Author: Webdesk

അമ്മയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി ശ്രീയ ശരണ്‍. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. രാധ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 2020ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്ന് ശ്രിയ കുറിക്കുന്നു. ഗോസിപ്പുകാര്‍ ഒന്നുമറിയാതെയാണ് സംഭവം നടന്നതെന്നതാണ് കൗതുകം. തമിഴിലും തെലുങ്കിലും മലയാളത്തിലും ബോളിവുഡിലുമൊക്കെ സജീവമായിരുന്ന നടിയാണ് ശ്രിയ ശരണ്‍. എന്നാല്‍ താരം ഗര്ഭിണിയാണെന്ന വാര്‍ത്ത ആരുമറിഞ്ഞിരുന്നില്ല. View this post on Instagram A post shared by Shriya Saran (@shriya_saran1109) ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2018ലായിരുന്നു ശ്രിയ ശരണും റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും തമ്മില്‍ വിവാഹിതരാവുന്നത്. ഇന്ത്യയിലെ പരമ്പരാഗതമായ ചടങ്ങുകളിലൂടെയാണ് ശ്രിയയും ആന്‍ഡ്രോയും വിവാഹിതരായത്. കല്യാണശേഷമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നപ്പോഴാണ് നടിയുടെ വിവാഹം കഴിഞ്ഞെന്ന കാര്യവും പുറത്തറിയുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച ഇവര്‍ക്കൊപ്പം കണ്മണി കൂടി ഉള്ളതിന്റെ സന്തോഷം.…

Read More

തെലുങ്ക് മൂവീ ആര്‍ട്ടിസ്റ്റ് അസോസിയേഷനിലേക്ക് ഞായറാഴ്ച നടന്ന വോട്ടെടുപ്പിനിടെ സംഘര്‍ഷം. വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കവേ നടി ഹേമ, നടന്‍ ശിവ ബാലാജിയെ കടിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന പാനലുകള്‍ തമ്മിലായിരുന്നു മല്‍സരം. പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് ഹേമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു. നടന്‍ ശിവ ബാലാജി വിഷ്ണു മാഞ്ചിയുടെ പാനലില്‍ നിന്നും ട്രാഷറര്‍ സ്ഥാനത്തേക്കും മല്‍സരിച്ചു. Reyyy 🤣🤣pic.twitter.com/jDzzZ0IjPm — KB (@kostha_bidda) October 10, 2021 വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനിടെ ഹേമ, ശിവ ബാലാജിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അക്രമത്തിനിടെ ഒരാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശിവബാലാജി ഇടയ്ക്കു കയറിയപ്പോള്‍ സംഭവിച്ചതാണെന്നാണ് ഹേമ പറയുന്നത്. തെരഞ്ഞെടുപ്പില്‍ പ്രകാശ് രാജിന്റെ പാനല്‍ തോറ്റു. വിഷ്ണു മാഞ്ചിയുടെ പാനലാണ് വിജയിച്ചത്. വിഷ്ണു പ്രസിഡന്റായി ചുമലയേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സംഘടനയില്‍ പ്രാദേശിക വാദം ശക്തമാണെന്ന് ആരോപിച്ച് പ്രകാശ് രാജ് രാജി…

Read More

വർഷങ്ങൾക്ക് മുമ്പ് മൈഡിയർ മുത്തച്ചൻ സിനിമകൾ കണ്ടവരാരും മീരയെ മറക്കില്ല. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മൈഡിയർ കുട്ടിച്ചാത്തൻ അക്കാലത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രമായ മീരയായി മധുരിമ നർല സിനിമയിലെത്തി. തിലകൻ, ജയറാം, മുരളി. ഇന്നസെന്റ്, കെ പി എ സി ലളിത, ഉർവശി എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരന്ന സിനിമ ആയിരുന്നു അത്. അതിൽ മീരയായി വേഷമിട്ട മധുരിമ നർലയെ പിന്നെ ഒരു സിനിമയിലും കണ്ടില്ല. ചെമ്പരത്തി ശോഭന എന്ന പഴയകാല നടിയാണ് മധുരിമയെ സത്യൻ അന്തിക്കാടിന് പരിചയപ്പെടുത്തിയത്. ശോഭനയുടെ മകൻ തരുൺ സാഗർ സിനിമയിലെ മനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മൈഡിയർ മുത്തച്ചനിലെ അഭിനയത്തിന് ശേഷം ശുദ്ദമദ്ദളം, പക്ഷേ തുടങ്ങിയ സിനിമകളിൽ മധുരിമ അഭിനയിച്ചു. പക്ഷേ എന്ന സിനിമയിൽ ഒരു ഗാനരംഗത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചു. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും പോകുകയായിരുന്നു. തുടർന്ന് അഭിനയത്തോട് വിട പറഞ്ഞെങ്കിലും നൃത്തരംഗത്ത് സജീവമായി താരം. വിദേശത്തും…

