Author: Webdesk

ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഭാഗമായി പൃഥ്വിരാജ് തന്റെ ശരീരഭാരം കുറയ്ക്കുകയും താടി വളർത്തുകയും ഇപ്പോൾ കേരളത്തിൽ നിന്ന് വിട്ടുനിൽക്കുകയുമാണ്. കൊവിഡ് 19 ലോകത്താകെ പടർന്ന് പിടിക്കുന്ന ഈ വേളയിൽ പൃഥ്വിരാജിനോട് സുരക്ഷിതനായി തിരിച്ചെത്തണം എന്ന് താരങ്ങൾ അറിയിച്ചിരുന്നു. ‘ആടുജീവിത’ത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി കോവിഡ് 19 രോഗത്തിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ ഹോം ക്വാറന്റീനിൽ ആണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൃഥ്വിരാജും മറ്റ് സഹപ്രവർത്തകരും സുരക്ഷിതരാണെന്ന റിപ്പോർട്ടുകളും അറിയുവാൻ സാധിക്കുന്നുണ്ട്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും സിനിമയുടെ ചിത്രീകരണം മുൻപോട്ടു പോകുന്നുണ്ടെന്നും അണിയറപ്രവർത്തകർ ഇതിനോടകം അറിയിച്ചു കഴിഞ്ഞു. രോഗബാധയുടെ പകർച്ചയുടെ ഭാഗമായി വിദേശത്തുനിന്നും ജോർദാനിലേക്ക് എത്തുന്ന ആളുകളെ 14 ദിവസത്തേക്ക് നിരീക്ഷണത്തിനു വയ്ക്കുന്ന ഒരു പ്രക്രിയ ഉണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഡോ. താലിബിനെയും നിരീക്ഷണത്തിലാക്കിയത്. അദ്ദേഹം ഉൾപ്പെടാതെ സീനുകളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ജോർദാനിൽ…

Read More

ആറ്റിങ്ങൽകാരുടെ പുതിയ ചിത്രമായ അഞ്ജലിയിൽ ബിഗ് ബോസ് താരം രജിത് കുമാർ പ്രധാന കഥാപാത്രമായി എത്തുന്നു. അഞ്ജലി പ്രൊഡക്ഷൻസിന്റെ ഏറ്റവും പുതിയ ചിത്രമാണ് അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം. മെയ് ആദ്യവാരം ആയിരിക്കും അഞ്ജലിയുടെ ചിത്രീകരണം ആരംഭിക്കുക. ഇന്ത്യയിലും അമേരിക്കയിലും ആയി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ രജിത് കുമാറിനൊപ്പം ബിഗ് ബോസ് താരമായ പവനും എത്തുന്നുണ്ട്. ഇവരോടൊപ്പം മലയാളത്തിലെ മുൻനിര നടീനടന്മാരും വേഷമിടുന്നു. ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള , മുഹമ്മദ് ഷാ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിത് കുമാർ ഒരു വ്യത്യസ്തമാർന്ന വേഷമാണ് അവതരിപ്പിക്കുന്നത്. ഇതിനോടകം രണ്ട് ചിത്രങ്ങളാണ് അഞ്ജലി പ്രൊഡക്ഷൻ നിർമിച്ചിരിക്കുന്നത്. അതിൽ ഒന്നായ താമര അടുത്തമാസം റിലീസിങ്ങിന് എത്തുകയാണ്. ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ടു വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ഡോ. രജിത് കുമാറിനെ സ്വീകരിക്കാനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ തടിച്ചുകൂടിയ ജനങ്ങൾക്കെതിരെ എറണാകുളം ജില്ലാ കളക്ടർ കേസെടുത്ത…

