Author: Webdesk

കാവ്യക്ക് ഒപ്പമുള്ള മഹാലക്ഷ്മിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. ആരാധകന്റെ ഒപ്പമാണോ അതോ ബന്ധുവിന് ഒപ്പമുള്ള ചിത്രമാണോ എന്ന സംശയവും ആരാധകര്‍ പങ്കിടുന്നുമുണ്ട്. അതെ സമയം കാവ്യയുടെ സഹോദരന്‍ മിഥുന്റെ മകള്‍ അനൗകയുടെ ഛായ ആണെന്നും അതല്ല മീനാക്ഷിയുടെ അതെ ഫേസ് കട്ട് ആണെന്നും മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ആരാധകര്‍ പറയുന്നു. 2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്.. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ”പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം”, എന്നാണ് മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് കുറിച്ചത്.

Read More

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സാന്ദ്രയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരിയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞതിനാല്‍ ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദ പരിശോധനയില്‍ ഡോക്ടര്‍മാര്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഐസിയുവില്‍ ആയിട്ടിപ്പോള്‍ രണ്ട് ദിവസം പിന്നിട്ടു. ആരോഗ്യസ്ഥിതി മെച്ചമായി വരുന്നുണ്ട്. രോഗം ഭേദമാവന്‍ ഏവരുടേയും പ്രാര്‍ത്ഥനകള്‍ ആവശ്യമാണ്’, സ്‌നേഹ ഫേസ് ബുക്കില്‍ കുറിച്ചു. ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് സാന്ദ്ര. ആമേന്‍, സഖറിയയുടെ ഗര്‍ഭണികള്‍, ആട് തുടങ്ങിയ ചിത്രങ്ങളില്‍ സാന്ദ്ര അഭിനയിച്ചിട്ടുണ്ട്.

Read More

കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്ത ‘പെര്‍ഫ്യൂം’ ഒടിടി റിലീസിനൊരുങ്ങുന്നു. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കുന്ന വെല്ലുവിളികളും ആഘാതവുമാണ് പെര്‍ഫ്യൂമിന്റെ കഥ. നഗരത്തില്‍ കഴിയുന്ന വീട്ടമ്മയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് അതൊരു കെണിയായി തീരുമ്പോഴുണ്ടാകുന്ന സ്ത്രീയുടെ നിസ്സഹായതയും ചിത്രം ഒപ്പിയെടുക്കുന്നു. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ജീവിതത്തിന്റെ പൊട്ടിത്തെറികളുമൊക്കെ പെര്‍ഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ട്. 2013ലാണ് പെര്‍ഫ്യൂമിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായായിരുന്നു ചിത്രീകരണം. നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, ദിലീപ്, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Read More