Read More

ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയനടൻ നെടുമുടി വേണു അന്തരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്തുള്ള വീട്ടിൽ പൊതുദർശനത്തിനു വെച്ചിരിക്കുകയാണ്. പ്രിയ സുഹൃത്തിന് അന്തിമോപചാരം അർപ്പിക്കാൻ നടൻ മോഹൻലാൽ എത്തി. ഒരു നടനെന്ന നിലയിലുള്ള ബന്ധമല്ല തനിക്ക് വേണുച്ചേട്ടനുമായി ഉള്ളതെന്നും ബ്രദർ ആണോയെന്ന് ചോദിച്ചാൽ അതിനേക്കാളൊക്കെ മുകളിലാണ് വേണുച്ചേട്ടനുമായുള്ള ബന്ധമെന്നും മോഹൻലാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അങ്ങനെ പെട്ടെന്നൊന്നും പറയാൻ പറ്റുന്നില്ല. ഒരുപാട് കാലത്തെ പരിചയമാണ്. ഒരുപക്ഷേ, ആദ്യത്തെ സിനിമ തിരനോട്ടം ആ ചിത്രത്തില് വേണുച്ചേട്ടനെ അഭിനയിക്കാൻ വിളിക്കാൻ ചെന്നവരാണ് ഞങ്ങള്. അന്നുമുതൽ ആറാട്ട് സിനിമ വരെയുള്ള പരിചയം. ഇടയ്ക്ക് എപ്പോഴും സംസാരിക്കുമായിരുന്നു ഫോണില്. സിനിമയിലെ ഒരു ആക്ടർ ആക്ടർ ബന്ധമല്ല ഞങ്ങള് തമ്മിൽ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഒരുപാട് ഷോകൾ. ബ്രദർ ആണോന്ന് ചോദിച്ചാൽ അതിനേക്കാളൊക്കെ മുകളിൽ, വേണുചേട്ടന്റെ അമ്മയുമായുള്ള പരിചയം, ചേച്ചിയുമായിട്ടുള്ള പരിചയം, വേണുച്ചേട്ടന്റെ കല്യാണം അങ്ങനെ ഒരുപാട് കാര്യങ്ങൾ ഓർക്കുന്നു. ഈ…

Read More

തെലുങ്ക് സൂപ്പർ സ്‌റ്റാറിനൊപ്പം കുറച്ചു കാലം സമയം പങ്കിട്ടിട്ടുള്ളതിന്റെ ഓർമകൾ പങ്കുവെച്ച് കുണ്ടറ ജോണി. കാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുണ്ടറ ജോണി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മദ്രാസ് ആർ കെ ലോഡ്ജിൽ താമസിക്കുന്ന സമയത്ത് ആയിരുന്നു ചിരഞ്ജീവിയെ കാണുന്നത്. അന്ന് അദ്ദേഹം അത്ര പ്രശസ്തൻ ഒന്നുമല്ലായിരുന്നെന്നും ജോണി പറഞ്ഞു. ‘അന്ന് ഒരേ നിലയിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ഞാന്‍ ആര്‍ കെ ലോഡ്ജിലെ 44ാം നമ്പര്‍ മുറിയിലും, ചിരഞ്ജീവി 41ാം നമ്പര്‍ മുറിയിലും ആയിരുന്നു താമസം. പുള്ളി അന്ന് അത്രയ്ക്ക് ഫേമസ് അല്ല, എന്നാലും രാവിലെ എഴുന്നേറ്റ് ടെറസില്‍ പോയി എക്‌സസര്‍സൈസ് ഒക്കെ ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം അന്നും ഇന്നത്തെ പോലെ ബോഡി മെയ്‌ന്റൈന്‍ ചെയ്യുമായിരുന്നു.’ – ചിരഞ്ജീവിയെ നേരിട്ട കണ്ട ഓർമകൾ കുണ്ടറ ജോണി പങ്കുവെച്ചത് ഇങ്ങനെ. ‘കോണിപ്പടി കയറി വരുമ്പോൾ തന്നെ കാണുന്നത് ചിരഞ്ജീവിയുടെ മുറി ആയിരുന്നു. അന്ന് പുറത്തു പോയി വരുമ്പോൾ നാന പോലെയുള്ള പ്രസിദ്ധീകരണങ്ങൾ…

