Author: Webdesk

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈനാ. ലൂസിഫറിന് ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രംകൂടിയാണിത്. യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. മുഴുനീള കോമഡി ചിത്രമായി എത്തുന്ന സിനിമയിൽ മലയാളത്തിലെ മുൻനിര താരങ്ങളും വേഷമിടുന്നു.നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ടീസർ ഇന്ന് പുറത്ത് വരും.വൈകുന്നേരം ആറ് മണിക്കാണ് ടീസർ പുറത്ത് വിടുക. ഓണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ തന്നെ ആയിരിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ട് .എന്തായാലും പ്രേക്ഷകർ കാത്തിരിക്കുകയാണ് ഒരു ഗംഭീര എന്റർടൈനറിനായി.

Read More

കേരള ജനത മറ്റൊരു പ്രളയദുരന്തത്തെ കൂടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇൗ അവസരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ സിനിമാതാരങ്ങളും ഏറെ സജീവമാണ്. നടനും സംവിധായകനുമായ പൃഥ്വിരാജ് പുതിയതായി വാങ്ങിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ ഒഴിവാക്കി ആ പണം പ്രളയ ദുരിതാശ്വാസത്തിന് നൽകാൻ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ആ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു എങ്കിലും ഇപ്പോൾ അദ്ദേഹത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ വിമർശനം അറിയിച്ചത്. പൃഥ്വിരാജിന്റെ ഈ നീക്കം വെറും നാടകം ആണെന്നാണ് ഹരീഷിന്റെ വാദം. ഫാൻസി നമ്പറിന്റെ പണം മുഴുവൻ കിട്ടുന്നത് സർക്കാരിന് ആണെന്നും ആ കാറിന്റെ പണം മുഴുവൻ ലഭിക്കുന്നത് ഒരു സ്വകാര്യ കമ്പനിക്കാണെന്നും ഹരീഷ് പറയുന്നു. നാടകം കണ്ടതുകൊണ്ട് മാത്രം താൻ പ്രതികരിച്ചത് ആണെന്നും എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം ഉണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നും അദ്ദേഹം പൃഥ്വിരാജിനോട് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ്…

Read More

ഇംഗ്ലണ്ടിൻ്റെ വനിതാ ക്രിക്കറ്റർ സാറ ടെയ്‌ലർ ഇപ്പോൾ ഏറെ വാർത്ത പ്രാധാന്യം നേടുകയാണ്.വനിതാ ക്രിക്കറ്റിലെ ഏറെ ശ്രദ്ധേയയായ താരങ്ങളിൽ ഒരാളാണ് സാറ. 30കാരിയായ സാറ ടെയ്‌ലർ ലോകത്തിലെ തന്നെ മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ്. വനിതാ ക്രിക്കറ്റിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സാറ. ഇപ്പോൾ സ്ത്രീകൾക്കായുള്ള ആരോഗ്യമാസികയ്ക്കു വേണ്ടി പൂർണ്ണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ. ആരോഗ്യ മാഗസിനായ ‘വുമണ്‍സ് ഹെല്‍ത്ത്’ന് വേണ്ടിയായിരുന്നു സാറയുടെ ഈ ഫോട്ടോ ഷൂട്ട്. നഗ്നയായി സ്റ്റംപ് ചെയ്ത് ബെയ്ല്‍സ് ഇളക്കുന്ന ചിത്രം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സാറ തന്നെയാണ് പങ്കു വെച്ചത്. “എന്നെ അടുത്തറിയാവുന്നവര്‍ക്ക് ഇതെൻ്റെ കംഫർട്ട് സോണിനു പുറത്തുള്ള ഒന്നാണെന്ന് മനസ്സിലായിട്ടുണ്ടാവും. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായതില്‍ അഭിമാനമുണ്ട്. എനിക്കെപ്പോഴും എൻ്റെ ശരീരത്തെപ്പറ്റി ആകുലതകളുണ്ടായിരുന്നു. ഇങ്ങനെ ചെയ്യുന്നതിനായി അതിൽ ചിലതിൽ നിന്നൊക്കെ ഞാൻ പുറത്തു കടക്കേണ്ടിയിരുന്നു.”- സാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read More

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ്‌ ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ .ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ആയിരിക്കും ആദ്യം പ്രദർശിപ്പിക്കുക.അതിന് ശേഷമാകും ചിത്രം തിയറ്ററിൽ എത്തുക.ഇതിനിടെ ചിത്രത്തിലെ ചില സ്റ്റില്ലുകൾ പുറത്ത് വന്നിരിക്കുകയാണ്.മലയാള സിനിമ ഇന്നേവരെ കാണാത്ത രീതിയിൽ ഉള്ള ഗംഭീര മേക്കിങ്ങിൽ ആയിരിക്കും ചിത്രം ഒരുക്കുന്നത് എന്ന സൂചനും സ്റ്റില്ലുകൾ നൽകുന്നു.ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

Read More

തല അജിത്ത് നായകനായി എത്തിയ ‘നേർകൊണ്ട പാർവൈ’ മികച്ച റിപ്പോർട്ടുകളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിലെ ആക്‌ഷൻ സീക്വൻസ് മേക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്.ഫൈറ്റ് ഷൂട്ടിങ്ങിനിടെ സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് ക്ഷമ ചോദിക്കുന്ന അജിത്തിനെ ഈ വിഡിയോയിൽ കാണുവാൻ സാധിക്കും. താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.

