മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണം ആയിരുന്നു നേടിയത്. കനത്ത ഡീഗ്രേഡിംഗിനും ചിത്രം വിധേയമായിരുന്നു. സിനിമ റിലീസായ അന്നു തന്നെ യുട്യൂബിൽ പ്രത്യക്ഷപ്പെട്ട ചില നെഗറ്റീവ് റിവ്യൂകൾ ചിത്രത്തെ കാര്യമായി തന്നെ ബാധിച്ചു. എന്നാൽ, മലൈക്കോട്ടൈ വാലിബൻ അത് അർഹിക്കുന്ന പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതിന്റെ തെളിവാണ് അശ്വന്ത് കോക്ക് എന്ന യുട്യൂബറുടെ റിവ്യൂവിന് താഴെ നിറയുന്ന കമന്റുകൾ. സിനിമ റിലീസ് ആയ ദിവസം മലൈക്കോട്ടൈ വാലിബനെക്കുറിച്ച് നെഗറ്റീവ് റിവ്യൂ ആയിരുന്നു ഇയാൾ നൽകിയത്. മയിലാടും മലങ്കൾട്ട് എന്നായിരുന്നു ഇയാൾ മലൈക്കോട്ടൈ വാലിബന്റെ റിവ്യൂവിന് തമ്പ് നയിൽ നൽകിയത്. എന്നാൽ, സിനിമ റിലീസ് ആയി അഞ്ചാം ദിവസത്തിലേക്ക് എത്തുമ്പോൾ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് എത്തുന്നത്. മലൈക്കോട്ടൈ വാലിബനെക്കുറിച്ച് അശ്വന്ത് കോക്ക് നൽകിയ റിവ്യൂവിന്റെ കമന്റ് ബോക്സിൽ ഇപ്പോൾ സിനിമ കണ്ടവരുടെ വിളയാട്ടമാണ്. ഇത്രയും നല്ലൊരു സിനിമയെക്കുറിച്ചാണ്…
Author: Webdesk
പ്രഖ്യാപനം മുതൽ കാത്തിരുന്ന ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം എന്നത് തന്നെയായിരുന്നു ഈ സിനിമയുടെ പ്രത്യേകത. ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ചിത്രത്തെക്കുറിച്ച് നിരവധി പോസിറ്റീവ് റിവ്യൂകളും എത്തുന്നുണ്ട്. നടൻ മധുപാൽ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്ഭുതമാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് മധുപാൽ കുറിച്ചത്. ‘ലിജോ ജോസ് പെല്ലിശേരിയുടെ മൂന്നു ചിത്രങ്ങൾ. ഡബിൾ ബാരൽ, നന്പകൽ നേരത്ത് മയക്കം, ഇപ്പോൾ ഇതാ മലൈക്കോട്ട വാലിബൻ. മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്ഭുതം. ഫാന്റസിയുടെ അത്ഭുതം സാങ്കേതികതയിലെ അത്ഭുതം അത്ഭുതപിറവിയിലൂടെ ഒരത്ഭുതം വെറും കഥകൾ പറയുകയല്ല ചലച്ചിത്രം പ്രിയപ്പെട്ടവരേ, അത് നിങ്ങളോട് മറ്റൊരു ഭാഷയിൽ സംസാരിക്കുന്നുണ്ട് ഈ സിനിമകളിൽ അത് കാണാം…. കേൾക്കാം… ചലച്ചിത്രശാലകളിൽ മാത്രമേ നിങ്ങൾക്കത് അനുഭവിക്കുവാൻ കഴിയൂ.. പ്രിയപ്പെട്ട ലിജോ, സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുകയാണ് ഒരു കലാകാരന്റെ വഴികൾ.…
സിനിമാപ്രേമികൾ വളരെ ആവേശത്തോടെ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിവൻ ജനുവരി 25നാണ് തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിൽ വാലിബനായെത്തി വിസ്മയിപ്പിച്ച നടൻ മോഹൻലാൽ ദുബായിലെ തിയറ്ററിലാണ് സിനിമ കണ്ടത്. ഭാര്യ സുചിത്രയും നിർമാതാവ് ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. ഗൾഫിലെ വിതരണക്കാരായ ഫാർസ് ഫിലിംസ് ഉടമ അഹമ്മദ് ഗോൽഷനും മോഹൻലാലിന് ഒപ്പം സിനിമ കാണാൻ ഉണ്ടായിരുന്നു. റിലീസ് ദിവസം രാവിലെ ഒമ്പതിന് ദുബായ് ദെയ്റ അൽ ഗുറൈർ സെന്‍ററിലെ സ്റ്റാർ സിനിമയിലായിരന്നു ചിത്രത്തിന്‍റെ വേൾഡ് പ്രിമിയർ. സംവിധായൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന പടം എന്ന പ്രത്യേകതയുമായാണ് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. ദുബായിൽ നിന്നുള്ള മറാത്തി നടി സൊനാലി കുൽക്കർണിയും ചിത്രത്തിലുണ്ട്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ…
