Author: Webdesk

മലയാളി പ്രേക്ഷകർക്കിടയിലും ഏറെ പ്രശസ്തനായ താരമാണ് തെലുങ്ക് സൂപ്പർ താരം നാനി. ഒട്ടേറെ നാനി ചിത്രങ്ങൾ മലയാളി പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ നാനി നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ശ്യാം സിംഗ റോയ്’ ഡിസംബർ 24 ന് ആഗോള റിലീസായി എത്തുകയാണ്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, എന്നീ നാല് ഭാഷകളിലായാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ ‘ശ്യാം സിംഗ റോയ്’ നിർമ്മിച്ചിരിക്കുന്നത് നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയ്നപ്പള്ളിയാണ്. സത്യദേവ് ജങ്കയു കഥയും ,രാഹുൽ സംകൃത്യൻ സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം നാനി ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രമാണ്. രണ്ടു കഥാപാത്രങ്ങളെയാണ് നാനി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു ബംഗാളി പയ്യൻ ആയും വാസു എന്ന കഥാപാത്രവുമായാണ് നാനി ഇതിൽ പ്രത്യക്ഷപ്പെടുക. ഏതായാലും നാനിയുടെ കാരക്ടർ പോസ്റ്ററുകൾ രണ്ടും വലിയ പ്രതീക്ഷയാണ് ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നതു. സായി പല്ലവിയാണ്…

Read More

മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളാണ് കൃഷ്ണ പ്രഭ. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഈ നടി, സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തന്നെ സജീവമാണ്. ഹാസ്യ കഥാപാത്രങ്ങളിൽ തുടങ്ങി പിന്നീട് വളരെ സീരിയസ് അയാ കഥാപാത്രങ്ങൾ വരെയഭിനയിച്ചു മികവ് തെളിയിച്ച ഈ നടി ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ്. കുറച്ചു സീനുകളിൽ പോലും വന്നു പ്രേക്ഷകരുടെ ശ്രദ്ധ നേടാനുള്ള മിടുക്കാണ് ഈ നടിയെ വേറിട്ട് നിർത്തുന്നത്. ഈ അടുത്തിടെ കൃഷ്ണ പ്രഭയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. തടി കുറച്ച് സ്ലിമായി, ഗംഭീര മേക്കോവറിൽ ആയിരുന്നു കൃഷ്ണ പ്രഭയുടെ ഈ ഫോട്ടോഷൂട്ട്. വളരെ മികച്ച ശാരീരിക മാറ്റമാണ് ഈ ചിത്രങ്ങളിൽ കൃഷ്ണ പ്രഭയിൽ കാണാൻ സാധിച്ചത്. കൃഷ്ണ പ്രഭ എങ്ങനെയാണു ഭാരം കുറച്ചതു എന്നായിരുന്നു പലർക്കും അറിയേണ്ടത്. വർക്ക് ഔട്ടും കൃത്യമായ ഡയറ്റ് പ്ലാൻ ചെയ്താണ് താൻ ഭാരം കുറച്ചതു എന്ന് കൃഷ്ണ പ്രഭ പറഞ്ഞെങ്കിലും കൂടുതൽ…

Read More

നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ഏറെ വിമര്ശിക്കപ്പെട്ട ഒരു ടെലിവിഷൻ പരിപാടി ആയിരുന്നു ഫ്ളവർസ് ടിവിയിലെ സ്റ്റാർ മാജിക്. ബോഡി ഷെയിമിംഗും വംശീയ അധിക്ഷേപവും തമാശയെന്ന രീതിയിൽ അവതരിപ്പിക്കുന്നു എന്നതായിരുന്നു വിമർശനങ്ങൾക്ക് കാരണം. ഇപ്പോഴിതാ ഇതേ പ്രോഗ്രാം വീണ്ടും വിവാദത്തിൽ വന്നു ചാടിയിരിക്കുകയാണ്. ഇതിന്റെ 404ാം എപ്പിസോഡില്‍ പ്രശസ്ത നടി മുക്ത നടത്തിയ പരാമര്‍ശങ്ങളിലാണ് ഇപ്പോൾ വിവാദം ഉണ്ടായിരിക്കുന്നത്. തന്റെ മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം താൻ ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു. സ്വന്തം മകളെ അടുത്ത് ഇരുത്തി കൊണ്ട് തന്നെയാണ് മുക്ത അത് പറയുന്നത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റ് എന്നും അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണെന്നും പറയുന്ന മുക്ത, ഭാവിയിൽ തന്റെ മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും അത്കൊണ്ട് ഇപ്പോഴേ ജോലി ചെയ്ത് പഠിക്കണമെന്നും പറയുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള രീതിയിലാണ് ഈ…

