Author: Webdesk

പ്രിയപ്പെട്ട സംവിധായകന് ഒരു അടിപൊളി പിറന്നാൾ സമ്മാനവുമായി ബ്രോ ഡാഡി ടീം. ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ സംവിധായകനായി തിളങ്ങിനിൽക്കുന്ന പൃഥ്വിരാജിന്റെ വിവിധ ഭാവങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ വീഡിയോയാണ് പിറന്നാൾ സമ്മാനമായി ബ്രോ ഡാഡി ടീം തയ്യാറാക്കിയത്. സംവിധായക വേഷത്തിൽ സൂപ്പർ കൂൾ ആയാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അതേസമയം, പിറന്നാൾ ദിനത്തിൽ മകൻ പൃഥ്വിരാജിന് ദുബായിൽ അമ്മ മല്ലിക സുകുമാരൻ ഒരു സർപ്രൈസ് നൽകിയിരുന്നു. പുതിയ സിനിമയായ ‘ഭ്രമ’ത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ദുബായിൽ എത്തിയപ്പോൾ ആയിരുന്നു ജന്മനാളിൽ അമ്മ ഒരു സർപ്രൈസ് ഒരുക്കിയത്. മലയാളത്തിൽ ആശംസകൾ എഴുതിയ കേക്ക് ആയിരുന്നു അമ്മ മല്ലിക ദുബായിൽ എത്തിച്ചത്. കേക്കിന്റെ മുകളിൽ ‘മോന് പിറന്നാൾ ആശംസകൾ.. അമ്മ’ എന്നും എഴുതിയിരുന്നു. ദുബായിൽ ആ സമയത്ത് ഒപ്പമുണ്ടായിരുന്നവർക്ക് ഒപ്പം പൃഥ്വിരാജ് കേക്ക് മുറിച്ച്…

Read More

ജീവിതത്തിലെ പുതിയ തീരുമാനങ്ങളെക്കുറിച്ച് മനസ് തുറന്ന് നടി ആൻ അഗസ്റ്റിൻ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആനിന്റെ പ്രതികരണം. വിവാഹമോചനത്തെക്കുറിച്ചും നടി ആദ്യമായി തുറന്നു പറഞ്ഞു. തന്റെ വിവാഹം ഇരുപത്തിമൂന്ന് വയസ് മാത്രമുള്ള ഒരു കുട്ടിയുടെ പെട്ടെന്നുള്ള തീരുമാനം ആയിരുന്നെന്ന് ആൻ പറഞ്ഞു. പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്ന് അറിയില്ലെന്നും നടി പറഞ്ഞു. വിവാഹം ഇരുപത്തിമൂന്ന് വയസുള്ള കുട്ടിയുടെ തീരുമാനമായിരുന്നു. പെട്ടെന്ന് എടുത്ത ഒരു തീരുമാനമെന്ന് പറഞ്ഞ ആൻ ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണെന്ന് പറഞ്ഞു. ജീവിതത്തിൽ തിരിച്ചടികളുണ്ടായിയെന്നും താൻ തന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയെന്നും ആൻ പറഞ്ഞു. സംഭവിക്കുന്നതിനൊപ്പം ഒഴുകുകയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. ഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ല പുറത്തു വന്നേ മതിയാകൂവെന്ന് ഒരു ദിവസം തീരുമാനിച്ചെന്നും ആൻ വ്യക്തമാക്കി. 2014ൽ ആയിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി ജോണുമായി ആൻ അഗസ്റ്റിന്റെ വിവാഹം. രണ്ടു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. മൂന്നു വർഷത്തോളം വേർപിരിഞ്ഞു കഴിഞ്ഞ ശേഷം കഴിഞ്ഞയിടെയാണ് ഇരുവരും വിവാഹമോചിതരായത്.…

Read More

ഡോമിന്‍ ഡി സില്‍വയുടെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാർ’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ‘നിന്നോട് ചേരാൻ ‘ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് വില്യം ഫ്രാൻസിസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. നിത്യ മാമൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ലിറിക്കൽ സോങ് നേരത്തെ റിലീസ് ആയിരുന്നു. പൃഥ്വിരാജ് അതിഥിതാരമായാണ് ചിത്രത്തിൽ എത്തുന്നത്. പക്ഷേ, ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന്റെ രചന നവാഗതനായ സുവിന്‍ എസ് സോമശേഖരനാണ്. സാനിയ ബാബു, ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ് ബി തുടങ്ങിയവരാണ്…

