Author: Webdesk

മോഹൻലാലിന്റെയും ടോവിനോയുടെയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു.നാനയ്ക്കും മഹിളാരത്നത്തിനും വേണ്ടിയാണ് ഇരുവരുടെയും പുതിയ ഫോട്ടോഷൂട്ടുകൾ അരങ്ങേറിയത്.ഇതിന്റെ വീഡിയോയും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അവസാനമായി ലൂസിഫറിലാണ് മോഹൻലാലും ടോവിനോയും ഒന്നിച്ച് അഭിനയിച്ചത്.ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കൂതറയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് മോഹൻലാലിന്റെ അടുത്ത റിലീസ്.കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ആണ് ടോവിനോയുടെ അടുത്ത ചിത്രം.

Read More

ഏറെക്കാലമായി മലയാള സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും തെന്നിന്ത്യൻ സുന്ദരി നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇത് ആദ്യമായാണ് നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്നത്.ചിത്രത്തിൽ നിവിൻ പോളി ദിനേശൻ എന്ന കഥാപാത്രത്തെയും നയൻതാര ശോഭ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ലൗ ആക്ഷൻ ഡ്രാമ. ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.കുടുക്ക് എന്ന ഗാനത്തിന്റെ ടീസർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഷാൻ റഹ്മാൻ ആണ് സംഗീതം. വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ,വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി,രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ,ബേസിൽ ജോസഫ്, ഗായത്രി ഷാൻ,വിസ്‌മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. അജു വർഗീസ്,വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന…

Read More

മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാൻ നിർമ്മിച്ച്‌ ആക്ഷൻ ഹീറോ സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തിരക്കുകൾക്ക് തല്ക്കാലം അല്പം വിരാമമിട്ടുകൊണ്ട് ചിത്രത്തിലേക്ക് സുരേഷ് ഗോപി കടന്നു വരുമ്പോൾ നായികയായി എത്തുന്നത് ശോഭന ആണ്. ചെറിയ ഒരിടവേളയ്ക്കുശേഷം നസ്രിയയും ഈ സിനിമയുടെ ഭാഗമാകും എന്ന റിപ്പോർട്ടുകൾ നേരത്തെ വാർത്തയായിരുന്നു. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും കൂടാതെ മലയാളികളുടെ എക്കാലത്തെയും പ്രിയ നടി ഉർവ്വശിയും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രമായി എത്തുന്നു എന്നാണ് അറിയാൻ കഴിയുന്നത്. ഇതോടൊപ്പം മറ്റു താരങ്ങൾ കൂടി ചേരുമ്പോൾ ഇതൊരു വമ്പൻ താരനിര അണിനിരക്കുന്ന വലിയ സിനിമയായി മാറും. പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറിലാണ് ആരംഭിക്കുക. .മലയാളികളുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും ചെന്നൈയിൽ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ട്.…

Read More

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ജോജുവും മഞ്ജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രതി പൂവൻ കോഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആർ ആണ്.ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓൾഡ് ആർ യൂ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് തന്നെയായിരുന്നു സെപ്റ്റംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്.ജി ബാലമുരുകന്‍ ആണ് ക്യാമറ.ഗോപിസുന്ദര്‍ സംഗീത സംവിധാനം.ജ്യോതിഷ് ശങ്കര്‍ കലാസംവിധാനം.കോട്ടയത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഒരു സറ്റയർ ആണ് ചിത്രം.

Read More

മലയാളത്തിന്റെ വേഴ്സടൈൽ ആക്ടർ ജയസൂര്യ ഇന്ന് നാല്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് ആശംസകൾ നേർന്ന് മലയാള സിനിമയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഇപ്പോൾ രംഗത്ത് എത്തുന്നത്.ജയസൂര്യയ്ക്ക് ഏറ്റവും കൂടുതൽ ഫാൻസിനെ സമ്മാനിച്ച ഷാജി പാപ്പൻ എന്ന കഥാപാത്രത്തെ സമ്മാനിച്ച മിഥുൻ മാനുവലും ജയസൂര്യയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തു എത്തിയിട്ടുണ്ട്. “പാപ്പോയ്..ഇന്നാണല്ലേ പാപ്പന്റെ ഹാപ്പി ബർത്തഡേ..!!?? വാഴ്ത്തുക്കൾ ..!! ❤️❤️ അടുത്ത പിറന്നാളിന് മുൻപ് നമ്മക്ക് ഒന്നൂടെ മുണ്ടും മാടിക്കുത്തി എറങ്ങണം..യേത്..!! 💪🏻💪🏻” മിഥുൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.ഇതോടെ അടുത്ത വർഷം തന്നെ ആടിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

