Author: Webdesk

ഇന്നലെയാണ് നടി ഷംന കാസിമി ആണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ തന്റെ പ്രസവത്തിന് മുന്‍പുള്ള നിമിഷങ്ങള്‍ വിഡിയോയായി പങ്കുവച്ചിരിക്കുകയാണ് താരം. നാലാം തീയതിയാണ് പ്രസവത്തിന്റെ ഡേറ്റെങ്കിലും അതിന് മുന്‍പേ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ പോകുകയാണെന്ന് വിഡിയോയില്‍ ഷംന പറയുന്നു. https://www.youtube.com/watch?v=J5yPxAtFJ4I&t=4s ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്ന ഷംനയേയും ബന്ധുക്കളേയും വിഡിയോയില്‍ കാണാം. ദുബായ് ആസ്റ്റര്‍ ആശുപത്രിയിലേക്കാണ് ഷംനയും കുടുംബവും എത്തിയത്. ലേബര്‍ റൂമിലേക്ക് കയറുന്നതിന് മുന്‍പ് സന്തോഷത്തോടെ തമാശകള്‍ പറയുന്ന ഷംന ഇടയ്ക്ക് ഭര്‍ത്താവിനെ ചേര്‍ത്തുപിടിക്കുന്നുണ്ട്. പിന്നീട് വേദന കടിച്ചുപിടിച്ചുകിടക്കുന്ന ഷംനയെ കാണാം. പിന്നെ കാണിക്കുന്നത് കൈക്കുഞ്ഞിനെ പിടിച്ചുനില്‍ക്കുന്ന ഷംനയുടെ ഉമ്മയെയാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംന കാസിമിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ആഘോഷപൂര്‍വമായിരുന്നു വിവാഹം. ചടങ്ങില്‍ സിനിമാ രംഗത്തുനിന്നുള്ള നിരവധി പേര്‍ പങ്കെടുത്തിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ ഷംന കാസിം റിയാലിറ്റി ഷോയിലൂടെയാണ്…

Read More

വീടുകളിലെ സ്ത്രീ, പുരുഷ വിവേചനം ചൂണ്ടിക്കാട്ടാന്‍ റിമ കല്ലിങ്കല്‍ പൊരിച്ച മീനിനെക്കുറിച്ച് പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ റിമ ഏറെ പരിഹസിക്കപ്പെട്ടിരുന്നു. അന്നത്തെ സംഭവം തന്റെ മാതാപിതാക്കളെ ഏറെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് റിമ കല്ലിങ്കല്‍. അന്ന് താന്‍ ശരിക്കും എന്താണ് പറഞ്ഞതെന്ന് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ വിശദീകരിച്ചു. വിവാദവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം നല്‍കണമെന്ന് എപ്പോഴും വിചാരിച്ചിരുന്നുവെന്ന് റിമ പറയുന്നു. നാല് പേര്‍ ഇരിക്കുന്ന ഒരു ടേബിളില്‍ മൂന്ന് ഫിഷ് ഫ്രൈ മാത്രമാണ് ഉള്ളതെങ്കില്‍ അത് പങ്കുവെച്ച് നാല് പേരും കഴിക്കണമെന്ന ചിന്ത എന്നിലുണ്ടാക്കിയത് തന്റെ മാതാപിതാക്കളാണെന്ന് റിമ പറഞ്ഞു. തുടര്‍ച്ചയായി ഫിഷ് ഫ്രൈ കിട്ടാത്ത അവസ്ഥ തനിക്ക് ഉണ്ടായിരുന്നെങ്കില്‍ താന്‍ അതിനോട് പൊരുത്തപ്പെട്ട് പോകുമായിരുന്നു. തനിക്ക് കിട്ടില്ല എന്നേ വിചാരിക്കൂ. എന്നാല്‍ അതല്ലായിരുന്നു തന്റെ വീട്. അത് ചെയ്യുന്നത് തെറ്റാണ് എന്ന് പറയാനുള്ള സ്പേസ് വീട്ടിലുണ്ടായിരുന്നുവെന്ന് റിമ പറഞ്ഞു. ആ വിവാദം മാതാപിതാക്കളെ വേദനിപ്പിച്ചു. അന്ന്…