Read More

ആരാധകരുടെ മനം മയക്കുന്ന പുതിയ ചിത്രങ്ങളുമായി പ്രയാഗ മാർട്ടിൻ. ബ്രൈഡ് ലുക്കിലാണ് ഇത്തവണ പ്രയാഗ എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വർ വധു വെഡ്ഡിംഗ് ഫോട്ടോഗ്രഫിയാണ് പ്രയാഗയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ‘വരൂ, നമുക്ക് വിവാഹിതരാകാം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രയാഗ മാർട്ടിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ബ്രൈഡൽ സാരി തയ്യാറിക്കിയിരിക്കുന്നത് ടിയ നീൽ കാരിക്കശ്ശേരിയാണ്. എം ഒ ഡി സിഗ്നേച്ചർ ജ്വല്ലറിയാണ് ആഭരണങ്ങൾ. ജൂലി ജൂലിയൻ ആണ് മേക്ക് ഓവർ. നിരഞ്ജന അനൂപ്, ദീപ്തി വിധു പ്രതാപ് തുടങ്ങി നിരവധി താരങ്ങൾ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. കഴിഞ്ഞയിടെ നടന്ന സൈമ അവാർഡ് ദാന ചടങ്ങിൽ ‘തലൈവി’ ലുക്കിൽ പ്രയാഗ മാർട്ടിൻ എത്തി ശ്രദ്ധ ആകർഷിച്ചിരുന്നു. അന്ന് ചുവപ്പും കറുപ്പും കരകളുള്ള സാരിയും വെള്ള ബ്ലൗസുമായിരുന്നു പ്രയാഗയുടെ വേഷം. വലതു കൈയിൽ വാച്ചും നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടും.…

Read More

മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് കഴിഞ്ഞദിവസം ഒരു മണി ഓർഡർ എത്തി. 4500 രൂപയുടെ മണി ഓർഡറാണ് ആര്യനെ തേടി ജയിലിലേക്ക് എത്തിയത്. ജയിലിൽ കഴിയുന്നവർക്ക് ബന്ധുക്കൾക്ക് അയയ്ക്കാവുന്ന പരമാവധി തുകയാണ് 4500 രൂപ. ഷാരുഖ് ഖാനാണ് മകന് ഈ തുക അയച്ചത്. ജയിലിൽ കഴിയുന്ന ആര്യൻ ഖാന് ഈ തുക ഉപയോഗിച്ച് ഇഷ്ടമുള്ള ഭക്ഷണവും മറ്റ് സാധനങ്ങളും ഓർഡർ ചെയ്യാവുന്നതാണ്. കുടുംബത്തിൽ നിന്ന് മണി ഓർഡർ ലഭിച്ചതു കൂടാതെ കുടുംബവുമായി പത്തു മിനിറ്റ് ഫോണിൽ വീഡിയോ കോളിൽ സംസാരിക്കാനും ആര്യൻ ഖാന് കഴിഞ്ഞു. പിതാവ് ഷാരുഖ് ഖാൻ, മാതാവ് ഗൗരി ഖാൻ എന്നിവരോട് ആര്യൻ ഖാൻ സംസാരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഴ്ചയിൽ രണ്ടു ദിവസം കുടുംബവുമായി തടവിൽ കഴിയുന്നവർക്ക് സംസാരിക്കാവുന്നതാണ്. എന്നാൽ, ആര്യൻ ഖാൻ ഒരു തവണ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു വീഡിയോ കോൾ ചെയ്തത്. തിങ്കളാഴ്ചയാണ് മണി ഓർഡർ ലഭിച്ചതെന്ന് ജയിൽ…

