആയിരുന്നു. കസിൻസിനൊപ്പം കറങ്ങി നടക്കുന്ന ആമിയായിട്ട് ആയിരുന്നു സമ്മർ ഇൻ ബെത് ലഹേമിൽ മഞ്ജു വാര്യർ എത്തിയത്. ഇപ്പോൾ ഇതാ, ചേട്ടൻ മധൂ വാര്യർക്കും   മകൾ  ആവണിക്കുമൊപ്പം സൈക്കിളിൽ ചുറ്റിയടിക്കുകയാണ് മഞ്ജു വാര്യർ. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നീല ജീൻസും കറുത്ത ടീ ഷർട്ടും ധരിച്ചാണ് മഞ്ജു വാര്യർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കൂളിംഗ് ഗ്ലാസും ധരിച്ചിട്ടുണ്ട്. സിനിമാ തിരക്കുകളിൽ നിന്ന് മാറിനിന്ന് ആണ് ചേട്ടനൊപ്പം  മഞ്ജു അവധി ആഘോഷിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് വീഡിയോയിൽ മഞ്ജു വാര്യർ പ്രത്യക്ഷപ്പെടുന്നത്. മധു വാര്യർക്കും മകൾക്കും ഒപ്പമാണ് മഞ്ജു വാര്യർ അവധി ആഘോഷിക്കുന്നത്. തന്റെ പുതിയ സിനിമകളുടെ വിശേഷങ്ങളും കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങളും എല്ലാം മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കു…

Read More

പുട്ടുപാട്ട് പാടി ആരാധകരെ കൈയിലെടുത്ത് നടി മംമ്ത മോഹൻദാസ്. പ്രമുഖ ഭക്ഷ്യപദാർത്ഥ നിർമാണ കമ്പനിയായ ഡബിൾ ഹോഴ്സിന്റെ പരസ്യത്തിനു വേണ്ടിയാണ് മംമ്ത പാട്ടു പാടിയിരിക്കുന്നത്. പാട്ട് പാടൽ മാത്രമല്ല ഡബിൾ ഹോഴ്സ് പുട്ടുപൊടിയുടെ ഈ പരസ്യചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് മംമ്ത. പാട്ടിലെ വരികൾ പോലെ തന്നെ രസകരമാണ് പരസ്യത്തിന്റെ അവതരണവും. പുട്ട് ഇഷ്ടപ്പെടുന്ന എല്ലാവർക്കുമായാണ് ഡബിൾ ഹോഴ്സിന്റെ പുട്ടുപാട്ട്. പരസ്യഗാനം എന്നതിന് അപ്പുറത്തേക്ക് മലയാളികളുടെ ഹൃദയം കീഴടക്കുന്നതാണ് പുട്ടുപാട്ട്. ‘നന്നായി പൊടിച്ചു വെച്ചിട്ടും പിന്നെയും വാരിനിറച്ചില്ലേ’ എന്നാണ് പുട്ടുപാട്ട് തുടങ്ങുന്നത്. ‘ആവിയിൽ വെന്തത് പുട്ടല്ലേ, ആധിയിൽ വെന്തത് ഞാനല്ലേ’ എന്നിടത്താണ് പുട്ട് പാട്ട് അവസാനിക്കുന്നത്. മംമ്തയോടൊപ്പം പുട്ടിന്റെ വേഷമണിഞ്ഞ ഒരു കഥാപാത്രവും പാട്ടിന് ചുവടു വെയ്ക്കുന്നുണ്ട്. മനു മഞ്ജിത്തിന്റെ വരികൾക്ക് പി എസ് ജയഹരിയാണ് ഈണം നൽകിയിരിക്കുന്നത്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. അരി പുട്ട്, ഗോതമ്പ് പുട്ട്, റവ പുട്ട്, റാഗി പുട്ട്, ചോളം പുട്ട് എന്നിങ്ങനെ നിരവധി വ്യത്യസ്തതകളിൽ…