Read More

പ്രശസ്ത നടിയും നിർമ്മാതാവുമായ റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വ്യക്തിയാണ്. നർത്തകി കൂടിയായ റിമ നൃത്തം ചെയ്യുന്ന വീഡിയോകളും സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. അതുപോലെ തന്നെ ഏറ്റവും പുതിയ ഫാഷൻ പിന്തുടരുന്ന റിമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ, റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് റിമ ഈ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ലൂസ് ഫിറ്റഡ് സ്ലിപ് ഡ്രസ്സ് ആണ് റിമ ഈ ചിത്രങ്ങളിൽ അണിഞ്ഞിരിക്കുന്ന. അതിനൊപ്പം തന്നെ ചുരുണ്ട ഹെയർ സ്റ്റൈലും ഉപയോഗിച്ചിട്ടുണ്ട് റിമ കല്ലിങ്കൽ. വളരെ നേർത്ത മേക്കപ് ആണ് റിമ ഈ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല, അധികമാരും പരീക്ഷിക്കാത്ത ഫ്രിഞ്ച് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന റിമയ്ക്ക് വലിയ അഭിനന്ദനവും ആരാധകരിൽ നിന്നും ലഭിക്കുന്നുണ്ട്. മേക്കപ്പിലെ ഏറ്റവും പുതിയ ട്രെൻഡ് ആയ ന്യൂഡ് മേക്കപ്പാണ് ഈ ചിത്രങ്ങളിൽ…

Read More

മലയാളികളുടെ പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് ഭാവന. വിവാഹത്തിന് ശേഷം മലയാള സിനിമയിൽ ഭാവന സജീവമല്ലെങ്കിലും കന്നഡ ചിത്രങ്ങളിൽ ഭാവന അഭിനയിക്കുന്നുണ്ട്. അതുപോലെ മലയാള സിനിമയിലെ തന്റെ സുഹൃത്തുക്കളോടൊപ്പം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഈ നടി. സോഷ്യൽ മീഡിയയിൽ ഭാവന പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ തോതിലാണ് ആരാധകരുള്ളത്. അതോടൊപ്പം സുഹൃത്തുക്കളോടൊപ്പമുള്ള ആഘോഷത്തിന്റെയും നൃത്തത്തിന്റെയുമൊക്കെ വീഡിയോകൾ ഭാവന പങ്കു വെക്കുകയും വലിയ രീതിയിൽ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ പുതിയ കുറച്ചു ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. കറുപ്പിൽ സ്വർണ നിറത്തിലുള്ള സീക്വൻസുകളിലുള്ള സാരി അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. ഈ സാരിയിലുള്ള മനോഹരമായ ചിത്രങ്ങളോടൊപ്പം ഒരു വീഡിയോയും ഭാവന പങ്കു വെച്ചിട്ടുണ്ട്. ആ വീഡിയോയും ഇപ്പോൾ ആരാധകരുടെ വാട്സാപ്പ്, ഫേസ്ബുക് സ്റ്റാറ്റസുകൾ ഭരിക്കുകയാണ്. തന്റെ ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ താമസിക്കുന്ന ഭാവന ചില ടെലിവിഷൻ പരിപാടികളുടെ ഷൂട്ടിന് വേണ്ടിയാണു ഇടയ്ക്കു കേരളത്തിൽ എത്താറുള്ളത്.…

