Author: Webdesk

എം.ജി ഹെക്‌ടർ കാർ സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി ലെന.രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവി കാർ എന്ന ലേബലിൽ പുറത്തിറങ്ങിയ വാഹനമാണ് എം.ജി ഹെക്ടർ.എംജി മോട്ടറിന്റെ തൃശ്ശൂര്‍ ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. ഹെക്ടര്‍ സ്വന്തമാക്കിയ വിവരം ലെന തന്നെയാണ് വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ലെനയ്ക്ക് കാർ സ്വന്തമായത്. എം.ജി ഹെക്ടറിന് ഇന്ത്യയിൽ 12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ വിപണി ഇന്നുവരെ കാണാത്ത ഫീച്ചറുകളുമായാണ് എംജി എത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ എംജി നല്‍കുന്നു.

Read More

മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിനെ തേടി മറ്റൊരു പുരസ്കാരം കൂടി എത്തിയിരിക്കുകയാണ്. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലെ അംഗീകാരത്തിനു ശേഷമാണ് ഈ പുരസ്കാരം ലഭിച്ചത്. സിങ്കപ്പൂർ ദക്ഷിണേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വച്ച് മികച്ച നടനുള്ള പുരസ്കാരമാണ് ഇന്ദ്രൻസിനു ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചത് സംവിധായകൻ ബിജുകുമാർ ദാമോദരനാണ്. ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന ചിത്രം ഷാങ്ഹായ് മേളയിൽ ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് പുരസ്കാരം നേടിയതിന് പിന്നാലെ ചിത്രം സിങ്കപ്പൂർ ദക്ഷിണേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചു. ഇന്ദ്രൻസിനു ലഭിക്കുന്ന ആദ്യ രാജ്യാന്തര പുരസ്കാരമാണിതെന്നും ബിജുകുമാർ പറഞ്ഞു. ഇന്ദ്രൻസിനു വേണ്ടി സംവിധായകൻ ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാരപ്രഖ്യാപനത്തിന്റെ വീഡിയോയും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.

Read More

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ മകൻ. ജ്യോതിഷ രംഗത്ത് സജീവമായ ഹരി പത്തനാപുരം അച്ഛനെയും കൂട്ടി മമ്മൂട്ടിയെ കാണാനെത്തിയ അനുഭവം പങ്കുവെച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. അച്ഛൻ പണ്ട് മുതലേ മമ്മൂക്ക ഫാൻ ആണ്.മകൻ ലാലേട്ടൻ ഫാനും.അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുത്ത തിലുള്ള സന്തോഷം പങ്കു വെക്കുകയാണ് ഹരി. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ: അച്ഛനും ഞാനും തമ്മിൽ ഒരു അഭിപ്രായവ്യത്യാസമുണ്ട് …അച്ഛൻ കട്ട മമ്മൂട്ടി ഫാനും ഞാൻ കട്ട മോഹൻലാൽ ഫാനും ആണ്… എന്നെ മമ്മൂക്കഫാൻ ആക്കാൻ വേണ്ടി അച്ഛൻ വളരെ പണ്ടുമുതൽ ശ്രമം തുടങ്ങിയിരുന്നു…മമ്മൂക്ക തകർത്തഭിനയിച്ച വിജയിച്ച നിരവധി ചിത്രങ്ങൾ ഒന്നിലധികം തവണ തീയറ്ററിൽ കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ട്..കോട്ടയം കുഞ്ഞച്ചൻ, അമരം ,ധ്രുവം,ഒരു വടക്കൻ വീരഗാഥ ,സിബിഐ ഡയറിക്കുറിപ്പ് ,ജാഗ്രത ,അധർവ്വം എന്നിങ്ങനെ ധാരാളം ചിത്രങ്ങൾ അങ്ങനെ ഒന്നിലധികം തവണ കണ്ടതാണ്… കോട്ടയം കുഞ്ഞച്ചൻ 4 തവണ എങ്കിലും…

Read More

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ.താരത്തിന് കുഞ്ഞ് പിറന്നപ്പോൾ മലയാള സിനിമ ഒന്നാകെ ആഘോഷമാക്കിയിരുന്നു.പൃഥ്വിരാജിന്റെ മകൾ അലംകൃതയുടെ അഞ്ചാം പിറന്നാൾ ആണ് ഇന്ന്.മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് അച്ഛൻ പൃഥ്വിരാജ് സുകുമാരൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. “പിറന്നാൾ ആശംസകൾ അല്ലി,നീ അച്ഛനും അമ്മയ്ക്കും എന്നും അഭിമാനം ഉണ്ടാക്കുന്നു.എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റും നീ തന്നെ.എല്ലാ വിധ ആശംസകൾക്കും അല്ലി നന്ദി പറയുന്നു”പൃഥ്വിരാജ് ഫേസ്‍ബുക്കിൽ കുറിച്ചു.