Read More

വരാനിരിക്കുന്ന തന്റെ പുതിയ ചിത്രമായ രാധേ ശ്യാമിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് നടൻ പ്രഭാസ്. ഒക്ടോബർ 23ന് രാധേ ശ്യാമിന്റെ ടീസറിൽ വിക്രമാദിത്യനെ അവതരിപ്പിക്കുമെന്ന് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് പ്രഭാസ് പറഞ്ഞു. നടന്റെ ജന്മദിനമാണ് ഒക്ടോബർ 23. ആറ് ഇന്ത്യൻ ഭാഷകളിലാണ് ടീസർ റിലീസ് ചെയ്യുക. 2022 ജനുവരി 14ന് രാധേ ശ്യാം തീയറ്ററുകളിൽ റിലീസ് ചെയ്യും. അടുത്തിടെ, പൂജ ഹെഗ്ഡെയുടെ ജന്മദിനത്തിൽ പ്രഭാസ് രാധേ ശ്യാം എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച്നടിക്ക് ആശംസകൾ നേർന്നു. പ്രഭാസിന്റെ 42 – ആം ജന്മദിനത്തിന് മുന്നോടിയായി, നടനെ അവതരിപ്പിക്കുന്ന മറ്റൊരു പോസ്റ്റർ നിർമ്മാതാക്കൾ 20ന് തന്നെ പുറത്തിറക്കി. സാഹോ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റർ പങ്കുവെക്കുകയും ചെയ്തു. പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബർ 23ന് രാവിലെ 11.16 ന് സിനിമയുടെ ടീസറിൽ വിക്രമാദിത്യനെ അവതരിപ്പിക്കുമെന്ന് താരം വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രണയചിത്രമായിരിക്കും രാധേ ശ്യാം എന്നാണ് റിപ്പോർട്ടുകൾ. പ്രഭാസും പൂജയും ഒന്നിച്ചു…

Read More

നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം പടവെട്ടിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. നിവിൻ പോളി തന്നെയാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. ഒരു സംഘട്ടനത്തിനിടയിൽ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള നിവിന്‍ പോളിയുടെ ലുക്ക് ആണ് പോസ്റ്ററില്‍. ദേഹമാകെ ചെളിയിൽ പൊതിഞ്ഞാണ് കഥാപാത്രത്തിന്‍റെ നില്‍പ്പ്. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൊളിറ്റിക്കൽ ഡ്രാമയാണ് ചിത്രം. 2022ൽ ചിത്രം പ്രദർശനത്തിനെത്തും. സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രമാണ് ഇത് ‘സംഘര്‍ഷം… പോരാട്ടം… അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പടവെട്ടിന്റ കഥ തന്നെ വളരെയധികം സ്വാധീനിച്ച ഒന്നാണെന്നാണ് നിവിൻ പോളി ചിത്രത്തെക്കുറിച്ച് നേരത്തെ പറഞ്ഞത്. രണ്ടാമതും ലഭിക്കുന്ന അവസരങ്ങളുടെയും തെറ്റിനെതിരെ നിൽക്കാനുള്ള മനോബലം ഉണ്ടാക്കുന്നതിന്റെയും കഥയാണിത്. കഥയുടെ ഗതിയും കഥാപാത്രങ്ങളുടെ മനോഹരമായ ചിത്രീകരണവും പ്രേക്ഷക മനസ്സിൽ സ്വീകാര്യത…

Read More

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ തന്റെ ബിഗ് ബജറ്റ് ചിത്രം കുറുപ്പുമായി തിയറ്ററുകൾ ഇളക്കി മറിക്കാൻ എത്തുന്നു. കോവിഡ് കാരണം വന്ന ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തുറക്കുമ്പോൾ തിയറ്ററുകൾക്ക് പുത്തനുണർവ് നൽകുന്ന ചിത്രമായിരിക്കും കുറുപ്പ്. ദുൽഖറിന്റെ ബിഗ് ബജറ്റ് ചിത്രം കുറുപ്പ് തിയറ്ററുകളെ ഉത്സവ പറമ്പാക്കുമെന്ന കാര്യത്തിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നേരത്തെ ‘കുറുപ്പ്’ ഒ ടി ടി റിലീസ് ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഒക്ടോബർ 25ന് തിയറ്ററുകളിൽ തുറക്കുന്ന സാഹചര്യത്തിൽ തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് ഒടുവിലത്തെ സൂചനകൾ. ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ്. 35 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. ചിത്രം നിർമിക്കുന്നത് ദുൽഖറിന്റെ…