Read More

ബാലു വര്‍ഗീസ്, ഉര്‍വശി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചാള്‍സ് എന്റര്‍പ്രൈസസ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘കാലം പാഞ്ഞേ താനേ താനേ ഏകനാണേ ഞാന്‍’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. അര്‍ജുന്‍ മേനോന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സുബ്രഹ്‌മണ്യന്‍ കെ.വിയാണ്. ഇമ്പാച്ചിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബാലു വര്‍ഗീസ്, ഉര്‍വശി എന്നിവരാണ് പ്രധാനമായും ഗാനരംഗത്തുള്ളത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ തമിഴ്ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. https://www.youtube.com/watch?v=iHICtbSCNxI നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, കലൈയരസന്‍, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോ. അജിത് ജോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാണം പ്രദീപ് മേനോന്‍ ആണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം മനു ജഗത്ത്, സംഗീതം സുബ്രഹ്‌മണ്യന്‍ കെ വി, എഡിറ്റിംഗ് അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരന്‍, ഗാനരചന അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി എന്നിവര്‍, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍, മേക്കപ്പ്…

Read More

ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങലാകുന്ന അടി എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്ത്.  ‘തോനെ മോഹങ്ങൾ’ എന്ന ഗാനമാണ് പുറത്തുവന്നത്. ഷർഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനിയ നഫീസയും ഗോവിന്ദ് വസന്തയും ചേർന്നാണ്. ഷൈനും അഹാനയുമാണ് ഗാനരംഗത്തുള്ളത്. https://youtu.be/O4CrwiO3JTg ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഷു റിലീസായി ഏപ്രിൽ 14ന് ചിത്രം തീയറ്ററുകളിൽ എത്തും. നിർമ്മാണം : ദുൽഖർ സൽമാൻ, ജോം വർഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ‌ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും ആര്‍ട്ട് സുഭാഷ് കരുണും…

Read More

നടി ഷംന കാസിം അമ്മയായി. കഴിഞ്ഞ ദിവസമാണ് താരത്തെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഡിസംബര്‍ അവസാനത്തോടെയായിരുന്നു അമ്മയാകാന്‍ പോകുന്ന സന്തോഷം താരം പങ്കുവച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംന കാസിമിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ആഘോഷപൂര്‍വമായിരുന്നു വിവാഹം. ചടങ്ങില്‍ സിനിമാ രംഗത്തുനിന്നുള്ള നിരവധി പേര്‍ പങ്കെടുത്തിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ ഷംന കാസിം റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു. ജോജു നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് ഷംന ഒടുവില്‍ അഭിനയിച്ചത്.

Read More

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ഷെയ്ന്‍ നിഗം പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് സൂചിപ്പിക്കുന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മുതിര്‍ന്ന താരങ്ങളുടെ ഷൂട്ടിംഗ് സെറ്റില്‍നിന്ന് ഷെയ്ന്‍ നിഗം അര്‍ദ്ധരാത്രി ഇറങ്ങിപ്പോയതു കാരണം ഷൂട്ടിംഗ് മുടങ്ങിയെന്നായിരുന്നു പ്രമുഖ സിനിമാ ഗ്രൂപ്പുകള്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ആര്‍ഡിഎക്‌സിന്റെ ഷൂട്ടിംഗ് സുഗമമായി പുരോഗമിക്കുന്നുവെന്ന സൂചന നല്‍കുന്ന വിഡിയോ പങ്കുവച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് രംഗത്തെത്തി. ഷെയ്ന്‍ നിഗവും വിഡിയോ പങ്കുവച്ചു. View this post on Instagram A post shared by Weekend⚡️Blockbusters (@weekendblockbusters) ‘ആര്‍ഡിഎക്‌സിന്റെ സെറ്റില്‍ വീണ്ടും പ്രശ്‌നങ്ങള്‍. മുതിര്‍ന്ന അഭിനേതാക്കളായ ലാല്‍, ബാബു ആന്റണി ബൈജു സന്തോഷ് സഹതാരങ്ങളായ ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പമുള്ള ഷൂട്ടിംഗ് നടക്കുന്നതിനിടെ അര്‍ധരാത്രി ഷെയ്ന്‍ നിഗം സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. ഷെയ്‌നിന്റെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണം ഷൂട്ടിംഗ് പലതവണ തടസ്സപ്പെട്ടു. ഷൂട്ടിംഗിനിടെ നിരവധി വാക്കേറ്റങ്ങളും പ്രടകനങ്ങളും…