Read More

ഇന്ദ്രജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആഹാ.കേരളത്തിൽ സ്ഥിരമായി വടംവലി ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടികൊണ്ടിരുന്ന ആഹാ നീലൂർ എന്ന വടംവലി ടീമിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.നവാഗതനായ ബിബിൻ പോൾ സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ വലിപ്പാട്ട് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൃഥ്വിരാജ് സുകുമാരൻ ആണ് ഗാനം റിലീസ് ചെയ്തത്.ഇന്ദ്രജിത്തും ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ആശിഷും ആകാശുമാണ് സംഗീതം.ഗാനം കാണാം

Read More

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.മമ്മൂട്ടിക്ക് ആശംസകളുമായി ജിബിൻ ജി നായർ കുറിച്ച പോസ്റ്റിൽ ഷൈലോക്കിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പോസ്റ്റ് വായിക്കാം രണ്ടു ദിവസം മുൻപേ നടന്ന സംഭവം ആണ്.തിരുവനന്തപുരത്തെ അത്യാവശ്യം പ്രമുഖന്മാർ ഒക്കെ കൂടുന്ന ഒരു ഇടം ആണ് ട്രിവാൻഡ്രം ക്ലബ്. അവിടെ മുദുഗൗ ഒക്കെ ചെയ്ത ഡയറക്ടർ വിപിൻ ദാസ് ചേട്ടന്റെ കൂടെ ഒരു സിനിമ വിശേഷങ്ങൾ ഒക്കെ പറഞ്ഞിരിക്കുന്ന നേരത്തു ആണ് നമ്മുടെ സ്വന്തം ബൈജു ചേട്ടൻ. ..ബൈജു സന്തോഷ് …. വരുന്നത്. അപ്പൊ പുള്ളിക്കൊരു കമ്പനി കൊടുക്കാം എന്നു പറഞ്ഞു ഞങ്ങൾ ഒക്കെ കൂടി ഇരുന്നു സംസാരിച്ചു.സംസാരിക്കുന്ന കൂട്ടത്തിൽ പുള്ളി ചെയ്ത പടങ്ങളെ പറ്റിയും ചെയ്തു കൊണ്ടിരിക്കുന്ന പടങ്ങളെ പറ്റിയും ഒക്കെ പുള്ളി പറഞ്ഞ നേരത്തു ഞാൻ ചോദിച്ചു ബൈജു ചേട്ടാ ഇപ്പൊ…

Read More

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ്‌ ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ. ചിത്രത്തിന്റെ ആദ്യ സ്ക്രീനിംഗ് വിശ്വ വിഖ്യാതമായ ടോറോന്റോ ഫിലിം ഫെസ്റ്റിവലിൽ ഇന്നലെ നടന്നു.ലിജോ ജോസ് പെല്ലിശേരി, എസ് ഹരീഷ്, നായകവേഷത്തിലെത്തിയ ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയവര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തു.അതിഗംഭീര റിപ്പോർട്ടുകളാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ചിത്രത്തെ കുറിച്ച് പറയുന്നത്.മലയോര മേഖലയിലെ ഒരു ഗ്രാമത്തിലെ പോത്ത് കയർ പൊട്ടിച്ചോടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന് ആധാരം.

Read More

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി നടൻ പൃഥ്വിരാജ് സുകുമാരനും രംഗത്ത് എത്തിയിരുന്നു.അർധരാത്രിയിൽ തന്നെ മമ്മൂക്കയ്ക്ക് പൃഥ്വിരാജ് ആശംസകൾ അറിയിച്ചു. “ലോകം മുഴുവൻ അങ്ങയുടെ മികവ് കണ്ട് കഴിഞ്ഞു,എന്നാൽ എനിക്ക് അറിയാം,ഞങ്ങൾക്ക് അറിയാം മമ്മൂക്കയുടെ ഏറ്റവും മികച്ചത് വരാൻ ഇരിക്കുന്നതെ ഉള്ളു”, പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.പൃഥ്വിരാജിന്റെ ഈ വാക്കുകളെ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് സിനിമാ ലോകം.പൃഥ്വിരാജ് തന്റെ ക്യാപ്‌ഷനിൽ ഉദേശിച്ചിരിക്കുന്നത് പൃഥ്വിരാജ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കാൻ തയ്യാറെടുക്കുന്ന ഏതോ സിനിമയെ കുറിച്ച് ആണെന്ന് ആണ് ആരാധകർ പറയുന്നത്.ഈ ചിത്രം എമ്പുരാന് ശേഷം ഉണ്ടാകുമെന്നും ചില ആരാധകർ പറയുന്നു. എന്തായാലും ഈ ക്യാപ്‌ഷനിൽ പറയുന്ന വാക്യങ്ങളുടെ അർത്ഥം അറിയുവാൻ കാത്തിരിക്കുകയാണ് സിനിമാലോകം.

Read More

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി മകൻ ദുൽഖർ സൽമാനും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.വാപ്പച്ചിയോടൊപ്പമുള്ള ചിത്രം പങ്കു വെച്ചുകൊണ്ടാണ് ദുൽക്കർ പിറന്നാൾ ആശംസകൾ നേർന്നത്.

Read More

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങളെല്ലാം അദ്ദേഹത്തിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.മമ്മൂക്കയ്ക്ക് വേറിട്ട രീതിയിൽ പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി അനു സിത്താര.മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ് അനു സിത്താര. അനു സിത്താര ധരിച്ച ചുരിദാറിന്റെ ഷാളില്‍ ‘Happy Birthday മമ്മൂക്ക’ എന്നെഴുതിയിട്ടുണ്ട്. അതില്‍ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകളും കാണാം. ഈ ഷാള്‍ വീശിയാണ് അനു സിത്താര പ്രിയ താരത്തിന് ജന്മദിനാശംകള്‍ നേര്‍ന്നിരിക്കുന്നത്.കൃത്യം 12 മണിക്ക് തന്നെ തന്റെ ഫേസ്ബുക്ക് പേജിൽ അനു സിത്താര ഈ വീഡിയോ പോസ്റ്റ് ചെയ്യുകയുണ്ടായി.

Read More