Author: Webdesk

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വിഡിയോ ഇപ്പോള്‍ വൈറലാണ് മുടിയെക്കുറിച്ചാണ് ലക്ഷ്മി വിഡിയോയില്‍ പറയുന്നത്. തന്റെ മുടി ചുരുണ്ടതാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും പിന്നീട് മുടി സ്മൂത്ത് ചെയ്തതാണെന്നും ലക്ഷ്മി പറയുന്നു. കൗതുകകരമായ ഒരു കാര്യം കൂടി ലക്ഷ്മി പറയുന്നുണ്ട്. എല്ലാവരും തന്റെ നെറ്റിയെപ്പറ്റി സംസാരിക്കാറുണ്ടെന്നും തന്റെ കയറിയ നെറ്റിയെ ആളുകള്‍ ശങ്കരാടി നെറ്റിയെന്നാണ് പറയാറെന്നും താരം പറയുന്നു. ശങ്കരാടി ലക്ഷ്മിയുടെ അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയില്‍ ഹൗസ് എന്നാണെന്നും ലക്ഷ്മി പറഞ്ഞു.

Read More

ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ പൂജ അവധിക്കാലമായ ഒക്ടോബര്‍ 14-ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. മോഹന്‍ലാലിന്റെ തന്നെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഓണത്തിനെത്തിയേക്കും. ലോക്ഡൗണില്‍ ഇപ്പോള്‍ തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും ഓണത്തിന് പുതിയ സിനിമകള്‍ എത്തുന്നതോടെ തിയറ്ററുകള്‍ വീണ്ടും തുറക്കും. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ‘ആറാട്ടി’ല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോമഡിക്കു പ്രാധാന്യം നല്‍കുന്നതാണെങ്കിലും മികച്ച ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. നായികയായി എത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍.

Read More

ലോക്ക്ഡൗണില്‍ താരങ്ങളെല്ലാം സമയം ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. കഴിഞ്ഞ ദിവസം നടി അനുശ്രീയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തി. ”ലിപ് ലോക്ക് സീന്‍ ചെയ്യുമോ? ഇപ്പോ മലയാളത്തില്‍ ഇതൊക്കെ ഉണ്ടേ… അത്‌കൊണ്ട് ചോദിച്ചതാ,” എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ‘യെസ്’ എന്നായിരുന്നു അനുശ്രീയുടെ മറുപടി. ഉണ്ണി മുകുന്ദനും അനുശ്രീയും മലയാളത്തിലെ രണ്ടു ഡൗണ്‍ റ്റു എര്‍ത്ത് വ്യക്തികള്‍ ആണ് എന്ന അഭിനന്ദനത്തിന് നന്ദി പറയാനും അനുശ്രീ മറന്നില്ല. ഉണ്ണി മുകുന്ദനെ കുറിച്ച് എന്താ അഭിപ്രായം എന്നു ചോദിച്ചയാള്‍ക്ക്, ഉണ്ണിച്ചേട്ടന്‍ സൂപ്പറല്ലേ, അവിടെ ഒറ്റപ്പാലത്ത് ഹാപ്പി, ബര്‍ഫി, ടോഫി എന്നിവരോടൊപ്പം മഴയൊക്കെ കണ്ടിരിക്കുന്നു എന്നും അനുശ്രീ മറുപടി നല്‍കി. യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള സ്ഥലങ്ങള്‍ യുഎഇ, യുകെ എന്ന് മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കി. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ പോകണമെന്ന് ആഗ്രഹമുള്ള സ്ഥലം മൂന്നാറിലേക്കാണെന്നും അനുശ്രീ പറഞ്ഞു.

Read More

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് മൃദുല വിജയും യുവകൃഷ്ണയും. മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെയാണ് യുവകൃഷ്ണ ശ്രദ്ധേയനാകുന്നത്. യുവകൃഷ്ണയും മൃദുല വിജയും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത എറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മൃദുലയുടെ കല്യാണപുടവയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൃദുല തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 500 മണിക്കൂര്‍, 10ഓളം ജോലിക്കാര്‍ ചേര്‍ന്ന് മൂന്നാഴ്ച കൊണ്ടാണ് വിവാഹ സാരി തയ്യാറക്കുന്നത്. മൃദുല വിജയ് നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും ശ്രദ്ധേയയാണ്. ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ. സീരിയല്‍ താരം രേഖ രതീഷാണ് യുവയുടേയും മൃദുലയുടേയും വിവാഹത്തിനു പിന്നില്‍. വിവാഹം ജൂലൈയില്‍ ഉണ്ടാകുമെന്ന് യുവ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പറഞ്ഞിരുന്നു. View this post on Instagram A post shared by Mridhula Vijai_official (@mridhulavijai)

