Author: Webdesk

ഇടതുകാലിന്റെ പൊട്ടിയ ലിഗമെന്റുമായി നടക്കാന്‍ തുടങ്ങിയിട്ട് 21 വര്‍ഷമായെന്ന് മമ്മൂട്ടി. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഇതുവരെ താന്‍ ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അതിന്റെ രഹസ്യവും താരം വെളിപ്പെടുത്തി. മമ്മൂട്ടി പറഞ്ഞതിങ്ങനെ: ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകള്‍ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങള്‍ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ. ഇതാദ്യമായാണ് ദക്ഷിണേന്ത്യയില്‍ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. പുതിയ സംവിധാനത്തോടെ, സന്ധിമാറ്റിവക്കല്‍ ശസ്ത്രക്രിയയില്‍ വന്‍ മുന്നേറ്റം സാധ്യമാകും എന്നാണ് കണക്കുകൂട്ടല്‍. എമിറേറ്റസ് മേയ്ത്ര ആശുപത്രി ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഡയറക്ടര്‍ ഡോ അലി ഫൈസല്‍, ബോണ്‍ ആന്‍ഡ് ജോയിന്റ് കെയര്‍ ചെയര്‍മാന്‍ ഡോ. ജോര്ജ്എബ്രഹാം ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങില്‍…

Read More

മലയാള സംഗീത ലോകം കണ്ട എണ്ണമറ്റ ഗായകരിലെ മികച്ച ഒരു പാട്ടുകാരി തന്നെയാണ് മഞ്ജരി എന്ന് നിസംശയം പറയാം. സത്യന്‍ അന്തിക്കാട് സംവിധാനം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ആദ്യ ഗാനത്തിലൂടെ തന്നെ മഞ്ജരിക്ക് മലയാളികളുടെ മനസില്‍ സ്ഥാനം നേടാനായി. പാടിയ പാട്ടുകളില്‍ ഒട്ടുമിക്കതും ഹിറ്റ്. മലയാളത്തിലെ ഏറ്റവും സീനിയറായ എല്ലാ സംഗീത സംവിധായകര്‍ക്കൊപ്പവും ചെറിയ പ്രായത്തിലേ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട് മഞ്ജരിക്ക്. സിനിമാ പിന്നണി ഗായിക എന്നതിലുപരി മികച്ച ഒരു ഗസല്‍ ഗായിക കൂടിയാണ് മഞ്ജരി. ഇപ്പോഴിതാ ഗുരുവായൂര്‍ക്ഷേത്രദര്‍ശനം നടത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജരി. രാധതന്‍ പ്രേമത്തോടാണോ കൃഷ്ണ ഞാന്‍ പാടും ഗീതത്തോടാണോ എന്ന അടിക്കുറിപ്പോടെയാണ് നടയില്‍ തൊഴുത് പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങള്‍ മഞ്ജരി പങ്കു വെച്ചിരിക്കുന്നത്. View this post on Instagram A post shared by Manjari (@m_manjari) 2005ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ…

Read More

സംവിധായകന്‍ നാദിര്‍ഷയ്‌ക്കെതിരെ പി സി ജോര്‍ജ്. ‘ഈശോ’ എന്ന സിനിമയുടെ പേരു മാറ്റിയില്ലെങ്കില്‍ തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പി.സി.ജോര്‍ജ് ഇങ്ങനെ പറഞ്ഞത്. പി.സി. ജോര്‍ജിന്റെ വാക്കുകള്‍: ”ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഉണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങള്‍ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും, അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. പരാതികള്‍ കുറച്ച് നാളുകളുമായി എനിക്ക് കിട്ടുന്നുണ്ടായിരുന്നു. ഞാന്‍ ഇപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ ഏറ്റവും വലിയ സാംസ്‌കാരികമൂല്യങ്ങള്‍ക്ക് വിലകല്‍പിച്ച സഭയാണ് ക്രൈസ്തവ സഭ. സമൂഹത്തിനു വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും ഇവര്‍ ചെയ്തു. ഇത് വൃത്തികെട്ട അനീതിയാണ്. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം. നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം…