Read More

കാക്കനാട് വാഹനാപകടത്തിനു ശേഷം വണ്ടി നിർത്താതെ പോയ സംഭവത്തിൽ കേരളത്തിലെ രണ്ടേമുക്കാൽ കോടി മലയാളികളും തനിക്കൊപ്പം ആണെന്ന് നടി ഗായത്രി സുരേഷ്. അപകടത്തിന് ശേഷം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇങ്ങനെ പറഞ്ഞത്. ഗായത്രി പറഞ്ഞത് ഇങ്ങനെ, ‘ഈ കേരളത്തിൽ എത്ര കോടി ജനങ്ങളുണ്ട്? മൂന്നു കോടി ജനങ്ങളാണോ? മൂന്നുകോടി ജനങ്ങളാണ്. അതില് എന്റെ എതിരെ നിൽക്കുന്ന ഒരു ലക്ഷം ആൾക്കാരെ ഉണ്ടാകുകയുള്ളൂ. ബാക്കി ഉള്ള ഫുൾ കോടി ആൾക്കാരും എന്റെ കൂടെ ആയിരിക്കും. അതെനിക്ക് ഉറപ്പുണ്ട്. അത് ജനങ്ങൾക്ക് എന്നോടുള്ള വിശ്വാസമാണ്. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്നുള്ള വിശ്വാസമാണ്. ആ ഒരു ലക്ഷം പേരെ എനിക്ക് വേണ്ട. എന്തെങ്കിലും ആയിക്കോട്ടെ. എനിക്കവരെ വേണ്ട. എന്നെ സപ്പോർട്ട് ചെയ്യുന്നവരെ മാത്രമേ ഞാൻ കാണുന്നുള്ളൂ. നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങൾക്കാ ഒരു ലക്ഷത്തിൽപ്പെടണോ അതോ രണ്ടേമുക്കാൽ കോടിയിൽപ്പെടണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.’ ഏതായാലും അപകടവും അതിനു ശേഷമുള്ള വീഡിയോയും ഇപ്പോൾ ട്രോളൻമാർ…

Read More

വിവാഹവാർഷികം ആഘോഷിച്ച് നടി എസ്തർ അനിലിന്റെ മാതാപിതാക്കൾ. വിവാഹവാർഷിക ദിനത്തിൽ എസ്തറിന്റെ മാതാപിതാക്കൾ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എസ്തർ അനിലിന്റെ മാതാപിതാക്കളായ അനിൽ എബ്രഹാമും മഞ്ജു അനിലുമാണ് വ്യത്യസ്തമായ രീതിയിൽ വിവാഹവാർഷികം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ ഇവർ വിവാഹവാർഷിക ദിനത്തിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. എസ്തറിന്റെ മാതാപിതാക്കളുടെ ഇരുപത്തിമൂന്നാം വിവാഹവാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം. എസ്റിന്റെ പിതാവായ അനിൽ എബ്രഹാം ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഇങ്ങനെ കുറിച്ചു, ‘നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നിടത്തേക്ക് നിങ്ങളുടെ പാദങ്ങൾ നിങ്ങളെ കൊണ്ടുപോകട്ടെ. 23 വർഷം ഒരുമിച്ച്’ – അനിൽ എബ്രഹാം കുറിച്ചു. ഒപ്പം, ഇരുവരും ഒരുമിച്ചുള്ള വ്യത്യസ്തമായ ചിത്രങ്ങളും എസ്തറിന്റെ പിതാവ് പങ്കുവെച്ചു. ചിത്രങ്ങൾ ഏറ്റെടുത്തവർ ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേരുകയും ചെയ്തു. മലയാളത്തിലെ അറിയപ്പെടുന്ന യുവനടിയായ എസ്തർ അനിൽ ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘ദൃശ്യ’ത്തിൽ മോഹൻലാലിന്റെ ഇളയമകളായി എത്തിയ എസ്തർ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും എസ്തർ അഭിനയിച്ചിരുന്നു. ബാലതാരമായ…