Read More

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വലിയ വിജയത്തിന്റെ നെറുകയിലാണ്‌ ഇപ്പോൾ. ചിത്രം 200 കോടി കളക്ഷൻ നേടി മലയാള സിനിമയുടെ അഭിമാനമായി മാറി.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തപ്പോളും ടെലിവിഷൻ പ്രീമിയർ ചെയ്തപ്പോഴും വലിയ രീതിയിലുള്ള പ്രേക്ഷക പങ്കാളിത്തം ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ നേരത്തെ പ്രഖ്യാപിക്കുകയുണ്ടായി. ചിത്രത്തിൽ ടോവിനോ തോമസിന് ഏറ്റവും കൂടുതൽ കൈയടി കിട്ടിയ രംഗങ്ങളിൽ ഒന്നായിരുന്നു ജതിൻ രാംദാസ് എന്ന കഥാപാത്രം പാർട്ടി അണികളോട് പ്രസംഗിക്കുന്ന രംഗം.ഈ രംഗത്തിലെ ഒരു കിടിലൻ സംഭാഷണം ഇപ്പോൾ ആരാധകർക്ക് മുൻപിൽ പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് ഇപ്പോൾ. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Read More

സിനിമാപ്രേമികൾ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.പ്രഭു,സുനിൽ ഷെട്ടി, അർജുൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ചിത്രത്തെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ.ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് എത്രത്തോളം ആണെന്ന് തനിക്ക് അറിയാം എന്നും താൻ ചിത്രത്തിന്റെ പ്രൊഡ്യൂസർ അല്ലാത്തതിനാൽ അത് പുറത്ത് വിടുന്നില്ല എന്നും പൃഥ്വിരാജ് പറഞ്ഞു.മലയാള സിനിമയിലെ ഒരു നാഴിക കല്ല് ആണ് മരയ്ക്കാർ.കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് എങ്കിൽ ചിന്തിക്കാൻ പോലും പറ്റാത്ത ചിത്രമാണ് മരയ്ക്കാർ.എന്നാൽ ഇന്ന് ചിത്രത്തെ തേടി വലിയൊരു പ്രീ റിലീസ് ബിസിനസ് തുക എത്തുന്നു. മലയാള സിനിമയുടെ ഈ വളർച്ചയാണ് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തേണ്ടത്,പൃഥ്വിരാജ് പറഞ്ഞു. പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയുടെ ഗ്ലോബൽ ലോഞ്ച് ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.കലാഭവൻ ഷാജോൺ ആദ്യമായി സംവിധായകൻ…

Read More

മലയാളികളുടെ പ്രിയ താരം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഒരു നടനിൽ നിന്ന് സംവിധായകനിലേക്കുള്ള യാത്രയിലാണ്. നാലു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ നിന്ന് സംവിധായക വേഷത്തിൽ എത്തുമ്പോൾ അദ്ദേഹം സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നായകനായി എത്തുന്നത്. മോഹൻലാലിന്റെ കന്നി സംവിധാന സംരഭത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് അടുത്ത സുഹൃത്ത് കൂടെയായ പ്രിയദർശൻ. ലാല്‍ ഒരു ജീനിയസാണെന്നും ഒന്നും മുന്‍കൂട്ടി തീരുമാനിക്കുന്ന സ്വഭാവമില്ല എന്നും പ്രിയദർശൻ പറഞ്ഞു. കൈലാസത്തില്‍ ആരുമറിയാതെ അലയണമെന്ന സ്വപ്‌നം അതിലൊന്നാണെന്നും അദ്ദേഹം പറയുന്നു. മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകനാകാന്‍ ലാലിന് കഴിയുമെന്നാണ് പ്രിയദർശന്റെ വിശ്വാസം. സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് കൃത്യമായ ധാരണയുള്ളയാള്‍ മോശം സംവിധായകനാവില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മരക്കാറിന്റെ ലൊക്കേഷനില്‍ വച്ചാണ് മോഹൻലാൽ ബറോസിന്റെ കഥ പറഞ്ഞത്. കൂടെ ഉണ്ടവില്ലെ എന്ന് പ്രിയദര്ശനോട് ചോദിക്കുകയും ചെയ്തു. അപ്പോൾ ഈ സിനിമ മോഹൻലാലിന് ചെയ്യാൻ സാധിക്കും എന്നാണ്…