Read More

മുംബൈയില്‍ കനത്ത മഴയ്ക്കും കൊടുംകാറ്റിനും ഇടയിലാണ് നടന്‍ സിജു വിത്സനും ഭാര്യയ്ക്കും കടിഞ്ഞൂല്‍ കണ്‍മണി പിറന്നത്. മുംബൈ തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞു വീശിയ ദിവസത്തിന് ശേഷമുള്ള സുപ്രഭാതത്തിലാണ് തങ്ങള്‍ ആദ്യത്തെ കണ്‍മണിയെ സ്വീകരിച്ച വിവരം സിജു അറിയിച്ചത്. വിവാഹിതരായി നാല് വര്‍ഷത്തിനു ശേഷമാണ് സിജുവിനും ശ്രുതിക്കും കുഞ്ഞു പിറന്നത്. മെഹറെന്നാണ് കുഞ്ഞിന് പേരു നല്‍കിയത്. പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ മെഹറിനൊപ്പം ഇരിക്കുന്ന ചിത്രവും ഇരുവരും പങ്കു വെച്ചിട്ടുണ്ട്. ദൈവത്തിന്റെ അനുഗ്രഹം എന്നും ഈ പേരിനു അര്‍ത്ഥമുണ്ട്. സിനിമാ ലോകത്ത് തിരക്കേറിയ സമയത്താണ് സിജുവിന് കുഞ്ഞു പിറന്നത്. കഴിഞ്ഞ വര്‍ഷം സിജുവിന്റെ ചിത്രം ‘വാസന്തി’ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന സിനിമയാണ് സിജുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തില്‍ പോരാളിയായ നായകന്റെ വേഷമാണ് സിജു അവതരിപ്പിക്കുന്നത്.

Read More

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി പൂര്‍ണിമയുടേയും മകള്‍ പ്രാര്‍ത്ഥനയുടേയും ഡാന്‍സ് വിഡിയോ. പ്രാര്‍ത്ഥനയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോക്ക് താഴെ ‘ശോ… സ്റ്റെപ്പ് തെറ്റി’ എന്ന് പൂര്‍ണിമ കമന്റും ചെയ്തിട്ടുണ്ട്. View this post on Instagram A post shared by Prarthana (@prarthanaindrajith) ഇന്ദ്രജിത്തും പൂര്‍ണിമയും മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ്. പ്രാര്‍ത്ഥനയും നക്ഷത്രയുമാണ് മക്കള്‍. മികച്ച ഗായിക കൂടിയാണ് പ്രാര്‍ഥന. മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിരുന്നു. ഹിന്ദിയിലും പ്രാര്‍ത്ഥന പാടിയിരുന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ടാണ് പ്രാര്‍ത്ഥന പാടിയത്.

Read More

ലൈംഗിക പീഡനാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ(ഹിരണ്‍ദാസ് മുരളി) ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ലൈക്ക് ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് നടിയും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹിയുമായ പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റാഗ്രാം വഴി തന്നെയാണ് പാര്‍വ്വതി മാപ്പപേക്ഷയുമായി രംഗത്തുവന്നത്. പാര്‍വതിയുടെ കുറിപ്പ് ‘ചൂഷണത്തെ അതിജീവിച്ചവരോട് ഒരു ക്ഷമാപണം.ലൈംഗിക പീഡനാരോപണം നേരിടുന്ന ഗായകന്‍ വേടനെതിരെ സധൈര്യം ശബ്ദമുയര്‍ത്തിയവരോട് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയാണ്. താന്‍ ചെയ്ത കുറ്റത്തെ അംഗീകരിക്കാന്‍ പോലും ഒരുപാട് പുരുഷന്മാര്‍ മടി കാണിക്കുന്നു എന്ന ചിന്തയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തത്. അത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല എന്നത് വ്യക്തമായി എനിക്കറിയാം. ചൂഷണം നേരിട്ടവര്‍ കേസുമായി മുന്നോട്ട് പോകുമ്പോള്‍ അവരെ ആദരവോടെ പരിഗണിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. എന്നിരുന്നാലും, വേടന്റെ ക്ഷമാപണം ആത്മാര്‍ത്ഥതയോട് കൂടിയുള്ളതല്ലെന്ന് ചൂഷണം നേരിട്ടവരില്‍ ചിലര്‍ ചൂണ്ടിക്കാണിച്ച ഉടന്‍ തന്നെ ഞാന്‍ ആ ലൈക്ക് പിന്‍വലിച്ചു.എനിക്ക് തെറ്റുപറ്റി. മാപ്പ് നല്‍കേണ്ടതുണ്ടോ എന്നതും ചൂഷണത്തിന്റെ ആഘാതത്തില്‍…