‘അബ്രഹാമിന്റെ സന്തതികള്‍’ റിലീസ് ചെയ്തിട്ട് മൂന്ന് വര്‍ഷം പിന്നിടുകയാണ്. പ്രളയവും നിപ്പയുമൊക്കെയായി പ്രതിസന്ധി ഘട്ടത്തിലായിരുന്നു സിനിമയുടെ റിലീസ്. മാറ്റിവയ്ക്കണമെന്ന് പലരും പറഞ്ഞിരുന്നുവെന്നും എന്നാല്‍ ധൈര്യപൂര്‍വം താന്‍ ചിത്രം റിലീസ് ചെയ്യുകയായിരുന്നുവെന്നും ജോബി പറയുന്നു. ‘ജൂണ്‍ 16. അതേ മൂന്ന് കൊല്ലം മുന്‍പ് ഒരു ജൂണ്‍ 16. പെരുമഴ, പ്രളയം, നിപ്പ എന്ത് ചെയ്യണം. പലരും പറയുന്നു ഒന്ന് മാറ്റിവച്ചാലോ റിലീസ്. സ്‌കൂള്‍ തുറന്നിരിക്കുന്നു.15 രാത്രിയില്‍ തനി കച്ചവടക്കാരനാണെങ്കിലും, എന്തോ എന്നെ ഇഷ്ടം ആണ് വിജിച്ചേട്ടന് (സെന്‍ട്രല്‍ പിക്ചര്‍ )വിജി ചേട്ടന്‍ വിളിക്കുന്നു… എടൊ ഈ സാഹചര്യത്തില്‍ ഫുള്‍ പേജ് പരസ്യം വേണോ? 40 ലക്ഷം മുടക്കണോ? ഞാന്‍ വേണം.. ചേട്ടാ എന്റെ ഡെറിക് സര്‍ നിറഞ്ഞ് നില്‍ക്കണം നാളെ പ്രഭാതത്തില്‍ കേരളമുടനീളം.’ ‘പിന്നെ കണ്ടത് ജൂണ്‍ 16 മുതല്‍… നിറഞ്ഞും, നിവര്‍ന്നും നില്‍ക്കുന്ന കാഴ്ചയായിരുന്നു…. ദൈവത്തിന് നന്ദി പ്രേക്ഷകര്‍ക്ക് നന്ദി. ഒരായിരം നന്ദി. ഈ ധൈര്യം കിട്ടുന്നത് ദൈവവിശ്വാസം കൊണ്ടാണ്..എനിക്കറിയാവുന്ന മമ്മുക്ക…

Read More

ലോക്ഡൗണ്‍ കാലത്ത് താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മിക്ക താരങ്ങള്‍ക്കും യുട്യൂബ് ചാനലുകളുണ്ട്. വീട്ടിലെ വിശേഷം, യാത്രാ വിവരണം, പാചകം ഇതൊക്കെ തന്നെയാണ് പലരുടേയും കണ്ടന്റ്. നടന്‍ കൃഷ്ണകുമാറിന്റേയും കുടുംബത്തിന്റേയും വീഡിയോകളും വൈറലാണ്. ഇപ്പോഴിതാ ഈ കുടുംബത്തിന് മാസത്തില്‍ ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് പറയുകയാണ് മറ്റൊരു വ്‌ളോഗറായ മൂപ്പന്‍സ് വ്‌ളോഗ്‌സ്. കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ എല്ലാവര്‍ക്കും സ്വന്തമായ യുട്യൂബ് ചാനലുണ്ട്. എല്ലാവരും ഇതില്‍ സജീവമാണ്. അഹാനയ്ക്കാണ് ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ്. വ്യൂസ് 55 ലക്ഷമാണ് അഹാനയുടെ ചാനലിനു കിട്ടിയത്. ഒരു മാസം കേവലം 7 വീഡിയോയാണ് ചെയ്തത്. അതില്‍ നിന്നുമാണ് ഇത്രയും വ്യൂസ് ഉണ്ടാക്കിയത്. 1650 യുഎസ് ഡോളര്‍ അഥവാ ഏകദേശം 12,4000 രൂപയാണ് അഹാനയുടെ യുട്യൂബ് വരുമാനം. ഇഷാനി എഴുപത്തി അയ്യായിരത്തോളം രൂപയാണ് യുട്യൂബില്‍ നിന്ന് നേടിയത്. ദിയ കൃഷ്ണയ്ക്ക് ഒരു ലക്ഷം രൂപയോളം കഴിഞ്ഞ മാസം സ്വന്തമാക്കാന്‍ സാധിച്ചു. ഹന്‍സികയ്ക്ക് മുപ്പതിനായിരം രൂപയും സിന്ധുവിന് ഇരുപത്തിയ്യായിരം രൂപയും ലഭിച്ചു. എന്നാല്‍ കൃഷ്ണകുമാര്‍…