Read More

‘ഞാനേ കണ്ടുള്ളു, ഞാൻ മാത്രമേ കണ്ടുള്ളൂ’ നന്ദനത്തിലെ ബാലാമണിയുടെ ഈ ഡയലോഗ് മലയാളികൾ ഒരിക്കലും മറക്കില്ല. വീണ്ടും കണ്ണനെ കാണാൻ ഗുരുവായൂർ അമ്പലനടയിൽ ബാലാമണി എത്തി. തന്റെ ജന്മദിനത്തിന്റെ തലേദിവസമാണ് മലയാളികളുടെ പ്രിയപ്പെട്ട നടി നവ്യ നായർ ഗുരുവായൂരിൽ എത്തിയത്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നവ്യയുടെ ഫാൻ പേജുകളിലാണ് വീഡിയോ എത്തിയിരിക്കുന്നത്. ഒക്ടോബർ പതിനാലിനായിരുന്നു നവ്യയുടെ ജന്മദിനം. അതേസമയം, ജന്മദിന ആഘോഷങ്ങളുടെ വിശേഷങ്ങൾ നവ്യ നായർ തന്റെ ഇൻസ്റ്റഗ്രാം പ്രേജിൽ പങ്കുവെച്ചു. 1985, ഒക്ടോബർ 14ന് ആയിരുന്നു നവ്യ നായർ ജനിച്ചത്. ആലപ്പുഴയിലെ ഹരിപ്പാടിന് അടുത്ത് ചേപ്പാട് എന്ന ഗ്രാമത്തിലാണ് രാജു – വീണ ദമ്പതികളുടെ മകളായി നവ്യയുടെ ജനനം. ധന്യ എന്നായിരുന്നു പേര്. സിനിമയിൽ എത്തിയതിനു ശേഷമാണ് നവ്യ എന്ന പേര് സ്വീകരിച്ചത്. സിനിമ സംവിധായകൻ കെ മധു നവ്യയുടെ അങ്കിളാണ്. 2010ൽ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം. വിവാഹത്തിനു ശേഷം സിനിമയിൽ അത്ര…

Read More

ചെറിയ പ്രായത്തിനുള്ളിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ആരാധകരെ സ്വന്തമാക്കിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ. ജയറാം നായകനായ കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ബിഗ് സ്ക്രീനിലേക്ക് അനിഖ എത്തിയത്. കഴിഞ്ഞ 11 വർഷങ്ങൾക്കിടയിൽ ബാലതാരമായി നിരവധി സിനിമകളിലാണ് അനിഖ അഭിനയിച്ചത്. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളിൽ അഭിനയിച്ചപ്പോൾ തമിഴിൽ അജിത്തിനൊപ്പവും രണ്ട് സിനിമകളിൽ വേഷമിട്ടു. അജിത്തിന് ഒപ്പം രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടതോടെ തമിഴിലും വലിയ ആരാധകവൃന്ദമാണ് അനിഖയ്ക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ അനിഖ പുതിയതായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചെറിയ ചെക്കുകളുള്ള ഗ്രീൻ മിനി സ്കർട്ടും ഒപ്പം ഫുൾ സ്ലീവ് ടോപ്പും അണിഞ്ഞാണ് പുതിയ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. ‘ബിച്ചി സ്കൂൾഗേൾ വൈബ്സ്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടിന്റെ വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. യാമി എന്ന ഫോട്ടോഗ്രാഫറാണ് അനിഖയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹെയർ ആൻഡ് മേക്കപ്പ് സാംസൺ ലെയ് ആണ് ചെയ്തിരിക്കുന്നത്.…

Read More

തെന്നിന്ത്യയിലെ ഏത് ഭാഷയെടുത്താലും നിറയെ ആരാധകരുള്ള നടിയാണ് ഖുശ്ബു സുന്ദർ. ഒരുവേള ചലച്ചിത്രമേഖലയിൽ നിന്ന് മാറി രാഷ്ട്രീയത്തിലും താരം ഒരു കൈ പയറ്റി നോക്കി. അന്നും ഖുശ്ബുവിനെ ആരാധകർ കൈവിട്ടില്ല. പൂർണപിന്തുണയാണ് നൽകിയത്. ഏതായാലും ഖുശ്ബുവിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ‘അന്നും ഇന്നും’ എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. പുതിയ ലുക്കിലുള്ള ചിത്രത്തിൽ വണ്ണം കുറച്ച് സ്ലിം ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നേരത്തെയുള്ള തന്റെ ഒരു ചിത്രവും മെലിഞ്ഞതിനു ശേഷമുള്ള ചിത്രവും ചേർത്തുവെച്ചുള്ള ഫോട്ടോയാണ് ഖുശ്ബു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘അന്നും ഇന്നും. വലിയ മാറ്റമൊന്നുമില്ല. പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ’ – എന്ന അടിക്കുറിപ്പോടെയാണ് ഖുശ്ബു ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നേരത്തെയും പുത്തൻ ലുക്കിലുള്ള നിരവധി ചിത്രങ്ങൾ ഖുശ്ബു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. കഴിഞ്ഞയിടെ ജംപ്സ്യൂട്ടിൽ താരം ഒരു ചിത്രം പങ്കുവെച്ചിരുന്നു. കഠിനാധ്വാനത്തിന്റെ…