പ്രഖ്യാപനം മുതൽ ആരാധകർ കാത്തിരുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞദിവസമാണ് റിലീസ് ആയത്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രത്തിന് ആദ്യഷോ കഴിഞ്ഞതു മുതൽ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതേസമയം, വാലിബനെ പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. സംവിധായകനും നടനുമായ സാജിദ് യഹിയ മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദിയെന്നാണ് പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായം പങ്കുവെച്ച സാജിദ് യഹിയ ഒരു വിഡിയോയും പങ്കുവെച്ചു. ‘ലിജോ ഭായ് !! മലയാളത്തിൽ ഇങ്ങനെ ഒരു അത്ഭുദം കാണിച്ചതിന് നന്ദി. ഇന്ത്യൻ സിനിമയ്ക്ക് ഇനി തന്റെടത്തോടെ പറയാം ‘we have world class makers among us ‘ എന്ന്! .. ഇത് നിശ്ചയമായും തീയേറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട സിനിമയാണ്! നമ്മൾ മലയാളികൾ ചേർന്ന് ഉണ്ടാക്കിയെടുത്ത ഒരു മാസ്റ്റർ പീസ്സ് എന്ന ബോധ്യത്തോടെ. Lijo Jose Pellissery’ – സാജിദ് യഹിയ…
സിനിമയെ സ്നേഹിക്കുന്നവർക്ക് മലൈക്കോട്ടൈ വാലിബൻ ഒരു പുതുഊർജ്ജം നൽകും. മോഹൻലാൽ മീശ പിരിക്കുന്നത് കാണാനും മുണ്ട് മടക്കികുത്തുന്നത് കാണാനും മാസ് ഡയലോഗ് പറയുന്നത് കേൾക്കാനും ആഗ്രഹിക്കുന്നവർക്ക് വാലിബൻ നിരാശ സമ്മാനിക്കും. കാരണം, ഇത് ഒരു മാസ് പടമല്ല. ഒരു ക്ലാസ് പടമാണ്. മലയാള സിനിമയിലെ ക്ലാസിക് സിനിമകളിലേക്ക് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്ന് ഒരുക്കിയ പൊൻതൂവലാണ് ‘മലൈക്കോട്ടൈ വാലിബൻ’. മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്നവർക്ക് എന്നെന്നും ഓർത്തു വെയ്ക്കാനുള്ള ഒരു സമ്മാനം കൂടിയാണ് വാലിബൻ എന്ന കഥാപാത്രം. ആദ്യത്തെ സീൻ മുതൽ ആ അദ്ഭുത ലോകത്തിന്റെ വാതായനം നമുക്ക് മുന്നിൽ തുറക്കുകയാണ്. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകം. കേട്ടിട്ടില്ലാത്ത ഒരു ലോകം. ഒരു അദ്ഭുത ലോകം. ഒരു കാര്യം ആദ്യമേ പറയാം, ടിനു പാപ്പച്ചൻ പറഞ്ഞതു പോലെ മോഹൻലാലിന്റെ എൻട്രിയിൽ തിയറ്റർ കുലുങ്ങില്ല. പക്ഷേ, തിയറ്റർ കിടുങ്ങുന്ന രംഗങ്ങൾ വേറെയുണ്ട്. ‘വാഹ്’ എന്ന് അത്ഭുതപ്പെട്ട് വാ പൊളിച്ചിരുന്ന് പോകുന്ന…
അനുദിനം വളർന്നു കൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന, ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം വാർത്തകളിലൂടെ നാം അറിഞ്ഞിട്ടും ഉണ്ട്. സിനിമാ വ്യവസായത്തിന്റെ വളരെ പ്രധാനമായ ഘടകമായ ഓവർസീസ് വിതരണ രംഗത്തെ അറിയപ്പെടുന്ന വിതരണക്കാരിൽ ഒരാളാണ് ബാംഗ്ലൂർ സ്വദേശി രൂപേഷ് ബി എൻ. തെന്നിന്ത്യൻ സിനിമകളുടെ വിദേശ വിതരണം നടത്തിവന്നിരുന്ന അദ്ദേഹം പ്രവർത്തിച്ചിരുന്നത് പ്രധാനമായും കന്നഡ സിനിമകളിൽ ആണ്. 2005 മുതൽ ഡിസ്ട്രിബ്യൂഷൻ കമ്പനി നടത്തുന്ന അദ്ദേഹം 150 ൽ അധികം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ചാർളി തുടങ്ങി മുപ്പതിൽ അധികം മലയാള സിനിമകൾ അദ്ദേഹം ഓസ്ട്രേലിയ ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. 2020ൽ ആയിരുന്നു രൂപേഷിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും തകിടം മറിച്ചുകളഞ്ഞ സംഭവവികാസങ്ങളുടെ ആരംഭം. ഏറെ കാലമായി രൂപേഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന, രൂപേഷിന്റെ നിക്ഷേപകരിൽ ഒരാൾ കൂടി…