Read More

നൃത്ത വേദികളില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ താരമാണ് ദേവി ചന്ദന. മിനി സ്‌ക്രീനിലേയും ബിഗ്‌സ്‌ക്രീനിലേയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താരം. ഗായകനായ കിഷോര്‍ വര്‍മ്മയാണ് ദേവിയുടെ ഭര്‍ത്താവ്. കുറച്ചു കാലം മുന്‍പ് ശരീര ഭാരം കുറച്ചെത്തിയ ദേവി ചന്ദന എല്ലാവരേയും ഞെട്ടിച്ചിരുന്നു. ശരീര ഭാരം കൂടി വന്നപ്പോള്‍ യോഗയെ ആണ് ദേവി ചന്ദന അഞ്ചു വര്‍ഷം മുന്‍പ് കൂട്ട് പിടിച്ചത്. തടി കുറഞ്ഞു എങ്കിലും യോഗ ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി എന്ന് ദേവി ചന്ദന പറയുന്നു. യോഗ കൊണ്ട് ശരീര ഭാരം കുറയുക മാത്രമല്ല ഉണ്ടായതെന്ന് താരം പറയുന്നു. പെട്ടെന്ന് ഉണ്ടാകുന്ന ദേഷ്യവും സങ്കടവുമെല്ലാം കുറക്കാനും യോഗ നന്നായി സഹായിക്കാറുണ്ടെന്ന് ദേവി ചന്ദന പറയുന്നു. ആലപ്പുഴയും അമ്പലപ്പുഴയും ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന ദേവി ചന്ദന ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ പരിശീലിപ്പിക്കാറുണ്ട്.

Read More

പല വേഷങ്ങളിലേക്കും തന്റെ പേര് മമ്മൂട്ടി സംവിധായകരോട് നിര്‍ദേശിക്കാറുണ്ട് എന്നാണ് അസീസ് പറയുന്നത്. മമ്മൂട്ടിയോട് കൂടുതല്‍ അടുത്തിടപഴകിയപ്പോഴാണ് അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന് മനസ്സിലാകുന്നതെന്നും ജാഡ എന്നൊക്കെ ചിലര്‍ പറയുന്നത് വെറുതെ ആണെന്നും നടന്‍ അസീസ് നെടുമങ്ങാട്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പരോള്‍ എന്ന സിനിമക്കിടെ തനിക്കുണ്ടായ ഒരു അനുഭവവും അസീസ് പറഞ്ഞു.” ഷൂട്ടിംഗ് കഴിഞ്ഞ ഒരു ദിവസം മമ്മൂക്ക ഇറങ്ങാന്‍ നേരത്ത് എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു. ഇന്നെന്താ വൈകിട്ട് പരിപാടി എന്ന് ചോദിച്ചു. ഒന്നുമില്ല. ഷൂട്ടിംഗ് കഴിഞ്ഞ് റൂമില്‍ പോകും എന്ന് ഞാന്‍ പറഞ്ഞു. ആഹ്, എന്നാ റൂമിലേക്ക് വാ. ഒരുമിച്ച് ഡിന്നര്‍ കഴിക്കാം എന്നുപറഞ്ഞു. ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. പുള്ളി ആറുമണിയായപ്പോള്‍ പോകുകയും ചെയ്തു. ഞങ്ങള്‍ക്ക് 9 മണിവരെ ഷൂട്ട് ഉണ്ടായിരുന്നു. ആരോട് പോയി പറയും മമ്മൂക്ക ഡിന്നര്‍ കഴിക്കാന്‍ വിളിച്ചിട്ടുണ്ടെന്ന്. എവിടെ പോണം, ആരോട് ചോദിക്കും. ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി.…