Read More

തങ്ങളുടെ ശരീരം ഫിറ്റാക്കി സൂക്ഷിക്കുന്നതില്‍ ശ്രദ്ധിക്കുന്നവരാണ് ഇന്ന് ഏറെപ്പേരും. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ സൂസന്‍ ഖാനും ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ സൂസന്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസവും സൂസന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരുന്നു. വര്‍ക്കൗട്ട് വലിയ പ്രചോദനമാണ് എല്ലാവര്‍ക്കും നല്‍കുന്നതെന്നും നമ്മളെ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് എത്തിക്കുകയും ചെയ്യും എന്ന കുറിപ്പോടെയാണ് താരം തന്റെ വര്‍ക്കൗട്ട് വീഡിയോ പോസ്റ്റ് ചെയ്തത്. View this post on Instagram A post shared by Sussanne Khan (@suzkr) #tryingtostayconsistent #thejumpboxmorning #comeasuare എന്ന ഹാഷ് ടാഗോടെയാണ് സൂസന്‍ വീഡിയോ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ നടന്‍ അസ്ലാന്‍ ഗോനിയും കമന്റിട്ടിരുന്നു. അസ്ലാന്‍ ഗോനിയുമായി സൂസനുള്ള ബന്ധത്തെ കുറിച്ച് ഗോസിപ്പുകള്‍ സജീവമാകുന്നതിനിടെയാണ് താരത്തിന്റെ കമന്റ്. വീഡിയോയ്ക്ക് ‘Space Girl’ എന്നായിരുന്നു അസ്ലന്‍ ഗോനി…

Read More

ബാല താരമായി അഭിനയ രംഗത്തെത്തി നായികാ പദവിയിലെത്തിയ ചുരുക്കം നടിമാരിലൊരാളാണ് എസ്തര്‍ അനില്‍. ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപാട് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. മികച്ച അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത് വളരെ പെട്ടെന്നാരുന്നു. നല്ലവന്‍ എന്ന മലയാള സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. എന്നാല്‍ ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രമാണ് എസ്തറിന് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. അതിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടിയെത്തി. എസ്തര്‍ അഭിനയത്രി മാത്രമല്ല, ഒരു അവതാരിക കൂടിയാണ്. ഒരുപാട് ചാനലില്‍ താരം അവതാരിക ആയിട്ട് തിളങ്ങി നിന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജിവമായ താരം എല്ലാ ചിത്രങ്ങളും ആരാധകരുമായി പങ്കുവെയ്ക്കുന്നത് പതിവാണ്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വെളുത്ത ടി ഷര്‍ട്ടും ബ്ലാക്ക് പാന്റ്‌സും ആണ് താരത്തിന്റെ വേഷം. താരത്തിന്റെ ഗ്ലാമര്‍ ലുക്കില്‍ ഉള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്‍സ്ഗ്രാമില്‍ മാത്രം…

Read More

മുന്‍ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കരിഷ്മ കപൂര്‍. 2014ലാണ് താരം വിവാഹമോചനം നേടിയത്. ബിസിനസ്മാന്‍ സഞ്ജയ് കപൂര്‍ ആയിരുന്നു ഭര്‍ത്താവ്. 11 വര്‍ഷത്തെ വിവാഹജീവിതം ആണ് കരിഷ്മ കപൂര്‍ അവസാനിപ്പിച്ചത്. വിവാഹം കഴിഞ്ഞ സമയം മുതല്‍ ഭര്‍ത്താവ് ഒരു സൈക്കോയെ പോലെ ആയിരുന്നു പെരുമാറിയത്. ഹണിമൂണിന് പോയ അന്ന് രാത്രി അയാള്‍ അയാളുടെ സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും സുഹൃത്തുക്കള്‍ക്ക് അയാള്‍ തന്നെ ലേലം ചെയ്തു എന്നും കരിഷ്മ കപൂര്‍ പറയുന്നു. താന്‍ നിരസിച്ചപ്പോള്‍ ശാരീരികമായി തന്നെ ഉപദ്രവിച്ചുവെന്നും കരിഷ്മ കപൂര്‍ പറഞ്ഞു. വീട്ടിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ അയാള്‍ അയാളുടെ അമ്മയോട് തന്നെ അടിക്കുവാന്‍ ആവശ്യപ്പെട്ടു എന്നും കരിഷ്മ കപൂര്‍ പറയുന്നു. അയാളുടെ അമ്മയും തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് കരിഷ്മ കപൂര്‍ പറയുന്നത്. അയാളുടെ അമ്മ ആവശ്യപ്പെട്ട വസ്ത്രം ധരിക്കാന്‍ കരിഷ്മ കപൂര്‍ തയ്യാറായില്ല. ഇതില്‍ ദേഷ്യം വന്ന സഞ്ജയ് കപൂര്‍ അയാളുടെ അമ്മയോട് അടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സഞ്ജയുടെ രണ്ടാം…