Read More

കഴിഞ്ഞ വർഷത്തെ മോശം പ്രകടനത്തിന് ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് എന്ന ഐപിഎൽ ടീം കാഴ്ച വെച്ചത് ശ്കതമായ തിരിച്ചു വരവാണ്. കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തു ഒതുങ്ങി പോയ ടീം ഇത്തവണ ഐപിഎൽ കിരീടം ഉയർത്തിയാണ് തിരിച്ചു വരവ് നടത്തിയത്. ബാറ്റ് കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ മഹേന്ദ്ര സിങ് ധോണിക്ക് ഒരിക്കൽ കൂടി നൂറിൽ നൂറു മാർക്കും നൽകാമെന്ന് ആരാധകരും ക്രിക്കറ്റ് പ്രേമികളും കളി വിദഗ്ധരും അഭിപ്രായപ്പെടുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോൽപ്പിച്ചു കൊണ്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് വിജയം നേടിയത്. ഏതായാലും തങ്ങളുടെ ടീം നേടിയ വിജയം ആരാധകർ ഇപ്പോഴും ആഘോഷിച്ചു കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ആരാധകർക്ക് കൂടുതൽ സന്തോഷം നൽകി കൊണ്ട് മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. ആരാധകരുടെ “തല ധോണി” വീണ്ടും ഒരച്ഛനാകാൻ പോകുന്നു എന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷി രണ്ടാമതും ഗർഭിണിയാണ് എന്ന വിവരം…

Read More

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് പ്രശസ്ത നടി ഗായത്രി സുരേഷ് ഉൾപ്പെട്ട ഒരു വീഡിയോ ആണ്. കാക്കനാട് അടുത്ത് ഉണ്ടാക്കിയ ഒരു വാഹനാപകടത്തിന്റെ പേരിൽ നടിയെയും ആ വണ്ടിയോടിച്ച സുഹൃത്തിനെയും നാട്ടുകാർ തടഞ്ഞു വെക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് ആ വീഡിയോയുടെ ഉള്ളടക്കം. വണ്ടിയിൽ നിന്ന് പുറത്തു വരാൻ കൂട്ടാക്കാത്ത നടിയുടെ സുഹൃത്തിനോട് നാട്ടുകാർ കോപാകുലരാവുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അപകടം ഉണ്ടാക്കിയിട്ട് വാഹനം നിർത്താതെ പോയി എന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ സംഭവം നടന്നത്. ഏതായാലും ഈ വിഷയത്തിൽ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു കൊണ്ട് ഗായത്രി സുരേഷ് രംഗത്ത് വന്നിട്ടുണ്ട്. ആ ലൈവ് വീഡിയോയിൽ ഗായത്രി പറയുന്നത് എന്താണ് അവിടെ സംഭവിച്ചത് എന്നാണ്. തങ്ങൾ ഒരു വണ്ടിയെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന വണ്ടിയുമായി ചെറുതായൊന്നു തട്ടി എന്നും, തങ്ങളുടെയും അവരുടെയും വണ്ടികളുടെ വശങ്ങളിലുള്ള കണ്ണാടി ഉടഞ്ഞു പോയി എന്നുമാണ്.…

Read More

ബിടെക്, സൈറാബാനു തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ സുപരിചിതയായ താരമാണ് നിരഞ്ജന അനൂപ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. .ലോഹം എന്ന സിനിമയിലൂടെ ആണ് നിരഞ്ജന അനൂപ് സിനിമയിലേക്കെത്തുന്നത്. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ് നിരഞ്ജന. ലോഹത്തിനു ശേഷവും ഒരുപിടി സിനിമകളുടെ ഭാഗമായി നിരഞ്ജന മാറി. കോഴിക്കോട് സ്വദേശിയായ നിരഞ്ജന ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. സോഷ്യൽ മീഡിയിൽ താരം വളരെ സജീവമാണ്.തന്റെ അക്കൗണ്ട് വഴി പുതിയ ചിത്രങ്ങളും വിഡിയോകളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.പ്രേക്ഷകരുടെ കമന്റ്കൾക്ക് താരം മറുപടി നൽക്കാറുമുണ്ട്.നിരഞ്ജനയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ശ്രദ്ധേയമാകുന്നത്.അലൻ ജോസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത് View this post on Instagram A post shared by Niranjana Anoop (@niranjanaanoop99) മംഗലശ്ശേരി നീലകണ്ഠനും ഭാര്യക്കും പ്രചോദനമായത് മുല്ലശ്ശേരി രാജഗോപാലും ഭാര്യ ലക്ഷ്മിയുമാണ്. അവരുടെ മകൾ നാരായണിയുടെയും അനൂപ് അക്ബറിന്റേയും മകളാണ് നിരഞ്ജന. ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് നിരഞ്ജന.അവസാനമായി പുറത്തിറങ്ങിയത് സിനിമ…