Read More

പ്രശസ്ത സിനിമാ താരം ഗായത്രി സുരേഷ് ഉൾപ്പെട്ട ഒരു വാഹനാപകടവും തുടർന്ന് ഉണ്ടായ നാട്ടുകാരുടെ പ്രതിഷേധവും രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. അതിനു ശേഷം ഇൻസ്റ്റാഗ്രാം വീഡിയോ വഴിയും അല്ലാതെയും ഗായത്രി സുരേഷ് നൽകിയ വിശദീകരണങ്ങളും വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടുകയാണ്. എന്നാൽ ചില യൂട്യൂബ് ചാനലുകൾ തെറ്റായ വാർത്തകളും പുറത്തു വിടുന്നുണ്ടായിരുന്നു. അതിലൊന്നായിരുന്നു, അപകട സമയത്തു ഗായത്രിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത് നടൻ ജിഷിൻ മോഹൻ ആയിരുന്നു എന്ന വാർത്ത. ഇപ്പോഴിതാ അത് നിഷേധിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് ജിഷിൻ. ചിലത് പ്രചരിപ്പിച്ച വാർത്തകളിൽ പറയുന്ന ആ ജിഷിന്‍ താനല്ല എന്നു ഈ നടൻ വെളിപ്പെടുത്തുന്നു. ഗായത്രി സുരേഷിനൊപ്പം ഉണ്ടായിരുന്ന സീരിയല്‍ നടന്‍ ഇവനാണ് എന്ന തലക്കെട്ടോടെ ചില വാര്‍ത്തകള്‍ കണ്ടു എന്നും ഇതിനെതിരെ ശരിക്കും മാനനഷ്ടത്തിന് കേസ് നല്‍കുകയാണ് വേണ്ടത് എന്നും ജിഷിൻ പറയുന്നു. പക്ഷെ അതിനുളള സമയമില്ലാത്തത് കൊണ്ടാണ് അത് ചെയ്യാത്തത് എന്നു ജിഷിൻ വ്യക്തമാക്കി.…

Read More

മലയാളത്തിലെ പ്രശസ്ത യുവ താരം സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അപ്പൻ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ് എന്ന വിവരമാണ് പുറത്തു വരുന്നത്. തൊടുപുഴയിൽ ആയിരുന്നു ഇതിന്റെ അവസാന ഘട്ട ചിത്രീകരണം നടന്നത്.സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കുറച്ചു നാൾ മുൻപ് മലയാളത്തിലെ യുവ താരം ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിരുന്നു. ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത “വെള്ളം” എന്ന പ്രജേഷ് സെൻ ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് അപ്പൻ. ഇവർക്കൊപ്പം സണ്ണി വെയിനിന്റെ ഹോം പ്രൊഡക്ഷൻ ബാനർ ആയ സണ്ണിവെയിൻ പ്രൊഡക്ഷൻസ് ഇതിന്റെ നിർമ്മാണ പങ്കാളിയുമാണ്. നിവിൻ പോളി നായകനായ പടവെട്ടു എന്ന ചിത്രവും സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ്.…

Read More

രണ്ടു ദിവസം മുൻപാണ് പ്രശസ്ത നടി ഗായത്രി സുരേഷ് ഉൾപ്പെട്ട ഒരു റോഡ് ആക്സിഡന്റ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്. കാക്കനാടിനു സമീപം ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാർ മറ്റൊരു വണ്ടിയിൽ തട്ടുകയും, നടിയും സുഹൃത്തും അതിനു ശേഷം വണ്ടി നിർത്താതെ പോയി എന്നാരോപിച്ചു അവരെ പിന്തുടർന്ന് പിടിച്ച നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. ശേഷം പോലീസ് വന്നാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. പിന്നീട്, ഗായത്രി ഇൻസ്റ്റഗ്രാം ലൈവിൽ വന്നു എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കുകയും ചെയ്തു. ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ വണ്ടികളുടെ വശത്തെ കണ്ണാടിയാണ് തട്ടിയതെന്നും, സിനിമാ നടിയായതു കൊണ്ട് തന്നെ ആ സമയത്തു നാട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്ന ഭയത്താലാണ് നിർത്താതെ പോയതെന്നും ഗായത്രി അതിൽ പറഞ്ഞു. ഇപ്പോഴിതാ, അന്ന് നാട്ടുകാർ തങ്ങളെ പിടിച്ചതിനു ശേഷം അവിടെ നടന്ന സംഭവം കൂടി വെളിപ്പെടുത്തുകയാണ് ഗായത്രി സുരേഷ്. അന്ന് തങ്ങളെ…

Read More