Read More

ബിഗ് ബോസ് സീസൺ 2 വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട രജിത് കുമാറിനെ സ്വീകരിക്കുവാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി കേസിൽ അകപ്പെട്ട എല്ലാ സഹോദരങ്ങൾക്കും ധനസഹായം നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. സംഭവത്തിൽ സന്തോഷ് പണ്ഡിട്ടിന്റെ അറിയിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.. പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം.. പാവം ഡോ. രജിത് കുമാര്‍ സാറിനെ സ്‌നേഹം കൊണ്ട് ഒരു നോക്ക് കാണുവാൻ പോയ നിരവധി ആരാധകരെ അറസ്റ്റ് ചെയ്ത വാര്‍ത്ത വായിച്ച് വളരെ വേദനിക്കുന്നു. ഡോ. രജിത്ത് സാറിനും , അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ ആരാധകര്‍ക്കും എന്‌റെ കട്ട സപ്പോർട്ട് ഉണ്ടേ. അതോടൊപ്പം നിയമ നടപടികള്‍ നേരിടുവാന്‍ സാമ്പത്തികമായ് ബുദ്ധിമുട്ടുന്നവര്‍ എന്നെ അറിയിക്കുക. എന്റെ കഴിവിന്റെ പരമാവധി സാമ്പത്തിക സഹായവും നിയമ സഹായവും ചെയ്ത് തരുന്നതാണ്.. My email is… [email protected] ഈ ഫെയ്സ്ബുക്കിലും വിവരങ്ങൾ സഹിതം ബുദ്ധിമുട്ടുന്നവർ എന്നെ അറിയിക്കണേ..(പുതിയ…

Read More

ബിഗ് ബോസ് സീസൺ 2 വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട രജിത് കുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ മത്സരാർത്ഥിയും സാമൂഹ്യപ്രവർത്തകയുമായ ദിയ സന. രജിതകുമാറിന്റെ ഉള്ളിലെ ക്രിമിനൽ സ്വഭാവം പുറത്തുവന്നിരിക്കുകയാണ് എന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും ആയിരുന്നു ദിയയുടെ വാദം. കണ്ണിന് അണുബാധ ബാധിച്ച് ചികിത്സയിലായിരുന്ന ഒരു കുട്ടിയോട് ഇത്തരത്തിലുള്ള ക്രൂരത കാണിക്കാൻ ഇത്രയും വിദ്യാഭ്യാസമുള്ള ഒരു വ്യക്തിക്ക് എങ്ങനെ സാധിച്ചു എന്നാണ് തനിക്ക് മനസിലാകാത്തത് എന്നാണ് ദിയ പറയുന്നത്. ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് രജിത് കുമാറിന്റെ പ്രവർത്തികളെ അംഗീകരിക്കാൻ സാധിക്കില്ല എന്നും രേഷ്മയെ ഉപദ്രവിക്കണമെന്ന് അദ്ദേഹം മുൻകൂട്ടി തീരുമാനിച്ചതാണെന്നും ദിയ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ദിയ സന ഇത് വെളിപ്പെടുത്തിയത്. രേഷ്മ എന്ന സഹ മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതിന്റെ ഭാഗമായിട്ടാണ് രജിത് കുമാറിനെ ബിഗ്ബോസിൽ നിന്നും പുറത്താക്കിയത്.

Read More

കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ ഇറ്റലിയിൽ നിന്നും വാഗമണ്ണിൽ എത്തിയ വിദേശികൾക്ക് റൂം ലഭിക്കാത്തതിന്റെ ഭാഗമായി സെമിത്തേരിയിൽ കിടന്നുറങ്ങേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നാട്ടിലെത്തുന്ന വിദേശികളെ കൊറോണാ വൈറസിന്റെ പേരിൽ തെരുവിലിറക്കി വിടുകയാണോ വേണ്ടത് എന്ന് സമൂഹത്തോട് ചോദിക്കുകയാണ് നടൻ മോഹൻലാൽ. മലയാള മനോരമയ്ക്ക് വേണ്ടി മോഹൻലാൽ എഴുതിയ ലേഖനത്തിലാണ് ഇപ്രകാരം ചോദിക്കുന്നത്. മോഹൻലാലിന്റെ ലേഖനത്തിന്റെ പൂർണ്ണരൂപം: ഇറ്റലിയിൽ നിന്നു വാഗമണ്ണിലെത്തിയ സഞ്ചാരിക്ക് ഹോട്ടലുകൾ മുറി കൊടുക്കാതെ വന്നപ്പോൾ സെമിത്തേരിയിൽ കിടന്ന് ഉറങ്ങേണ്ടിവന്നു എന്ന വാർത്ത കണ്ടു. ഒരു മരണവാർത്ത പോലെ എന്നെ വേദനിപ്പിച്ചു അത്. തിരുവനന്തപുരത്തു മുറി ബുക്ക് ചെയ്തെത്തിയ അർജന്റീനക്കാരിയെ രാത്രി റോഡിലിറക്കിവിട്ടു എന്ന വാർത്തകൂടി വായിച്ചു തീരുമ്പോൾ വേദന ഇരട്ടിയാകുന്നു.ഇവരാരും രോഗവും കൊണ്ടു വരുന്നവരല്ല. അവരുടെ സമ്പാദ്യത്തിൽ നിന്നൊരു ഭാഗം കൂട്ടിവച്ച് ഈ നാടു കാണാൻ വരുന്നവരാകും. അവരോടു നമ്മൾ പലതവണ പറഞ്ഞിരുന്നു, ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്ന്. അവരതു വിശ്വസിച്ചു വന്നതാണ്. രോഗമുള്ളവരെ…