Read More

മലയാള സിനിമയുടെ അഭിമാനമായിരുന്ന നടന്‍ നെടുമുടി വേണു ഓര്‍മ്മയായിരിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു താരം. മലയാള സിനിമ ലോകം വളരെ വിഷമത്തോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഇപ്പോഴിതാ അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍ പങ്കു വെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം : അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട…ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’വാത്സല്യം നിറഞ്ഞ വാക്കുകളില്‍ നെടുമുടി വേണു എന്ന മനുഷ്യന്‍ മിന്നാമിനുങ്ങുപോലെ പ്രകാശിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ അച്ഛന്‍വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി. ആ അച്ഛനാണ് ഇപ്പോള്‍ യാത്രപറഞ്ഞു പോകുന്നത്. ‘ദയ’യില്‍ തുടങ്ങിയ ബന്ധമായിരുന്നു ഞങ്ങളുടേത്. പിന്നെ ‘ഉദാഹരണം സുജാത’, ‘ജാക്ക് ആന്‍ഡ് ജില്‍’, ഏറ്റവും ഒടുവില്‍ ‘മരയ്ക്കാറും’ . ഒരുമിച്ചഭിനയിച്ച ചിത്രങ്ങള്‍ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു അദ്ദേഹം.…

Read More

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീരാ നന്ദന്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് മീര നന്ദന്‍. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും മീര നന്ദന്‍ അവതാരികയായി എത്തിയിട്ടുണ്ട്. ഈ ചുരുങ്ങിയ കാലയളവില്‍ മീരാനന്ദന്‍ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തന്നെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ യു.എ.ഇയിലെ അജ്മാനില്‍ ഉള്ള ഗോള്‍ഡ് 101.3 എഫ്.എമ്മിലാണ് മീരാനന്ദന്‍ വര്‍ക്ക് ചെയ്യുന്നത്. 2017-ല്‍ റിലീസായ ഗോള്‍ഡ് കോയിന്‍സ് എന്ന സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചത്. ഇത് കൂടാതെ മോഹന്‍ലാലിനൊപ്പം അമൃത ടി.വിയിലെ ലാല്‍സലാം എന്ന പരിപാടിയും മീരാനന്ദന്‍ അവതാരകയായി തിളങ്ങിയിട്ടുണ്ട്. സിനിമയിലില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി മീര പങ്കു വെക്കാറുണ്ട്. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മീര നന്ദന്‍. മഞ്ഞ ഗൗണില്‍ താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.

Read More

നടനും അതുല്യകലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റുചില ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ട്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിടവാങ്ങുന്നത് ചലച്ചിത്രരംഗത്തെ വിവിധ മേഖലകളില്‍ തിളങ്ങിയ അതുല്യപ്രതിഭ. നാടന്‍ പാട്ടിലും കഥകളിയിലും നാടകത്തിലും മൃദംഗത്തിലും കഴിവുതെളിയിച്ച കലാകാരന്‍. മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു, 2003ല്‍ പ്രത്യേക പുരസ്‌കാരവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടുവട്ടം നേടി (1981, 2003). ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു. തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Read More

വിനയൻ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒമ്പതാമത് കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സംവിധാകൻ വിനയൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഒമ്പതാമത് കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത്. തിരുവിതാംകൂറിന്റെ പടനായകൻ പാച്ചുപ്പണിക്കരായി സിനിമയിൽ എത്തുന്നത് നടൻ സുധീർ കരമനയാണ്. ഒമ്പതാമത് കാരക്ടർ പോസ്റ്ററായി പുറത്തിറങ്ങിയത് ഇതാണ്. പട നയിക്കാനും അങ്കം വെട്ടാനും പേരെടുത്ത പ്രഗത്ഭനായ പടനായകന് തസ്കര വീരൻ കായംകുളം കൊച്ചുണ്ണിയെ പിടികൂടാനാകുന്നില്ല എന്നത് വലിയ അഭിമാനക്ഷതമായിരുന്നു. അതിനു കാരണക്കാരായവരോട് വലിയ പകയും വിരോധവുമായി ഇറങ്ങി തിരിക്കുകയായിരുന്നു പടനായകൻ. ഇതിനിടയിൽ ആറാട്ടുപുഴ വേലായുധച്ചേകവർ എന്ന അതിസാഹസികനായ പോരാളിയുടെ രംഗ പ്രവേശം തസ്കര വീരനെയും ഒന്നു വിറപ്പിച്ചു. സുധീറിന്റെ വ്യത്യസ്തതയുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാമെന്നാണ് സംവിധായകൻ പറയുന്നത്. സിജു വിത്സനാണ് ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖം കയാദു ലോഹറാണ് നായിക. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദും എത്തുന്നുണ്ട്.  സിനിമയുടെ ആദ്യ കാരക്ടർ പോസ്റ്റ്…

Read More

ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ആരോഗ്യ നില ഗുരുതമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നെടുമുടി വേണുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റുചില ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിനുണ്ട്. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു. തിയേറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Read More