Read More

ഇപ്പോഴും മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ് പഞ്ചാബി ഹൗസ്. 1998-ല്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് റാഫി മെക്കാര്‍ട്ടിന്‍ ആയിരുന്നു. സിനിമയിലെ നായകനെക്കുറിച്ച് റാഫി മെക്കാര്‍ട്ടിന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. മനോരമ ആഴ്ചപ്പതിപ്പിലാണ് റാഫി ഇക്കാര്യങ്ങള്‍ പറഞ്ഞത്. തന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് സിനിമയിലെ നായക കഥാപാത്രത്തിന് പ്രചോദനമായതെന്ന് റാഫി പറയുന്നു. റാഫിയുടെ വാക്കുകള്‍ : ‘ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഭക്ഷണം വാങ്ങി കഴിക്കുകയായിരുന്നു ഞാന്‍. പക്ഷേ കഴിക്കാന്‍ തുടങ്ങും മുമ്പ് അത് കേടാണെന്നു മനസ്സിലായതോടെ ഭക്ഷണം കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു. അപ്പോഴേക്കും പെട്ടെന്ന് ഒരു കുട്ടി പാഞ്ഞ് വന്ന് ആ ഭക്ഷണ പൊതി എടുത്തു കഴിക്കാനൊരുങ്ങി. അപ്പോഴേക്കും ഞാനത് വിലക്കി, ഭക്ഷണം വാങ്ങാന്‍ പൈസയും കൊടുത്തു.സ്‌കൂള്‍ യൂണിഫോം ആയിരുന്നു ആ കുട്ടി ഇട്ടിരുന്നത്. മുഖം കണ്ടപ്പോള്‍ മലയാളിയാണോയെന്ന് സംശയിച്ചു. ഇനി കേരളത്തില്‍ നിന്നെങ്ങാനും അവന്‍ നാടുവിട്ടുവന്നതാണോ എന്നറിയാനായി വെറുതെ ഞാന്‍ പേര്…

Read More

അതേ, ഗ്ലാസ് കടിച്ചു തിന്നുന്ന വീഡിയോ പങ്കു വെച്ചിരിക്കുകയാണ് നടി ലെന. ‘ദ ഗ്ലാസ് ഈറ്റിംഗ് ഫാമിലി’ എന്ന പേരോടെയാണ് ലെന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ സംഗതി പ്രാങ്ക് ആണെന്നു മാത്രം. ‘2017 മേയ് 15ന് ആദം ജോണിന്റെ ഷൂട്ടിനിടെ ഞാനൊരു പ്രാങ്ക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, ഗ്ലാസ് കടിച്ചു മുറിക്കുന്നതായിട്ട്. (സത്യത്തില്‍ ഫൈറ്റ് സീനുകളുടെ ഷൂട്ടിന് ഉപയോഗിച്ച വാക്‌സ് ഗ്ലാസായിരുന്നു അത്.)’ അച്ഛനും അമ്മയും കഴിക്കുന്നത് ഈ വര്‍ഷം അച്ഛന്റെ ജന്മദിനത്തിന് അമ്മ ഉണ്ടാക്കിയ കോക്ക്‌ടെയില്‍ ഗ്ലാസിനെ പോലെ തോന്നിപ്പിക്കുന്ന ഒരു എഡിബിള്‍ കേക്കാണെന്നും ലെന കുറിക്കുന്നു. ഒരു ഹൊററിനു വേണ്ടി ചെയ്തതാണെന്നും കഴിക്കുന്ന ഈ വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നുവെന്നും ആരും ഇത് വീട്ടില്‍ പരീക്ഷിക്കരുതെന്നും ലെന പറയുന്നുണ്ട്. View this post on Instagram A post shared by Lena Kumar (@lenasmagazine) ലെനയുടെ അമ്മ ടീന നല്ലൊരു ബേക്കര്‍…

Read More

ചാര്‍മിളയെ പ്രണയിച്ച് വഞ്ചിച്ചെന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് ബാബു ആന്റണി. സോഷ്യല്‍മീഡിയയില്‍ ബാബു ആന്റണി പങ്കുവച്ച കുറിപ്പിനു താഴെയാണ് ചാര്‍മിളയെ പരാമര്‍ശിച്ച് ഒരാള്‍ കമന്റിട്ടത്. ‘ചാര്‍മിളയെ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ടം കുറഞ്ഞു’, എന്നായിരുന്നു സിദ്ദിഖ് മുഹമ്മദ് എന്ന ആള്‍ കമന്റ് ചെയ്തത്. എന്നാല്‍ ഇത്തരം കഥകള്‍ പറഞ്ഞയാളെ അറിയാമോ എന്ന് സിദ്ദിഖിനോട് തിരിച്ചു ചോദിച്ച ബാബു ആന്റണി തന്നോട് സദയം പൊറുക്കണമെന്നും പറയുന്നുണ്ട്. സിദ്ദിഖിന്റെ ചോദ്യം: ‘നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാര്‍മിളയെ താങ്കള്‍ തേച്ചപ്പോള്‍ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി-ചാര്‍മിള കോംപിനേഷന്‍ കാണാന്‍ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയില്‍ കുറവ് തോന്നിക്കുന്ന ചാര്‍മിളയെ കാണാന്‍ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും.’ ബാബു ആന്റണിയുടെ മറുപടി: ‘താങ്കള്‍ക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ…

Read More