Read More

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ഡ്രൈവർ കൂറുമാറി എതിർപക്ഷത്ത് ചേർന്നു. കേസിലെ നിർണായകസാക്ഷിയായ ഡ്രൈവർ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേർന്നത്. കൂറു മാറിയ സാഹചര്യത്തിൽ ഇയാളെ പ്രോസിക്യൂഷൻ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. സാക്ഷി വിസ്താരം കഴിഞ്ഞയാഴ്ച തുടങ്ങിയിരുന്നു. ഇത് ശനിയാഴ്ച വരെ തുടരും. ഇതുവരെ 180 സാക്ഷികളുടെ വിസ്താരമാണ് കേസിൽ പൂർത്തിയാക്കിയിരിക്കുന്നത്. കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. ദിലീപ് ഉൾപ്പെടെ ഒമ്പത് പ്രതികളുടെ വിസ്താരം അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നടി കാവ്യ മാധവനും കൂറു മാറിയിരുന്നു. കേസിൽ മുപ്പത്തിനാലാം സാക്ഷി ആയിരുന്നു കാവ്യ. അക്രമത്തിന് ഇരയായ നടിയോട് ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ചലച്ചിത്ര രംഗത്തെ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന സമയത്ത് നടിയും ദിലീപും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നെന്നും ആ സമയത്ത് ഒപ്പം കാവ്യ ഉണ്ടായിരുന്നതായും മൊഴി ലഭിച്ചിരുന്നു. 2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്ന്…

Read More

ആരാധകരെ ആവേശത്തിലാക്കി സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ ടീസർ എത്തി. രൗദ്രഭാവത്തിലാണ് ടീസറിൽ സ്റ്റൈൽ മന്നൻ പ്രത്യക്ഷപ്പെടുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകരെ ആവേശ കൊടുമുടിയിൽ എത്തിക്കുമെന്ന് ഉറപ്പായി. ഉത്സവത്തിമിർപ്പിലാണ് ചിത്രത്തിന്റെ ടീസർ പുറത്തു. നേരത്തെ അണ്ണാത്തെ സിനിമയിലേതായി പുറത്തു വന്ന എല്ലാ ഫോട്ടോകളും ഓൺലൈനിൽ തരംഗമായിരുന്നു. ഒരു മാസ് പടമാണ് അണ്ണാത്തെ. ചിത്രത്തിൽ ആക്ഷൻ ഹീറോ ആയി രജനികാന്ത് എത്തുമ്പോൾ സ്റ്റൈൽ മന്നന്റെ ആരാധകരെ അത് തൃപ്തിപ്പെടുത്തുമെന്ന് ടീസറിൽ തന്നെ വ്യക്തം. കഴിഞ്ഞ ദിവസമായിരുന്നു അണ്ണാത്തെയിലെ രണ്ടാമത്തെ ഗാനം പുറത്തു വന്നത്. ഇത് ആരാധകർ ഏറ്റെടുത്തിരുന്നു. ഇത്തവണത്തെ ദീപാവലിക്ക് അണ്ണാത്തെ റിലീസ് ചെയ്യും. ആക്ഷന് ഒപ്പം കോമഡിയും നിറഞ്ഞുനിൽക്കുന്ന ചിത്രമായിരിക്കും അണ്ണാത്തെ. രജനികാന്തിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഒരു ഗ്രാമത്തലവനായി എത്തുന്ന രജനികാന്ത് മുണ്ടുടുത്താണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മീന, കീർത്തി സുരേഷ്, സതീഷ്, സൂരി, പ്രകാശ് രാജ്…

Read More