Read More

വളരെ രസകരമായ രീതിയിൽ ജീവിതം നയിക്കുന്ന ദമ്പതികളാണ് വിധുപ്രതാപും ദീപ്തിയും. വിവാഹിതരാകുന്നതിനു മുൻപുള്ള ഒരു ചിത്രം ഇപ്പോൾ പങ്കു വച്ചിരിക്കുകയാണ് വിധു പ്രതാപ്. വിവാഹം കഴിക്കുമെന്ന് യാതൊരു ഐഡിയയും ഇല്ലാതിരുന്ന കാലത്ത് എടുത്ത ഒരു ഫോട്ടോ ആണിത് എന്ന് പറഞ്ഞുകൊണ്ടാണ് വിധുപ്രതാപ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിധു പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ‘ചിരിക്കുടുക്ക’ എന്ന ചിത്രത്തിന് മൂന്ന്‌ പാട്ടുകൾ പാടിയിരുന്നു. അതിൽ നായികയായെത്തിയത് ദീപ്തി ആയിരുന്നു. കൂട്ടുകാരുമായി ചേർന്ന് സംഗീത ആൽബത്തിന് തയ്യാറെടുത്തപ്പോൾ നൃത്ത അഭിനയത്തിന് വിധു ദീപ്തിയെ കൂടെ കൂട്ടുകയും പിന്നീട് ജീവിതസഖിയായി ക്ഷണിക്കുകയും ചെയ്തു. വീട്ടുകാരോട് ആലോചിക്കാൻ ഉപദേശിച്ച ദീപ്തിയുടെയും വിധുവിന്റെയും വിവാഹം പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ നടന്നു. 2008ലെ വിവാഹത്തിനുശേഷം ദീപ്തി ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദം നേടി. ദീപ്തി ഇപ്പോൾ നൃത്ത പരിപാടികളുടെ തിരക്കിലും വിധു സിനിമകളുടെ പിന്നാലെയുമാണ്.

Read More

പ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി നായകൻ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ ഇന്ന് തീയേറ്ററുകളിലെത്തി. ഇന്ത്യയില്‍ മാത്രമായി 10000ത്തിലധികം സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം ആരാധകരുടെയും പ്രേക്ഷകരുടെയും ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് എത്തിയത്. തെലുങ്കാനയ്ക്കും ആന്ധ്രയ്ക്കും പുറമെ കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. സൂപ്പർതാരത്തിന്റെ ചിത്രത്തെ വരവേൽക്കാൻ ആയി വലിയ തയ്യാറെടുപ്പുകൾ ആയിരുന്നു ആരാധകർ നടത്തിയിരുന്നത്. ചിത്രം എത്തുവാൻ ഏതാനും മണിക്കൂറുകൾ അവശേഷിക്കുന്ന സമയത്താണ് തെലുങ്കാനയിൽ പ്രഭാസിന്റെ ഒരു ആരാധകന് ദാരുണാന്ത്യം സംഭവിച്ചത്. തന്റെ വീടിനടുത്ത് ബാനർ വലിച്ചു കെട്ടുവാനായി പോയ 18 വയസ്സിന് താഴെയുള്ള ഒരു ആരാധകൻ കറണ്ട് കമ്പിയിൽ കൈതട്ടി വൈദ്യുതി ആഘാതമേറ്റ് ആണ് മരണമടഞ്ഞത്. വൈദ്യുതി ആഘാതമേറ്റ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു കുട്ടി. ആന്ധ്രയിലും തെലങ്കാനയിലും സഹോ എന്ന ചിത്രത്തെ സ്വീകരിക്കുവാൻ വൈവിധ്യമാർന്ന പരിപാടികൾ ആയിരുന്നു ഒരുക്കിയിരുന്നത്. സൗത്ത് ഇന്ത്യയിലെ തീയേറ്ററുകളിൽ ചിത്രത്തിന്റെ ഷോ വെളുപ്പിന് ഒരു മണിമുതൽ…

Read More