Read More

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ്‌ ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ .ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ രാവിലെ 9.30ക്ക് പുറത്ത് വിടും. ചിത്രം ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ ആയിരിക്കും ആദ്യം പ്രദർശിപ്പിക്കുക.അതിന് ശേഷമാകും ചിത്രം തിയറ്ററിൽ എത്തുക.ഇതിനിടെ ചിത്രത്തിലെ ചില സ്റ്റില്ലുകൾ പുറത്ത് വന്നിരിക്കുകയാണ്.മലയാള സിനിമ ഇന്നേവരെ കാണാത്ത രീതിയിൽ ഉള്ള ഗംഭീര മേക്കിങ്ങിൽ ആയിരിക്കും ചിത്രം ഒരുക്കുന്നത് എന്ന സൂചനും സ്റ്റില്ലുകൾ നൽകുന്നു.ഒക്ടോബറിലാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

Read More

സൈമ ഫിലിം അവാർഡ്സിന്റെ എട്ടാമത് പതിപ്പ് ഇന്നലെ ദോഹയിൽ നടന്നു.വലിയ വിഭുലമായ ആഘോഷമായിട്ടാണ് ഇത്തവണ ചടങ്ങുകൾ നടന്നത്.തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള ചടങ്ങുകൾ.മലയാള സിനിമയിലെയും തമിഴ് സിനിമയിലെയും പല പ്രമുഖ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ലാലേട്ടനും പൃഥ്വിരാജും ടോവിനോയും ഇന്നലെ ദോഹയിൽ എത്തിയിരുന്നു. പൃഥ്വിരാജ് ഭാര്യ സുപ്രിയയോടൊപ്പമാണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്.പ്രോഗ്രാമിന്റെ വീഡിയോ ഹൈലൈറ്റ് കാണാം

Read More

മലയാളത്തിന്റെ പ്രിയ സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.ചിത്രത്തിൽ ചെമ്പൻ വിനോദ്,ജോജു ജോർജ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ്.ചിത്രം ഓഗസ്റ്റ് 23ന് പുറത്തിറങ്ങും. ചിത്രത്തിലെ ‘മനമറിയുനോള്’ എന്ന ഗാനത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങി.ടീസർ കാണാം

Read More

പ്രളയ ദുരന്തത്തിൽ അകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തുന്നതിന് ഇടയിൽ നമ്മെ വിട്ടുപിരിഞ്ഞ ഒരു വ്യക്തിയാണ് മലപ്പുറം കാരത്തൂർ സ്വദേശിയായ അബ്ദുൽ റസാഖ്. അദ്ദേഹത്തെ തേടി ഇപ്പോൾ വിശ്വശാന്തിയുടെ സഹായഹസ്തം എത്തിയിരിക്കുകയാണ്. വിശ്വശാന്തിയുടെ ഡയറക്ടർ മേജർ രവിയും മറ്റു സംഘാടകരും മോഹൻലാലിന്റെ നിർദേശപ്രകാരം അബ്ദുൽ റസാഖിന്റെ കുടുംബത്തെ സന്ദർശിക്കുകയും അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകുകയും പതിനൊന്നാം ക്‌ളാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടർ വിദ്യാഭ്യാസചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു. നേരത്തെ പ്രളയത്തിൽ വിട പറഞ്ഞ ലിനുവിന്റെ കുടുംബത്തിനും സഹായഹസ്തവുമായി എത്തിയ മോഹൻലാൽ റസാക്കിന്റെ കുട്ടികളെ ഫോണിലൂടെ വിളിച്ച് സാന്ത്വനമേകാനും മറന്നില്ല. വെള്ളക്കട്ടിൽ വീണ സഹോദരന്റെ മക്കളായ നിഹാൻ, അലാഹുദ്ദീൻ എന്നിവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു റസാഖിന്റെ മരണം. ഗൾഫിൽ ജോലിയുള്ള അദ്ദേഹം മടങ്ങാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. കുട്ടികളെ രക്ഷിച്ചതിനു ശേഷം അദ്ദേഹം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

Read More

കഴിഞ്ഞവർഷത്തെ പ്രളയത്തിലെ ദുരിത ബാധിതർക്കുള്ള സഹായധനം സർക്കാർ ഇതുവരെ കൃത്യമായി വിതരണം ചെയ്തിട്ടില്ല എന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി. വിവാദ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ പ്രതികരിച്ചിട്ടുണ്ട്. സർക്കാരിനെ വിമർശിച്ചതിനെ ഒരു വിഭാഗം അസഭ്യവർഷം കൊണ്ടു നേരിട്ടപ്പോൾ സത്യം പറയാൻ ധർമജൻ ധൈര്യം കാണിച്ചു എന്നതാണ് മറുഭാഗത്തിന്റെ അഭിപ്രായം. താരം താമസിക്കുന്ന വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ച് നടത്തിയ പരാമർശത്തിൽ കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികൾ എത്തി എന്നാൽ അതേ വേഗതയിൽ ആ തുക അർഹിക്കുന്നവരുടെ കൈകളിൽ എത്തിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. താരത്തിന്റെ എല്ലാ പോസ്റ്റുകൾക്കും താഴെ അസഭ്യവർഷം നടത്തി ഒരു കൂട്ടം ആളുകൾ പ്രതികരിച്ചപ്പോൾ ധർമ്മജന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന കടുത്ത തീരുമാനങ്ങൾ വരെ ചിലർ മുന്നോട്ട് വച്ചു. സർക്കാർ കാര്യങ്ങൾക്ക് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതിൽ രോഷം കൊള്ളുന്നതിൽ അടിസ്ഥാനമില്ലെന്നും പ്രതികരിച്ചുകൊണ്ട് സർക്കാർ പ്രസിദ്ധീകരിച്ച വസ്തുതകൾ പങ്കുവെച്ച് ദുരിതാശ്വാസ…

Read More