Read More

ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന അടി എന്ന ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്. ഷൈൻ ടോം അവതരിപ്പിക്കുന്ന സജീവ് നായർ എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ് പുറത്തുവന്നത്. വിവാഹ സ്വപ്നങ്ങളുമായി നാട്ടിലെത്തിയ പ്രവാസി യുവാവായാണ് ഷൈൻ ചിത്രത്തിൽ എത്തുന്നത്.വിഷു റിലീസായി ഏപ്രില്‍ പതിനാലിന് തീയറ്ററുകളില്‍ എത്തും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോം വര്‍ഗീസ് സഹനിര്‍മാവാണ്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍, ധ്രുവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം- ഗോവിന്ദ് വസന്ത, ഛായാഗ്രഹണം- ഫായിസ് സിദ്ധിഖ്, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, ആര്‍ട്ട്- സുഭാഷ് കരുണ്‍, മേക്കപ്പ്- രഞ്ജിത് ആര്‍, ചീഫ് അസ്സോസിയേറ്റ്- സുനില്‍ കര്യാട്ടുകര, ലിറിക്സ്- അന്‍വര്‍…

Read More

വൻ പ്രോജക്ടുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്താൻ ഒരുങ്ങുകയാണ്  ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ.  തമിഴ് സൂപ്പർസ്റ്റാർ അരുൺ വിജയുടെ ‘മിഷൻ ചാപ്റ്റർ 1’ആണ് ലൈക്ക പ്രൊഡക്ഷൻസ് പുതിയതായി നിർമ്മിക്കുന്ന ചിത്രം.ജശേഖർ , എസ് സ്വാതി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ലോകം സംസാരിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളായ ‘2.0’, ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രങ്ങൾ നിർമിച്ച ലൈക്ക പ്രൊഡക്ഷൻസ് ടീം ‘മിഷൻ ചാപ്റ്റർ 1’ കാണുകയും എല്ലാ അതിർത്തികൾക്കുമപ്പുറം സംസാരിക്കാനുള്ള വിഷയം ചിത്രത്തിൽ ഉള്ളതായി വിലയിരുത്തുകയും ചെയ്തിരുന്നു. നാല് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വിജയ് തന്നെയാണ് ‘മിഷൻ ചാപ്റ്റർ 1’ ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ലണ്ടനിലുമായി 70 ദിവസങ്ങൾ കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനിച്ചത്. നിരവധി താരങ്ങളും മികച്ച അണിയറപ്രവർത്തകരുമാണ് ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്. കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം എമി ജാക്സൻ എത്തുകയാണ്. ഒരു ജയിൽ ഗാർഡ് വേഷത്തിലാണ് എമി എത്തുന്നത്. മലയാളികളുടെ…

Read More

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന മദനോത്സവം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മദനൻ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയിൽ എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് കളറടിക്കുന്ന ജോലി ചെയ്യുന്ന മദനൻ്റെ ജീവിതത്തിലെ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിർമിക്കുന്നത്. വിഷു റിലീസ് ആയി ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും. https://youtu.be/7rr2CXvHZZE ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ്. ബാബു ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം -…

Read More

കേരളത്തില്‍ ഓഡിഷന് അവസരമുണ്ടോ എന്ന് ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചയാള്‍ക്ക് മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ ചിത്രങ്ങളെ പുച്ഛത്തോടെ കാണുന്ന ഇടത്തുവന്നിട്ടെന്തിനാണ് എന്നാണ് അല്‍ഫോണ്‍സ് പുത്രന്റെ മറുചോദ്യം. കേരളം തന്റെ കാമുകിയും താന്‍ കേരളത്തിന്റെ കാമുകനുമല്ലെന്ന് പറഞ്ഞ അല്‍ഫോണ്‍സ് പുത്രന്‍, വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടി ഇങ്ങനെ, ‘ നേരം ചെയ്തപ്പോ പുച്ഛം, പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തിപ്പൂവിലാണ്. നിങ്ങള്‍ കണ്ടത് ചെമ്പരത്തി പൂ മാത്രം ആണ്. ഗോള്‍ഡ് ആണെങ്കില്‍ മൂഞ്ചിയ പടവും. എന്നിട്ട് ഞാന്‍ ഇനി കേരളത്തില്‍ വരാന്‍. കേരളം എന്റെ കാമുകിയും ഞാന്‍ കേരളത്തിന്റെ കാമുകനുമല്ല. നന്നായിട്ടുണ്ട്, ജീവനോടെ വിട്ടതില്‍ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോ കേരളത്തില്‍ വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാന്‍ ദുബായിലാണെന്ന് വിചാരിച്ചാല്‍ മതി ബ്രോ’ എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടി. പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ ഗോള്‍ഡ് തീയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം…

Read More