Read More

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സിനിമാ ചിത്രീകരണങ്ങള്‍ക്ക് ഇളവു നല്‍കിയിട്ടില്ല. ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. സിനിമ ജീവനക്കാര്‍ക്കും തൊഴില്‍ ചെയ്യണം. ബാക്കിയുള്ളവരെല്ലാം തൊഴിലെടുത്ത് ജീവിക്കുമ്പോള്‍ തങ്ങളെ മാത്രം മാറ്റി നിര്‍ത്തുന്നത് എന്ത് കാരണത്താലാണെന്നാണ് അല്‍ഫോന്‍സ് പുത്രന്‍ ചോദിക്കുന്നത്. ഷൂട്ടിങ്ങ് സമയത്ത് ക്ലോസ് അപ്പ് ഷോട്ട് എടുക്കണമെങ്കിലും ഞങ്ങള്‍ 2 മീറ്റര്‍ അകലം പാലിച്ചെ മതിയാവു. പിന്നെ എന്തിന്റെ പേരിലാണ് ചിത്രീകരണത്തിന് അനുവാദം നല്‍കാത്തതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ‘എന്താണ് സിനിമ ചിത്രീകരണം ആരംഭിക്കാന്‍ സമ്മതിക്കാത്തത്? പാല്‍ വില്‍ക്കുന്നവരും, ഭക്ഷണം വില്‍ക്കുന്നവര്‍ക്കും തൊഴില്‍ ചെയ്യാമെങ്കില്‍ എന്തുകൊണ്ടാണ് സിനിമക്കാരെ തൊഴില്‍ ചെയ്യാന്‍ അനുവതിക്കാത്തത്? ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? ഞങ്ങള്‍ എങ്ങനെ പാല്‍ വാങ്ങും? ഞങ്ങള്‍ എങ്ങനെ മക്കളെ പഠിപ്പിക്കും? എങ്ങനെ ഞങ്ങള്‍ കുട്ടികള്‍ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിക്കും? എങ്ങനെ ഞങ്ങള്‍ പണം സമ്പാദിക്കും? അപ്പോ എന്ത് ന്യായമാണ് നിങ്ങള്‍ ഞങ്ങളോട് പറയുന്നത്? ദയവ് ചെയ്ത് ഇതേ കുറിച്ച് ചിന്തിച്ച് ഒരു…

Read More

കൊവിഡ് മൂലം ദുരിതത്തിലായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നടന്‍ പൃഥ്വിരാജിന്റെ കൈത്താങ്ങ്. ചലച്ചിത്രത്തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപയാണ് പൃഥിരാജ് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഫെഫ്കയ്ക്കു കീഴിലുള്ള 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലേക്കാണ് പൃഥ്വിരാജ് മൂന്ന് ലക്ഷം സംഭാവന ചെയ്തത്. ആശുപത്രിയില്‍ അഡ്മിറ്റ് ആയ കൊവിഡ് ബാധിതര്‍ക്ക് ധനസഹായം, കൊവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവ അടങ്ങുന്നതാണ് ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി. ഫെഫ്ക അംഗങ്ങള്‍ അതാത് സംഘടനകളുടെ മെയിലിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ കല്യാണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ ടി എസ് കല്യാണരാമന്‍, ബിഗ് ബ്രദര്‍ സിനിമയുടെ നിര്‍മ്മാതാവ് ഫിലിപ്പോസ് കെ ജോസഫ് എന്നിവര്‍…

Read More

മക്കളോടൊപ്പം നടത്തം ആസ്വദിച്ച് നടി പൂര്‍ണിമ. മഴ പെയ്തു തോര്‍ന്ന ശേഷം വഴിയിലൂടെ, മക്കളോടൊപ്പം വൈകുന്നേര നടത്തം ആസ്വദിക്കുന്ന നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ വിഡിയോ വൈറലായിട്ടുണ്ട്. മൂത്തമകള്‍ പ്രാര്‍ത്ഥനയാണ് നടത്തത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. View this post on Instagram A post shared by Prarthana (@prarthanaindrajith) ഗായിക കൂടിയായ പ്രാര്‍ഥനയും നക്ഷത്രയുമാണ് ഇന്ദ്രജിത്ത് – പൂര്‍ണിമ ദമ്പതികളുടെ മക്കള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് പ്രാര്‍ഥന. കൊച്ചിയിലെ ഫ്‌ളാറ്റിനു മുന്നിലെ വഴിയിലൂടെയാണ് മൂവരും നടന്നു പോകുന്നത്. നക്ഷത്ര റോഡിലൂടെ സൈക്കിള്‍ ചവിട്ടി വരുന്നുണ്ട്.

Read More