യുവനടൻ ഷൈൻ ടോം ചാക്കോയെ നായകനാക്കി സംവിധായകൻ കമൽ ഒരുക്കിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. തിയറ്ററുകളിൽ ചിത്രത്തിന്റെ പ്രദർശനം വിജയകരമായി തുടരുകയാണ്. എന്നാൽ, ഇതിനിടെ ചിത്രത്തിന് എതിരെ ഒരു പ്രേക്ഷകൻ നൽകിയ പരാതിയും വൈറലായിരിക്കുകയാണ്. തെറ്റായ സന്ദേശമാണ് ചിത്രം സമൂഹത്തിന് നൽകുന്നതെന്ന് കാണിച്ചാണ് ഒരു പ്രേക്ഷകൻ പരാതി നൽകിയിരിക്കുന്നത്. എന്നാൽ, ഈ പരാതിക്ക് എതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ രംഗത്തെത്തി. ഈ സിനിമ കണ്ട് ഭയം തോന്നുന്നുവെങ്കിൽ അവരും ഒരു വിവേകാനന്ദനാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ പി എസ് ഷെല്ലിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ‘വിവേകാനന്ദൻ വൈറലാണ് എന്ന സിനിമ പ്രൊഡ്യൂസറാണ്, നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്, വിവേകാനന്ദൻ വൈറലാണ് എന്ന ഞങ്ങളുടെ സിനിമക്കെതിരായി ഒരു വക്കീൽ നോട്ടീസ് ലഭിച്ചു. അവര് കേസ് ബഹുമാനപെട്ട കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നൊക്കെയാണ് അവർ വാദിക്കുന്നത്. ഈ സിനിമയിലൂടെ ഒരിക്കലും…
മലയാളികളുടെ പ്രിയപ്പെട്ട നടൻ ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ തിലകം’ എന്ന സിനിമയുടെ പേരിൽ മാറ്റം. നടികർ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ചിത്രത്തിന് നടികർ തിലകം എന്ന പേര് നൽകിയതിൽ ‘നടികർ തിലകം ശിവാജി സമൂഗ നള പേരവൈ’ എന്ന സംഘടന തങ്ങളുടെ അനിഷ്ടം അറിയിച്ചിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ സംഘടനക്ക് അയച്ച കത്തിൽ സംഘടന ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പേര് മാറ്റിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുതിയ പേരുമായാണ് എത്തിയിരിക്കുന്നത്. നടികർ തിലകം ശിവാജി ഗണേശന്റെ മകനും അഭിനേതാവുമായ പ്രഭുവിന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ടോവിനോ നായകനാകുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്. ടേവിനോയ്ക്ക് ഒപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടോവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമയുടെ ഓരോ അപ്ഡേറ്റിനായും വളരെ ആകാംക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷം ഡബ്ബിംഗ് പൂർത്തിയായി എന്നുള്ളതാണ്. വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഓട്ടോയിൽ ധ്യാൻ ശ്രീനിവാസൻ ഡബ്ബ് ചെയ്യാൻ എത്തിയതിനിറെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രം ഈ വർഷം ഏപ്രിലിൽ വിഷു റിലീസ് ആയിട്ടായിരിക്കും തിയറ്ററുകളിലേക്ക് എത്തുക. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നിവിൻ പോളി തുടങ്ങി വലിയ യുവതാരനിരയും അണിനിരക്കുന്നുണ്ട്. 40 ദിവസം നീണ്ടു നിന്ന ഷൂട്ടിംഗ് 50 ലധികം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 2024 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ നിവിൻ പോളി അതിഥി കഥാപാത്രമായാണ്…
പല തലമുറകളെ ഒരു ഫ്രയിമിലാക്കി ‘വയസ്സെത്രയായി മുപ്പത്തി’ സിനിമയുടെ പ്രമോ സോംഗ് എത്തി. വിവാഹപ്രായം എത്തിയിട്ടും പല പല കാരണങ്ങളാൽ വിവാഹം കഴിക്കാൻ സാധിക്കാതെ പോയവർക്കു വേണ്ടി ഒരു സിനിമ എന്ന പേരിലാണ് ഈ ചിത്രം എത്തുന്നത്. വിവാഹപ്രായം എത്തിയിട്ടും പല കാരണങ്ങളാൽ വിവാഹം നടക്കാതെ പോയ ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് ചിത്രം. ഷിജു യു സി – ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ ചിത്രം പപ്പൻ ടി നമ്പ്യാർ ആണ് സംവിധാനം ചെയ്യുന്നത്. കിങ് ഓഫ് കൊത്ത, ജാൻ എ മൻ, അജഗജാന്തരം, ജല്ലിക്കെട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ പ്രശാന്ത് മുരളി നായകനാകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മറീന മൈക്കിൾ, ഷിജു യു സി, മഞ്ജു പത്രോസ്, രമ്യ സുരേഷ്, നിർമൽ പാലാഴി, അരിസ്റ്റോ സുരേഷ്, കലാഭവൻ സരിഗ, സാവിത്രി ശ്രീധരൻ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, മുഹമ്മദ് എരവട്ടൂർ, കമല ഭാസ്കർ, ശ്രീജിത്ത് കൈവേലി,…