Read More

പൃഥ്വിരാജ് നായകനായി എത്തിയ അയ്യപ്പനും കോശിയും ഈ. വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്. ബിജു മേനോനോടൊപ്പം പൃഥ്വിരാജ് ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഫെബ്രുവരി മാസം ആദ്യം റിലീസ് ചെയ്ത ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചത്. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അന്നാ രേഷ്മരാജൻ, രഞ്ജിത്ത്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് റീമേക് റൈറ്റ്‌സ് വിറ്റു പോയ വാർത്ത ഏറെ വൈറലായിരുന്നു. ആടുകളം, ജിഗാർത്താണ്ഡ എന്നീ ചിത്രങ്ങൾ നിർമിച്ച കതിരേശൻ ആണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത്.…

Read More

ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ടു വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ഡോ. രജിത് കുമാറിനെ സ്വീകരിക്കാനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ തടിച്ചുകൂടിയ ജനങ്ങൾക്കെതിരെ എറണാകുളം ജില്ലാ കളക്ടർ കേസെടുത്ത വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ ഏഴു പേർ കൂടി അറസ്റ്റിൽ ആയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പോലീസ് ഇതിനോടകം ഒൻപത് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ രജിത് കുമാറിനെ തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരിക്കുകയാണ്. രജിത് കുമാറിനെ കൊച്ചിയിലേക്ക് കൊണ്ടുപോയി എന്നും ഇന്നുതന്നെ നെടുമ്പാശ്ശേരി പോലീസിന് കൈമാറും എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് രജിത് കുമാറിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്. താൻ ബിഗ് ബോസിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു എന്നും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെയും അതിന്റെ പ്രതിരോധനങ്ങളെയും പറ്റി തനിക്ക് അറിവില്ലായിരുന്നു എന്നുമാണ് രജിത് കുമാറിന്റെ വിശദീകരണം. ഇപ്പോൾ ഈ കേസിൽ മൊത്തം 14 ആളുകളാണ് അറസ്റ്റ്…

Read More

ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ടു വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ഡോ. രജിത് കുമാറിനെ സ്വീകരിക്കാനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ തടിച്ചുകൂടിയ ജനങ്ങൾക്കെതിരെ എറണാകുളം ജില്ലാ കളക്ടർ കേസെടുത്ത വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ ഏഴു പേർ കൂടി അറസ്റ്റിൽ ആയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പോലീസ് ഇതിനോടകം 13 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോവിഡ്‌ 19 പടരുന്ന സാഹചര്യത്തിൽ നിരവധി വിലക്കുകളായിരുന്നു സർക്കാർ ഏർപ്പെടുത്തിയിരുന്നത്. ആളുകൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം വിലക്കിയിരുന്ന ഈ സാഹചര്യത്തിലായിരുന്നു രജിത് കുമാറിനെ സ്വീകരിക്കുവാൻ നിരവധി ആളുകൾ എയർപോർട്ടിൽ എത്തിയത്. 34 പ്രതികളെക്കൂടി തിരിച്ചറിഞ്ഞതായും പോലീസ് രേഖപ്പെടുത്തുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ആദ്യം രണ്ടുപേരെയും പിന്നീട് ഏഴ് പേരെയും അറസ്റ്റ് ചെയ്തത്. രജിത് കുമാർ അടക്കം 75 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Read More