Read More

അവതാരകയായും നടിയായും പ്രേക്ഷകരുടെ മനസു കവർന്ന താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി മിനിസ്ക്രീനിൽ എത്തിയതിനു ശേഷമാണ് അശ്വതി അഭിനേത്രിയായി തിളങ്ങിയത്. കഴിഞ്ഞയിടെയാണ് അശ്വതി യു ട്യൂബിൽ ഒരു ചാനൽ തുടങ്ങിയത്. ‘ലൈഫ് അൺലിമിറ്റഡ്’ എന്ന പേരിലാണ് യു ട്യൂബ് ചാനൽ. ഇതിൽ പ്രധാനമായും തന്റെ നിലപാടുകളെക്കുറിച്ച് തുറന്നു പറയുകയാണ് അശ്വതി. ഇത്തവണ ‘ടോക്സിക് റിലേഷൻഷിപ്പുകളെ’ക്കുറിച്ചാണ് അശ്വതി സംസാരിക്കുന്നത്. ടോക്സിക് റിലേഷൻഷിപ്പുകൾ എങ്ങനെ തിരിച്ചറിയാമെന്നും അതിൽ നിന്നും എങ്ങനെ വഴി മാറി നടക്കാമെന്നും അശ്വതി വീഡിയോയിൽ പറയുന്നു. ജീവിതത്തിൽ ഒരു പങ്കാളി ഉണ്ടാകുന്നത് വളരെ നല്ല കാര്യമാണെന്നും എന്നാൽ ഇത്തരത്തിലുള്ള ബന്ധങ്ങൾ അനാരോഗ്യകരമാണോയെന്ന് എങ്ങനെ തിരിച്ചറിയാമെന്നും അതിൽ നിന്ന് എങ്ങനെ വഴി മാറി നടക്കാമെന്നും അശ്വതി വീഡിയോയിൽ വ്യക്തമാക്കുന്നു. വീഡിയോ മുഴുവൻ കണ്ടു കഴിയുമ്പോൾ ആരുടെയെങ്കിലും ബന്ധങ്ങൾ തകർന്നാൽ താൻ ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അശ്വതി വീഡിയോ ആരംഭിക്കുന്നത്. ടോക്സിക് റിലേഷൻഷിപ്പുകൾ അഥവാ അനാരോഗ്യകരമായ ബന്ധങ്ങളുടെ പത്തു പോയിന്റുകൾ അക്കമിട്ടു നിരത്തിയാണ് അശ്വതി…

Read More

അമിത് ചക്കാലയ്ക്കൽ നായകനാകുന്ന ചിത്രം ‘തേരി’ന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. എസ് ജെ സിനു ആണ് സംവിധാനം. ‘തേര്, ദ വണ്‍ ഇന്‍ ദ കോര്‍ണര്‍’ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. അമിത് ചക്കാലയ്ക്കൽ ‍- എസ് ജെ. സിനു കൂട്ടുകെട്ടില്‍ ‘ജിബൂട്ടി’ എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് തേര്. കുടുംബകഥയുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം എത്തുന്നത്. അമിത് ചക്കാലയ്ക്കലിന് പുറമെ ബാബുരാജ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, സ്മിനു സിജോ, നില്‍ജ കെ ബേബി, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിനില്‍ പി…

Read More