Read More

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച ഭാഗ്യശാലിയായ ആ മലയാളിയെ കണ്ടെത്തി. ദോഹയില്‍ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരനായ സനൂപ് സുനില്‍ ആണ് ആ ഭാഗ്യശാലി. ഇന്നലെ(ചൊവ്വ) നടന്ന ബിഗ് ടിക്കറ്റിന്റെ 230-ാം സീരീസ് നറുക്കെടുപ്പിലാണ് സനൂപ് സമ്മാനത്താനര്‍ഹനായത്. 15 ദശലക്ഷം ദിര്‍ഹമാണ് സമ്മാനത്തുക. ഇത് ഏകദേശം 30 കോടിയിലേറെ രൂപ വരും. സനൂപ് ഉള്‍പ്പടെ ലുലുവിലെ 20 പേര്‍ ചേര്‍ന്ന് സനൂപിന്റെ പേരില്‍ എടുത്ത ലോട്ടറി ടിക്കറ്റിനാണു സമ്മാനം. 183947 നമ്പര്‍ ടിക്കറ്റാണ് എറണാകുളം സ്വദേശിയും സിനിമാ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനും കൂടിയായ സനൂപ് ജൂലൈ 13ന് ഓണ്‍ലൈനിലൂടെ എടുത്തത്. ടിക്കറ്റ് സംഘാടകന്‍ റിചാര്‍ഡ് സനൂപിന്റെ മൊബൈലിലേക്കു പല തവണ വിളിച്ചു. ആദ്യമൊന്നും ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. സംഘടകര്‍ക്കു സനൂപുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് ദീര്‍ഘ നേരത്തെ ശ്രമത്തിനൊടുവിലാണ്. ഇന്നലെ നടന്ന മറ്റു നറുക്കെടുപ്പുകളിലും രണ്ടു ഇന്ത്യക്കാര്‍ സമ്മാനാര്‍ഹരായി. മലയാളികൂടിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞുവിന് 10 ലക്ഷം ദിര്‍ഹവും…

Read More

നടി ഗഹന വസിഷ്ഠ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്ത്. ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണനഗ്‌നയായിട്ടാണ് നടിയുടെ വേറിട്ട പ്രതിഷേധം. നീലച്ചിത്രക്കേസില്‍ അറസ്റ്റിലായ നടി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ‘ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോണ്‍ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോണ്‍ ആണെന്ന് പറയും. അതാണ് കാപട്യം’- ഗഹന കുറിച്ചു. അറസ്റ്റ് ഒഴിവാക്കുന്നതിന് മുംബൈ പൊലീസ് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി ഗഹന വെളിപ്പെടുത്തിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ വ്യവസായി രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് ഏക്ത കപൂറിനുമെതിരേ മൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചതായും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗഹന ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് നടിയും മോഡലുമായ ഗഹന വസിഷ്ഠ് എന്ന വന്ദന തിവാരിയെ നീലച്ചിത്രക്കേസില്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു മുമ്പ് പോലീസ് സംഘം തന്നോട് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പണം നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്കിയതായും അവര്‍ വെളിപ്പെടുത്തി.…

Read More

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ നടന്‍ യുവ കൃഷ്ണയും മൃദുല വിജയും ഈയിടെയാണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹത്തിന് പിന്നാലെ ഇരുവരും പുതിയ വീട്ടിലേക്ക് മാറിയ വാര്‍ത്തയും ചിത്രങ്ങളുമെല്ലാം ഇവര്‍ ആരാധകര്‍ക്കായി പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ യുവയ്ക്ക് പിറന്നാള്‍ സമ്മാനമായി മൃദുല നല്‍കിയ വാച്ചിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ബ്‌ളാക്ക് ആന്‍ഡ് ബ്ലൂ കളറിലുള്ള ഫോസില്‍ ബ്രാന്‍ഡിന്റെ ഒരു അടിപൊളി വാച്ച് ആണ് മൃദുല നല്‍കിയത്. ഇത് കയ്യില്‍ അണിഞ്ഞ ചിത്രങ്ങള്‍ യുവ പങ്കുവെച്ചിരുന്നു. തുചര്‍ഡന്ന് വാച്ചിന്റെ വിലയന്വേഷിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ വാച്ചിന്റെ വില തിരഞ്ഞതും എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഏകദേശം 122.34 ഡോളര്‍ ആണ് വാച്ചിന്റെ വിലയെന്നാണ് ഗൂഗിള്‍ പറയുന്നത്. ജൂലൈയില്‍ ആണ് മൃദുലയുടേയും യുവയുടേയും വിവാഹം നടന്നത്. കോവിഡ് സമയം ആയതിനാല്‍ ചെറിയ രീതിയിലുളള ആര്‍ഭാടങ്ങള്‍ മാത്രമേ ഉണ്ടാവുകയുളളൂ എന്ന് മൃദുലയും യുവയും അറിയിച്ചിരുന്നു. ഏറെക്കാലമായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന താരവിവാഹമായിരുന്നു ഇവരുടേത്. കഴിഞ്ഞ…

Read More

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന ചിത്രമായ ‘ഈശോ’യുടെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന ടാഗ്ലൈന്‍ ഒഴിവാക്കിയാണ് പുതിയ മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്. സുനീഷ് വാരനാടിന്റേതാണ് തിരക്കഥ. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് അഭിനേതാക്കള്‍. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. റോബി വര്‍ഗീസാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം നാദിര്‍ഷാ തന്നെയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജേക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി.വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, ആക്ഷന്‍- ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി- ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സൈലക്സ്…

Read More