ബിഗ് ബോസ് സീസൺ 2 വിൽ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കുവാൻ ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ അജു വർഗീസ്. ആരാധന വ്യക്തിതാൽപര്യമാണെന്നും പക്ഷേ ഒരു മാസ്ക് എങ്കിലും വന്നവർക്ക് ഉപയോഗിക്കാമായിരുന്നു എന്നുമാണ് അജു വർഗീസ് പറയുന്നത്. വിമാനത്താവളത്തിലെത്തിയ ആളുകളുടെ ഫോട്ടോ സഹിതം പങ്കു വച്ചു കൊണ്ടാണ് അജുവർഗീസ് ഇങ്ങനെ കുറിച്ചിരിക്കുന്നത്. അതിനുപിന്നാലെ ബവറേജസ് ഷോപ്പിലെ ജനക്കൂട്ടത്തിന്റെ ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. കൊറോണ ബാധയിൽ ജാഗ്രത പുലർത്തേണ്ട സമയത്ത് ഇത്തരത്തിലെ കൂട്ടംകൂടി നിൽപ്പ് നൽകുന്ന വെല്ലുവിളികളെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തലുകളാണ് ഈ ചിത്രങ്ങൾ. നിയമം ലംഘിച്ച് ഇന്നലെ വിമാനത്താവളത്തിലെത്തിയ പേര് അറിയാവുന്ന നാലുപേർ ഉൾപ്പെടെ മൊത്തം 75 പേർക്കെതിരെയാണ് എറണാകുളം ജില്ലാ കളക്ടർ കേസെടുത്തിരിക്കുന്നത്.

Read More

വിമാനത്താവളത്തിലും, തിയേറ്ററുകളിലും, ആരാധനാലയങ്ങളിലും എല്ലാം കൊറോണ പടർന്നുപിടിക്കുന്നതിനെത്തുടർന്ന് വിലക്കുകൾ ഏർപ്പെടുത്തിയപ്പോൾ എന്തുകൊണ്ട് ബിവറേജിൽ മാത്രം അത് പ്രാവർത്തികമാക്കുന്നില്ല എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. നിയമങ്ങളെ പരിഹസിച്ചുകൊണ്ട് കൊറോണ ബിവറേജിലും ബാറിലും പോവില്ല എന്നും കാരണം കൊറോണ വെള്ളമടി നിർത്തി എന്നും സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു. ബിഗ് ബോസ് സീസൺ ടു വിൽ നിന്നും പുറത്താക്കപ്പെട്ട രജിത് കുമാറിനെ സ്വീകരിക്കുവാൻ നിരവധി ആളുകൾ വിമാനത്താവളത്തിലെത്തിയതിനെത്തുടർന്നാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് ഇട്ടിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം… പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം.. ഡോ. രജിത് കുമാര്‍ സാറിന് കട്ട സപ്പോ4ട്ടുണ്ടേ.. കേരളത്തിലെത്തിയ ഡോ. രജിത് സാറിന് ആയിര കണക്കിന് ആരാധകരുടെ വക വമ്പന്‍ സ്വീകരണം.. കൊറോണ ആയിട്ട് പോലും ആയിരങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വന്നിട്ടുണ്ടെങ്കില്‍ ഊഹിക്കാമല്ലോ അദ്ദേഹത്തിന്റെ range എന്താണെന്ന്. ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല ട്ടോ.. പുറം ലോകവുമായി ഒരു ബന്ധം ഇല്ലാത്ത പ്രോഗ്രാമില്‍ പങ്കെടുത്തിട്ട്, ലക്ഷകണക്കിന് ജനങ്ങളുടെ പിന്തുണ ഉള്ള ഒരാളെ പുറത്തേയ്ക്കു…

Read More